Autograph nostu

Courtesy

“കൊക്കിനെന്തിനു കോൾഗേറ്റ്
കാക്കക്കെന്തിനു കരിമഷി
തത്തക്കെന്തിനു ലിപ്സ്റ്റിക്ക്
അച്ചൂനെന്തിനു ഓട്ടോഗ്രാഫ്”

ആഹാ വയലാർ എഴുതുമോ ഇതുപോലെ?

ഇയാൾക്കെന്താ ഭ്രാന്തായോ എന്നാരും ചിന്തിക്കണ്ട.പത്താം ക്ലാസ്സ് കഴിയാറായ അവസരത്തിൽ ഓട്ടോഗ്രാഫിൽകുറിച്ച വരികളൊരു നിമിഷം മനസ്സിൽ ഓർത്തുപോയതാണ്.

“ഓട്ടോഗ്രാഫ് അന്ന് അതൊരു വികാരമായിരുന്നു”.

“കാലം മാറും കോലം മാറും നീ എന്നെ മറന്നാലും ഞാന്‍ മറക്കില്ല നിന്നെ” എന്ന് പറഞ്ഞവരൊക്കെ ഇപ്പൊ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത വിധം മാറിപ്പോയി..

“ഭാവി ജീവിതം ഭാസുരമാക്കാൻ ഭർത്താവിനെ ഭരണിയിയിൽ ആക്കുക” എന്ന് പറഞ്ഞവൾ ഇപ്പഴും കെട്ടിയിട്ടില്ല എന്നോർക്കുമ്പോളാണ് മനസ്സിനൊരു സമാധാനം.

“പാടത്തെ കിളിയെ സ്നേഹിച്ചാലും പറമ്പിലെ കിളിയെ സ്നേഹിച്ചാലും ബസിലെ കിളിയെ സ്നേഹിക്കല്ലേ”എന്നെഴുതിയവളിപ്പോ ബസിലെ കിളിയുടെ പിള്ളേരുടെ അമ്മയാണ്.

“വിശാല മനസ്സേ
വിരോധമരുതേ
വിധിയുണ്ടെങ്കിൽ
വീണ്ടും കാണാം” എന്ന് എഴുതിയവന് പിന്നെ എന്നെ കാണാൻ വിധിയുണ്ടായില്ല എന്നത് പച്ച പരമാർത്ഥം.

“അനന്തമായ നീലാകാശത്ത് മേഘങ്ങൾ തമ്മിൽ അകലുന്നത് പോലെ നാം തമ്മിലുള്ള സ്നേഹബന്ധം അകതിരിക്കട്ടെ” എന്നെഴുതിയവൾ ഇപ്പഴും വാക്ക് പാലിച്ചു കൂടെത്തന്നെയുണ്ട്.

“B.A മറന്നാലും…
M.A മറന്നാലും…
N.A(എന്നെ) മറക്കരുത്” എന്നെഴുതിയവന്റെ പേരല്ലാതെ അവന്റെ മുഖം പോലും ഞാനിപ്പോ ഓർക്കുന്നില്ലല്ലോ! സുഹൃത്തേ ഇനിപ്പോ അവനെങ്ങാനും എന്റെ മുന്നിൽ വന്നു നിന്നു ഞാൻ നിന്റെ പഴയ കൂട്ടുകാരനാ എന്ന് പറഞ്ഞാൽ ചിലപ്പോഴെന്റെ ഓർമശക്തി തിരിച്ചു കിട്ടിയേക്കാം.

“വർഷങ്ങൾ കഴിഞ്ഞാലും വൃക്ഷങ്ങൾ കൊഴിഞ്ഞാലും നീ എന്നെ മറന്നാലും ഞാൻ നിന്നെ മറക്കില്ല”എന്ന് നടുപേജിൽ ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയവളെ നീയെന്നെ ഓർക്കുന്നുണ്ടോ?

“പഠിച്ചു പഠിച്ചു നീ ഡോക്ടറായാൽ
പനിച്ചു പനിച്ചു ഞാൻ വരുമ്പോൾ ഫീസ് വാങ്ങാൻ മറക്കല്ലേ സോദരി”
പഠിച്ചു പഠിച്ചവളു ഡോക്ടറായി,ഞാൻ പനിയും പിടിച്ചിവിടെ പിള്ളേരെ നോക്കിയിരിക്കുന്നു.. ഹാ യോഗമില്ലുണ്ണിയെ..

