യോഗയുടെ ആദ്ധ്യാത്മിക തലം

യോഗയുടെ ആദ്ധ്യാത്മിക തലം, കേവലം ഭൗതികമായ ആസനങ്ങളില്‍ ഒതുങ്ങുന്നതല്ല. അത് മതപരം അല്ല. ഇതു മത വിശാസിയ്ക്കും അവിശ്വാസിയ്ക്കും ഇത് അഭ്യസിയ്ക്കാം. നേരായ രീതിയില്‍ അഭ്യസിച്ചാല്‍ വേദാന്ത അന്തര്ഗാതമായ ബ്രഹ്മജ്ഞാനത്തില്‍ എത്തിച്ചേരുകയും ആകാം. ഇതിലേക്കുള്ള പാതകള്‍ സനാതന ഗ്രന്ഥങ്ങളില്‍(ഭഗവദ് ഗീത, ഉപനിഷത്തുക്കള്‍, പുരാണങ്ങള്‍, മറ്റു ഗ്രന്ഥങ്ങള്‍ ) ഉടനീളം വ്യാപിച്ചു കിടക്കുന്നു എന്നത് പക്ഷെ ആര്ക്കും നിഷേധിയ്ക്കാന്‍ കഴിയില്ല. യോഗ ഭാരതത്തിന്‍റെ, സനാതന ധര്‍മ്മത്തിന്‍റെ പൈതൃകം തന്നെ ആണ്. ഭൌതിക വാദികള്‍ അതില്‍ നിന്നും ഭൌതികത മാത്രം അടര്‍ത്തി മാറ്റിയാല്‍ അത് യോഗ ആകില്ല.

മതങ്ങള്‍ എല്ലാം രൂപപ്പെട്ടത് അനുഭവത്തില്‍ നിന്നാണ്. ഞാന്‍ ഈശ്വരനെ കണ്ടു എന്ന്‍ ക്രിസ്തു പറഞ്ഞു. ക്രിസ്തു ശിഷ്യന്മാര്‍ പറഞ്ഞു “ഞങ്ങള്ക്ക്ക ഈശ്വരാനുഭൂതി ഉണ്ടായി” എന്ന്. അതുപോലെ ബുദ്ധമതത്തില്‍ ബുദ്ധന്റെു അനുഭവങ്ങള്‍ ആണ്. ഇങ്ങനെ പോകുന്നു എല്ലാ മതങ്ങളും. ഇങ്ങനെ ഒരു അനുഭവം ഇക്കാലത്ത് സാദ്ധ്യം അല്ല എന്നൊരു വാദം ഉണ്ട്. അതുകൊണ്ട് നിങ്ങള്‍ വിശ്വസിയ്ക്കണം. ഇതെങ്ങനെ ശരിയാകും. ഏതെങ്കിലും ഒരാള്ക്ക് ‌ ഈ അനുഭൂതി ഉണ്ടായിട്ടുണ്ടെങ്കില്‍, അത് അതിനു മുന്പ്. എത്രയോ ലക്ഷം പ്രാവശ്യം ഉണ്ടായിട്ടുണ്ടാകാം, ഇനിയും ഉണ്ടാകും. ഈ അനുഭവങ്ങള്‍ നമുക്കും ഉണ്ടാകാന്‍ ഉള്ള വഴി ഉപദേശിയ്ക്കുകയാണ് യോഗാശാസ്ത്രം.

യോഗയിലൂടെ സാക്ഷാത്കാരം സാദ്ധ്യം ആണ് എങ്കില്‍, ഈശ്വര ദര്ശദനം സാദ്ധ്യം ആണ് എങ്കില്‍ നാം അതിനു ശ്രമിയ്ക്കണ്ടേ. ഈശ്വരന്‍ ഉണ്ടെങ്കില്‍ കാണണം, അനുഭവപ്പെടണം. അല്ലാത്ത പക്ഷം നിരീശ്വരവാദി ആകുന്നതാണ് നല്ലത്. യോഗികള്‍ കണ്ടെത്തിയ, ഇന്ദ്രിയങ്ങള്ക്കു അപ്പുറം ഉള്ള സത്യം ദര്ശി്യ്ക്കാന്‍, പരീക്ഷിച്ചു സ്വയം അനുഭവിച്ചറിയാന്‍ യോഗാശാസ്ത്രത്തിലൂടെ അവര്‍ നമ്മെ ക്ഷണിയ്ക്കുന്നു. കേവലം വ്യായാമമുറ അല്ലാത്ത ആ രാജമാര്ഗംാ പരീക്ഷിയ്ക്കാതെ അത് കേവലം അസത്യം എന്ന് പറയുന്നത് വിഡ്ഢിത്തം തന്നെ അല്ലെ.

യോഗോ ഹി ബഹുധാ ബ്രഹ്മന്‍ ഭിദ്യതേ വ്യവഹാരതഹ മന്ത്രയോഗോ ലയശ്ചൈവ ഹഠോസൗ രാജയോഗതഹ (യോഗതത്ത്വോപനിഷത്ത്)

യോഗ വ്യവഹാരത്തിനനുസരിച്ചു നാല് തരം- മന്ത്രയോഗം, ലയയോഗം, ഹഠയോഗം, രാജയോഗം. ഇതില്‍ രാജയോഗം ആണ് ആദ്ധ്യാത്മിക ഉന്നതിയ്ക്ക് കൂടുതല്‍ ഉതകുന്നത്. ശരീരം ബലിഷ്ടമാക്കാനും രോഗങ്ങള്‍ തടയാനും ഉള്ള കായികമായ അഭ്യാസങ്ങള്‍ ആണ് ഹഠയോഗം.
രാജയോഗം മനസ്സിനെ നിരീക്ഷിയ്ക്കാന്‍ ആണ് ആദ്യം പഠിപ്പിയ്ക്കുന്നത്. ജ്ഞാനപ്രാപ്തിയ്ക്ക് ഒരു മാര്ഗ്ഗനമേ ഉള്ളൂ, അത് മനസ്സിന്റെര ഏകാഗ്രത ആണ്. മനസ്സിനെ ബാഹ്യ വസ്തുക്കളില്‍ ഏകാഗ്രമാക്കാന്‍ എളുപ്പമാണ്. എന്നാല്‍ മതം, മനശാസ്ത്രം, തത്ത്വശാസ്ത്രം ഇവയുടെ കാര്യത്തില്‍ ഏകാഗ്രത വിഷമമാണ്, കാരണം അവിടെ അറിയേണ്ട വിഷയവും അറിയുന്ന വിഷയിയും മനസ്സാണ്. മനസ്സുകൊണ്ട് മനസ്സിനെ പഠിയ്ക്കല്‍ ആണ്. അത് വിശ്വാസത്തെ കടന്നു യഥാര്ത്ഥട മതത്തിലേയ്ക്ക് കടക്കല്‍ ആണ്. അപ്പോള്‍ നമുക്ക് നേരിട്ട് അറിയാന്‍ കഴിയും നമുക്ക് ആത്മാവ് ഉണ്ടോ,ഈശ്വരന്‍ ഉണ്ടോ എന്നെല്ലാം. രാജയോഗ പഠനത്തിനു മതമോ വിശ്വാസമോ ആവശ്യമില്ല, സ്വന്തമായി കണ്ടറിയുംവരെ ഒന്നും വിശ്വസിയ്ക്കരുത് എന്നാണു രാജയോഗം ഉപദേശിയ്ക്കുന്നത്. അഭ്യസിയ്ക്കുംതോറും നമുക്ക് മനസ്സിലാകും മനസ്സ് ശരീരത്തോട് എത്ര ഗാഡമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നും മനസ്സ് ശരീരത്തിന്റെ ഒരു സൂഷ്മാംശം ആണ് എന്നും. (ശരീരത്തിന് ഉണ്ടാകുന്ന അസുഖം മനസ്സുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയത് അടുത്തിടെ ആണ്. ഭാരതീയ ഋഷികള്‍ അത് പണ്ടേക്കുപണ്ടേ അനുഭവിച്ചറിഞ്ഞിരുന്നു)

രാജയോഗത്തിന്റെ അടിസ്ഥാനം കപില്നറെ സാംഖ്യദര്ശ നം ആണ്. രാജയോഗം 8 അംഗങ്ങള്‍ ചേര്ന്നതാണ്.

യമനിയമാസനപ്രാണായാമാപ്രത്യാഹാരധാരണാ
ധ്യാനസമാധയോഷ്ടാവംഗാനി (യോഗ സൂത്രം 2:29)

യമം, നിയമം, ആസനം,പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ് 8 അംഗങ്ങള്‍.

അഹിംസാ സത്യാസ്തേയബ്രഹ്മചര്യാപരിഗ്രഹാ യമാ: (യോഗ സൂത്രം 2:30)
അഹിംസ, സത്യം, അസ്തേയം(പരദ്രവ്യം അപഹരിയ്ക്കാതിരിയ്ക്കല്‍), ബ്രഹ്മചര്യം,അപരിഗ്രഹം(ഭോഗവസ്തുക്കള്‍ സ്വീകരിയ്ക്കാതിരിയ്ക്കല്‍) ഇവയാണ് യമങ്ങള്‍.

ശൌചസന്തോഷതപ:സ്വാധ്യായേശ്വരപ്രണിധാധാനി നിയമ: (യോഗ സൂത്രം 2:32)

ശൌചം(ശരീരത്തിന്റെയും മനസ്സിന്റെിയും ശുദ്ധി), സന്തോഷം(സംതൃപ്തി), തപസ്സ്, സ്വാദ്ധ്യായം(വേദാദ്ധ്യയനം, ജപം), ഈശ്വര പ്രണിധാനം (ഈശ്വരനില്‍ ആത്മാര്പ്പനണം ഇവയാണ് നിയമങ്ങള്‍.
പിന്നീട് ആസനം(മുറപ്രകാരം ഉള്ള ഇരിപ്പ്). തേജോബിന്ദൂപനിഷത്ത് പറയുന്നു:
സുഖേനൈവ ഭവേദ് യസ്മിന്‍ അജസ്രം ബ്രഹ്മചിന്തനം ആസനം (1:25).
ഏതു ഇരിപ്പില്‍ ഇരുന്നാല്‍ സുഖമായി ഇപ്പോഴും ബ്രഹ്മചിന്തനം സാധിയ്ക്കുമോ അതാണ്‌ ആസനം.

പിന്നീട് പ്രാണായാമം( പ്രാണശക്തികളെ സ്വാധീനമാക്കുക), പ്രത്യാഹാരം(ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും പിന്വ ലിയ്ക്കുക), ധാരണ(മനസ്സിനെ ഒരിടത്ത് ഉറപ്പിയ്ക്കല്‍), ധ്യാനം, സമാധി (അതീന്ദ്രിയാവസ്ഥ).

ശ്വേതാശ്വതരോപനിഷത്ത് ഭാഷ്യത്തില്‍ ശങ്കരാചാര്യര്‍ പറയുന്നു: “പ്രാണായാമം കൊണ്ട് മനോമാലിന്യങ്ങള്‍ പോയവന്റെ ചിത്തം ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നു. പ്രാണായാമം ചെയ്യുന്നതിന് മുന്പ്ക നാഡീശുദ്ധി ആവശ്യമാണ്. വലത്തെ നാസ്വാദ്വാരം തള്ളവിരല്‍ കൊണ്ടടച്ച് ഇടത്തെതില്‍ കൂടി വായുവിനെ നിറയ്ക്കുക. പിന്നെ കാലതാമസം കൂടാതെ ഇടത്തെ നാസ്വാദ്വാരം അടച്ച് വലത്തെതില്‍ കൂടി ശ്വാസം പുറത്തേയ്ക്ക് വിടുക.പിന്നെ വലത്തെതില്‍ കൂടി ശ്വാസം ഉള്ളിലെടുത്ത് ഇടത്തെതില്‍ കൂടി പുറത്തു വിടുക. ഇങ്ങനെ മൂന്നോ അഞ്ചോ തവണ, ദിവസവും ഉദയത്തിനു മുന്പുംൂ മദ്ധ്യാഹ്നത്തിലും, വൈകിട്ടും,അര്ദ്ധപരാത്രിയിലും ചെയ്‌താല്‍ പതിനഞ്ചു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ നാഡീശുദ്ധി കൈവരുന്നു. അതില്‍ പിന്നെ പ്രാണായാമം ആരംഭിയ്ക്കാം”.

അഭ്യാസത്തിനു ശരീരത്തിന്റെ ആരോഗ്യം ആവശ്യമാണ്‌. പക്ഷെ ആരോഗ്യം ലക്ഷ്യം ആയി മാറരുത്. അഭ്യാസങ്ങളുടെ (സാധനയുടെ) ലക്ഷ്യം (സാധ്യം) പ്രകൃതിയെ നിയന്ത്രിയ്ക്കലും ആത്മാവിന്റെ മോക്ഷവും ആണ്. ശരീരമോ മനസ്സോ നമ്മുടെ ഉടമകള്‍ ആകരുത്. ശരീരം എന്റെതല്ലാതെ ഞാന്‍ ശരീരത്തിന്റെമതല്ല എന്ന് വിസ്മരിയ്ക്കരുത്.
യോഗാഭാസത്തിനു ഒരു മുറി നീക്കിവയ്ക്കുക. അത് പരിപാവനമായി വയ്ക്കുക.കോപമോ അസൂയയോ ഒന്നും ആ മുറിയില്‍ ഉണ്ടാകാതിരിയ്ക്കണം. നിങ്ങള്ക്കൊിത്ത മനോവൃത്തിയുള്ളവരെ മാത്രമേ അവിടെ കടത്താവൂ. ക്രമേണ അവിടെ പരിപാവനതയുടെ ഒരു അന്തരീക്ഷം ഉണ്ടാകും. പിന്നീട്, മനസ്സിന് ശാന്തത നഷ്ട്ടപെടുമ്പോള്‍ ആ മുറിയില്‍ കയറുകയെ വേണ്ടൂ, നിങ്ങള്ക്ക് മനശ്ശാന്തി ലഭിയ്ക്കും.
ഒരു ആസനത്തില്‍ അവിടെ നിവര്ന്നി രിയ്ക്കുക. ആദ്യമായി വേണ്ടത് സര്വആ ചരാചരങ്ങളുടെയും നേര്ക്ക്വ‌ പരിപാവനമായ ഒരു വിചാര ധാര അയയ്ക്കുക. സര്വട ഭൂതങ്ങള്ക്കും് സുഖം വരട്ടെ, എല്ലാവര്ക്കും ആരോഗ്യം ഉണ്ടാകട്ടെ, ആര്ക്കും ദുഃഖം വരാതിരിയ്ക്കട്ടെ ഇങ്ങനെ പുണ്യ ചിന്ത എല്ലാ ദിക്കിലേയ്ക്കും പ്രവഹിപ്പിയ്ക്കുക.

സര്വേ ഭവന്തു സുഖിനഹ സര്വേ് സന്തു നിരാമയ
സര്വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖഭാഗ്ഭവേദ്

ധനത്തിണോ സ്വര്ഗഭത്തിനോ വേണ്ടി അല്ല, ആത്മ ജ്ഞാനത്തിനും വെളിച്ചത്തിനും വേണ്ടി പ്രാര്ത്ഥ ന ചെയ്യുക.

അസതോ മാ സദ്‌ഗമയ തമസോ മാ ജ്യോതിര്ഗചമയ (ബൃഹദാരണയക ഉപനിഷത്ത് 1:3:28).

പ്രാണായാമം വെറും ശ്വാസനിയന്ത്രണം അല്ല. യഥാര്ത്ഥ പ്രാണനെ പിടികിട്ടുവാന്‍ ഉള്ള ഒരുപാട് അഭ്യാസങ്ങളില്‍ ഒന്ന് മാത്രമാണ് ശ്വാസ നിയന്ത്രണം. പ്രാണായാമം എന്നാല്‍ പ്രാണനെ സ്വാധീനപ്പെടുത്തുക. എന്താണ് പ്രാണന്‍.

പ്രാണസ്യേദം വശേ സര്വംസ (പ്രശ്നോപനിഷത്ത് 2:13).

ഈ ജഗത്ത് മുഴുവന്‍ പ്രാണന്റെ് പിടിയില്‍ ആണ്. ഏതു ശക്തിയെ നിയന്ത്രിച്ചാല്‍ പ്രപഞ്ചത്തെ നിയന്ത്രിയ്ക്കാന്‍ ആകുമോ ആ ശക്തി ഏത് എന്നാണു രാജയോഗിയുടെ അന്വേഷണം. ആ പ്രാണനെ സ്വാധീനപ്പെടുത്തുകയാണ് പ്രാണായാമം.

എന്തുകൊണ്ട് പ്രാണനെ നിയന്ത്രിയ്ക്കണം. കാരണം, പ്രാണന്‍ തന്നെയാണ് ജഗത്തായി തീര്‍ന്നത്. സനാതന ശാസ്ത്രപ്രകാരം ജഗത്തിന്റെ ഉദ്ഭവം ആകാശത്തില്‍ നിന്നും ആണ്. ആകാശം എന്നത് മേഘം അല്ല, ആധുനിക ശാസ്ത്രത്തില്‍ പറയുന്ന ഈതറിനോട് ഇതിനെ ഉപമിയ്ക്കാം. അതില്‍ നിഷ്പന്ദമായ ഒരു ശക്തി അന്തര്ലീതനമാണ്, അതാണ്‌ പ്രാണന്‍. പ്രാണന്‍ സ്പണ്ടിയ്ക്കുന്നതോടെ ആണ് പഞ്ചഭൂതങ്ങള്‍(Matter അഥവാ ദ്രവ്യം) രൂപപ്പെടുന്നത്. കല്പ്പാരന്ത്യത്തില്‍ ഘന ദ്രവ്യം എല്ലാം സൂഷ്മതരമായ ദ്രാവ രൂപത്തിലും തുടര്ന്ന് ബാഷ്പരൂപത്തിലും വീണ്ടും അതിനേക്കാള്‍ സൂഷ്മമായ ഉഷ്ണസ്പന്ദമായും പിന്നീട് എല്ലാറ്റിന്റെയും പൂര്വ് രൂപം ആയ ആകാശത്തിലും (Ether) ലയിയ്ക്കുന്നു. വീണ്ടും ഒരു നീണ്ട നിദ്രാവസ്തയ്ക്ക് ശേഷം ശക്തി സ്പന്ദനവും സൃഷ്ടിയും തുടരുന്നു. ഇതിനു ആദിയോ അവസാനമോ ഇല്ല. പുതുതായി ഒന്നും ഉണ്ടാകുന്നില്ല, ഒന്നും നശിയ്ക്കുന്നുമില്ല. ലോകത്തിലെ മറ്റെല്ലാ മതശാഖകളുടെയും സൃഷിസങ്കല്പം ഈ തലത്തില്‍ എത്തുന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം ഉണ്ടായി എന്ന് പറയുന്നതിലെ യുക്തിയില്ലായ്മ ഉപനിഷത്തുക്കളില്‍ വിഷയമാകുന്നുണ്ട്.

സമഷ്ടി പ്രപഞ്ചത്തിലെ പ്രാണന്‍ പോലെ വ്യഷ്ടിശരീരത്തില്‍ പ്രാണന് അല്ലെങ്കില്‍ പ്രാണന്മാര്ക്ക്ു ധര്മ്മരങ്ങള്‍ പലതാണ്. അതില്‍ ഏറ്റവും വ്യക്തമായത് ശ്വാസചലനം ആണ്. പ്രാണന്‍ ശ്വാസകോശങ്ങളെ ചലിപ്പിയ്ക്കുന്നു, അങ്ങനെ വായു ഉള്ളിലേയ്ക്ക് കടക്കുന്നു. ഈ പ്രാണനെ സ്വാധീനത്തില്‍ ആക്കുകയാണ് പ്രാണായാമം. അത് കഴിഞ്ഞാല്‍ ശരീരത്തിലെ മറ്റു പ്രാണവൃത്തികളെയും നിയന്ത്രണത്തില്‍ ആക്കാം. ഹൃദയ ചലനത്തെ വരെ നിയന്ത്രിയ്ക്കാന്‍ ആകും. ഈ സിദ്ധിയെ ആണ് പരിണാമ സിദ്ധാന്തത്തില്‍ Atavism (ആദിമ പ്രത്യാഗമനം) എന്ന് പറയുന്നത്.

ധ്യാനബിന്ദൂപനിഷത്ത് ഇട, പിംഗള, സുഷുമ്ന എന്നീ നാഡികളെ വിവരിയ്ക്കുന്നു. നട്ടെല്ലിനുള്ളില്‍ ഇടയെന്നും പിംഗളഎന്നും രണ്ടു നാഡീധാരകളും സുഷുമ്ന എന്നൊരു നാളവും ഉണ്ട്. നാളത്തിന്റെ താഴത്തെ അറ്റത്താണ് കുണ്ഡലിനി പദ്മം. ഈ കുണ്ഡലിനി പടിപടിയായി ഉയരുമ്പോള്‍ മനസ്സിന്റെ അടുക്കുകള്‍ ഓരോന്നായി തുറക്കുന്നു. യോഗിയ്ക്ക് പല അദ്ഭുത സിദ്ധികളും കൈവരുന്നു.

വൈദ്യുതചലനം ഒരു പദാര്ഥൈത്തിലെ അണുക്കളെ എല്ലാം ഒരേ വഴിയ്ക്ക് ചലിപ്പിയ്ക്കുന്നു. അതുപോലെ ശ്വാസം ഒരേ ക്രമത്തിലാകുമ്പോള്‍ ശരീരത്തിലെ ഘടകാണുക്കള്‍ എല്ലാം ഒരേ വഴിയ്ക്ക് സഞ്ചരിയ്ക്കാന്‍ ഉള്ള പ്രവണത ഉണ്ടാകുന്നു. സര്വാംണുക്കളുടെയും ചലനം ഒരേ ക്രമത്തില്‍ ആകുമ്പോള്‍ യോഗിയുടെ ശരീരം ഇച്ഛാശക്തിയുടെ ഒരു വൈദ്യുതകൂടം തന്നെ ആകുന്നു. ഇത് ശരീര കേന്ദ്രങ്ങളെ നിയന്ത്രണത്തില്‍ ആക്കാന്‍ സഹായിയ്ക്കുന്നു.

നാഡികള്‍ എന്ന കമ്പികള്‍ വഴി ആണ് ശരീരത്തില്‍ വൈദ്യതി പോകുന്നത് എന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.ജ്ഞാനേന്ദ്രിയങ്ങളില്‍ നിന്നും ശിരസ്സിലെയ്ക്കും ശിരസ്സില്‍ നിന്നും കര്മ്മേങന്ദ്രിയങ്ങളിലെയ്ക്കും പോകുന്ന കമ്പികള്‍ ഇടയും പിംഗളയും ആണെന്ന് യോഗികള്‍ പറയുന്നു. ഈ വൈദ്യുതി എന്തുകൊണ്ട് കമ്പികളില്‍ കൂടി അല്ലാതെ അയച്ചുകൂടാ. അതാണ്‌ യോഗികള്‍ സാധിയ്ക്കുന്നത്. അവരില്‍, ഇടയ്ക്കും പിംഗളയ്ക്കും ഇടയില്‍ ഉള്ള സുഷുമ്ന എന്ന ഒഴിഞ്ഞ നാളത്തിലൂടെ വൈദ്യതി പ്രവഹിയ്ക്കുന്നു. തുടര്ന്ന് അന്യന്റെ ശരീരത്തെ പോലും നിയന്ത്രിയ്ക്കാന്‍ അവര്ക്ക് കഴിയുന്നു.

ഇഡാദിമാര്ഗ്ദ്വയം വിഹായ സുഷുമ്നാമാര്ഗേ്ണ ആഗച്ഛേത്
തദ് വിഷ്ണോഹ പരമം പദം – ശാണ്ഡില്യോപനിഷത്ത്.

ഇഡ മുതലായ രണ്ടു വഴികളും വിട്ടു സുഷുമ്ന വഴിയായി വരുക. അതാണ്‌ വിഷ്ണുവിന്റെട പരമപദം.

യോഗചൂഡാമണി ഉപനിഷത്ത് നാഡീശുദ്ധിയ്ക്ക് ശേഷം പ്രണവം നിര്ദ്ദേ ശിയ്ക്കുന്നു.

പദ്മാസനം സമാരുഹ്യ സമകായ ശിരോധാരഹ
നാസാഗ്രദുഷ്ടിരേകാന്തേ
ജപേദോംകാരമവ്യയം (യോഗചൂഡാമണിഉപനിഷത്ത് 71)

ഏകാന്തതയില്‍ പദ്മാസനസ്ഥനായി ഉടലും തലയും ഒരുപോലെ നിര്ത്തിേ നാസാഗ്രത്തില്‍ ദൃഷ്ടി ഉറപ്പിച്ച് അവ്യയം ആയി ഓം കാരം ജപിയ്ക്കണം.

സമം കായശിരോഗ്രീവം എന്ന് തുടങ്ങുന്ന ഭഗവദ്ഗീതയിലെ ശ്ലോകവും (6:13) മുകളിലെ ശ്ലോകത്തിനു സമാനമായി പറയുന്നു.

മനസ്സിനെ യഥേഷ്ടം ഇന്ദ്രിയങ്ങളോട് യോജിപ്പിയ്ക്കാനോ വിയോജിപ്പിയ്ക്കാനോ സാധിയ്ക്കുന്നതാണ് പ്രത്യാഹാരം. മനസ്സിനെ ഭ്രാന്തു പിടിച്ച കുരങ്ങിനോട് ഉപമിയ്ക്കാം. കുഅറങ്ങാന്‍ പ്രകൃത്യാ ചപലന്‍ ആണ്. പോരാഞ്ഞിട്ട് അതിനെ ആരോ മൂക്കോളം മദ്യം കുടിപ്പിച്ചു. അപ്പോള്‍ അവന്‍ ഏറെ ചപലന്‍ ആയി. അതിനിടെ അവനെ ഒരു തെല കുത്തി. തെളി ന്റെഏ കുത്തെട്ടവാന്‍ ഒരു ദിവസം മുഴുവന്‍ തുള്ളിച്ചാടും. എന്നീട്ടും കഷ്ടപ്പാടിനു അവനെ ഒരു പിശാചും ബാധിച്ചു. ആ മര്ക്കലട ചാപല്യം ആണ് മനസ്സിന്.

കപിരപി മദിരാമത്ത സോന്‍മത്തോ വൃശ്ചികേന സംദഷ്ട:
തദപി പിശാചഗ്രസ്തോ വിചേഷ്ടിതം തസ്യ കിം ബ്രൂമ:

അത്തരം ഒരു മര്ക്കടന്‍ ആണ് മനസ്സ്. പ്രകൃത്യാ തന്നെ ചപലം. ആഗ്രഹം ആകുന്ന മദ്യം കൊണ്ട് ചപലത കൂടിയ അതിനെ അസൂയ എന്നാ തേള്‍ കുത്തി, അഹങ്കാരം ആകുന്ന പിശാചും ബാധിച്ചു. അങ്ങനെ ഉള്ള മനസ്സിനെ നിയന്ത്രിയ്ക്കുക പ്രയാസം
.
അഭ്യാസം കൊണ്ട് ഇത് സാദ്ധ്യം ആണ്. ആദ്യം മനസ്സിനെ യഥേഷ്ടം വിടുക, പക്ഷെ നിരീക്ഷിയ്ക്കുക. കുരങ്ങിനെപ്പോലെ വേണ്ടുവോളം ചാടിക്കൊള്ളട്ടെ. ആദ്യത്തെ ചില മാസങ്ങളില്‍ പല ചിന്തകളും ഉദിയ്ക്കും. ക്രമേണ അത് കുറഞ്ഞു ഒടുവില്‍ മനസ്സ് പൂര്ണ്ണ് സ്വാധീനതയില്‍ ആകും. മനസ്സിനെ ഇന്ദ്രിയങ്ങളോട് ചേരാന്‍ വിടാതെ നിയന്ത്രിയ്ക്കുന്നതാണ് പ്രത്യാഹാരം.

പ്രത്യാഹാരം കഴിഞ്ഞാല്‍, അടുത്തത് ധാരണ ആണ്, അതായത് മനസ്സിനെ ചില സ്ഥാനങ്ങളില്‍ നിര്ത്തു ക. ശരീരത്തിന്റെന ചില ഭാഗങ്ങളില്‍ മാത്രം മനസ്സ് കേന്ദ്രീകരിയ്ക്കുക.

അഭ്യാസത്തിന്റെ് ആദ്യ കാലത്തില്‍ പാലും നെയ്യും നല്ല ആഹാരമാണ്. രൂക്ഷവും തീഷ്ണവും ആയ ആഹാരം ഒഴിവാക്കണം എന്ന് യോഗതത്വോപനിഷത്ത് പറയുന്നു.

മനസ്സ് വശത്തായി കഴിഞ്ഞാല്‍ ധ്യാനം തുടങ്ങാം. ധ്യാനം സ്ഥൂലവിഷയങ്ങളില്‍ വേണം തുടങ്ങാന്‍.

ജിതാസനോ ജിതശ്വാസോ ജിതസംഗോ ജിതേന്ദ്രിയഹ
സ്ഥൂലേ ഭഗവതോ രൂപേ മന: സന്‍ധാരയേദ്ധിയാ (ഭാഗവതം 2:1:23)

ആസനത്തില്‍ ഇരുന്നു പ്രാണായാമം ചെയ്തു സംഗങ്ങള്‍ വെടിഞ്ഞു ഇന്ദ്രിയങ്ങളെ ജയിച്ചു, ഭഗവാന്റെജ സ്ഥൂല രൂപത്തില്‍ മനസ്സിനെ നിശ്ചയത്തോടെ നിലനിര്ത്തരണം.

പതുക്കെ പതുക്കെ സൂഷ്മ തലത്തിലേയ്ക്ക് ഉയര്ന്നു അവസാനം നിര്വിെഷയം ആയിത്തീരണം. ഒടുവില്‍ എല്ലാ സ്പന്ദനങ്ങളും അടങ്ങി ബ്രഹ്മജ്ഞാനത്തില്‍ എത്തിച്ചേരുന്നു. ഇതാണ് അവസാനത്തെ താളമായ സമാധി.

യോഗയുടെ ആദ്ധ്യാത്മിക തലം, കേവലം ഭൗതികമായ ആസനങ്ങളില്‍ ഒതുങ്ങുന്നതല്ല എന്ന് വ്യക്തം ആണല്ലോ. അത് മതപരം അല്ല. ഇതു മത വിശാസിയ്ക്കും അവിശ്വാസിയ്ക്കും ഇത് അഭ്യസിയ്ക്കാം. നേരായ രീതിയില്‍ അഭ്യസിച്ചാല്‍ വേദാന്ത അന്തര്ഗാതമായ ബ്രഹ്മജ്ഞാനത്തില്‍ എത്തിച്ചേരുകയും ആകാം. ഇതിലേക്കുള്ള പാതകള്‍ സനാതന ഗ്രന്ഥങ്ങളില്‍(ഭഗവദ് ഗീത, ഉപനിഷത്തുക്കള്‍, പുരാണങ്ങള്‍, മറ്റു ഗ്രന്ഥങ്ങള്‍ ) ഉടനീളം വ്യാപിച്ചു കിടക്കുന്നു എന്നത് പക്ഷെ ആര്ക്കും നിഷേധിയ്ക്കാന്‍ കഴിയില്ല.

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: