പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

കണ്ണൂർ ജില്ലയുടെ വടക്കേ അറ്റത്ത് പയ്യന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പയ്യന്നൂർ നഗരത്തിന്റെ ഒത്ത നടുക്ക് പെരുമ്പപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ അത്യുഗ്രമൂർത്തിയായ “സുബ്രഹ്മണ്യസ്വാമിയാണ്” പ്രതിഷ്ഠ. ദേവസേനാധിപതി സങ്കല്പത്തിൽ താരകാസുരവധത്തിന് ശേഷമുള്ള ഭാവമാണിത്. “പയ്യന്നൂർ പെരുമാൾ” എന്ന പേരിലറിയപ്പെടുന്ന ഈ മുരുകന്റെ ക്ഷേത്രത്തെ കേരളത്തിലെ പഴനി ആയാണ് കണക്കാക്കപ്പെടുന്നത്.

നന്പൂതിരിമാരുടെ ഗ്രാമക്ഷേത്രമാണ്.മുപ്പത്തിരണ്ട് നന്പൂതിരിഗ്രാമങ്ങളില് വടക്കേ അററത്തെ ആദ്യത്തെ നന്പൂതിരി ഗ്രാമമാണ് പയ്യന്നൂർ. ഈ ഗ്രാമത്തിലെ പതിനാറ് ഇല്ലക്കാരാണ് ഇവിടുത്തെ ഊരാളര്. പരശുരാമനാല് പ്രതിഷ്ടിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. പരശുരാമശാസനകള് പാലിക്കപ്പെടുന്ന ക്ഷേത്രവുമാണ്.ക്ഷത്രിയര്ക്ക് പ്രവേശനമില്ല.രാജകീയ അടയാളങ്ങൾ ഒന്നും തന്നെ പാടില്ല.ഉല്സവത്തിന് ആന എഴുന്നളളിപ്പ് പാടില്ല.സദ്യക്ക് പപ്പടം പാടില്ല ഇങ്ങനെ. ഇന്ന് കാണുന്ന ക്ഷേത്രം പ്രധാന ഊരാളകുടുംബമായ താഴക്കാട്ട് മന വക പണിയിപ്പിച്ചതാണ്.മുഴുവൻ സ്വർണ്ണമയമായിരുന്ന പഴയ ക്ഷേത്രം ടിപ്പു കൊളളയടിച്ചു എന്നാണ് കേട്ടു കേളവി. ക്ഷേത്രം പരശുരാമനാണ് പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത്. ബ്രഹ്മാണ്ഡ പരാണത്തിൽ ഗർഗ്ഗമുനി വനവാസക്കാലത്ത് പാണ്ഡവരോട് കേരളത്തെ പറ്റി പറയുമ്പോൾ, ഈ ക്ഷേത്രത്തെയും പയ്യന്നൂരിനെയും കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പയ്യന്നൂരിന്റെ ചരിത്രവുമായി ഈ ക്ഷേത്രം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. പയ്യന്റെ ഊര് എന്ന അർത്ഥത്തിലാണ് നഗരത്തിനു ഈ പേരു വന്നത്. സുബ്രഹ്മണ്യനെ പയ്യൻ എന്നും വിശേഷിപ്പിക്കാറുണ്ട് ക്ഷേത്രം രണ്ട് പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്, ഒരിക്കൽ അഗ്നി ബാധ മൂലവും മറ്റൊരിക്കൽ ടിപ്പു സുൽത്താന്റെ ആക്രമണത്തിലും. ഇന്ന് കാണുന്ന തരത്തിൽ ക്ഷേത്രം പുനരുധീകരിച്ചത് കൊല്ലവർഷം 965-ലാണ്. പന്ത്രണ്ടടി ഉയരമുള്ള ചുറ്റുമതിൽ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്, ചുറ്റുമതിലിനകതായി മൂന്നേറോളം വിസ്തൃതിയിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. രണ്ടുനിലകളുള്ള ശ്രീകോവിൽ ഗജപൃഷ്ഠ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. പ്രധാനമൂർത്തിയായ സുബ്രഹ്മണ്യൻ താരകാസുരനെ നിഗ്രഹിച്ചശേഷമുള്ള ഭാവത്തിൽ കിഴക്കോട്ട് ദർശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ആറടി ഉയരമുണ്ട് ഈ വിഗ്രഹത്തിന്. സുബ്രഹ്മണ്യനെ കൂടാതെ ഗണപതി, ഭൂതത്താർ, ഭഗവതി, ശാസ്താവ്, പരശുരാമൻ എന്നി ദേവതകളെയും ഇവിടെ ആരാധിക്കുന്നു. ക്ഷേത്രസമീപത്തുതന്നെ ഒരു സർപ്പക്കാവുമുണ്ട്[2].നാലമ്പലത്തിനു മുമ്പിൽ കൊടിമരത്തിന്റെ സ്ഥാനത്ത് കന്യാഭഗവതി കുടിയിരിക്കുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും ഇത് ഒരു പ്രത്യേകതയാണ്. മറ്റോരു പ്രത്യേകത ഈ ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ കരിങ്കല്ല് വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നതാണ്. ഈ പ്രദേശത്ത് ലഭ്യമായ ഉറപ്പുള്ള വെട്ടുകല്ലാണ് ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ പ്രധാനം. ക്ഷേത്രത്തിനു പുറത്ത് മുൻ വശത്തായി വിശാലമായ ക്ഷേത്രക്കുളം ഉണ്ട്. വെട്ടുകല്ലിൽ പടുത്ത് ഈ കുളം ഇതരദേശക്കാർക്ക് ഒരു ദൃശ്യം തന്നെ ആണ്. കാവിവസ്ത്രം ധരിച്ച സന്യാസിമാർക്കും ഉപനയനമുള്ള ക്ഷത്രിയർക്കും ക്ഷേത്രത്തിനകത്ത് പ്രവേശനമില്ല. ഇവിടെ കൊടിമരമോ കൊടിയേറ്റമോ ഇല്ല എന്നതും ശ്രദ്ധേയമാണ്. ക്ഷേത്രാങ്ങനതിലുള്ള ഇലഞ്ഞി മരം എല്ലായ്പ്പോഴും പൂക്കാരുന്റെങ്കിലും ഒരിക്കലും കായ്ക്കാറില്ല. ഐതിഹ്യം ഐതിഹ്യമനുസരിച്ച് പരശുരാമൻ മഴുവെറിഞ്ഞു സിന്ധു സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത കന്യാകുമാരി മുതൽ ഗോകർണം വരെയുള്ള കര 64 ഗ്രാമങ്ങളായി വിഭജിച്ചു. 32 മലയാള ഗ്രാമങ്ങളും 32 തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം പയ്യന്നൂർ ആയിരുന്നു. ശ്രീ സുബ്രമണ്യസ്വാമിക്ഷേത്രമായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. തുളുവന്നൂർ ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം. വഴിപാടുകൾ തണ്ണീരമൃതമാണ് പ്രധാന വഴിപാട്.

വഴിപാട് വിവരങ്ങൾ

അമ്പലത്തിൽ നടത്തപ്പെടുന്ന വഴിപാടുകളുടെ വിവരങ്ങൾ

തണ്ണീനമൃത്15
അപ്പം30
പായസം20
നെയ് പായസം50
ശർക്കര പായസം50
നെയ്യമൃത്10
പരശുരാമിങ്കൽ നെയ് വിളക്ക്15
തൃമധുരം15
തൃക്കാൽ തൊട്ട് ജപം30
പുഷ്പാഞ്ജലി10
പട്ടം ചാർത്തൽ30
പാൽ / പനിനീര് അഭിഷേകം10
ഭസ്‌മാർച്ചന5
കാവടി മുദ്ര /പവിത്രം പൂജിക്കൽ50
മാല (ശബരി മല) താലി പൂജിക്കൽ5
കാണിക്ക ഒപ്പിക്കൽ10
മൃത്യുഞ്ജയ ജപം / കറുക ജപം / രാഹു ജപം / ശനി ജപം30
കെട്ട് നിറ10
ഉണ്ട മാല15
തുളസി മാല10
പുഷ്പ മാല10
ഒരു ദിവസം മുഴുവൻ നെയ് വിളക്ക്150
ചോറൂണ്50
എണ്ണ വിളക്ക്10
വെള്ള നിവേദ്യം20
തേങ്ങ മുട്ടൽ5
പഴം നിവേദ്യം5
തുലാ ഭാരം50
വെച്ചു നിവേദ്യം ( ഒരു നാഴി അരി കൊണ്ട് വരണം )
മഹാ പുഷ്പാഞ്ജലി / പരശുരാമ മന്ത്രം അർച്ചന /ശ്രീ രുദ്രം അർച്ചന /സ്വയം വര /ദ്വാദശാക്ഷരി അർച്ചന / പതി കൃത്ത അർച്ചന .50കുഴം കെട്ടൽ (ലിസ്റ്റ് പ്രകാരം സാധനങ്ങൾ കൊണ്ട് വരണം)
അപ്പം കുഴം22000കളഭം ചാർത്തൽ (സാധനം /ദക്ഷിണ പുറമെ)70..100000വിവാഹം (ഉച്ചക്ക് 12 മണി വരെ)(ഒരു ദിവസം മുന്നേ ബുക്ക് ചെയ്യണം)301
നാഗാരാധന .150
വിദ്യാരംഭം100
വീഡിയോ ഫീ200
ഫോട്ടോ ഫീ100
നിറമാല (അകത്തും പുറത്തും ).2000നിറമാല(അകത്തു മാത്രം)1000
ഉദയാസ്തമന പൂജ8000നിറമാല (ശാസ്താവ്) (പുറ വിളക്ക് ഒഴികെ)750ചുറ്റു വിളക്ക് .3500എണ്ണ ആടൽ200ആടിയ എണ്ണ15സ്വർണ വേൽ ഒപ്പിക്കൽ501ചുറ്റു വിളക്ക് (നിറമാല അടക്കം )5000നിറമാല (ഭഗവതിക്ക്)1250നിറമാല (ശാസ്താവ് ) (പുറ വിളക്ക് അടക്കം )1000

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s