വായൂ ,വെള്ളം, ഭക്ഷണം, ചൂട്, ശബ്ദം
ഇവ അഞ്ചും കൊണ്ടാണ് പ്രകൃതി സകലതിനെയു സൃഷ്ടിച്ചിരിക്കുന്ന് എന്ന് പറഞ്ഞല്ലോ….
ഇതിലെ വെള്ളത്തെ കുറിച്ച് പറഞ്ഞാണല്ലോ സാർ നിർത്തിയത്.
പഞ്ചഭൂതങ്ങളിൽ അടുത്തത് ഭക്ഷണമാണ്.
മേൽപ്പറഞ്ഞ രീതിയിൽ ഭക്ഷണത്തെ കുറിച്ചു ചിന്തിച്ചു നോക്കൂ.
ഭക്ഷണത്തിൽ നിന്നും നമ്മൾക്ക് ലഭിയ്ക്കുന്നത് എന്താണ്.
ഭൂമിയിലെ സമസ്ത ഊർജ്ജങ്ങളുടെയും ഉറവിടം? അതെ…സൗരോർജ്ജമല്ലാതെ മറ്റൊരു ഉർജ്ജം ഇല്ല.
ചെടികളും മരങ്ങളും സ്വാംശീകരിച്ചു ഇലയിലും കായിലും കനിയില്ല, കിഴങ്ങിലും സംഭരിച്ചു വച്ചിരിക്കുന്ന ഊർജ്ജം തന്നെയാണ് നമ്മുടെ ഊർജവും.
ഭക്ഷണത്തിൽ നിന്നും ശരീരം ഊർജ്ജം സ്വീകരിച്ചു കഴിഞ്ഞാൽ ബാക്കി വരുന്നത് വേസ്റ്റ് അല്ലേ. ഇതു നമ്മൾ എവിടെയ്ക്കാണ് കൊടുക്കുക, അല്ലെങ്കിൽ എവിടെയ്ക്കാണ് കൊടുക്കേണ്ടത്.
Yes….നമ്മുടെ ആന്തരിക പ്രകൃതിയിലേക്ക് എടുത്ത ഊർജത്തിനു ശേഷം മിച്ചം വരുന്ന വേസ്റ്റ് നമ്മുടെ ബാഹ്യ പ്രകൃതിയിലെക്കാണ് തിരികെ നൽകേണ്ടത്. ബാഹ്യ പ്രകൃതിയിലേക്കു നാം നൽകേണ്ട വേസ്റ്റിനെ (മലത്തെ) സ്വീകരിക്കുവാൻ പ്രകൃതി കൃത്യമായും ഒരു സംവിധാനം ഒരു ക്കിയിട്ടുണ്ടാവില്ലേ…?
എന്താണ് അത്
നമ്മൾ ഇന്ന് ഈ വേസ്റ്റിനെ എന്താണ് ചെയ്യുന്നത്
നമ്മൾ ബാഹ്യ പ്രകൃതിയിലേക്കു നൽകുന്നുണ്ടോ…? ഇന്നു നമ്മൾ ഏതോ ദിവ്യ വസ്തു സൂക്ഷിക്കുന്നതു പോലെ സിമൻ്റു ടാങ്കുണ്ടാക്കി സ്ലാബ് ഇട്ടു മൂടി സൂക്ഷിക്കുകയല്ലേ ചെയ്യുന്നത്.
പ്രകൃതി ഇതിനെ സ്വീകരിക്കുവാൻ ചിലരെ നിയോഗിച്ചിട്ടുണ്ടാവില്ലേ 🤔
സത്യത്തിൽ ആന്തരിക പ്രകൃതിയുടെ അവശ്യം കഴിഞ്ഞ വസ്തുക്കൾ ബാഹ്യ പ്രകൃതിയിൽ എത്തി അവയെ വിഘടിപ്പിച്ച് വീണ്ടും ആന്തരിക പ്രകൃതിയിൽ എത്തി അതിൻ്റെ ചംക്രമണം പൂർത്തിയാക്കേണ്ടതല്ലേ..? ഇന്ന് ചൈനയിലും ജപ്പാനിലും മറ്റും മനുഷ്യ മലവും മൂത്രവും വളമാക്കി കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
പശുവിൻ്റെ മലം (ചാണകം ) മൂത്രം എന്നിവ കൃഷിക്ക് വളമായി ഉപയോഗിക്കുന്നവരല്ലേ നമ്മൾ.
