Amma Meenakshi Madhura

മധുര മീനാക്ഷി ക്ഷേത്രം . തമിഴ്നാട്

തമിഴ്നാട്ടിലെ മധുരയിൽc വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം(IAST mīnākṣi Amman Kovil, Tamil: மீனாட்சி அம்மன் கோவில்/திருஆலவாய்). പരാശക്തിയായ ശ്രീ പാർവതി “മീനാക്ഷിയായും”, തൻപതി ഭഗവാൻ ശിവശങ്കരനെ “സുന്ദരേശ്വരനായും” ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ ആകെ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഇതിൻറെ ഉയരം 51.9 മീ.(170 അടി)ആണ്. മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33,000-ത്തോളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു.

വെബ്സൈറ്റ്
http://www.maduraimeenakshi.org
വാസ്തുവിദ്യാ തരം
ദ്രാവിഡ വാസ്തുകല
പ്രാചീന തമിഴ് കൃതികളിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623-നും 1655-നും ഇടയിൽ നിർമിച്ചതാണെന്ന് കരുതപ്പെടുന്നു.ദിനംപ്രതി 15,000-ത്തോളം സന്ദർശകരാണ് ഇവിടെ ദർശനത്തിനായി എത്തുന്നത്. വെള്ളിയാഴ്ചകളിൽ ഈ സംഖ്യ 25,000-ത്തിൽ കവിയാറുണ്ട്. ക്ഷേത്രത്തിന്റെ വാർഷിക വരുമാനം ഏകദേശം ആറുകോടി രൂപയാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന “തിരു കല്യാണമാണ്” ഇവിടുത്തെ പ്രധാന ഉത്സവം. നാമ മന്ത്രങ്ങളുടെ.

ഐതിഹ്യം

ആദിപരാശക്തിയായ ശ്രീ പാർവതിയുടെ ഒരു അവതാരമാണ് “മീനാക്ഷി”. മത്സ്യക്കണ്ണുള്ളവൾ എന്നാണ് ഈ പേരിനർഥം പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂർവ്വക്ഷേത്രങ്ങളിൽ ഒന്നാണ് മധുരൈ മീനാക്ഷി ക്ഷേത്രം.

പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും, ഭാര്യ കാഞ്ചന മാലയുടെയും മകളായി പരാശക്തി അവതരിച്ചു എന്നാണ് വിശ്വാസം. യാഗാഗ്നിയിൽ നിന്നും പച്ച നിറത്തിൽ സംജാതയായ ഭഗവതിക്ക് മൂന്നു സ്തനങ്ങൾ ഉണ്ടായിരുന്നു. ഭാവി വരനെ ഭഗവതി ദർശിക്കുന്ന നിമിഷം മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശരീരി ദേവിയുടെ ജനനസമയയത്ത് കേൾക്കുകയുണ്ടായി. പുത്രീഭാഗ്യത്താൽ സന്തുഷ്ടനായ രാജാവ് തന്റെ മകളെ തടാതകി എന്നു വിളിച്ചു. പച്ച നിറമുള്ളവളകയാൽ പച്ചയ്ദേവി എന്നും വിളിക്കപ്പെടുന്നു‌.[1] തടാതകിക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചു. വിവാഹ പ്രായമായപ്പോൾ കൈലാസത്തിൽ വെച്ച് തടാതകി ശിവനെ കാണാൻ ഇടവന്നു. തത് നിമിഷം ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയുണ്ടായി. താൻ ശിവന്റെ പത്നിയാകേണ്ടവളാണെന്നും, ദേവി പാർവതിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു. ശിവന്റെ കൂടെ മധുരൈയിൽ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടർന്ന് മീനാക്ഷി-സുന്ദരേശ(ശിവൻ) വിവാഹവും രാജാവ് നിശ്ചയിച്ചു.

ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷി-സുന്ദരേശ്വര വിവാഹം. സർവ ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മധുരൈയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാർ വർഷങ്ങളോളം മധുരൈ രാജ്യം ഭരിച്ചെന്നും, മീനാക്ഷി-സുന്ദരേശ്വര രൂപത്തിൽ ക്ഷേത്രത്തിൽ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തിൽ വർഷംതോറും ഏപ്രിൽ മാസത്തിൽ തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവം(തമിഴ്:சித்திரை திருவிழா , ചിത്തിരൈ തിരുവിഴാ) എന്ന പേരിൽ ആഘോഷിക്കുന്നു.

മധുരാ നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിൽ ഒന്നാണ് ഇത്. ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് മധുരയിലെ ക്ഷേത്രഗോപുരങ്ങൾ. കൂടാതെ നാലുദിക്കിനേയും ദർശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ തമിഴ്നാട്ടിലെ വളരെ കുറച്ചു ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

2015 നവംബറിൽ ഓസോൺ സുഷിരം സംബന്ധിച്ച പരാതികളിലൊന്നിൽ ദേശിയ ഹരിത ട്രിബ്യൂണൽ നടത്തിയ മഹത്തരമായ ഒരു നിരീക്ഷണം ഭൗമശാസ്ത്രത്തിൽ പുരാതനകാലത്ത് ഇന്ത്യ എത്രത്തോളം മുന്നിലായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു. തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രം സന്ദർശിക്കാനാണ് പ്രസ്തുത പരാതിയുടെ വാദത്തിനിടെ കോടതി ആവശ്യപ്പെട്ടത്. അവിടെ കാണാവുന്ന “ഭൂഗോൾ ചക്രയിലാണ്” അന്തരീക്ഷത്തിലെ “ഓസോണിന്റെ” സാന്നിധ്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത് . ഭൗമോപരിതലത്തിൽ നിന്നും 15 മുതൽ 30 വരെ കി.മീ. ഉയരത്തിൽ കാണുന്ന ഓസോൺ കൂട്ടത്തെക്കുറിച്ച് ഭൂഗോൾ ചക്രയിൽ പ്രതിപാദിച്ചിട്ടുണ്ട്. അതായത് 700 വർഷങ്ങൾക്കു മുൻപേ തന്നെ ഇന്ത്യക്കാർക്ക് ഓസോണിനെപ്പറ്റിയും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നല്ല ധാരണയുണ്ടായിരുന്നുവെന്നു ചുരുക്കം. ഓസോണിനെപ്പറ്റി ആദ്യമായി പഠിച്ച രാജ്യങ്ങളിൽ നിർണായക സ്ഥാനവും ഭാരതത്തിനുണ്ട് .

ഗോപുരങ്ങൾ

ക്ഷേത്രസമുച്ചയത്തിലാകെ 10 ഗോപുരങ്ങളുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തവും ഉയരമുള്ളതും തെക്കേഗോപുരത്തിനാണ്. 170അടി(52 മീറ്റർ).1559ലാണ് ഈ ഗോപുരം പണീതീർത്തത്. ക്ഷേത്രഗോപുരങ്ങളിൽ ഏറ്റവും പഴക്കമേറിയത് കിഴക്കേഗോപുരമാണ്. 1216-1238കാലയളവിൽ മഹാവർമ്മൻ സുന്ദര പാണ്ഡ്യനാണ് കിഴക്കേഗോപുരം പണിതീർത്തത്. [2] ഓരോ ഗോപുരവും വിവിധ നിലകളുള്ള നിർമ്മിതികളാണ്. കല്ലിൽ തീർത്ത അനവധി വിഗ്രഹങ്ങൾകൊണ്ട് ഓരോനിലയും അലങ്കരിച്ചിക്കുന്നു.

ആയിരം കാൽ മണ്ഡപം

ആയിരംകാൽ മണ്ഡപത്തിന്റെ ചെറിയൊരു ഭാഗം
അതിപ്രശസ്തമാണ് മീനാക്ഷീ ക്ഷേത്രത്തിലെ ആയിരംകാൽ മണ്ഡപം എന്ന വാസ്തു വിസ്മയം. പേര് ആയിരം കാൽ മണ്ഡപം എന്നാണെങ്കിലും 985 കാലുകളെ (തൂണുകൾ) ഇവിടെയുള്ളൂ.[3]1569-ലാണ് ഇത് നിർമ്മിക്കപ്പെട്ടത്.

പ്രദക്ഷിണം

മൂവയിരത്തഞ്ഞൂറോളം വർഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളിൽ ഒന്നാണ്. പതിനഞ്ച് ഏക്കറിൽ നിറഞ്ഞ് നിൽക്കുന്ന ഈ ക്ഷേത്ര സമുച്ഛയം അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം തൂണുകളാലും ഉയർന്ന് നിൽക്കുന്നു.

എല്ലാദിവസവും രാത്രിയിൽ മീനാക്ഷി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾ സവിശേഷമാണ് . നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഏറെ സുന്ദരം. വെള്ളിയാഴ്ച ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപത് മണിക്കാണ് ഈ ചടങ്ങ് അരങ്ങേറുന്നത്.

ചിത്തിര ഉത്സവം

മീനാക്ഷി ക്ഷേത്രത്തിലെ പ്രശസ്തമായ ചിത്തിര ഉത്സവം അരങ്ങേറുന്നത് ഏല്ലാവർഷവും ഏപ്രിൽ മാസത്തിലാണ്. സുന്ദരേശ്വരനും മീനാക്ഷിയും തമ്മിലുള്ള വിവാഹമാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്.

ചരിത്രം

ഈ ക്ഷേത്രത്തിന് വർഷങ്ങളുടെ പഴക്കമുള്ളതായി തെളിഞ്ഞിട്ടുണ്ട്. പ്രാചീന കാലത്ത് എഴുതപ്പെട്ടിട്ടുള്ള തമിഴ്കൃതികളിൽ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശം ഉണ്ട്. അതാണ് ഈ വിശ്വാസം ബലപ്പെടാൻ കാരണം. ഏ ഡി 1310ൽ ഈ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ പതിനാലാം നൂറ്റാണ്ടോടെ ഈ ക്ഷേത്രം പുതുക്കി പണിതു. തിരുമല നായ്ക്കർ എന്ന രാജാവാണ് ക്ഷേത്രം പുതുക്കി പണിതത്.

ക്ഷേത്രത്തിനുള്ളിലേക്ക്

ക്ഷേത്രത്തിനുള്ളിലെ പ്രധാന ഭാഗത്ത്‌ 32 സിംഹരൂപങ്ങളും 8 വെള്ളാന രൂപങ്ങളും 64 ശിവഗണങ്ങളുടെ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ശില്പ കലയുടെ ഉത്തമ ഉദാഹരണങ്ങളാണ് ഈ രൂപങ്ങൾ.

പൊൻതാമരക്കുളം

ക്ഷേത്ര സമുച്ഛയത്തിനുള്ളിലെ വലിയ കുളമാണ് ഇത്. പൊൻതാമരക്കുളം എന്നാണ് അറിയപ്പെടുന്നത്. 165 അടി നീളവും 135 അടി വീതിയുമാണ് ഈ കുളത്തിനുള്ളത്.

മണ്ഡപങ്ങൾ

ക്ഷേത്രത്തിനുള്ളിൽ നിരവധി മണ്ഡപങ്ങൾ ഉണ്ട്. അഷ്ടശക്തി മണ്ഡപം, മീനാക്ഷി നായ്ക്കർ മണ്ഡപം, ഇരുട്ട് മണ്ഡപം എന്ന് അറിയപ്പെടുന്ന മുത്തുപ്പിള്ള മണ്ഡശില്പ്നങ്ങൾ തുടങ്ങി നിരവധി മണ്ഡപങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ട്.

മീനാക്ഷിയമ്മൻ പ്രതിഷ്ഠ

ശ്രീ പാർവ്വതിയുടെ അവതാരമായ മീനാക്ഷിയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പച്ചൈ ദേവി, മരഗതവല്ലി, താടഗൈ പിരട്ടി, സുന്ദരവല്ലി തുടങ്ങി നിരവധി പേരുകളിൽ മധുരൈ മീനാക്ഷി അറിയപ്പെടുന്നു.

ചിത്രകല, ശില്പങ്ങൾ

പതിനേഴാം നൂറ്റാണ്ടിൽ വരച്ചിട്ടുള്ള ചിത്രകലയാണ് ക്ഷേത്രത്തിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം.

ശില്പങ്ങൾ

ക്ഷേത്രഗോപുരത്തിൽ ആയിരക്കണക്കിന് ശില്പങ്ങളാണ് കൊത്തിവച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ എത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കുന്നതാണ് ഈ ശില്പങ്ങൾ.☘️

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: