പന്നഗേന്ദ്ര ശയനാ

സംസ്കൃതം, മലയാളം, ഹിന്ദുസ്ഥാനി, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം സ്വാതി തിരുനാള്‍ സംഗീത കൃതികള്‍ രചിച്ചിട്ടുണ്ട്

അപൂര്‍വ്വ രാഗങ്ങളായ സൈന്ധവി, ഗോപികാവസന്തം, ലളിത പഞ്ചമം, ഖട്ട്, ചര്‍ച്ചരി, വിഭാസ് എന്നീ രാഗങ്ങള്‍ കൃതികളില്‍ പ്രയോഗിച്ചിട്ടുണ്ട്. പദവര്‍ണ്ണങ്ങള്‍ , താന വര്‍ണ്ണങ്ങള്‍, സ്വരകൃതികള്‍, കീര്‍ത്തനങ്ങള്‍, പദങ്ങള്‍, തില്ലാനകള്‍, ജാവളികള്‍, എന്നിവ കൂടാതെ ഉത്തരേന്ത്യന്‍ സന്പ്രദായങ്ങളായ ദ്രുപത്, ഖയാല്‍, ഭജന്‍, എന്നിവയിലും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

കല്യാണി, ബേഗഡ, അഠാണ, സുരുട്ടി, തോടി എന്നീ രാഗങ്ങള്‍ ഉള്‍ക്കൊളളുന്ന രാഗമാലിക, സ്വരജതിയും അദ്ദേഹത്തിന്‍റെതായിട്ടുണ്ട്.നവരാത്രി ദിവസങ്ങളില്‍ പാടുന്ന നവരാത്രി കീര്‍ത്തനങ്ങള്‍ സ്വാതിതിരുന്നാളിന്‍റെ സംഭാവനയാണ്.

മോഹിനിയാട്ടത്തെ ദാസിയാട്ടമെന്ന ദുഷ്പ്പേരില്‍ നിന്ന് രക്ഷിച്ച് സൂക്ഷ്മാവാധാന ആവിഷ്ക്കാരം ചെയ്യുന്ന നൃത്തരൂപമാക്കി മാറ്റിയതില്‍ സ്വാതി തിരുന്നാളിന്‍റെ പങ്ക് നിസ്തുലമാണ്.

കേരളത്തില്‍ ഹരികഥാ ആഖ്യാനത്തിന്‍റെ പ്രാധാന്യം തിരിച്ചറിയുകയും പ്രചരിപ്പിക്കുകയും ചെയ്തത് സ്വാതിതിരുന്നാളാണ്. ഇതിനായി അദ്ദേഹം സംസ്കൃതത്തില്‍ കുചേലാഖ്യാനാവും അജാമിളോപാഖ്യാനവും രചിച്ചു.

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s