ഇന്നത്തെ ചിന്താവിഷയം
>
നീണ്ട കാലത്തേയ്ക്കുള്ള ചിന്തയും ആസൂത്രണവും.
>
ജീവിതത്തിൽ ആസൂത്രണം വiലിയ ഘടകമത്രെ. ആസൂത്രണമില്ലാത്ത ജീവിതം അവിയൽ പോലെയാണ്. നിഷ്ടതയില്ലാത്തടുത്ത് പൂർണ്ണമായി പ്രവർത്തിക്കാനാകില്ല. പൂർണ്ണതയില്ലാത്ത ഒരു കർമ്മവും ഫലപ്രദമായി ഭവിക്കില്ല. അപ്പോൾ നീണ്ട കാലത്തേയ്ക്കുള്ള ചിന്ത എങ്ങനെ പ്രവർത്തന പഥത്തിലെത്തിക്കാൻ കഴിയും. നീണ്ട കാലം എന്നാൽ ഭാവികാലം തന്നെ. ഭാവി ചിട്ടപ്പെടുത്തണമെങ്കിൽ ചിന്തകളും ആസൂത്രണവും വേണ്ടി വരും. എങ്ങനെ ചിന്തിക്കുന്നുവോ അതുപോലെ ആസൂത്രണം ചെയ്യാനാവൂ. നമ്മുടെ കർമ്മങ്ങൾ എല്ലാം നമ്മുടെ ചിന്തകളുടെ പ്രത്യക്ഷ പ്രവർത്തനങ്ങളത്രെ. അതിനെ നന്മാധിഷ്ടിതമാക്കണമെങ്കിൽ നമ്മുടെ ചിന്തകളേയും നന്മയുടെ പാതയിൽ നിന്നും ചിന്തിക്കിപ്പിക്കണം. അതിന് ആരോഗ്യമുള്ള മനസ്സാണ് ഏവർക്കും വേണ്ടത്. അവിടെയാണ് അറിവും ബോധവും ജ്ഞാനവും നേടുന്നതിൻ്റെ പ്രസക്തി. വേണ്ട വിധം അറിവുള്ളവൻ ശരിയും തെറ്റും തിരിച്ചറിയുകയും ശരിയിലൂടെ ചിന്തിച്ചു നന്മകൾ ചെയ്യുകയും ചെയ്യുന്നു. മനുഷ്യ മനസ്സ് എന്നും അത്ഭുതമത്രെ. അതിൻ്റെ യാത്രകൾ ഒരു ശാസ്ത്രത്തിനും അന്തിമ വിശകലനത്തിൽ എത്താ നായിട്ടില്ല. അന്തമില്ലാത്ത പ്രതിഭാസം. ഒരുവൻ്റെ ജീവിതത്തെ ധന്യമാക്കിയിട്ടുണ്ടങ്കിൽ അതിനുത്തരവാദി അവൻ തന്നെ. യഥാർത്ഥ ബോധത്തോടെ വസ്തു നിഷ്ടമായി ചിന്തിച്ചു ഭാവിയെ ചിട്ടപ്പെടുത്തി എന്നതാണ് വിജയം. അതിൻ്റെ ആസൂത്രകാരൻ അവൻ തന്നെ. മറ്റാരാലും അതു് അസാദ്ധ്യമായിരിക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട്, നന്ദി, നമസ്ക്കാരം.🙏🙏🙏
രചന:-
കെ. വിജയൻ നായർ,
ഉല്ലാസ് നഗർ (മുംബൈ )
Mob. 9867 24 2601