പണ്ട് ആലപ്പുഴയിലും കായൽമേഖലയിലും ആളുകളുടെ കക്കൂസ് എവിടെയായിരുന്നു എന്നറിയാമോ.
കായലിലും വിശാലമായ തെങ്ങിൻ തോപ്പുകളിലുമായിരുന്നില്ലേ.
അന്നു മത്സ്യങ്ങൾക്കു കാരണം കണ്ടെത്താത്ത രോഗങ്ങൾ ഇല്ലായിരുന്നു
കായൽമേഖലയിൽ തെങ്ങുകൾക്ക് നിറയെ തേങ്ങാ ഉണ്ടായിരുന്നു രോഗങ്ങളും കുറവായിരുന്നു
മനുഷ്യ മലത്തിലൂടെയുള്ള വളത്തിൻ്റെ ലഭ്യത മുറിഞ്ഞു പോയതാണോ കാരണം എന്നു പഠനങ്ങൾ ആവശ്യമായിരിക്കുന്നു.
നദിയുടെ ഒഴുക്ക് തടഞ്ഞു നിർത്തുമ്പോൾ ഒരു പ്രകൃതി നിയമം ലംഘിക്കപ്പെടുന്നതു പോലെ ജീവികളുടെ പ്രത്യേകിച്ചും മനുഷ്യൻ്റെ വേസ്റ്റ് തിരികെ പ്രകൃതിയിലെ അസംഖ്യം ജീവികൾക്കും ചെടികൾക്കും ലഭിക്കാതെ തടയുന്നതും ഒരു തരത്തിൽ പ്രകൃതി നിയമ ലംഘനം അല്ലേ.
അടുത്ത ഘടകത്തിലേക്കു പോകാം.
ഇതു പോലെ ബാഹ്യ പ്രകൃതിയിൽ നിന്നും നമ്മൾ ചൂടിനെ ആന്തരിക പ്രകൃതിയിലേക്ക് എടുക്കുന്നുണ്ട്.
അതുപോലെ ചൂട് തിരികെ നമ്മൾ ബാഹ്യ പ്രകൃതിയിലേക് നൽകുന്നുമുണ്ട്
ഇതു പോലെതന്നെയാണ് ശബ്ദത്തിൻ്റെ കാര്യവും
ശബ്ദം അനന്തമാണ്.നമ്മൾ ശബ്ദത്തെ നമ്മുടെ ആന്തരിക പ്രകൃതിയിലേക്കു സ്വീകരിക്കുകയും തിരിച്ചു ശബ്ദത്തെ ബാഹ്യ പ്രകൃതി യിലേക്കു നൽകുന്നുമുണ്ട്.
ചെവി കേൾക്കാത്ത കുട്ടി വർത്തമാനം പറയുമോ…?
ഇല്ല. എന്താവും കാരണം?
🙏🙏 ബാഹ്യ പ്രകൃതിയിൽ നിന്നും നമ്മുടെ ആന്തരിക പ്രകൃതിയിലേക്കു ശബ്ദം എത്തിയാൽ മാത്രമേ തിരിച്ചു ബാഹ്യ പ്രകൃതുയിലേക്ക് ശബ്ദത്തെ അയക്കുവാൻ കഴിയൂ.18 ഡസിബല്ലിൽ കുറഞ്ഞ ശബ്ദം മരണകാരണമാണ്
അതു പോലെ തന്നെ 150 ഡസിബല്ലിൽ കൂടിയ ശബ്ദവും മരണകാരണമാണ്.
മേൽപ്പറഞ്ഞ അഞ്ചു ഘടകങ്ങളും അനുനിമിഷം ബാഹ്യ പ്രകൃതിയും ആന്തരിക പ്രകൃതിയും കൈമാറി കൊണ്ടിരിക്കുന്നു എന്നു നാം പറഞ്ഞു. മരണം സംഭവിച്ചു കഴിഞ്ഞാൽ പിന്നെ ആന്തരിക പ്രകൃതിക്ക് നിലനിൽപ്പ് ഉണ്ടോ…?
