ക്ഷേത്രമില്ലാ ക്ഷേത്രം എന്നറിയപ്പെടുന്ന കൊട്ടിയൂർ ഐതിഹ്യകഥകൾ

🛕🛕🛕🛕🛕🛕🛕🛕🛕🛕🛕🛕 *ക്ഷേത്രമില്ലാ ക്ഷേത്രം എന്നറിയപ്പെടുന്ന* *കൊട്ടിയൂർ ഐതിഹ്യകഥകൾ* *തുടർച്ച* *അധ്യായം* 4️⃣ 🕉️🔥🅢🅷🅸🅥🅐🅢🅷🅐🅺🅣🅗🅸🔥🕉️ *വൈശാഖ മഹോത്സവം പുരാവൃത്തം* 🛕🕉️🛕🕉️🛕🕉️🛕🕉️🛕🕉️🛕🕉️ *കൊട്ടിയൂരിൽ വൈശാഖ മഹോത്സവം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചുരപ്രചാരമുള്ള ഒരു പുരാവൃത്തമുണ്ട് ദക്ഷ പ്രജാപതിയുടെ യാഗപൂർത്തീകരണത്തിന് ശേഷം ത്രേതായുഗത്തിലും ത്രിമൂർത്തകൾ ഈ പുണ്യഭൂവിൻ കുടിച്ചേരുകയുണ്ടായി ശിവ ശഷ്യരിൽ പ്രധാനിയായ പരശുരാമ മഹർഷിയുടെ തപസ്സും കലിയുമായുള്ള യുദ്ധവുമാണ് യാഗവേദിയിൻ ത്രിമൂർത്തികളുടെ പുനസ്സമാഗമത്തിന് കാരണമായത്* *✍️ ശിവരൂപേഷ്✍️* *വരുണ ഭഗവാൻ അപഹരിച്ചു കൊണ്ടുപോയ കേരളക്കരയെ തൻ്റെ വെൺമഴുവെറിഞ്ഞ് പ്രളയജലത്തെ അകറ്റി വീണ്ടെടുത്ത ശേഷം ബ്രഹ്മഹത്യാ പാവം തീർക്കുന്നതിനും ശിവ പ്രീതി നേടുന്നതിനും വേണ്ടി സഹ്യപർവ്വത പ്രാന്തത്തിൽ യഥായോഗ്യമായ താഴ് വരപ്രദേശം കണ്ടെത്തുന്നതിനായുള്ള യാത്രയിൽ യാഗഭൂവിലെത്തിച്ചേർന്നു പ്രശാന്ത സുന്ദരമായ ഈവനഭൂവിൽ ഭാർഗ്ഗവരാമൻ അതികഠിന തപസ്സിലേർപ്പെട്ടു ഉഗ്രതപസ്സ് വളരെക്കാലം നീണ്ടു പോയപ്പോൾ ദേവേന്ദ്രന് വേവലാതിയായി ദേവ ലേകത്ത് തൻ്റെ സ്ഥനത്തിന് ഇളക്കം തട്ടുമൊയെന്ന ഭയാശങ്ക മൂലം തപസ്സു മുടക്കുവാൻ കലി ഒരുങ്ങിപ്പുറപ്പെട്ടു തപോവനത്തിലെത്തിയ കലി തപോനിഷ്ംകൾ തെറ്റിക്കാൻ പല വിധങ്ങളായ തന്ത്രങ്ങളും സ്വീകരിച്ചു അതൊന്നും വിജയിക്കാതെ വന്നപ്പോൾ കഠിനമായ ഉപദ്രവങ്ങൾ തുടങ്ങി* *✍️ ശിവരൂപേഷ്✍️* **ശല്യം സഹിക്കാതെ വന്നപ്പോൾ “താപസന് കലിയോട് കലശലായ കോപം വന്നു കലി ബാധിച്ചതുപോലെയായ പരശുരാമൻ കലിയോട് പൊരിഞ്ഞ യുദ്ധം ചെയ്തു നീണ്ട യുദ്ധത്തിനൊടുവിൽ പരശുരാമൻ കലിലെ പിടിച്ചുകെട്ടി തൻ്റെ ദിവ്യായുധമായ വെൺമഴുവെടുത്ത് നിഗ്രഹിക്കാനൊരുമ്പെട്ടപ്പോൾ ദേവാദികളും മഹർഷിവര്യന്മാരും അവിടെ പാഞ്ഞെത്തി തടയാൻ ശ്രമിച്ചു കലിയെ കൊല്ലരുതെന്ന്* *കേണപേക്ഷിച്ചു എന്നാൽ അതൊന്നും പരശുരാമ* *ൻ കൂട്ടാക്കിയില്ല കലിയെ കൊന്നുകളയുമെന്ന ഘട്ടം വന്നപ്പോൾ സർവ്വലോക വ്യാപികളായ* *ത്രിമൂർത്തികൾ – ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ – യുദ്ധഭൂമിയായിത്തീർന്ന തപോവനത്തിൽ പ്രത്യക്ഷപ്പെട്ടു തൻ്റെ ഇഷ്ടമൂർത്തിയായ* *പരമേശ്വരദർശനത്താൽ മനം തെളിഞ്ഞ ശിവഭക്താ ഗ്രേസരൻ കോപം* *വെടിഞ്ഞു* *ത്രിമൂർത്തികൾ കലിയെ ബന്ധനത്തിൽ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടപ്പോൾ പരശുരാമൻ* *വരമായി ഒരു നിബന്ധന വെച്ചു താൻ* *പ്രളയജലത്തിൽ നിന്നും വീണ്ടെടുത്തു** *കേരള ഭൂമിയെ ഒരിക്കലും “ക ലി” ബാധിക്കരുത് ത്രിമൂർത്തികൾ ഒരു ഉപാധിയോടെ വരം നൽകാനും നിബന്ധന അംഗീകരിക്കാനും തയ്യാറായി* *✍️ ശിവരൂപേഷ്✍️* . *ത്രിമൂർത്തികൾ പരശുരാമനോട് തങ്ങളുടെ ഉപാധികൾ പറഞ്ഞു വിശ്രുതമായ ദക്ഷയാഗം നടന്ന പുണ്യസ്ഥലമാണിത് സതീ പരമേശ്വരന്മാരുടെ സാന്നിദ്ധ്യം ഈ മണ്ണിലുണ്ട് സതീദേവി ജീവത്യാഗം ചെയ്ത സ്ഥലമാണിവിടം മഹേശ്വരൻ സ്വയംഭൂവായി ഇവിടെ കുടികൊള്ളുന്നുണ്ട് മാത്രമല്ല മുപ്പത്തിമുക്കോടി ദേവകളുടെയും ഭൂതഗണങ്ങളുടെയും സജീവ സാന്നിധ്യം ഇവിടെ കണാൻ കഴിയും ദേവഭൂമിയായ ഇവിടെ വർഷം തോറും വൈശാഖ മഹോത്സവം നടത്തണം പരശുരാമൻ ആ വ്യവസ്ഥ ആംഗീകരിച്ചു ത്രീമൂർത്തികൾ വരം നൽകി അനുഗ്രഹിച്ചു കലിയെ ബന്ധനത്തിൽ നിന്നും മോചിതനാക്കി യുഗപുരുഷ വൃഷ്ടി നടത്തി ഈ സമയം അശരീരിയുണ്ടായി ത്രിമൂർത്തികൾ “കൂടച്ചേർ സു പ്രത്യക്ഷ ഭൂതരായ ഊര് ” ആയതിനാൽ ഈ പ്രദേശം കുടിയൂർ എന്നറിയപ്പെടും കാലാന്തരത്തിൽ ” കുടിയൂർ ” കൊട്ടിയൂർ ആയി പരിണമിച്ചു* *✍️ ശിവരൂപേഷ്✍️* *ത്രിമൂർത്തികളുടെ ആവശ്യം ശിരസാവഹിച്ചുകൊണ്ട് വിധി പ്രകാരം ശക്തി ചൈതന്യങ്ങളുടെ സ്ഥാനം കണ്ടെത്തി പർണ്ണശാലകൾ തീർത്ത് യാഗോത്സവസമാനമായ വൈശാഖ മഹോത്സവം നടത്താൻ വേണ്ട എർപ്പാടുകൾ ചെയ്തു ക്ഷേത്ര സങ്കേതത്തിൻ്റെ രൂപകല്പനയും നിർമ്മാണവും നടത്താൻ വിശ്വകർമ്മാവിനെ ചുമതലപ്പെടുത്തി ശ്രീകോവിലിന് നാലു കാതം ചുറ്റ ഉവും ചുറ്റമ്പലത്തിന് പന്ത്രണ് കാതം ചുറ്റളവും പുറംഭിത്തിക്ക് 52 കാതംചുറ്റളവുമാണ് വിശ്വകർമ്മാവ് തയ്യാറാക്കിയ .കണക്ക് പുറംഭിത്തിയുടെ കിഴക്കേ അതിർത്തി താമ്ര ചന്തയും തെക്ക് തൃച്ചല്ലുർ കോട്ടയും പടിഞ്ഞാറ് മാമാക്കുന്നും വടക്കു മാണിയൂർ ഗോപുരവുമാകുന്നു ഈ അതിർത്തികൾക്ക് അകത്തുള്ള പ്രദേശം ” പ്രാരാഷ്ടം” എന്നറിപ്പെടുന്നു പാമ്പറുപ്പാൻ തേടിനു കല്ലൻതോടിനു ഇടയ്ക്കുള്ള സ്ഥലം ശ്രീകോവിലായും കരുതപ്പെടുന്നു പരശുരാമൻ ചിട്ടപ്പെടുത്തിയ ഉത്സവമാണിവിടെ നടക്കുന്നതെന്നും ക്ഷേത്ര ഭരണം രാജാക്കന്മാരെയും താന്ത്രിക കർമ്മങ്ങൾ കാദളാഖ്യൻ എന്ന ബ്രാഹ്മണ ശ്രേഷ്നെയും ചുമതലപ്പെടുത്തിയതായും “കേരള മഹാത്മ്യം 37-ാം അധ്യായത്തിലും ഈ ചിട്ടകൾ പിന്നീട് മുടങ്ങിയതായി 57ാം അദ്ധ്യായത്തിലും കാണുന്നു* *✍️ ശിവരൂപേഷ്✍️* *കാലാന്തരത്തിൽ വൈശാഖ മഹോത്സവം മുടങ്ങാനിടയായി ദുർവ്വാസാവ് മഹർഷിക്ക് എഴിമലയിലെ മാലി എന്ന ബൗദ്ധനാരിമായുള്ള ബന്ധത്തിൽ ഒരു പുത്രൻ ജനിച്ചു മാലിയുടെ നിരന്തരമായ പ്രലോഭനങ്ങൾക്ക് വഴങ്ങി മഹർഷി പുത്രനെ രാജ തല്യമായ പദവിയിലേക്കു ‘ത്തി അധികാരസ്ഥാനങ്ങൾ കൽപ്പിച്ചു നൽകി അതോടെ കേരളക്കര ബൗദ്ധാതിപത്യത്തിൽ അമർന്നു ക്ഷേത്രാചാരങ്ങളും ഉത്സവങ്ങളും ആരാധാന ക്രമങ്ങളും മുടങ്ങി വൈശാഖ മഹോത്സവവും ഈ കാലയളവിൽ തടസ്സപ്പെട്ടു* *ഈ ദേവ സങ്കേതം കൊടുങ്കാടു മുടി അനേകം ശതാബ്ങ്ങൾക്ക് ശേഷം കുറിച്യൻ്റെ നായട്ടു വേളയിലാണ് ദേവചൈതന്യ സ്ഥാനം കണ്ടെത്തുന്നത്* *✍️ ശിവരൂപേഷ്✍️* *ശങ്കര ചാര്യർ കൊട്ടിയൂരിൽ* 📿📿📿📿📿📿📿📿📿📿📿📿 *കൊട്ടിയൂരിൽ ഇന്ന് നിലവിലുള്ള അനുഷ്ഠാനങ്ങളും പൂജാ ക്രമങ്ങളും ചിട്ടപ്പെടുത്തിയത് ശ്രീ ശങ്കരാചര്യരാണെന്നാണ് പുരാവൃത്തം പൂജാവിധികൾ നിശ്ചയിക്കാൻ കൊട്ടിയൂരിലെത്തിയ ആചാര്യൻ അക്കരേക്ക് പ്രവേശിച്ചില്ല അക്കരെ സന്നിധിയിലെ ഒരേ ശിലാഖണ്ഡവും സ്വയംഭൂ ശിലയാകാമെന്നും അത് ചവിട്ടുന്നത് ശിവനിന്ദയാണെന്നു മാണ് ആ അവസരത്തിൽ ശകാര ചാര്യർ അതിനു കാരണമായി പറഞ്ഞത് ആദിശങ്കരൻ മണത്തണയിലെ കുണ്ടേൻ ഗുഹയിൽ ധ്യാന നിരതനായി കഴിഞ്ഞതായി ചരിത്ര വസ്തുകളുണ്ട്* 🕉️🔱🕉️🔱🕉️🔱🕉️🔱🕉️🔱🕉️🔱 *ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂർവ്വം സ്മരിക്കുന്നു👣👏* 🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥 *ഇതിൽ എന്തെങ്കിലും അപകതകളോതെറ്റുകളോ ഉണ്ടെങ്കിൽ ദൈവഭക്തി കണക്കിലെടുത്ത് സദയം ക്ഷമിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു🙏* 🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s