ഇന്നത്തെ ചിന്താവിഷയം
>
അനുയോജ്യമായ ആളുകളുമായി കൂട്ടു കൂടുക.
>
ജീവിതത്തിൽ പലപ്പോഴും അനുയോജ്യമായ കൂട്ടുകെട്ടുകൾ ലഭിക്കാറില്ല എന്നതു് വസ്തുതയത്രെ. നല്ലവരുമായി സഹകരിക്കുക നന്മയുടെ വിളനിലമായിരിക്കും. അതുപോലെ ചീത്തയാൾക്കാരുമായി സഹകരിക്കുമ്പോൾ തിന്മയുടെ ഫലമായിരിക്കും നാം കൊയ്ത് എടുക്കുക. വഴിതെറ്റിപ്പോകുന്ന ബാല്യങ്ങളും ചെറുപ്പകാലങ്ങളും ചീത്ത കൂട്ടുകെട്ടിൻ്റെ പ്രതിഫലങ്ങളത്രെ. അപ്പോൾ നാം കൂട്ടുകെട്ടുകൾ സ്വീകരിക്കുമ്പോൾ അവരിലെ നന്മതിന്മകൾ തിരിച്ചറിഞ്ഞിരിക്കണം. അതിനു കഴിയാതെ പോയാൽ ചതിക്കുഴിയിൽ വീഴുക മാത്രമല്ല ജീവതത്തെ നാശത്തിലോട്ടു തള്ളി വിടുന്നു. ബാല്യത്തിൽ രക്ഷിതാക്കൾ കൂടുതൽ കുട്ടികളെ ശ്രദ്ധിച്ചിരിക്കണം. ചെറുപ്പം ആകുമ്പോഴേക്കും തിരിച്ചറിവു് സ്വയം ആർജിക്കാനാകുന്നു. അതു കൊണ്ട് നല്ല കൂട്ടുകാരെ മാത്രം ജീവിതത്തിലോട്ടു ക്ഷണിക്കാവു. ദുഃഖം വരുത്തുന്ന നാശം വരുത്തുന്ന ഒരു പ്രവണതകൾക്കും കൂട്ടു നിൽക്കരുത്. സാമൂഹ്യ ജീവിയായ മനുഷ്യന് ഒട്ടനവധി പ്രതിബദ്ധതകളും പ്രതിബന്ധങ്ങളും അഭീമുഖികരിക്കേണ്ടി വരുന്നു. അതൊന്നും ഉഷ്മളത നിറഞ്ഞു നിൽക്കുന്ന നല്ല കുടുംബ ബന്ധങ്ങളെയോ നല്ല സുഹൃത്തു ബന്ധങ്ങളെയോ ബാധിക്കരുത്. അതിന് ഉത്തമമത്രെ സ്വഭാവ സവിശേഷത. ഒരു പഴഞ്ചൊല്ലുണ്ട്, മുല്ലപ്ലൂമ്പൊടി എറ്റുകിടക്കും കല്ലിനും ഉണ്ടൊരു സൗരഭ്യം. എത്ര അർത്ഥവത്തായ ചൊല്ലാണ്. നന്നാകാനും ചീത്തയാകാനും സാദ്ധ്യതയുള്ള ജീവിതത്തിൽ നമ്മൾ പുലർത്തുന്ന സമീപനങ്ങളത്രെ വിജയപരാജയ മുഹൂർത്തങ്ങൾ. നമ്മൾ നേടുന്ന അല്ലങ്കിൽ നേടിയ അറിവും ബോധവും ജ്ഞാനവും ഉപയോഗിച്ച് ഈശ്വര വിശ്വസങ്ങളിലും ചിന്തകളിലും നിന്നുകൊണ്ട് നല്ല കൂട്ടുകെട്ടിൽ ജീവിക്കുവാൻ ശ്രമിക്കുക. അത് അവനെ കൊണ്ട് മനുഷ്യബന്ധങ്ങളിൽ മാത്രമല്ല സാമൂഹ്യ സഹകരണങ്ങളിൽ ഉന്നതിയും നിറവെളിച്ചവും പരത്താനായി സഹായിക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട്, നന്ദി, നമസ്ക്കാരം.🙏🙏🙏
രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601