ആവണി അവിട്ടം

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ആവണി അവിട്ടം [03/08/2020 തിങ്കൾ]

ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുന്പ് വരുന്ന പൗര്‍ണ്ണമി നാളാണ് ആവണി അവിട്ടം. ആവണി മാസത്തിലെ അവിട്ടം നാള്‍. ഹിന്ദു ആചാര പ്രകാരം പ്രാധാന്യം അര്‍ഹിക്കുന്നു. 

ബ്രാഹ്മണര്‍ അന്ന് പൂണൂല്‍ മാറ്റി പുതിയ പൂണൂല്‍ ധരിക്കുകയും പൂര്‍വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നു. ഉപാകര്‍മ്മം എന്നാണ് ഈ ദിവസത്തെ ആചാരത്തിന് പേര്‍. ഈ ദിവസം വേദോച്ചാരണവും മന്ദ്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. 

ബ്രാഹ്മണ യുവാക്കള്‍ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല്‍ ധരിക്കുന്നതും ഈ ദിവസമാണ്. പൂണൂല്‍ ധരിക്കുന്നതോടെ അയാളുടെ അകക്കണ്ണ് അല്ലെങ്കില്‍ വിജ്ഞാനത്തിന്‍റെ കണ്ണ് തുറന്നു എന്നാണ് സങ്കല്‍പ്പം 

എന്നല്‍ നാല് വേദങ്ങളില്‍ ഓരോന്നിനെയും പിന്‍തുടരുന്ന ബ്രാഹ്മണര്‍ വ്യത്യസ്ത തരത്തിലും വ്യത്യസ്ത ദിവസങ്ങളിലുമാണ് ഉപാകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാറുള്ളത്

അമൂല്യങ്ങളായ നാലുവേദങ്ങളും മുന്‍കാലത്ത് ഒന്നായിരുന്നു. അതിനെ നാലായി വിഭജിച്ചത് വ്യാസനാണ്. ഈക്കാരണത്താലാണ് വ്യാസമുനിക്ക് വേദവ്യാസന്‍ എന്നു പേരുസിദ്ധിച്ചത്.

ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരമാണത്രേ വേദത്തെ നാലാക്കി പകുത്തത്. പിന്നീട് ഭൈലമാഹാമുനി ഋഗ്വേദത്തേയും, വൈശമ്പായനന്‍ യജുര്‍വേദത്തിനും, സാമവേദത്തിന് ജൈമിനി മഹര്‍ഷിയേയും ശുമന്തുമുനി അഥര്‍വവേദത്തിന്റേയും സംരക്ഷകരായി വേദവ്യാസന്‍ നിയമിച്ചു.

ഈ മഹത്തായ ഋഷികളുടെ കഠിനപ്രയത്‌നത്താല്‍ പരിക്കൊന്നും കൂടാതെ തലമുറകള്‍കൈമാറി അതുപോലെതന്നെ നിലനിന്നുവരുന്നു.

വേദകാലഘട്ടത്തില്‍ നിന്നാണ് ഉപനയനാദി കര്‍മ്മങ്ങളെ പിപുലപ്പെടുത്തിയത് എന്നു വിശ്വസിച്ചുവരുന്നു. വേദം സായത്തമാകണമെങ്കില്‍ അടിസ്ഥാന തത്ത്വം ഉപനയനം കഴിഞ്ഞ് സന്ധ്യാവന്ദനം ഗായത്രി മുതലായവയെല്ലാം പഠിച്ച് ഉപാസിക്കണം.

തുടര്‍ന്നാണ് വേദ പണ്ഡിതന്മാരുടെ കീഴില്‍ ഗരുകുല വിദ്യാഭ്യാസംചെയ്ത് വേദത്തെ കമ്പോടു കമ്പ് ചൊല്ലിപഠിക്കുന്നു. ഓരോ കുലത്തിനും ഇന്ന ഇന്ന വേദം എന്ന് മുന്‍കാലത്ത് തിരിച്ചിട്ടുണ്ട്.

ഗുരുമുഖത്തുനിന്ന് തന്നെ വേദം അഭ്യസിക്കണം. അതിനായി ഗുരുകുല രീതിയില്‍ പഠിക്കുകയായിരുന്നു ആദ്യകാലങ്ങളില്‍. ചിലയിടത്ത് വേദ പാഠശാലയും നിലനിന്നു വരുന്നു.

ഉച്ചാരണ ശുദ്ധി വരുന്നമുറയ്ക്ക് ഏഴ്, ഒന്‍പത്, പതിനൊന്ന് എന്നീ വയസ്സുകളില്‍ ഉപനയനം നടത്തും. പൂണൂല്‍ പൊട്ടുമ്പോള്‍ മാറുമെങ്കിലും ഉപാകര്‍മ്മം എന്ന ആവണി അവിട്ടത്തിന് പഴയ പൂണൂലുമാറ്റി പുതിയവ ധരിക്കുന്നു. വേദങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിന് ചില പ്രാദേശിക മാറ്റം നിലനില്‍ക്കുന്നുണ്ട്.

ഉപാകര്‍മ്മം സാധാരണ അമ്പലങ്ങളിലോ ജലാശയ സാന്നിദ്ധ്യമുള്ളിടത്തോ ആണ് ഇതെല്ലാം പതിവ്. മുഖ്യപുരോഹിതന്റെ നേതൃത്വത്തില്‍ പ്രധാന വേദ ഭാഗങ്ങള്‍ ചൊല്ലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും.

പഴയ പൂണൂല്‍ മാറ്റി പുതിയവ ധരിക്കുമ്പോള്‍ പ്രത്യേക മൂഹൂര്‍ത്തത്തിൽ ആയിരിക്കും. തുടര്‍ന്ന് ഗായത്രി എല്ലാവരും ചേര്‍ന്ന് ഉരുവിടുന്നു. അതിനുശേഷമാണ് ബലിതര്‍പ്പണചടങ്ങ്.

സമസ്ത ലോകങ്ങളിലും നന്മപുലര്‍ന്നുകാണുവാന്‍വേണ്ടിയാണ് ഗായത്രീ ജപം. ഉപാകര്‍മ്മത്തിനു പിറ്റേന്ന് ഉദയത്തിന് മുന്‍പായി ആയിരത്തെട്ട് ഗായത്രി ജപിക്കുക(സഹസ്രാവര്‍ത്തി) എന്നത് വളരെയേറെ പ്രാധാന്യ മര്‍ഹിക്കുന്നു.

ലോകത്ത് സമാധാനം നിനില്‍ക്കുവാന്‍ ജപിക്കുന്ന ഗായത്രിക്ക് വളരെ വലിയ അര്‍ത്ഥ തലങ്ങള്‍ ഉണ്ട്.

പരുത്തിനൂല്‍ കൊണ്ടു നിര്‍മ്മിക്കുന്ന പൂണൂല്‍ ബ്രഹ്മചാരികള്‍ക്ക് മൂന്നിഴയുള്ള പൂണൂലും, വിഹാഹം കഴിഞ്ഞവര്‍ക്ക് മൂന്നിഴവീതമുള്ള രണ്ടു പൂണൂലും.അറുപതുവയസ്സുകഴിഞ്ഞവര്‍ക്ക് ഇത്തരത്തിലെ മൂന്നു പൂണൂവും ധരിക്കണം.

ഉപാകര്‍മ്മാനന്തരം വീട്ടിലെത്തുന്നവരെ സുമംഗലികളായിട്ടുള്ള സ്ത്രീകള്‍ ആരതിയുഴിഞ്ഞ് വരവേല്‍ക്കുന്നു.

ഈ ദിവസം പൂണൂല്‍ മാറ്റുന്നതോടെ ബ്രാഹ്മണര്‍ ഒരു വര്‍ഷം മുഴുവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് രക്ഷ നേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാ കവചം അണിയുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം.

ആവണി അവിട്ടത്തിന് ഇത്തരമൊരു രക്ഷാ സങ്കല്‍പ്പം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം ദേശ വ്യാപകമായി രക്ഷാ ബന്ധന്‍ ഉത്സവമായി ആഘോഷിക്കുന്നത്.

വടക്കേ ഇന്ത്യയില്‍ ആവണി അവിട്ടം രക്ഷ, രാഖി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ദ്രന്‍റെ ഭാര്യ സചി ഈ ദിവസം അസുരന്മാരെ തോല്‍പ്പിച്ച് അമരാവതി വീണ്ടെടുത്ത ഇന്ദ്രന്‍റെ കൈത്തണ്ടയില്‍ ഒരു ചരട് കെട്ടിയെന്നും ആണെന്നാണ് സങ്കല്‍പ്പം. 

രാഖിയുടെ ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു. ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി, രാഖി കെട്ടികൊടുക്കുകയും ഈ രക്ഷാസൂത്രത്തിന്റെ ബലത്തിൽ, ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താൻ ശക്തി നേടി എന്നുമാണ്…..

ആ ദിവസം മുതൽ ‘രക്ഷാബന്ധൻ‘ എന്ന ഉത്സവത്തിന് ആരംഭമായി.

ഉത്തരേന്ത്യയില്‍ പട്ടുനൂലുകൊണ്ടുണ്ടാക്കിയ രക്ഷ കൈയില്‍ കെട്ടുമ്പോള്‍ ഏറ്റവും ബലവാനും ഉദാരമതിയുമായ ബലി മഹാരാജാവ് അണിഞ്ഞ ഈ രക്ഷ ഞന്‍ അങ്ങയുടെ കൈയില്‍ കെട്ടുകയാണ്.

രക്ഷ ഒരിക്കലും കൈവിടരുതേ ! എന്ന പ്രാര്‍ത്ഥനയോടു കൂടിയാണ് ചൊല്ലാറുള്ളത്.

🔆 ആചാരങ്ങള്‍:🔆

ഈ ദിവസം ബ്രാഹ്മണര്‍ കുളിച്ച് യജ്ഞോപവീതം അഥവാ ജനയൂ എന്ന പേരില്‍ അറിയപ്പെടുന്ന പൂണൂല്‍ ധരിക്കുന്നു. അതോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ പാപങ്ങള്‍ പോകാനായുള്ള മഹാസങ്കല്‍പ്പം നടത്തുന്നു. പ്രായശ്ഛിത്തമാണ് ആദ്യത്തെ പ്രാര്‍ത്ഥന.

പൂണൂല്‍ ധരിച്ച ശേഷം മറ്റൊരു മന്ത്രമാണ് ചൊല്ലുക. ദിവ്യവും ശുദ്ധവുമായ ഈ പൂണൂല്‍ എനിക്ക് ശക്തിയും മാന്യതയും നല്‍കട്ടെ എന്നായിരിക്കും അതിന്‍റെ സാരം.

ഉപാകര്‍മ്മത്തിന്‍റെ അര്‍ത്ഥം തുടക്കമെന്നാണ്. ഈ ദിവസം മുതല്‍ ആറ് മാസം യജുര്‍വേദികള്‍ വേദ പാരായണം നടത്തും. വേദങ്ങളേയും ബ്രാഹ്മണരേയും രക്ഷിക്കാനായി മഹവിഷ്ണു ഹയഗ്രീവനായി (ഞായത്തിന്‍റെ അദിപതിയായി) അവതാരമെടുത്തത് ഈ ദിവസമാണെന്നാണ് സങ്കല്‍പ്പം.

ഇതിന്റെ പിന്നിലെ ഐതിഹ്യം എന്താണെന്നോ??

പണ്ട് ബ്രഹ്മാവിന് താന്‍ വേദങ്ങളുടെ സൂക്ഷിപ്പുകാരനാണെന്ന് വല്ല്യ അഹന്തയുണ്ടായത്രെ. ആ അഹന്ത അടക്കാന്‍ വിഷ്ണു രണ്ട് അസുരന്മാരെ പറഞ്ഞയക്കുകയും അവര്‍ വേദങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. അഹന്ത ഒതുങ്ങിയ ബ്രഹ്മാവ് വിഷ്ണുവിന്‍റെ സഹായം തേടിയപ്പോള്‍ വിഷ്ണു ഹയഗ്രീവനായി അവതാരം കൊണ്ട് വേദങ്ങള്‍ വീണ്ടെടുത്തു എന്നാണ് വിശ്വാസം. അങ്ങനെ ആവണി അവിട്ടം ഹയഗ്രീവ ഉത്പത്തി ദിനമായും അറിയപ്പെടുന്നു.

ഋഗ്വേദികളുടെ ഉപനയനം ശുക്ള പക്ഷ ചതുര്‍ദശിയിലാണ്. നടക്കുക. സാമവേദികളാകട്ടെ ഗണേശ ചതുര്‍ത്ഥി നാളിലാണ് ഉപാകര്‍മ്മം നടത്തുന്നത്. 

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: