നവജാതശിശു പരിപാലനം

നവജാതശിശു പരിപാലനം

ഒരു കുഞ്ഞ് ജനിക്കുക എന്നത് എല്ലാ ദമ്പദികളുടെയും വലിയ സ്വപ്നം തന്നെയാണ്. പക്ഷേ ആദ്യമായി കുഞ്ഞുണ്ടാവുന്നവർക്ക് അവരുടെ പിഞ്ചോമനയെ എങ്ങനെ പരിപാലിക്കണം എന്ന വ്യക്തമായ ധാരണ കാണില്ല.

നിങ്ങൾ മാതാപിതാക്കൾ ആവുന്ന നിമിഷം തൊട്ട് നിങ്ങൾക്കുള്ള കടമ ചെറുതൊന്നുമല്ല. നിങ്ങളുടെ നവജാത ശിശുവിന്റെ പരിപാലനത്തിന് ആയിരിക്കണം മറ്റെന്തിനേക്കാൾ ശ്രദ്ധ നൽകേണ്ടത്.

നവജാത ശിശുവിനെ പരിപാലിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്ത് എന്തെല്ലാം?

നിങ്ങളുടെ പിഞ്ചോമനയെ എങ്ങനെ കൃത്യമായ രീതിയിൽ പരിപാലിക്കും എന്നോർത്ത് പേടിക്കണ്ട. അതിനുവേണ്ടി താഴേ പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

കൃത്യസമയത്ത് കുഞ്ഞിന് മുലയൂട്ടുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഓരോ 2 – 3 മണിക്കൂറിലും ഒരു നവജാതശിശുവിന് പാലുകൊടുക്കണം.

അതായത് 24 മണിക്കൂറിനുള്ളിൽ നിങ്ങൾ കുഞ്ഞിന് 8-12 തവണ മുലയൂട്ടണം. ഒരു കുഞ്ഞിന് ആദ്യത്തെ 6 മാസത്തേക്ക് മുലപ്പാൽ മാത്രമേ നൽകാവൂ, കാരണം, കുഞ്ഞിന്റെ വളർച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ പ്രധാന പോഷകങ്ങളും ആന്റ്റി ബോഡികളും മുലപ്പാലിൽ അടങ്ങിയിരിക്കുന്നു.

കുഞ്ഞുങ്ങൾ പാലുകുടിച്ചതിന് ശേഷം ഏമ്പക്കം വിടാൻ അനുവദിക്കണം. കാരണം ഇവ അധിക വായുവിനെ പുറന്തള്ളുകയും, ദഹനത്തിന് വേണ്ടി സഹായിക്കുകയും, തുപ്പൽ, വയറുവേദന എന്നിവ തടയുകയും ചെയ്യുന്നു.

അതിനുവേണ്ടിയിട്ട് ഒരു കൈകൊണ്ട് കുഞ്ഞിനെ നിങ്ങളുടെ നെഞ്ചിന് നേരെ പിടിക്കുക. കുഞ്ഞിന്റെ താടി നിങ്ങളുടെ തോളിൽ വിശ്രമിക്കുന്നരീതിയിൽ വേണം പിടിക്കാൻ. ശേഷം കൈ കൊണ്ട് പതുക്കെ കുഞ്ഞിന്റെ മുതുകത്ത് തട്ടിക്കൊടുക്കണം.

നവജാതശിശുക്കൾ ആദ്യ 2 മാസങ്ങളിൽ ഒരു ദിവസംകുറഞ്ഞത് 14 മണിക്കൂർ ഉറങ്ങണം. അവർ സാധാരണയായി 2 മുതൽ 4 മണിക്കൂർ വരെ ഉറങ്ങുകയും വിശപ്പോ മറ്റും ഉണ്ടെങ്കിൽ എഴുനേൽക്കുകയും ചെയ്യും.

കുഞ്ഞുങ്ങൾ ഉറങ്ങുമ്പോൾ അവരുടെ തലയുടെ സ്ഥാനം മാറ്റാൻ ഓർക്കുക. ഇത് തലയിൽ പരന്ന പാടുകൾ ഉണ്ടാകുന്നത് തടയുന്നു.

ശ്വാസംമുട്ടൽ ഒഴിവാക്കാൻ വേണ്ടികുഞ്ഞിനെ മലർത്തി കിടത്തുക. എല്ലാ അമ്മമാരും നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് കുട്ടികളിലെ ഉറക്കമില്ലായിമ. നിങ്ങളുടെ കുഞ്ഞ് രാത്രി എന്തുകൊണ്ട് ഉറങ്ങുന്നില്ല എന്നുള്ളതും മനസ്സിലാക്കേണ്ടതുണ്ട്.

ഒരു നവജാത ശിശുവിനെ എടുക്കുമ്പോൾ ഒരു കൈകൊണ്ട് തലയും കഴുത്തും സപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്.

കാരണം കുഞ്ഞിന്റെ കഴുത്തിലെ പേശികൾക്ക് സ്വതന്ത്രമായി തല ഉയർത്തിപിടിക്കാനുള്ള ശക്തിയായിട്ടില്ല.

