എന്തുണ്ടായിട്ടും സമാധാനമില്ലെങ്കിൽ എന്തു പ്രയോജനം.
✒️✒️
നവമാധ്യങ്ങളില്‍ വ്യാപകമാകുന്ന വര്‍ഗീയതക്കെതിരെ നാം ജാഗരൂഗരായിരിക്കണം . സോഷ്യല്‍ മീഡിയകളിലൂടെ വളരെ ആസൂത്രിതമായി വര്‍ഗീയ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഇത്.
സോഷ്യല്‍ മീഡിയകള്‍ വഴി വിഷവിത്ത് പാകി പുതുതലമുറയിലേക്ക് വര്‍ഗീയതയും അസഹിഷ്ണുതയും കുത്തിനിറക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്.
പരസ്പര സ്നേഹത്തില്‍ അധിഷ്ടിതമായ ചുറ്റുപാടുകളില്‍ വിള്ളല്‍ വീഴ്ത്താനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് ഇതിന് പിന്നില്‍. ഈ നീക്കങ്ങളെ ചെറുക്കാൻ നാമെല്ലാവരും ഒത്തൊരുമിക്കണം.
സോഷ്യല്‍ മീഡിയകള്‍ തന്നെ ഉപയോഗപ്പെടുത്തി ഇവ ചെറുക്കാനുള്ള നീക്കം നാം നടത്തണം. വര്‍ഗീയ പ്രചാരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ നാം അണിചേരണം. കേരള ജനത സ്വായത്തമാക്കിയ സമാധാനവും സന്തോഷവും പരസ്പര സ്നേഹവും സഹവർത്തിതവും രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി തച്ചുടയ്ക്കാൻ ചില കുബുദ്ധികൾ ബോദ്ധപൂർവ്വമായ ശ്രമം നടത്തുന്നു. ഒരാൾ തന്നെ പല മതത്തിലും പേരിലും വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൽകൾ ഉണ്ടാക്കി ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്നു. നമ്മുടെ ചിന്താ ശേഷിയെ പോലും കബളിപ്പിക്കുന്നു. നമുക്കു വേണ്ടതു പുരോഗതി ആണു അധോഗതി അല്ല.വർഗ്ഗീയത ഇരുതല മൂർച്ചയുള്ള വാൾ ആണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട ,കരുതിയിരിക്കൂ. കേരളത്തെ രക്ഷിക്കൂ.ഇത് നിങ്ങളുടെ സുഹൃത്തുക്കുകൾക്കും അയക്കാൻ മറക്കരുത് .
“SAVE KERALA
SAVE PEOPLE”
ഈ നാൾ വരെ കഞ്ഞി കുറവാണെങ്കിലും ചെറ്റപ്പുരയായാൽ പോലും സമാധാനമായി എല്ലാവരും ഉറങ്ങിയിരുന്നു…
ഇനിയും അങ്ങനെ തന്നെ ആയിരിക്കണം…
സമാധാനം നഷ്ടപ്പെടുക ഒരു വിഭാഗക്കാർക്ക് മാത്രമായിരിക്കില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കണേ സഹോദരങ്ങളേ…
എന്തുണ്ടായിട്ടും സമാധാനമില്ലെങ്കിൽ എന്തു പ്രയോജനം.