“അനന്തമായ നീലാകാശത്ത് മേഘങ്ങൾ തമ്മിൽ അകലുന്നത് പോലെ നാം തമ്മിലുള്ള സ്നേഹബന്ധം അകലാതിരിക്കട്ടെ”.ഇല്ല അകന്നിട്ടില്ല ഇപ്പഴും ഒരു ഫോണിന്റെ അങ്ങേയറ്റം എന്റെ വിളിക്കായി കാതോർത്തവളുണ്ട്.

“ശാസ്ത്രം മുന്നോട്ട് മൂത്രം താഴോട്ട് നീ എങ്ങോട്ട്?”
ഞാനിപ്പോ മലേഷ്യ വരെ എത്തി നിൽപ്പുണ്ട് ഇനി എങ്ങോട്ടാണാവോ?

“കണ്ണൻ വാഴയുടെ ചുവട്ടിലിരുന്നു കിണ്ണം കഴുകുമ്പോൾ ഈ വണ്ണം കുറഞ്ഞ ചേട്ടനെ മറക്കല്ലേ സോദരി”
കണ്ണൻ വാഴയുടെ ചോട്ടിൽ ഇരുന്നു കിണ്ണം കഴുകാറില്ലെങ്കിലും ഇപ്പൊ തടിയനായി മാറിയ ആ നീർക്കോലി ചേട്ടനെ ഞാൻ മറന്നിട്ടില്ല,സത്യം.

“എന്റെ കരളിന്റെ കരളായ കുളിരെ വരൂ നമുക്ക് ചരലിൽ കിടന്നുരുളാം” എന്ന് പേര് വെളിപ്പെടുത്താതെ ഓട്ടോഗ്രാഫിൽ എഴുതിയത് ആരാ എന്നറിയില്ല ഇപ്പൊ ഏതെങ്കിലും ഫേക്ക് ഐഡി ഉണ്ടാക്കി എഫ്ബിയിൽ കറങ്ങി നടക്കുന്നുണ്ടാകും.

“W. C(വെഡിങ് കാർഡ് )അയക്കാൻ മറന്നാലും D. C(ഡെത്ത് കാർഡ് )അയക്കാൻ മറക്കരുത്” എന്നെഴുതിവരെ കല്യാണം വിളിച്ചിട്ടവനൊന്നു കടന്നു പോലും വന്നില്ല ഇനി ഞാൻ ചാകുമ്പോ വരാൻ എന്റെ ഡെത്ത് കാർഡും നോക്കി ഇരിക്കുവായിരിക്കും,ബ്ലഡി ഗ്രാമവാസി.

“മറവി മരുന്നു ആക്കി മാറ്റിയാലും മായ സ്വപ്നങ്ങളിൽ മയങ്ങിയാലും മരിക്കാത്ത ഓർമകളെന്നും മനസിന്റെ താളം തകർക്കും”.ഇതെഴുതിയ ആളെ ഓർമയില്ലെങ്കിലും അവരെഴുതിയത് സത്യമാണെന്നു പലപ്പഴും എനിക്ക് തോന്നിയിട്ടുണ്ട്.

പത്തിലെ ഓട്ടോ ഗ്രാഫൊക്കെ കയ്യിൽ ഉണ്ടെങ്കിൽ ഇടക്കൊക്കെ അതൊന്നു മറിച്ചു നോക്കണം, ഓർമ്മകളുടെയാ താളുകൾ മറിക്കുമ്പോൾ അറിയാതെ തന്നെ നമ്മുടെ മുഖത്തുമൊരു പുഞ്ചിരി വിരിയും,ചിലരൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന പൊട്ടത്തരങ്ങൾ വായിച്ചു നോക്കുമ്പോൾ ചിരിച്ചു ചിരിച്ചൊരു വഴിക്കാകും.

ടാബും,മൊബൈലും,ലാപ്ടോപ്പുമൊക്കെയായി നടക്കുന്ന ഇപ്പഴത്തെ പിള്ളേർക്കറിയുമോ ഓട്ടോഗ്രാഫ് എഴുതിക്കാൻ ക്ലാസ്സുകൾ തോറും കയറിയിറങ്ങി നടന്ന പണ്ടത്തെ പത്താം ക്ലാസ്സ്‌ പിള്ളേരുടെ മനസ്സിന്റെ വെപ്രാളം. ഹാ അതൊക്കെ ഒരു കാലം,ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ കാലം….

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s