കര്‍മ്മഫലം

🙏🌸കര്‍മ്മഫലം🌸🙏

ഓരോ വ്യക്‌തിയും മരിച്ചുകഴിഞ്ഞാല്‍ ആ വ്യക്‌തി ചെയ്‌ത കര്‍മ്മഫലം മാത്രമാണ്‌ ആത്മാവിന്റെ കൂടെപ്പോകുന്നത്‌. തന്റെ കര്‍മ്മഫലം അനുഭവിച്ചു തീര്‍ക്കാന്‍ പറ്റിയ ശരീരത്തെയാണ്‌ തെരഞ്ഞെടുക്കുന്നത്‌. അങ്ങനെ ജന്മജന്മാന്തരമായി ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഏതു ശരീരത്തിനാണോ കര്‍മ്മം അനുഭവിച്ചു തീരാന്‍ ആകാത്തത്‌ അത്‌ അടുത്ത ജന്മത്തിലേക്ക്‌ കൊണ്ടുപോകുന്നു. സല്‍കര്‍മ്മം-ദുഷ്‌കര്‍മ്മം എന്നിവയുണ്ടോ? പുനര്‍ജന്മം ശാസ്‌ത്രീയ മാണോ? അതിന്റെ യുക്‌തി കഴിഞ്ഞ ജന്മം ചെയ്‌ത സല്‍ഫലങ്ങള്‍ക്കും, ദുഷ്‌ഫലങ്ങള്‍ക്കും ഈ ജന്മത്തില്‍ അനുഭവിക്കേണ്ടി വരുമെന്ന്‌ പറയുന്നത്‌ അന്ധവിശ്വാസമാണോ? ഈ ജന്മത്തില്‍ ഒരു പാപകര്‍മ്മവും ചെയ്യാത്ത ഒരു ശിശു എങ്ങനെ മൂകനും അന്ധനും ബധിരനുമായി ജനിക്കാന്‍ കാരണം? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ സാധാരണക്കാരില്‍നിന്ന്‌ കേള്‍ക്കുന്നത്‌ സ്വാഭാവികം. ഒരാളുടെ മരണം, പുനര്‍ജന്മരീതി എന്നിവയെക്കുറിച്ചുള്ള അറിവ്‌, ശാസ്‌ത്രസത്യങ്ങള്‍ എന്നീ കാര്യങ്ങള്‍ ആത്മീയമായി ചിന്തിക്കുന്ന ഏവര്‍ക്കും കൗതുകകരമായിരിക്കും.

🌿കര്‍മ്മഫലവും പുനര്‍ജന്മവും

ഭാരതീയ ചിന്താധാരകള്‍ക്ക്‌ ആധാരമായ ഗ്രന്ഥങ്ങള്‍, വിശ്വാസങ്ങള്‍, ആചാര വിചാരങ്ങള്‍, സങ്കല്‌പം എന്നിവയിലെല്ലാം പുനര്‍ജന്മത്തെക്കുറിച്ച്‌ വിവരിച്ചിട്ടുണ്ട്‌. ഈ ലോകത്തില്‍ നിലനില്‍ക്കുന്നതെല്ലാം ഒരു ചാക്രികവൃത്തിക്ക്‌ വിധേയമാണെന്നത്‌ ഒരു ആധുനിക ശാസ്‌ത്രവീക്ഷണമാണ്‌.

🌿’ഭഗവത്‌ഗീത’ പറയുന്നു:

”ജാതസ്യ ഹിധ്യു പോര്‍ മൃത്യുഃ
ധ്രുവം ജന്മമൃതസ്യച”

അതായത്‌ ജനിച്ചതിനെല്ലാം മരണമുണ്ട്‌. മരിച്ചതിന്‌ ജനനവുമുണ്ട്‌. ജനന-മരണം പോലെ എല്ലാറ്റിനും ദ്വന്ദങ്ങളുണ്ടെന്നതും വസ്‌തുതയാണ്‌. സുഖം-ദുഃഖം, ലാഭം-നഷ്‌ടം, ഉയര്‍ച്ച- താഴ്‌ച, ചിരി, കരച്ചില്‍, ശരി-തെറ്റ്‌- ശാസ്‌ത്ര ദൃഷ്‌ടിയിലൂടെ വിവരിച്ചാല്‍ എല്ലാറ്റിനും ജനനമുണ്ടെങ്കില്‍ മരണമുണ്ടെന്ന്‌ വിവക്ഷിക്കാം. ആത്മാവ്‌ എന്താണെന്ന്‌ വ്യക്‌തമായി പറയാന്‍ കഴിയില്ലെന്ന്‌ ശാസ്‌ത്രവും, ഉപനിഷത്തും ഒരുപോലെ പറയുന്നു. വിസ്‌തരിച്ചുള്ള ഒരു വിവരണം ആത്മാവിനെക്കുറിച്ച്‌ ആര്‌ നല്‍കിയാലും അത്‌ ആ വ്യക്‌തിയുടെ വീക്ഷണമെന്നേ പറയാന്‍ കഴിയൂ. ആത്മാവ്‌ അനന്തമായി ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നു. ഇനിയും നിലനില്‍ക്കും. ഒരു ജലത്തിന്റെ കണികപോലെ, അല്ലെങ്കില്‍ ഓക്‌സിജന്റെ ‘തന്മാത്ര’പോലെ എല്ലാ ജീവജാലങ്ങളിലും ദ്രവ്യമുണ്ട്‌. ആ ദ്രവ്യങ്ങള്‍ മോളിക്കൂളുകള്‍-ആറ്റംസ്‌ എന്നീ അവസ്‌ഥയില്‍ കുറേക്കാലം ഒന്നില്‍ നിലനിന്ന്‌ പിന്നീട്‌ മറ്റൊന്നിലേക്ക്‌ പോകുന്നു (കര്‍മ്മഫലമനുസരിച്ച്‌).

