ഞായർ ഒഴിവ്.
AD 321ലാണ് റോമിൽ അന്നത്തെ ചക്രവർത്തി ഞായർ ഒഴിവ് ദിനമായി ഉത്തരവിട്ടത്.
1890 ജൂൺ 10ന് ഇന്ത്യയിൽ അന്നത്തെ ബ്രിട്ടീഷ് ഗവണ്മെന്റ് ഞായർ ഒഴിവുദിനമായി പ്രഖ്യാപിച്ചു.
തിങ്കൾ മുതൽ ശനിവരെ പണിയെടുക്കുന്ന തൊഴിലാളികൾ ഒരുദിവസത്തെ വിശ്രമത്തിനായി ഞായർ അവധി ദിനമായി ആഗ്രഹിച്ചു പോന്നു. കുട്ടികൾക്ക് കളി, തമാശകൾക്കും, മുതിർന്നവർക്ക് വിശ്രമത്തിനും ജനം ഇതാഗ്രഹിച്ചു.
ബ്രിട്ടീഷ്കാർ ഇന്ത്യയിൽ വരുമ്പോൾ ഇവിടെ ഒഴിവ് ദിനം ഉണ്ടായിരുന്നില്ല. 7 ദിവസവും ആളുകൾ തൊഴിലെടുത്തിരുന്നു. ബ്രിട്ടീഷ്കാർക്ക് ഞായർ പള്ളിയിൽ പോകാനുള്ള ദിനമായിരുന്നു.
മില്ലിൽ പണിയെടുത്തിരുന്ന നാരായൺ മേഖാജി എന്ന തൊഴിലാളി ദീർഘമായ 7 വർഷക്കാലം നിരന്തരം ഈ ആവശ്യം ഉന്നയിച് സമരം ചെയ്തുപോന്നു എന്ന് ചരിത്രം. അതിന്റെ ഫലമായാണ് 1890ൽ ബ്രിട്ടീഷ് ഗവണ്മെന്റ് ഞായർ അവധിയായി പ്രഖ്യാപിച്ചത്.