ആന്തരിക പ്രകൃതിയിലെ (ശരീരത്തിലെ) ചൂട് നിലയ്ക്കുന്നു
അത് ബാഹ്യ പ്രകൃതിയുടെ ഭാഗമാകും.
ശരീരത്തിലെ ജലത്തിന് എന്തു സംഭവിക്കും
ശരീരത്തിലെ ജലമത്രയും ഒഴുകി പുറത്തു വന്നു ബാഹ്യ പ്രകൃതിയിലെ ജലത്തിൽ ചേരും
കത്തിച്ചാലും ബാഹ്യ പ്രകൃതിയുടെ ഭാഗമാകും.
മിച്ചം വരുന്ന ശരീരത്തിന് എന്തു സംഭവിക്കും…?
Yes…🙏വിഘാടകരായ ബാക്ടീരിയകൾ വന്നു വിഘടിപ്പിച്ച് മണ്ണിലേക്കു ചേർക്കും.
ഫലത്തിൽ ആന്തരിക പ്രകൃതി ഇല്ലാതാകുന്നു വിവിധ ഘടകങ്ങൾ ബാഹ്യ പ്രകൃതിയിലെ ഘടകങ്ങളിൽ വിലയം പ്രാപിക്കുന്നു. ഇനി ഒന്നു ചിന്തിച്ചു നോക്കൂ സത്യത്തി ൽ ബാഹ്യ പ്രകൃതിയും ആന്തരിക പ്രകൃതിയും രണ്ടാണോ 🤔
നമ്മളും പ്രകൃതിയും ഒന്നാണ് എന്ന സന്ദേശമാണ് പ്രകൃതി പഠനം വഴി ലഭിക്കുന്നത്.
ബാഹ്യ പ്രകൃതിയും അന്തരിക പ്രകൃതിയും തമ്മിൽ വ്യത്യാസമില്ല ഒന്നാണങ്കിൽ ഒന്നിൻ്റെ രണ്ടു പ്രകടനങ്ങൾ ആയതു കൊണ്ട്
ഒരു ചോദ്യം ചോദിക്കട്ടേ… ബാഹ്യ പ്രകൃതിയിലെ മണ്ണും വെള്ളവും വായുവും ഭക്ഷണവും ശബ്ദവും മലിനമോ വിഷമയമോ ആയാൽ അതു ആന്തരിക പ്രകൃതിയെ ബാധിക്കുമോ…?
അപ്പോൾ ആന്തരിക പ്രകൃതിക്ക് രോഗം വരാതിരിക്കുവാൻ നാം എന്തു ചെയ്താൽ മതിയാകും?
Yes….ബാഹ്യ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിയാൽ പോരെ.ബാഹ്യ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിയാൽ എന്തിൻ്റെ സന്തുലിതാവസ്ഥയും ശരിയാകും. Yes
കാരണം ആന്തരിക പ്രകൃതിയും ബാഹ്യ പ്രകൃതിയും രണ്ടല്ല ഒന്നാണ്.
ആന്തരിക പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ താളം തെറ്റൽ കറക്ട് ചെയ്യുന്ന ആളുടെ പേര് പറഞ്ഞിരുന്നല്ലോ….. അത് എന്താണ്?
ആന്തരിക പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ താളം തെറ്റൽ കറക്ട് ചെയ്യുന്ന ആളുടെ പേര് ആണ് ചികിത്സകൻ
നമ്മൾ ഓരോരുത്തരും ചികിത്സകരാകുവാനാണ് ഇവിടെ ഒത്തു കൂടിയിരിക്കുന്നത്.
ചികിത്സകൻ ബാഹ്യ പ്രകൃതിയുടെ സന്തുലിതാവസ്ഥയും നേരേയാക്കുവാൻ അറിഞ്ഞിരിക്കേണ്ടേ. പ്രകൃതി പഠനവും ജൈവ കൃഷിയും അറിഞ്ഞിരിക്കണം
അതുകൊണ്ടാണ് നമ്മൾ ആരോഗ്യ ജീവനകലയിൽ പ്രകൃതി പഠനവും ജൈവ കൃഷിയും ഒപ്പം മനസ്സിലാക്കുന്നത് 🙏.