🌿ഭഗവത്‌ഗീത പറയുന്നു:

”വാസാംസി ജീര്‍ണാനി യഥാ വിഹായ
നവാനിഗൃഹ്‌ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാണി
അന്യാതി സംയാതി നവാമി ദേഹി”

എപ്രകാരം മനുഷ്യന്‍ ജീര്‍ണ്ണിച്ച വസ്‌ത്രം ഉപേക്ഷിച്ച്‌ പുതിയത്‌ തെരഞ്ഞെടുക്കുന്നുവോ അതുപോലെ ആത്മാവ്‌ ജീര്‍ണ്ണിച്ച ശരീരം ഉപേക്ഷിച്ച്‌ മറ്റൊന്നിനെ തെരഞ്ഞെടുക്കുന്നു. അതായത്‌ ആത്മാവ്‌ പല ശരീരങ്ങളിലായി ശാശ്വതമായി അനവധി കാലം നിലനില്‍ക്കുന്നു. പരമാത്മാവില്‍ അലിഞ്ഞു ചേരുന്നതുവരെ എന്നു പറയാം. അപ്പോള്‍ ആത്മാവ്‌ ഒരു ശരീരത്തെ ഉപേക്ഷിക്കുന്നത്‌ മരണവും മറ്റൊന്നിനെ സ്വീകരിക്കുന്നത്‌ ജനനവുമായിത്തീരുന്നു. ഇതിലൂടെ ആത്മാവിന്‌ മരണമില്ലെന്നും മരണം ശരീരത്തിനാണെന്നും വ്യക്‌തമാകുന്നു. ശരീരം ആത്മാവിനെ കൊണ്ടു നടക്കാനുള്ള ഒരു വാഹനം മാത്രമാണ്‌. ശ്രീകൃഷ്‌ണന്‍ പറയുന്നു. ”ഇദം ശരീരം കൗന്തേയ- ക്ഷേത്രമിത്യഭിധീയതേ.” അര്‍ജ്‌ജുനാ ഈ ശരീരം ക്ഷേത്രമാണെന്നറിഞ്ഞാലും. ശരീരത്തിന്‌ സംഭവിക്കുന്നതൊന്നും ആത്മാവിനെ ബാധിക്കാറില്ല. ഏതുപോലെന്നാല്‍ വൈദ്യുതി ഉപകരണത്തിന്‌ എന്തു സംഭവിച്ചാലും വൈദ്യുതിക്ക്‌ ഒന്നും സംഭവിക്കുന്നില്ല.ഇനി ചിന്തിക്കേണ്ടത്‌ ആത്മാവ്‌ എന്തടിസ്‌ഥാനത്തിലാണ്‌ മറ്റൊരു ശരീരത്തെ സ്വീകരിക്കുന്നത്‌ എന്നാണ്‌. ഇവിടെ നമുക്ക്‌ ശാസ്‌ത്രീയമായി പറയാവുന്ന ഒരു പ്രയോഗം ‘കര്‍മ്മഫലം’ എന്നാണ്‌.

ഓരോ വ്യക്‌തിയും മരിച്ചുകഴിഞ്ഞാല്‍ ആ വ്യക്‌തി ചെയ്‌ത ‘കര്‍മ്മഫലം’ മാത്രമാണ്‌ ആത്മാവിന്റെ കൂടെപ്പോകുന്നത്‌. തന്റെ കര്‍മ്മഫലം അനുഭവിച്ചു തീര്‍ക്കാന്‍ പറ്റിയ ശരീരത്തെയാണ്‌ തെരഞ്ഞെടുക്കുന്നത്‌. അങ്ങനെ ജന്മജന്മാന്തരമായി ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഏതു ശരീരത്തിനാണോ ‘കര്‍മ്മം’ അനുഭവിച്ചു തീരാന്‍ ആകാത്തത്‌ അത്‌ അടുത്ത ജന്മത്തിലേക്ക്‌ കൊണ്ടുപോകുന്നു.

🌿”താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ”🍀

നാം ചെയ്‌ത കര്‍മ്മങ്ങള്‍ നന്മയായാലും തിന്മയായാലും അത്‌ അനുഭവിച്ചേ തീരൂ. കര്‍മ്മഫലം കൈമാറാവുന്നതല്ലെന്നര്‍ത്ഥം.വിശാലമായി ചിന്തിച്ചാല്‍ പ്രകൃതിയുടെ താളാത്മകമായ നിലനില്‍പ്പ്‌ ഒരു സൂക്ഷ്‌മജീവി മുതല്‍ ഈ ബ്രഹ്‌മാണ്ഡ ത്തിലെ സൂര്യഗോളംവരെയാണ്‌. അതിലേതിന്റേയും നിലനില്‍പ്പിന്‌ കോട്ടം വരുത്തിയാല്‍ അത്‌ പാപവുമാണ്‌. അതിന്റെ കര്‍മ്മഫലം അനുഭവിച്ചേ തീരൂ……

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s