അൻപത് വയസ് കഴിഞ്ഞുവോ..?
ഇനി കരുതി ജീവിക്കാം…
➖➖➖➖➖➖➖➖
ജനനം മുതൽ മരണം വരെ നമ്മിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. കുട്ടികളായിരിക്കുമ്പോഴും കൗമാരത്തിലും മാറ്റങ്ങളെ നാം സ്വാഗതം ചെയ്യുകയായിരുന്നു. യൗവനത്തിലെ ചുറുചുറുക്ക് അതേ രീതിയിൽ തന്നെ ജീവിതാന്ത്യം വരെ തുടരണമെന്നാണ് നാം ആഗ്രഹിക്കുന്നത്.
▪️ചെറുപ്പകാലത്തെ അനുകൂല സാഹചര്യങ്ങളും പഠനവും ഉന്നത നിലകളിൽ എത്തുവാൻ സഹായകരമായി. എല്ലാവരുടെയും കരുതലിനും ബഹുമാനത്തിനും പാത്രമായെന്നും വരാം.
▪️കാലം മാറി ചിന്താരീതികളും മാറി പ്രായമായെന്നു കരുതി മറ്റുള്ളവരെക്കാൾ അറിവുള്ളവനും ശ്രേഷ്ഠനുമാണെന്ന് കരുതരുത്, നമ്മെക്കാൾ വളരെയേറെ അറിവുള്ളവർ ഉണ്ടാകാം.
▪️അനുഭവസമ്പത്ത് നിങ്ങൾക്ക് കൂടുതൽ ഉണ്ടാകാം, അതിൽ സംശയമേ വേണ്ട, പഴയ കഴിവുകളും ഓർമ്മകളും വെച്ച് ആരോടും ഇടപെടേണ്ട. അനാവശ്യമായി വാഗ്വാദങ്ങളിൽ ഏർപ്പെടരുത്. അത് മറ്റുള്ളവരേയും നിങ്ങളെയും മാനസിക പിരിമുറുക്കത്തിൽ എത്തിക്കും. ഗർവ്വും അഹങ്കാരം ഒന്നും ഇനി വേണ്ട, വിനയത്തോടെ മാത്രം ആരോടും ഇടപെടുക. അതാകട്ടെ ഇനിയുള്ള ജീവിതശൈലി. പ്രായമാകുന്തോറും അന്യരെ ബഹുമാനിക്കണം. അവരുടെ പ്രാധാന്യം തിരിച്ചറിയാൻ സാധിക്കണം
▪️ലൗകീകമായ ബന്ധങ്ങളും കെട്ടുപാടുകളും വലിയ തലത്തിൽ വേണ്ട. മറ്റുള്ളവരുടെ പ്രശ്നങ്ങളിലോ, മക്കളുടെയോ കൊച്ചുമക്കളുടേയോ പ്രശ്നങ്ങളിലോ അധികമായി തലയിടുകയുമരുത്.
▪️അമിതമായി സമ്പാദിക്കണമെന്ന ചിന്ത മനസ്സിൽ നിന്ന് കളയുക. നിങ്ങൾ ഇനി ജീവിക്കുന്നത് നിങ്ങൾക്ക് വേണ്ടിയാകണം മക്കളും കൊച്ചുമക്കളും ജീവിക്കുകയാണല്ലൊ.., അവർ കഴിവുള്ളവരാണല്ലൊ… അവർക്ക് വേണ്ടി അവർ പണിയെടുക്കട്ട.
▪️താൻ ഉണ്ടാക്കിയ പണം കൊണ്ട് അന്തസ്സായി ജീവിക്കുക. അങ്ങനെ ജീവിച്ചില്ലെങ്കിൽ താൻ സമ്പാദിച്ച പണത്തിൽ സ്പർശിക്കാൻ പോലും കഴിയാതെ വരുകയും. തങ്ങൾ സമ്പാദിച്ചത് മറ്റുള്ളവർ ദുർവ്യയം ചെയ്യുന്നത് നോക്കി കാണാനേ കഴിയൂ…
പ്രായമേറുമ്പോൾ കാഴ്ചകൾ മങ്ങി തുടങ്ങും സ്വയം പലതും ചെയ്യാൻ ബുദ്ധിമുട്ടാകും. അതിനാൽ 60 വയസ്സ് എത്തുമ്പോഴേക്കും അഹന്തയും ഗർവും അത്യാഗ്രഹവുമെല്ലാം കളഞ്ഞ്, ഉള്ളതുകൊണ്ട് സന്തോഷിക്കാൻ പഠിക്കണം. ജീവിതം സന്തോഷകരമാക്കകുക.
▪️ആശകൾ ഇനി മാറ്റി വെക്കേണ്ടതില്ല. സാമുഹ്യ അംഗികരമുളള ആശകൾ പൂർത്തീകരിക്കുക. തൃപ്തിയായി കഴിയുക, മരിച്ചുപോയ പലരും ഒട്ടേറെ സമ്പാദിച്ചിട്ടും നല്ലപോലെ ജീവിച്ചിട്ടില്ല എന്നു പറയാറില്ലേ..! അങ്ങനെ ആ വാതിരിക്ക്കാൻ എന്തൊക്കെ വേണമെന്ന് ചിന്തിച്ചു തുടങ്ങുക.
ഇനിയുള്ള ജീവിതം സന്തോഷകരമാക്കുക
▫️▫️▫️▫️▫️▫️▫️▫️▫️