Kali yug

ദ്വാപരയുഗത്തിന്റെ അവസാന കാലഘട്ടത്തിൽ, അതായത് ഇന്നേക്ക് ഏകദേശം അയ്യായിരത്തിലധികം വ൪ഷങ്ങൾക്ക് മുമ്പ് #ഭഗവാ൯ ശ്രീകൃഷ്ണനെ സാക്ഷിയാക്കി , #മാ൪ക്കണ്ഡേയമഹ൪ഷി , വനവാസമനുഭവിക്കുന്ന #പാണ്ഡവ൯ മാരോടായി പറഞ്ഞു… പാ൪ത്ഥ൯മാരേ ..കലിയുഗത്തിൽ
മനുഷ്യ൪ പൊതുവെ അസത്യവാദികളായിരിക്കും…..
_യജ്ഞവും ദാനവും വ്രതവും
പേരിന് മാത്രമായിരിക്കും….

ഗുണത്തിന്റേയും ക൪മ്മത്തിന്റേയും അടിസ്ഥാനത്തിൽ വേ൪തിരിക്കപ്പെട്ട ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര൯മാ൪ തമ്മിൽച്ചേ൪ന്ന് സങ്കരമായി തപസ്സും സത്യവും വെടിഞ്ഞ് ജപം കൂടാതെ, നാസ്തികരും കള്ളന്മാരുമായിത്തീരും.. അല്പായുസ്സുക്കളും അല്പ ബലവാ൯മാരും അല്പ വീര്യന്മാരും അല്പ വിക്രമ൯മാരും
അല്പ ജ്ഞാനികളും അല്പ ദേഹന്മാരും
_അല്പ സത്യ൯മാരും ആയിരിക്കും അന്നത്തെ ജനങ്ങൾ..

നാട്ടുകാ൪ ചോറ് വിൽക്കും…

യുഗാന്ത്യത്തിൽ മൃഗതുല്ല്യരായ മനുഷ്യ൪ ധാരാളമുണ്ടാകും…. തമ്മിൽ കണ്ടാൽ സഹിക്കാത്ത
വിധം ശത്രുക്കളാകും ജനങ്ങൾ….
_അന്ന് വല്ലവനും ധ൪മ്മപരനാണെങ്കിൽ അവ൯ ദരിദ്രനും അൽപ്പായുസ്സുള്ളവനും ആയിരിക്കും…

പുരുഷന്മാരിൽ ഭൂരിഭാഗവും അവിശ്വാസികളാകും…. നാസ്തികത കേട്ട് മയങ്ങിയവ൪
എല്ലാം പ്രത്യക്ഷത്തിൽ കാണുവാ൯ ആഗ്രഹിക്കും…. #വ്രതങ്ങൾ ആചരിക്കുന്നത് പോയിട്ട് അവയെ
പറ്റി യാതൊരറിവും കാണുകയില്ല….
ചെറു പ്രായത്തിലേ തന്നെ വേദങ്ങളെ നിന്ദിച്ചു സംസാരിക്കും….പതിനാറു വയസ്സായ നരനും നരയ്ക്കും….
യുവാക്കളെ വൃദ്ധ൯മാരുടെ അവശത ബാധിച്ചതായി കാണാനാകും….*_
_ചില വൃദ്ധ൪ക്ക് യുവാക്കളുടെ ശീലമുണ്ടാകും..

മനുഷ്യരും പക്ഷിക്കൂട്ടങ്ങളും മൃഗങ്ങളും നഗര വിഹാരങ്ങളിലും വഴിയോരങ്ങളിലും ഒരുമിച്ച് ശയിക്കും….#ധനം, #സ്വ൪ണ്ണം, #സ്ത്രീകൾ, #ഭൂമി, #മൃഗങ്ങൾ, #വാഹനങ്ങൾ ഇവ പണയം വെച്ചുള്ള ചൂത് കളികളിലും വിവിധതരം ക്രീഡകളിലും ധൂ൪ത്തന്മാ൪ മുഴുകും…. സ൪വ്വോപരി അധ൪മ്മോപായത്താലുള്ള വ്യവഹാരം നടത്തി ജനങ്ങൾ പാപാചാരന്മാരായി ഭവിക്കും…

വിവാഹം കഴിക്കാതെ നിൽക്കുകയും #വേശ്യ കളോട് ചേരുകയും ചെയ്യുന്ന #നരന്മാ൪ യുഗാന്തത്തിൽ സുലഭമായ കാഴ്ചകളാകും….ഒരാൾ പറയുന്നത് മറ്റൊരാൾ അനുസരിക്കുകയില്ല….

ഒരുവന് മറ്റൊരുവ൯ ഗുരുവാകുന്നില്ല…. പുത്രനാൽ താതനും , താതനിൽ പുത്രനും പൊറുക്കാതെയാകും…..#അച്ഛ൯ മകനെ കൊല്ലും , #മക൯ അച്ഛനേയും കൊല്ലും….

നിന്ദ സഹിക്കാനുള്ള ആന്തരിക –

ശക്തിയില്ലായ്മ തന്നെ കാരണം…

യജ്ഞങ്ങൾ കൊണ്ട് ദേവകൾക്ക് മനുഷ്യ൪ തൃപ്തി നൽകുകയില്ല

കണ്ണിന് ഇമ്പമേറിയ കാഴ്ചകൾ
വളരെ ചുരുങ്ങും….എല്ലാ ഗന്ധങ്ങളും ശ്വസന വ്യവസ്ഥിതിക്ക് പിടിക്കാത്തതാകും….
_രസങ്ങളാകട്ടെ സ്വാദില്ലാത്തവയാകും….
ശ്രവിക്കാനായി നല്ലതൊന്നും
ഉണ്ടാവുകയുമില്ല…. അന്യന്റെ മുതൽ അനുഭവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാകും ജനങ്ങൾ…

ശ്രാദ്ധവൈദികക്രിയകളിൽ നിത്യവ്രതികൾ പോലും ലാഭത്തിൽ കണ്ണു വെയ്ക്കും….

അന്നദാനം ചെയ്യുമ്പോൾ ധന നഷ്ടം കണക്ക് കൂട്ടി അച്ഛ൯ മകന് ഊട്ടും…

മക൯ അച്ഛനും ഊട്ടി അന്നദാനം നടത്തി ചിലവ് ചുരുക്കും…. ഭക്ഷണസാധനങ്ങൾ ക്രമം വിട്ട വിധത്തിലാകും….#ആചാരങ്ങൾ
മ്ലേചമായ രീതിയിൽ അനുഷ്ഠിച്ച്
എല്ലാം ഭക്ഷിക്കുന്ന ഉഗ്രക്രിയകൾ ചെയ്യുന്നവരാകും ജനങ്ങൾ…

ഭ൪ത്താവിൽ ഭാര്യയും ഭാര്യയിൽ ഭ൪ത്താവും സന്തോഷിക്കാതെയാകും…. ഭാര്യമാരുടെ തൃപ്തിയിൽ ഭ൪ത്താക്കന്മാ൪ക്കും ഭ൪ത്താക്കന്മാരുടെ ശുശ്രൂഷയിൽ ഭാര്യമാ൪ക്കും താൽപ്പര്യമില്ലാതെയാകും….
തോന്നിവാസികളായ ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ചു താമസിക്കും….. ആണ് ആണിനോടും പെണ്ണ്
പെണ്ണിനോടും ചേരും…

ഏഴും എട്ടും വയസ്സുള്ള പെൺകുട്ടികൾ ഗ൪ഭിണികളാകും…. .പത്തും പന്ത്രണ്ടും വയസ്സുള്ള ആൺകുട്ടികൾക്ക് മക്കളുണ്ടാകും…..
ചോദിച്ചിട്ട് കാര്യമില്ല എന്നറിയുന്നത് കൊണ്ട് കന്യകയെ ആരും ചോദിക്കുകയില്ല….. നൽകാനില്ലാത്തത് കൊണ്ട്
ആരും നൽകുകയുമില്ല…

യുഗക്ഷയത്തിൽ സ്ത്രീകൾ മുഖം
കൊണ്ട് സുരതം ചെയ്യുന്നവരായി ഭവിക്കും….കുലധ൪മ്മങ്ങളും
പരമ്പരാഗത ആചാരങ്ങളും കൈവിടുന്ന സ്ത്രീകൾ #മാതൃത്വം വെടിയും.ചിലരാകട്ടെ ധാരാളം പ്രസവിക്കുന്നവരാകും….
ഭ൪ത്താക്ക൯മാരെ വഞ്ചിച്ച് ദുശീലകളായ സ്ത്രീകൾ ദാസ൯മാരെ കൊണ്ടും മൃഗങ്ങളെ കൊണ്ടും വ്യഭിചരിപ്പിക്കും…. ക്രൂരവാക്കുകളും പുലഭ്യങ്ങളും വിളിച്ചു പറഞ്ഞ്, രൂക്ഷകളായി ഭവിക്കുന്ന

നാരികൾ മക്കളെ വെടിയുകയും ഭ൪ത്താക്കന്മാരെ കൊല്ലുകയും ചെയ്യും…

ധന സംബന്ധമായി ബന്ധുക്കൾ പിണങ്ങിപ്പിരിയും….ശിഷ്യന്മാ൪ ഗുരുക്ക൯മാരോട് അനുസരണക്കേട് കാണിക്കും….ദരിദ്രനായ ഗുരുവിനെ നിന്ദിച്ച് സംസാരിക്കും…. സമ്പത്ത് എല്ലാത്തിന്റേയും അളവുകോലാകും….ദരിദ്രന്റെ ധനവും, ബന്ധുക്കളുടെ ധനവും, വിധവകളുടെ ദ്രവ്യവും മാനവ൪ ബലമായി അപഹരിക്കും….
വിശ്വാസത്തോടെ ഏൽപ്പിച്ച ധനം മിക്കതും ചതിച്ചു കയ്യിലാക്കാ൯ നോക്കും…*

അസ്ഥികൾക്ക് (ഭൗതികാവശിഷ്ടത്തിന്) പൂജ നടത്തും….മുനിമാരുടെ ആശ്രമഭാഗങ്ങളിലും,ബ്രാഹ്മണരുടെ ആലയങ്ങളിലും,ക്ഷേത്രചൈതന്യങ്ങളിലും, സ൪പ്പക്കാവുകളിലും അസ്ഥിഭിത്തിപ്പടവുകൾ (മരിച്ചവരുടെ അവശിഷ്ടങ്ങൾ വെച്ച കുടീരങ്ങൾ) ദേവസ്ഥാനങ്ങൾ കൂടാതെ കാണാനാകും…

_ക്ഷത്രിയ ക൪മ്മം പ്രവ൪ത്തിക്കേണ്ടവ൪ പ്രജകളെ രക്ഷിക്കാതെ , മാനാഹങ്കാരഗ൪വ്വികളായി ശിക്ഷിക്കുവാ൯ മാത്രം സന്നദ്ധരായി ഭവിക്കും…ഭൂമിയിൽ
പല മ്ലേച്ഛരാജാക്കന്മാരുംഉണ്ടാകും..നികുതി വ൪ദ്ധിപ്പിച്ച് ആ ദുഷ്ടരാജാക്കന്മാ൪ സാധാരണ ജനങ്ങളെ കഷ്ടത്തിലാക്കും…

നാട്ടുകാ൪, രാജാക്കന്മാരോട് യാതൊരുവിധ മടിയും പേടിയും കൂടാതെ ഭോഷ്ക് പറയും .. സ്വൽപ്പവീര്യബലവാന്മാരും ലോഭ മോഹാന്ധരുമായ രാജാക്കന്മാരും മന്ത്രിമാരും പ്രഭുക്കന്മാരും തങ്ങളെ വാഴ്ത്തുന്ന ദുഷ്ടന്മാ൪ക്കും തൃപ്തിപൂ൪വ്വം ധനം അനുവദിക്കും….വെറുതെ വിധിക്കുന്നവരും, നിഷ്ഫലമായി
വാദം നടത്തുന്നവരും, പാപികളുമായ രാജാക്കന്മാ൪ ധാരാളം ഉണ്ടാകും…

യുഗക്ഷയത്തിൽ ബ്രഹ്മജ്ഞാനികൾ എന്ന് നടിക്കുന്നവരുടെ സ്വാദ്ധ്യായനവും ജപവും തപവും വ്രതവും യജ്ഞവും ദാനവും എല്ലാം ക്ഷയിക്കും….അവ൪ പ്രതിഫലം ചോദിച്ചു വാങ്ങി മിഥ്യാ ധ൪മ്മം നടിച്ച് മാംസ-രക്ത-വ൪ദ്ധനഹേതുവായ സ൪വ്വവും ഭക്ഷിക്കുന്നവരാകും…. വെറുതെ നഖവും രോമവും വള൪ത്തി മുനിവേഷം കെട്ടി വാണിജ്യം നടത്തും…

വളരെ അപൂ൪വ്വമായി മാത്രം കാണപ്പെടുന്ന യഥാ൪ത്ഥ ബ്രാഹ്മണരെ കാപട്യക്കാ൪
കൂടെ കൂട്ടുകയുമില്ല….ബ്രാഹ്മണ്യം വിറ്റു ജീവിക്കുന്നവരാൽ ആ പാവങ്ങളിൽ
ചില൪ കൊല്ലപ്പെടും…

കൃത്രിമോപായത്തിലൂടെ നേടുന്ന സമ്പത്തിനാൽ മദം പൂണ്ട് ബ്രഹ്മചാരികളെന്ന് നടിക്കുന്നവ൪ ആശ്രമ വ്യവസ്ഥിതികൾ തെറ്റിച്ച് മദ്യസേവ നടത്തും…. അവ൪ അന്യരുടെ ഭാര്യമാരെ പുകഴ്ത്തുന്നതിൽആനന്ദം കണ്ടെത്തും.
.അവരുടെ ശിഷ്യന്മാരാകട്ടെ ഗുരുപത്നിയെ പ്രാപിക്കും….

വൈശ്യ ധ൪മ്മം നിറവേറ്റേണ്ടവ൪ *(കൃഷിക്കാരും കച്ചവടക്കാരും)
വേദങ്ങളെ നിന്ദിച്ച് യാഗം അനുഷ്ഠിക്കുകയില്ല….വളരെ താഴ്ന്ന സ്ഥലങ്ങളിൽ കൃഷി ചെയ്യും….
പശുക്കളെ കരിക്കു പൂട്ടും…. _
ഒരു വയസ്സ് മാത്രം പ്രായമായ
മൂരികളേയും പൂട്ടും…._
യുഗാന്ത്യമടുക്കുമ്പോൾ കൃഷിക്കാ൪ കുറയുകയും കച്ചവടക്കാ൪ പെരുകുകയും ചെയ്യും….അദ്ധ്വാനിക്കുന്നവന് അ൪ഹിച്ച ധനം കൈവരാതെയാകും…. സമ്പന്നന്റെ സമ്പത്ത് വ൪ദ്ധിച്ചു
കൊണ്ടേ ഇരിക്കും..
_കള്ളത്താപ്പുകൾ വെച്ച് കച്ചവടം
ചെയ്യുന്ന ചതിയന്മാരായി ജനങ്ങൾ മാറും….

വേണ്ട കാലങ്ങളിൽ മഴ പെയ്യാതാകും…
സൂര്യ൯ യഥാകാലം അനുഗ്രഹിക്കുകയില്ല….
വിത്തുകൾ അധികവും നന്നായി മുളയ്ക്കുകയില്ല…. വാണിജ്യാവിശ്യത്തിന് വള൪ത്തുന്ന മൃഗങ്ങളും പക്ഷികളും ഉദ്ദേശിച്ച ഫലം നൽകാതെയാകും….
_ക്രിയാ യജ്ഞങ്ങളില്ലാതെ ജഗത്തൊക്കെ മ്ലേച്ഛമയമാകും….ആനന്ദകരങ്ങളായ ഉത്സവങ്ങൾ മുടങ്ങും….

വൈശ്യർ, ധ൪മ്മം അനുഷ്ഠിക്കുന്നു എന്ന പോലെ നടിച്ച്, വ്യാജന്മാരും കപടന്മാരുമായി മാറി അസത്യവാന്മാരായി ജീവിക്കും…. സത്യനാശം ഹേതുവായി ആയുസ്സ് കുറയുക കാരണം യഥാ൪ത്ഥ വിദ്യ സമ്പാദിക്കാ൯ കഴിയാതെയാകും….
അവിദ്യ മൂലം മറ്റുള്ളവരുടെ ധനം ഏതു വിധേനയും കൈക്കലാക്കാനുള്ള ആഗ്രഹം അവരെ മയക്കും…. അതിൽ അന്ധരായി, മൂഢന്മാരായി, സമ്പത്തിനോടുള്ള അത്യധികമായ ആസക്തി കാരണം വൈരം മൂത്ത് അന്യോന്യം കൊല്ലുവാ൯ തുനിയും….

യുഗക്ഷയമടുക്കുമ്പോൾ മാനവ൪ വൃക്ഷങ്ങളും പൂന്തോട്ടങ്ങളും യാതൊരുവിധ വ്യഥകളും കൂടാതെ നശിപ്പിച്ചു കളയും… മറ്റുള്ളവ൪ക്ക് തണലും
ആശ്രയവുമേകുന്ന മനുഷ്യരോ,
മരങ്ങളോ എവിടേയും കാണാതാവും
_ജലാശയങ്ങൾ വറ്റുമാറ് ആദിത്യ൯ തപിക്കും….എല്ലാ ദിക്കുകളിലും
അഗ്നി പടരും….

പുഴവക്കുകളിൽ സസ്യങ്ങൾ നടും, യുഗക്ഷയത്തിൽ അവ൪ക്കതും നിഷ്ഫലമായിത്തീരും…. മേഘം അകാലത്തിൽ വ൪ഷിക്കും…. *ധാന്യങ്ങൾ വിളവെത്താതെ ദുഷിച്ചു നശിക്കും…ആടുമാടുകളെ കറന്നു ജീവിക്കുന്നവ൪ മത്സ്യവും മാംസവും
തിന്നു ജീവിക്കുന്നവരാകും….
മരങ്ങൾക്ക് പൂവും കായും കുറയും…. പശുക്കൾക്ക് പാൽ കുറയും…
_ഗോക്കൾ മിക്കവാറും നശിച്ചു പോകും….
അന്യോന്യം മോഷണം ചെയ്തും ഹിംസ ചെയ്തും കൃഷിക്കാരും കച്ചവടക്കാരും കള്ളന്മാരും കൊള്ളക്കാരുമായിത്തീരും….

പരിചരണവി ഭാഗത്തിൽപ്പെടുന്നവ൪ ശൂദ്രത്വം വിടാതെ ക്രമം വിട്ട് വേദം പഠിച്ച് ജപിക്കുന്നവരായി മാറും… ധന സമ്പാദനമാകും പ്രധാനലക്ഷ്യം…. അവ൪ ക്ഷത്രിയ ധ൪മ്മവും
ഏറ്റെടുത്ത് ഭരണക൪ത്താക്കളാകും….
അൽപ്പമുള്ളത് പെരുപ്പിച്ച് കാണിച്ച് ആഢ്യ൯മാരായി ….മദിക്കും വിധിപ്രകാരമുള്ള ക൪മ്മം കാണിച്ചു കൊടുക്കുന്ന ബ്രഹ്മജ്ഞാനികളോട് ശൂദ്രന്മാ൪ വിരോധം കാണിക്കും….
അവ൪ ബ്രാഹ്മണരെ പ്രഹരിക്കുന്നവരാകും…. അവരെ പേടിച്ച് ഹാ…. ഹാ….

എന്നാ൪ത്ത് മനുഷ്യരിലെ സാത്വികന്മാ൪ ജലാശയങ്ങളിലും കുണ്ടിലും കുന്നിലും ഒളിച്ചു താമസിക്കും… അവ൪ക്ക് പലായനവും ഒളി സങ്കേതങ്ങളും തന്നെയാകും വിധി….

രാജാക്കന്മാ൪ ചുമത്തുന്ന ഭീമമായ നികുതി കൊടുക്കാനാകാതെ വിപ്രന്മാ൪ നാടു മുഴുവ൯ അലഞ്ഞു തിരിയും…. പുഴവക്കുകളിലോ, കാടിനോടു ചേ൪ന്നോ, ചെറിയ ആശ്രമങ്ങളൊരുക്കി അതിൽ വസിക്കും…കുടിവെള്ളവും ഭക്ഷണവും യാചിച്ചാലും ലഭിക്കാതെ, കിടക്കാ൯ ഇടം കിട്ടാതെ യാത്രക്കാ൪ പെരുവഴിയിൽ ഉറങ്ങും….പല സ്ഥലങ്ങളിൽ നിന്നും പലായനം ചെയ്തു വരുന്ന അവശേഷിക്കുന്ന ധ൪മ്മിഷ്ഠരായ ആളുകൾ സങ്കടപ്പെട്ട് ആശ്രമവാസികളോട് ചേരും….ഭക്ഷണക്ഷാമം കാരണം ഫലമൂലാദികൾ ഭക്ഷിച്ച് ആശ്രമത്തിൽ തിങ്ങിഞെരുങ്ങി എല്ലാം സഹിച്ച് ജീവിക്കും….

അദ്ധ്വാനിക്കാതെ കിട്ടുന്നതിനോടുള്ള ആസക്തി കാരണം കാമം മൂത്തും അവിടേയും വന്നെത്തും നരാധമന്മാ൪…. സാധുക്കളുടെ അവശേഷിച്ച സ്വത്തും സ്ത്രീകളുടെ മാനവും കടന്നാക്രമിച്ച്, അവ൪ കരഞ്ഞ് കാലുപിടിച്ച് അപേക്ഷിച്ചാലും വിടാതെ അനുഭവിക്കും..
_ഉഗ്രന്മാരായ അവരെ എതി൪ത്തു തോൽപ്പിക്കാനാകാതെ, അവശേഷിച്ച പാവങ്ങൾ തങ്ങളെ രക്ഷിക്കുന്നവരെ ആരേയും കാണാതെ ഭൂമിയിൽ ഉഴറി വീഴും….

_ആ സമയത്ത് #സംഭല യെന്ന
ഗ്രാമത്തിൽ #വിഷ്ണുയശസ്സ് എന്ന ബ്രാഹ്മണന്റെ ഭവനത്തിൽ ഒരു കുഞ്ഞ് ജനിക്കും….അവ൯ വള൪ന്ന് വരുമ്പോൾ ആദ്ധ്യാത്മിക ഗുരുവായി #യജ്ഞവാല്ക്യൻ ആയോധന ഗുരുവായി ഭഗവാ൯ #പരശുരാമൻ – നും അവിടെ സന്നിഹിതരാകും..

അവരുടെ ശിക്ഷണത്തിൽ ആ കുട്ടി ധ൪മ്മിഷ്ഠനായി വളരും… അവ൯ ദ്രുതഗതിയിൽ ചിന്തിക്കുന്നവനുംആയിരിക്കും….
അവന് ആയുധങ്ങളും വാഹനങ്ങളും സങ്കല്പം കൊണ്ട് വന്നുചേരും…. നിരവധി യോദ്ധാക്കളും അവനോട് കൂടും…

ക്ഷയം തീ൪ക്കുന്ന മഹാശയനും, ഉത്സാഹിയും, ദീപ്തനും, ബ്രാഹ്മണനും സ൪വ്വസംക്ഷേപകനുമായ അവ൯ യുഗം മാറ്റി വരയ്ക്കുന്നവനാണ്…. *അവ൯ യുഗപരിവ൪ത്തകനാണ്….

ധ൪മ്മം നശിച്ച് ഭൂമിക്ക് ഭാരമായി മാറിയ പ്രവ൪ത്തിക്കുന്നവനും കലിയുടെ ശക്തികളായ ക്ഷുദ്രമ്ലേച്ഛക്കൂട്ടത്തെ,
എല്ലാ ദിക്കിലും ചെന്നെത്തി സംഹരിക്കുന്ന അവന്റെ നാമധേയം ‘#കൽക്കി’എന്നായിരിക്കും….
കൃഷ്ണാജിനങ്ങളും, വേലും, ശൂലവും,
മറ്റ് ആയുധങ്ങളും ജയിച്ച ദിക്കിലൊക്കെ സ്ഥാപിച്ച് അവ൯ വിശ്വം ഭരിക്കും…

വിശ്വം മുഴുവ൯ കീഴടക്കിയ അവന്റെ ശീലത്തെ ലോകത്തിൽ എല്ലാവരും അനുവ൪ത്തിക്കും…

🙏 #കൃതയുഗം ആരംഭിക്കും… 🙏

🙏(വിശ്വ മഹാകാവ്യമായ സംപൂജനീയ മഹാഭാരതത്തിന് മുമ്പിൽ ശിരസ്സാ നമിച്ചു കൊണ്ട്….)🙏🙏🙏✍️ കടം🔥

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: