ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ ***

*** ഇഞ്ചിയുടെ രുചി ഇഷ്ടപ്പെടാത്തവരായി ആരുണ്ട് നമുക്കിടയിൽ ?.ഒട്ടേറെ ആരോഗ്യ ഗുണമുള്ള ഇഞ്ചി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. ദഹനത്തിന് സഹായകമാകുന്ന ഫൈബർ ഇഞ്ചിയിൽ ധാരാളമുണ്ട്. കാര്ബോഹൈഡ്രേറ്റസും പ്രോട്ടീനും നല്ലയളവിൽ ഇഞ്ചിയിലടങ്ങിയിരിക്കുന്നു. സെലേനിയം പൊട്ടാസിയം, സോഡിയം, മഗ്നീഷ്യം, അയേൺ പോലുള്ള ശരീരത്തിനു ഗുണകരമായ പ്രതിരോധം തരുന്ന ധരാളം മിനറലുകളാൽ സമ്പന്നമാണ് ഇഞ്ചി. വിറ്റാമിനുകളും ഇഞ്ചിയിലുണ്ട്. വിറ്റാമിൻ എയും ബി സിക്സും വിറ്റാമിൻ സിയും ഇഞ്ചിയിൽ ആവശ്യത്തിനുണ്ട്. ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്നു നോക്കാം. *പുറംവേദനയ്ക്ക് ഉഗ്രൻ ഒറ്റമൂലിയാണ് ഇഞ്ചി. ഇഞ്ചിനീര് പുരട്ടിയാൽ വേദനയ്ക്ക് ഉടൻ ആശ്വാസമുണ്ടാകും. അരമണിക്കൂർ പുരട്ടുക. *വയറ്റിലെ ചുട്ടുകത്തലിൽ ഇഞ്ചി നല്ലഫലം ചെയ്യും. ഇഞ്ചിനീരും സമം തേനും അരഗ്ലാസ്സ് പച്ചവെള്ളത്തിൽ ചേർത്തുകുടിക്കുക. * ഗ്യാസ്‌ട്രബിളിന് ഇഞ്ചിയോളം ഗുണംചെയ്യുന്ന മറ്റൊരു ആഹാരവസ്തു വേറെയില്ല. ദിവസവും കറികളിലും മറ്റും ഇഞ്ചി ചേർത്താൽ ഗ്യാസ്ട്രബിൾ നിഷ്പ്രയാസം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. *മൈഗ്രേൻ തലവേദനയ്ക്കും ഇഞ്ചി ഗുണം ചെയ്യും. ഇഞ്ചിനീര് നെറ്റിയിൽ പുരട്ടുകയാണ് വേണ്ടത്. *ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ക്യാൻസറിനെ പ്രതിരോധിക്കാൻ വളരെ നല്ലതാണ്. ഒവേറിയൻ ക്യാൻസറിനെയും ചെറുകുടൽ വൻകുടൽ ക്യാൻസറിനേയും പ്രതിരോധിക്കാൻ ഇഞ്ചിക്ക് അപാര കഴിവുണ്ട്. *കഫ പ്രകൃതമുള്ളവർ വണ്ണം കുറയുന്നതിന് ഇഞ്ചിനീരും സമം തേനും ഒരുഗ്ലാസ്സ് പച്ചവെള്ളത്തിൽ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് വളരെയധികം ഗുണംചെയ്യും. രണ്ടുമാസം തുടർച്ചയായി തുടർച്ചയായി കഴിക്കണം. *രാവിലെ എണീക്കുമ്പോഴുണ്ടാകുന്ന ക്ഷീണത്തിന് ഇഞ്ചി തേൻ വെള്ളം നല്ലതാണ്. *തലവേദനയുണ്ടെങ്കിൽ ഇഞ്ചിനീര് നെറ്റിയിൽ പുരട്ടുക. തേനും ഇഞ്ചിയും ചേർത്ത വെള്ളം രണ്ടുപ്രാവശ്യം കുടിക്കുകയും ചെയ്യുക. *മലശോധനയ്ക്ക് ഇഞ്ചി ഇഞ്ചിചേർത്ത ചമ്മന്തി ദിവസവും കഴിക്കുക. *ആസ്ത്മയുള്ളവർ ഇഞ്ചി തീർച്ചയായും ഒന്നു പരീക്ഷിച്ചു നോക്കണം. വൈകുന്നേരം ആറുമണിക്കും രാത്രി കിടക്കാൻ നേരത്തും ഇഞ്ചിയും തേനും ചേർത്ത വെള്ളം കുടിക്കുന്നത് ആസ്ത്മയിൽ വൻ വ്യത്യാസമുണ്ടാക്കും. *എല്ലുകളുടെയും മസിലുകളുടേയുംആരോഗ്യകരമായ പ്രവർത്തനത്തിന് ഇഞ്ചിയുടെ നിത്യോപയോഗം വളരെ ഗുണംചെയ്യും. *തൊണ്ടവേദനയ്ക്കും സൈനസൈറ്റിസിനും ഇഞ്ചി ഗുണകരമാണ്. ഒച്ചയടപ്പുള്ളവർ ഇഞ്ചി തേൻ ചെറുനാരങ്ങ നീര് സമംചേർത്ത് കുടിക്കുന്നത് ഏറെ ഗുണകരമാണ്. *വിശപ്പില്ലായ്മയ്ക്ക് ഇഞ്ചിയും നെല്ലിക്കയും ചേർത്ത ചമ്മന്തി സ്ഥിരമായി ഉപയോഗിക്കുക. ഒട്ടേറെ ആരോഗ്യ ഗുണമുള്ള ഇഞ്ചി നിത്യവും ഭക്ഷണത്തിൽ ഉൾപെടുത്തുകതന്നെ വേണം. കറികളിലും ഉപ്പേരിയിലും ചമ്മന്തിയിലുമൊക്കെ ആവശ്യത്തിന് ഇഞ്ചി ഉപയോഗിച്ച് തുടങ്ങുക. അതുവഴി പല രോഗങ്ങളേയും നമുക്ക് പടിക്ക് പുറത്തുകടത്താം. ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത്. ആരോഗ്യമില്ലെങ്കിൽ നാം കുറേ ‘പണം’ സമ്പാദിച്ചിട്ടെന്തുകാര്യം ? രോഗങ്ങളില്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ, ആരോഗ്യഅറിവുകൾ ആവശ്യമുള്ളവർ ബന്ധപ്പെടുക. **സമീർ മൂവായിരത്തിൽ ** **ഹോളിസ്റ്റിക് ചികിത്സകൻ ** **അരീക്കോട് റോഡ്, എടവണ്ണ ** **8086530111, 9496361828**

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s