കർഷകൻ ഇന്ദ്രൻ ,ശിവനും

➖〰️➖〰️➖〰️➖〰️➖
⚛️°✓ renjiTham✓°🌈
➖〰️➖〰️➖〰️➖〰️➖

ഇന്ന് കിട്ടിയ നല്ലൊരു സന്ദേശം
ഒരിക്കൽ, ഇന്ദ്രൻ കർഷകരുമായി കുപിതനായി. കോപാധിക്യത്താൽ അദ്ദേഹം കർഷകരെ ശപിച്ചു, . ശാപം എന്തായിരുന്നു എന്നുവെച്ചാൽ 12 വർഷത്തേക്ക് മഴയില്ലെന്നും ആ കാലയളവിൽ കർഷകർക്ക് വിളകൾ ഉൽപാദിപ്പിക്കാൻ കഴിയില്ലെന്നും ആയിരുന്നു.

കർഷകർ ഇന്ദ്രനിൽ നിന്ന് മാപ്പ് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, ശിവൻ തന്റെ ഉടുക്ക് കൊട്ടി പാടിയാൽ മാത്രമേ മഴ സാധ്യമാകൂ. എന്നാൽ ഈ കൃഷിക്കാരോട് യോജിക്കരുതെന്ന് ഇന്ദൻ രഹസ്യമായി ശിവനോട് അഭ്യർത്ഥിച്ചു. കൃഷിക്കാർ ശിവന്റെ അടുത്തെത്തിയപ്പോൾ 12 വർഷത്തിനുശേഷം മാത്രമേ ഉടുക്ക് കൊട്ടൂ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

നിരാശരായ കർഷകർ 12 വർഷം വരെ കാത്തിരിക്കാൻ തീരുമാനിച്ചു.

എന്നാൽ ഒരു കർഷകൻ പതിവായി കുഴിയെടുക്കൽ, മണ്ണിൽ വളം ഇടൽ വിത്തു വിതക്കാൻ എന്നിവയുമായി മുൻപോട്ടു പോയിക്കൊണ്ടിരുന്നു.

ഇതു കണ്ടു മറ്റ് കർഷകർ ആ കർഷകനെ കളിയാക്കുകയായിരുന്നു. അങ്ങനെ കാലം കടന്നു പോയി. മൂന്ന് വർഷത്തിനുശേഷം എല്ലാ കർഷകരും ആ പണിയെടുത്തു കൊണ്ടിരിക്കുന്ന കർഷകനോട് ചോദിച്ചു, പന്ത്രണ്ടു വർഷത്തിന് മുമ്പ് മഴ വരില്ലെന്ന് അറിയാമായിരുന്നിട്ടും നിങ്ങൾ എന്തിനാണ് നിങ്ങളുടെ സമയം ഇങ്ങനെ പാഴാക്കുന്നത്?

അദ്ദേഹം മറുപടി പറഞ്ഞു, “വിള പുറത്തുവരില്ലെന്ന് എനിക്കറിയാം, പക്ഷേ പരിശീലനം ആണ് ഞാൻ ഈ ചെയ്യുന്നത്. 12 വർഷത്തിനുശേഷം വിളകൾ വളർത്തുന്നതും വയലിൽ ജോലി ചെയ്യുന്നതുമായ പ്രക്രിയ ഞാൻ മറക്കാണ്ടിരിക്കാൻ ഞാൻ അത് തുടരേണ്ടതുണ്ട്. അതിനാൽ 12 വർഷത്തിനുശേഷം മഴ ലഭിക്കുന്ന നിമിഷം തന്നെ വിള ഉൽപാദിപ്പിക്കാൻ ഞാൻ യോഗ്യനായിരിക്കാനാണ് ”

ആ കൃഷിക്കാരന്റെ മറുപടി കേട്ട പാർവതി ദേവി അത് ശിവന്റെ മുൻപിൽ അവതരിപ്പിച്ചിട്ടു പറഞ്ഞു, നിങ്ങൾ പന്ത്രണ്ടു കൊല്ലത്തിനുശേഷം ഉടുക്ക് വായിക്കുന്നത് മറന്നേക്കാം!”

നിരപരാധിയായ ശിവൻ തന്റെ ഉത്കണ്ഠയിൽ ഉടുക്ക് വായിക്കാൻ ശ്രമിച്ചു, മറന്നോ എന്ന് അറിയാൻ…. അപ്പോൾ ഉടുക്കിന്റെ ശബ്ദം കേട്ട് ഉടൻ മഴ പെയ്തു, വയലിൽ സ്ഥിരമായി ജോലി ചെയ്തിരുന്ന കൃഷിക്കാരന് തന്റെ വിള ഉടലെടുത്തു, മറ്റുള്ളവർ നിരാശരായി .

നിങ്ങളെ സമ്പൂർണ്ണരാക്കുന്നതു നിങ്ങൾ ചെയ്യണ്ട കാര്യങ്ങൾ പരിശീലിച്ചു കൊണ്ടിരിക്കുമ്പോളാണ്.

നിങ്ങൾ പരിശീലനം നടത്താത്തതുകൊണ്ട് നിങ്ങൾ രോഗികളോ പ്രായമുള്ളവരോ ആയിത്തീരുന്നു.

ഗുണനിലവാരമുള്ള അതിജീവനത്തിന്റെ സത്തയാണ് പരിശീലനം.

അതിനാൽ, 2 ആഴ്ച, 2 മാസം അല്ലെങ്കിൽ 2 വർഷം lock down നീളട്ടെ നിങ്ങൾ ഏത് വ്യാപാരത്തിലായാലും തൊഴിലിലായാലും നിങ്ങളുടെ കഴിവുകൾക്ക് മൂർച്ച കൂട്ടുക, നിങ്ങളുടെ പക്കലുള്ളത് പരിശീലിപ്പിക്കുക, നിങ്ങളുടെ അറിവ് നവീകരിക്കുക…
➖〰️➖〰️➖〰️➖〰️➖
⚛️°✓ renjiTham✓°🌈
➖〰️➖〰️➖〰️➖〰️➖
🌹🌹🌹🌹🌹
കടപ്പാട്

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s