ഇന്നത്തെ ചിന്താവിഷയം
>
നിങ്ങളുടെ മികച്ച ആരോഗ്യവും ഫിറ്റ്നസ്സും സങ്കൽപ്പിക്കുക.
>
ഈ ലോകത്ത് ഏറ്റവും വലിയ സമ്പത്ത് ഏതെന്നു ചോദിച്ചാൽ ഉത്തരമൊന്നേയുള്ളു. ആരോഗ്യം. ആരോഗ്യമത്രെ സമ്പത്ത് .
ദൈവം നൽകിയ ജീവൻ കുടികൊള്ളുന്നതാണ് ശരീരം. ശരീരം ഉണ്ടങ്കിലെ ജീവനെ അറിയാനാകൂ. അതുപോലെ ജീവനുണ്ടങ്കിലെ ശരീരത്തിനു ചൈതന്യമുണ്ടാകൂ. ശിവവും ശവവും പോലെ. പക്ഷെ ശരീരത്തിനു ആരോഗ്യം വേണം. അതു കാത്തു സൂക്ഷിക്കുക നമ്മുടെ ചുമതലയത്രെ.
അതിനായിട്ട് പോഷകാഹാരങ്ങളും വ്യായാമങ്ങളും അത്യാവിശ്യമാണ്. ശരീരത്തിൻ്റെ ഫിറ്റ്’നസ്സ് കാത്തു സൂക്ഷിക്കണം. അനാരോഗ്യത ഉണ്ടാക്കുന്ന പ്രവണതകളെ അകറ്റി നിർത്തണം. ശരീരം ക്ഷേത്രമായിട്ടും ജീവൻ ഈശ്വരനായിട്ടും കണ്ടിരിക്കണം. ക്ഷേത്രത്തെ എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെ തന്നെ നാം ശ്രദ്ധിക്കണം ശരീരത്തെ.
മദ്യം ലഹരിപദാർത്തങ്ങൾ മുതലായ ദുശീലങ്ങളെ ഒഴുവാക്കുക. കിട്ടാവുന്ന ജ്ഞാനവും അറിവും ബോധവും സമ്പാദിച്ച് നല്ല ചിന്തകളിലും കർമ്മങ്ങളിലും ജീവിക്കുവാൻ ശ്രമിക്കണം. ശരിയും തെറ്റും അറിയാനുള്ള വിവേകം ആർജിക്കണം. മനസ്സിനെ നിർമ്മലാവസ്ഥയിൽ നിലനിർത്തുക .
അപ്പോൾ മാത്രമേ മികച്ച ആരോഗ്യവും ഫിറ്റ്നസ്സും സങ്കൽപ്പിക്കാനാകൂ.
സങ്കൽപ്പിച്ചെങ്കിലെ അവയെ യഥാർദ്ധമാക്കാനാകൂ.
സ്ഥിരോത്സാഹവും കഠിനമായ പരിശ്രമവും ഏതിനും വേണം.
അതാകട്ടെ ആരോഗ്യത്തിനും ഫിറ്റ്നസ്സിനും വേണ്ടതായ
വഴികൾ.
സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം 🙏🙏🙏
രചന :- Courtesy
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
🔯°✓ renjiTham ✓°🌈
11/09/22 ,ഞായർ 8.44am