സത്സംഗം ശ്രീ കൈപ്രത്ത് അച്യുതൻ നായർ 2021 ആഗസ്ത് 21

Shri Kaiprath Achuthan Nair

തദ്വായസം തീർഥമുശന്തി മാനസാ ന യത്ര ഹംസാ നിരമന്ത്യുശിക്ക്ഷയാഃ ൧൦

അപൗരുഷേയമായ വേദങ്ങൾ വ്യസിച്ചു, അസാമാന്യമായ മഹാഭാരതം രചിച്ചു, എന്നിട്ടും തൃപ്തി വരാതെ വ്യസനചിത്തനായ ശ്രീ വേദവ്യാസ മഹർഷി, ബ്രഹ്മാവിന്റെ മാനസപുത്രനും ഭക്തശിരോമണിയുമായ ശ്രീ നാരദ മഹർഷിയോട് തന്റെ വ്യസനത്തിന്റെ കാരണമന്വേഷിക്കുന്നു.

അസ്ത്യേവ മേ സർവമിദം ത്വയോക്തം തഥാപി നാത്മാ പരിതുഷ്യതേ മേ

തന്മൂലമവ്യക്തമഗാധബോധം പൃച്ഛാമഹേ ത്വാത്മഭവാത്മഭൂതം ൫

ശ്രീ നാരദ മഹർഷി പുഞ്ചിരി തൂകി കൊണ്ട് ഉടൻ തന്നെ മറുപടി പറയുന്നു :-

ശ്രീനാരദ ഉവാച

ഭവതാനുദിതപ്രായം യശോ ഭഗവതോമലം

യേനൈവാസൗ ന തുഷ്യേത മന്യേ തദ്ദർശനം ഖിലം ൮

യഥാ ധർമാദയശ്ചാർഥാ മുനിവര്യാനുകീർതിതാഃ

ന തഥാ വാസുദേവസ്യ മഹിമാ ഹ്യനുവർണിതഃ ൯

ന യദ്വചശ്ചിത്രപദം ഹരേര്യശോ ജഗത്പവിത്രം പ്രഗൃണീത കർഹിചിത്

തദ്വായസം തീർഥമുശന്തി മാനസാ ന യത്ര ഹംസാ നിരമന്ത്യുശിക്ക്ഷയാഃ ൧൦

പുഞ്ചിരിയോടെ നാരദൻ പറഞ്ഞു:  താങ്കൾ വേണ്ടത്ര ചെയ്തിട്ടില്ല. മനഃശാന്തി ലഭിക്കാൻ ഇനിയും ചിലത് ചെയ്യേണ്ടിയിരിക്കുന്നു. മഹാഭാരതം പരോപകാരപ്രദം തന്നെ. എങ്കിലും ആ മഹാഗ്രന്ഥത്തിനു ഒരു കുറവ് വന്നുപോയി. എവിടെ ധർമ്മമുണ്ടോ അവിടെയാണ് ജയം എന്ന് പാണ്ഡവരുടെ കഥവഴി അങ്ങ് ലോകത്തെ പഠിപ്പിച്ചു.  മനുഷ്യധർമ്മങ്ങളെ പറ്റി  അതിൽ പലേടത്തും ഊന്നിപറഞ്ഞിട്ടുമുണ്ട്.  എങ്കിലും ഭഗവതപ്രാപ്തിക്ക് ഈ കലിയുഗത്തിൽ ഏറ്റവും സുഗമമായ മാർഗം   ഭക്തിയാണെന്നു  അങ്ങേയ്ക്ക് അറിയില്ലേ ?  ഏകാഗ്രമായ ഭഗവത് ഭക്തി മഹാഭാരതത്തിൽ കാണാനില്ല.  ആ വൈകല്യം പരിഹരിക്കാൻ അങ്ങ് പരിശ്രമിച്ചാലും”

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: