ശുഭ ചിന്ത
ജീവിതത്തിൽ ദിനംപ്രതി
യെന്നോണം പുതിയ പുതിയ വെല്ലുവിളികൾ വന്നു കൊണ്ടേഇരിക്കും
. പക്ഷേ അവയെ നാം എങ്ങനെ നേരിടണം?
ഏത് വെല്ലുവിളികൾ ആയാലും ഒന്നുകിൽ നമുക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതൊ അല്ലെങ്കിൽ നിയന്ത്രിക്കാൻ സാധിക്കാത്തതോ ആകാം.
നിയന്ത്രണാധീതമായ ഒരു കാര്യത്തെ കുറിച്ച് നാം വ്യാകുലപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല. കാരണം അതിന്റെ നിയന്ത്രണം നമ്മുടെ പക്കൽ അല്ല. ഇനി നിയന്ത്രണാധീനമായ കാര്യമാണെന്ന് വച്ചാൽ , അവിടെ നമുക്ക് തന്നെ കാര്യങ്ങൾ ശരിയായ ട്രാക്കിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നതുകൊണ്ട് അവിടെയും നമുക്ക് ആധിപിടിക്കേണ്ട കാര്യം വരുന്നില്ല.
പ്രതിസന്ധികളുടെ ആഴത്തേക്കാൾ അവയോടുള്ള സമീപനത്തിലെ അപാകതയാണ് സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്.
നിയന്ത്രിക്കാൻ ആകാ
ത്ത സാഹചര്യങ്ങളെ
ക്കാൾ അപകടകരം നിയന്ത്രിക്കാൻ ആകാ ത്ത മനസ്സാണ്. നിസ്സഹായനാണെന്ന് ഉറപ്പുള്ളപ്പോൾ സംയമനത്തോടെ ഇരിക്കുന്നതാണ് ഉചിതം . എന്നാൽ സാമാന്യ ബുദ്ധി കൊണ്ടൊ സാഹസി കതകൊണ്ടൊ വരുതിയിൽ ആക്കാനുള്ള സാധ്യതയുണ്ടെങ്കിൽ അതിനായി മുന്നിട്ടിറങ്ങാനുള്ള സന്നദ്ധതയും വേണം.
ഒന്ന് ശാന്തമായാൽ പരിഹാരമാകുന്ന പല പ്രശ്നങ്ങളും ഉണ്ട്. ഒന്ന് ശ്രദ്ധിച്ചാൽ പ്രതിവിധി കണ്ടെത്താവുന്ന വെല്ലുവിളികളുമുണ്ട്. ഓരോന്നിനും അത് അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകുന്നതാണ് മനസ്സിന്റെ പക്വത. ശുഭദിനം നേരുന്നു. പി. എം. എൻ.നമ്പൂതിരി .