ധ്യാനം ഒരുവനെ രോഗിയാക്കുമ്പോൾ….. *ധ്യാനം ഒരു ക്രിയയല്ല ഒരവസ്ഥയാണ് . നിർവിഷയം മനഃ എന്ന ഭാവത്തിലേക്ക് ഉയരാതെ നാമിന്ന് ധ്യാനിക്കുമ്പോൾ അത് വളരെ അപകടകരമാം വിധം ഓജസ്സിനെ ക്ഷയിപ്പിക്കുകയും രക്തത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നു.* *യമ നിയമാദികൾ പരിശീലിക്കുന്നതിനു മുൻപ് ധ്യാനിച്ചാൽ വളരെ വിപുലമായ ഊർജ്ജത്തെ ഉത്സർജ്ജിക്കേണ്ടി വരുന്നു. അന്തർസംഘർഷങ്ങളുടെ തീച്ചൂളയിൽ അയാളുടെ മസ്തിഷ്ക തരംഗങ്ങൾ(ബീറ്റ, ഗാമ എന്നൊക്കെ ആധുനികത പറയുന്ന തരംഗങ്ങൾ) വികലങ്ങളായി തീരുകയും അയാളുടെ മസ്തിഷ്ക പര്യംഗാധര ദേശം സംഘർഷ പൂരിതമാവുകയും തൈറോയ്ഡ് ഹോർമോണുകൾ(സംഘർഷ വേളകളിൽ വളരെ അസംഗതമാകുന്ന ഒന്ന്) മാറിമറയുകയും എൻഡോക്രൈൻ ഗ്ലാന്റുകൾ ത്വരിക്കുകയും അഡ്രീനൽ കോർട്ടികോയ്ഡിൽ ചലനങ്ങൾ ഉണ്ടാവുകയും ഒരുവന്റെ, ഹൃദയത്തെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും.*
All India Institute ഉം മറ്റും meditation ഇത് പഠനം നടത്തിയപ്പോൾ കണ്ട മാറ്റങ്ങൾ ആരുടെതാണ് – കുട്ടികളുടെതാണോ കള്ളന്മാരുടെതാണോ യോഗികളുടേതാണോ യോഗികൾ ആണെന്ന് പ്രഖ്യാപിക്കുന്നവുടെതാണോ? മനസ്സ് നിർമലരായ യോഗികളുടെ ധ്യാനം വീക്ഷിച്ചു പഠിച്ചു അവരുടെ ന്യൂറോണുകളിൽ ഉണ്ടായ മാറ്റങ്ങൾ പഠന വിധേയം ആക്കിയിട്ട് അവരുടെ മാറ്റം സാധാരണക്കാരായ നമുക്ക് അതേ ധ്യാനം തരും എന്ന് പറയുന്നത് ശാസ്ത്രമല്ല.. വങ്കത്തമാണ്.. നമുക്ക് മാതൃകയാക്കാവുന്ന നമ്മുടെ സമശീർഷരായ മോഡലുകളിൽ നടത്തിയ പഠനങ്ങളിൽ മാറ്റങ്ങൾ കാണുന്നുണ്ടോ എന്നതാണ് ശാസ്ത്രീയമായി പഠിക്കേണ്ടത്.
പപ്പ ന്യൂറോൺ നടത്തിയ പഠനങ്ങളിൽ അനേകം യോഗികളെ പരീക്ഷിക്കുകയും അവരിൽ പലരും കള്ളനാണയങ്ങളാണെന്നു പച്ചയായി രേഖപ്പെടുത്തുകയും അതേസമയം ഉത്തമന്മാരായ യോഗി നാദ ബ്രഹ്മാനന്ദ, തുടങ്ങിയ യോഗികളിൽ നടത്തിയ പഠനങ്ങളിൽ അവരിലെ പ്രശാന്തത, ധ്യാനാത്മകത പ്രസാദാത്മകത അതുളവാക്കുന്ന തരംഗങ്ങൾ ഇവയൊക്കെ വ്യക്തമായി രേഖപ്പെടുത്തുകയും ആ അവസ്ഥയിലേക്കാണ് എത്തേണ്ടത് എന്ന് പറയുകയും
ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള unbiased ആയിട്ടുള്ള പഠനങ്ങൾ ആണോ നടന്നിട്ടുള്ളത് എന്ന് ഉറപ്പിക്കണം.
ഞാനും നിങ്ങളും അവകാശപ്പെടുന്ന ധ്യാനാത്മകത നമുക്ക് ഉണ്ടെങ്കിൽ നമ്മുടെ ഉള്ളു ശാന്തമാണോ?? ധ്യാനിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും ആളുകളോട് ഇടപെടുമ്പോഴും എല്ലാം കോശാന്തര സ്ഥിതി സംഘർഷ പൂരിതമാണോ??
രാജ്യം ഭരിക്കുന്നവനും, ആചാര്യനും, സന്യാസിയും, മതമേലധ്യക്ഷനും എല്ലാം ഒരു കർഷകനെക്കാൾ എന്തിന് മോഷണം നടത്തുന്ന ഒരു കള്ളൻ്റെ അത്രയും പോലും ധ്യാനാത്മകത ഇല്ലാതെ സംഘർഷത്തിലാണ് കാര്യങ്ങൾ ചെയ്യുന്നതെങ്കില് അത് അനുകരണീയമല്ല..
“ഓജ: ക്ഷീയേത ക്രോധ ക്ഷുത് ധ്യാന ശോക ശ്രമാദിഭി:” ഇവയെല്ലാം ഓജസ്സിനെ ക്ഷയിപ്പിക്കും.. രക്തത്തെയും..
🙏🙏നിർമലാനന്ദം🙏🙏