ഒരു നവജാത ശിശുവിനെ കുളിപ്പിക്കുമ്പോൾ ശുചിത്വവും ആരോഗ്യവും നിലനിർത്താനുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടത് നിർബന്ധമാണ്. തുടക്കത്തിൽ കുറച്ച് ദിവസം സോപ്പ് പോലുള്ളവ ഉപയോഗിച്ച് കുളിപ്പിക്കാതിരിക്കുന്തൊണ് ഉത്തമം.

കാരണം നിങ്ങളുടെ കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഒരു വെളുത്ത ആവരണമുണ്ടാകും. അത് ഒരു സംരക്ഷണ പാളിയാകുന്നു.

ഇത് എല്ലാ ബാക്ടീരിയകൾക്കെതിരെയും ഒരു സംരക്ഷിത പാളിയായി പ്രവർത്തിച്ച്‌ നിങ്ങളുടെ പിഞ്ചോമനയുടെ മൃദുലമായ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ചെയ്യാൻ സഹായിക്കുന്നു.

ജനിച്ചിട്ട് ഏകദേശം 7-10 ദിവസം കഴിയുമ്പോൾ, വെളുത്ത കോട്ടിംഗ് അവരുടെ പുറംതൊലിയിൽനിന്ന് പോകും. ഇതിനുശേഷം, കുഞ്ഞുങ്ങളെ സോപ്പ് ഉപയോഗിച്ച് കുളിപ്പിച്ച് തുടങ്ങാം.

നവജാത ശിശുവിനെ പരിപാലിക്കുമ്പോൾ ഡയപ്പർ പതിവായി മാറ്റുന്നത് അത്യാവശ്യമായ കാര്യമാണ്. നിങ്ങൾക്ക് ഇത് ദിവസത്തിൽ 6- 8 തവണയെങ്കിലും മാറ്റേണ്ടി വന്നേക്കാം. കൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്താണെന്നുവെച്ചാൽ നിങ്ങളുടെ കുഞ്ഞുങ്ങളെ എപ്പോഴും ഡയപ്പർ ഇടീപ്പിക്കരുത്. എല്ലാ ദിവസവും കുറച്ച് നേരമെങ്കിലും അവരെ ഡയപ്പറിൽ നിന്ന് മോചിതരാക്കണം.

കുഞ്ഞുങ്ങളിൽ അത്യാവശ്യമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുലയൂട്ടുന്ന സമയത്ത് കുഞ്ഞുങ്ങൾ ചുമക്കുന്നത് ഒരു സാധാരണമായ കാര്യമാണ്, എന്നാൽ പോലും, തുടർച്ചയായി ചുമച്ചോണ്ടിരുന്നാൽ മാതാപിതാക്കൾ ഇത് ശ്രദിക്കണം. ഇത് ചിലപ്പോ ശ്വാസനാള രോഗങ്ങൾ കാരണമോ അല്ലെങ്കിൽ ദഹനേന്ദ്രിയത്തിൽ ഉള്ള വൈകല്യംകൊണ്ടോ ആയിരിക്കാം.

മുലയൂട്ടുന്ന സമയത്ത് കുഞ്ഞുങ്ങളിൽ ശ്വാസ തടസം കാണുന്നുണ്ടെങ്കിൽ ഡോക്ടറിനെ കാണിക്കുന്നത് വളരെ അത്യാവശ്യം ഉള്ള കാര്യമാണ്. കുഞ്ഞുങ്ങളെക്കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.

അൽപ്പം തള്ളിനിൽക്കുന്ന വയറോടെയാണ് മിക്യ കുഞ്ഞുങ്ങൾ ജനിക്കുന്നത്. മുലയൂട്ടുന്ന സമയത്ത് അവരുടെ വയർ വീർത്തിരിക്കുകയാണെങ്കിൽ അഥവാ കട്ടികൂടിയതായിട്ട് കാണപ്പെടുന്നെങ്കിൽ മെല്ലെ കുഞ്ഞുങ്ങളുടെ വയറിൽ തടവി വിടണം. ഈ അവസ്ഥ സ്ഥിരമായി കാണപ്പെടുന്നുങ്കിൽ ഉടൻ തന്നെ ഡോക്ടറിനെ കാണണം.

കുഞ്ഞുങ്ങളിൽ ജന്മനാ കണ്ടുവരുന്ന ഹൃദ്രോഗ വൈകല്യങ്ങൾ ചിലതൊക്കെ വളരേ ഗുരുതരമായിട്ട് ഉള്ളവയാണ്. ഇത് അവരുടെ മരണത്തിനും സാധ്യതയുണ്ടക്കും. ഈ അസുഖങ്ങൾ നേരുത്തെ തന്നെ കണ്ടുപിടിച്ച് ആവശ്യമുള്ള ചികിത്സ കൊടുക്കണം.

ഒരു കുഞ്ഞിന്റെ വളർച്ചയ്ക്കായുള്ള ശരിയായ പരിചരണം, പോഷകങ്ങൾ, ദിനചര്യയുടെ രീതി എന്നിവയെല്ലാം മാതാപിതാക്കൾ ശ്രദ്ധിക്കണം. നവജാതശിശുവിനെ പരിപാലിക്കുന്നത് വെല്ലുവിളി നിറഞ്ഞതായ ഒരു കാര്യമാണെങ്കിലും ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും, അത്ഭുതകരവും പ്രതിഫലദായകവുമായ അനുഭവങ്ങളിൽ ഒന്നായിരിക്കും….

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: