പ്രാർത്ഥന – കുട്ടികളുടെ ദിനചര്യ എന്ന കവിത.

പുലരും മുമ്പുണരണ –
മുണർന്നാലേറ്റിരിക്കണം.
ഇരുന്നാൽ കണ്ണടച്ചുള്ളിൽ –
പരദൈവത്തെയോർക്കണം.
അമ്മയെക്കാണണം മുമ്പി –
ലച്ഛനെ തൊഴുതീടണം:
അച്ഛനമ്മകൾ, കാണുന്ന
ദൈവമാണെന്നു മോർക്കണം.
വെളുക്കുമ്പോൾ കുളിക്കണം:
വെളുത്തുള്ളതുടുക്കണം.
വെളുപ്പിൽ ക്ഷേത്ര ദൈവത്തെ –
യെളുപ്പം തൊഴുതെത്തണം.
കാര്യമായ് നിയമം വേണം
കാര്യം വിട്ടു കളിക്കൊലാ!
ധൈര്യം വേണം, പഠിക്കേണ്ടും
കാര്യത്തിൽ ശ്രദ്ധവയ്ക്കണം.
കൂട്ടർ കൂടിത്തകർത്തോരോ –
കൂട്ടം കൂടും കിടാങ്ങളിൽ,
കൂട്ടുകൂടൊല്ല,മര്യാദ –
ക്കൂട്ടുകാരോടു ചേരണം.
അറിഞ്ഞുകൊൾവാനാചാര്യൻ
പറഞ്ഞീടുന്നതൊക്കെയും
മറപ്പിലാകൊലാ, നന്നായി
ഉറപ്പിച്ചുള്ളിലാക്കണം.
കളിക്കാൻ വിട്ടിടും നേരം
കളിക്കും മുൻപ് നേടണം;
ഇളിഭ്യനാകൊലാ , പോരിൽ
വിളിപ്പോരെ ജയിക്കണം.
നേരുകേടിൽപ്പേടിവേണം,
നേരുചൊല്ലണമെപ്പോഴും.
ആരും സ്നേഹിച്ചിടുംവണ്ണം
ചേരും വൃത്തിയിൽ നില്ക്കണം.
അന്തിയാകുന്ന നേരത്തു
പന്തിയിൽ ദൈവപൂജനം
സ്വന്തം മനസ്സാൽ ചെയ്യേണം
ഹന്ത ! നാമം ജപിക്കണം
ദൈവഭക്തിയുറപ്പിക്കും
ദേവസ്തോത്രങ്ങൾ ചൊല്ലണം,
കേവലം ദൈവമാഹാത്മ്യ –
ഭാവനയ്ക്കിതു സാധനം.
അത്താഴമുണ്ടൊട്ടുനേരം
ഒത്താനന്ദിച്ചു പിന്നെയും
പുസ്തകം നോക്കണം, സ്വസ്ഥം
അസ്തശങ്കമുറങ്ങണം.

-കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s