⚜ പ്രദോഷ വ്രതം
°=========================
✓ renjiTham ✓° 🌈
🔯🌹🔯🌹🔯🌹🔯🌹🔯🌹🔯🌹
പ്രദോഷ വ്രതം ശിവപ്രീതികരമാണ്. ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്ടിക്കന്നത്.
ദാരിദ്യ്ര ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം മനുഷ്യന് പ്രദാനം ചെയ്യുന്ന വ്രതമാണിത്.
പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. പകല്‍ ഉപവസിക്കുകയും ഭക്തിപൂര്‍വ്വം പഞ്ചാക്ഷരീ മന്ത്രം ജപിക്കുകയും വേണം.
സ്നാന ശേഷം സന്ധ്യയ്ക്ക് ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തുകയും കൂവളമാല ചാര്‍ത്തിക്കുകയും ചെയ്യുക.
✓ renjiTham ✓° 🌈
ഈ സമയത്ത് കൂവളത്തിലകൊണ്ട് അര്‍ച്ചനയും അതി വിശേഷമാണ്. അതിനു ശേഷം പാരണയോടുകൂടി വ്രതസമാപ്തി വരുത്താം.
പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും.
”കൈലാസശൈലഭവനേ ത്രിജഗജ്ജനിത്രിം
ഗൗരിം നിവേശ്യ കനകാചിത രത്‌നപീഠേ!
നൃത്തം വിധാതുമഭിവാഞ്ചത ശൂലപാണൗ
ദേവാഃ പ്രദോഷ സമയേനു ഭജന്തി സര്‍വ്വേ!!”
”വാഗ്‌ദേവീ ധൃതവല്ലകീ ശതമഖോ വേണും
ദധത് പത്മജഃ
താലോന്നിദ്രകരാ രമാഭഗവതീ ഗേയപ്രയോഗാന്വിതാ!
വിഷ്ണുസാന്ദ്രമൃദംഗവാദനപടുര്‍ദേവാഃ
സമന്താത്സ്ഥിതാഃ
സേവന്തേ തമനു പ്രദോഷസമയേ ദേവം
മൃഡാനീപതിം!!”
”ഗന്ധര്‍വയക്ഷപതഗോരഗ സിദ്ധസാധ്യ–
വിദ്യാധരാമരവരാപ്‌സരാം ഗണാശ്ച!
യേളന്യേ ത്രിലോകനിലയാഃ സഹഭൂതാവര്‍ഗാഃ
പ്രാപ്‌തേ പ്രദോഷസമയേ ഹരപാര്‍ശ്വസംസ്ഥാ!”
ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. യക്ഷകിന്നരഗന്ധര്‍വന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു.
✓ renjiTham ✓° 🌈
അങ്ങനെ പ്രദോഷസന്ധ്യാ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്. പ്രദോഷ സന്ധ്യാവേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗത് ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും.
പ്രദോഷവ്രതം ഉപവാസമായി ആണ് അനുഷ്ഠിക്കേണ്ടത്. പ്രദോഷവ്രതത്തിന് തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം കുളിച്ച് ശുദ്ധിയായി പ്രദോഷപൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷ സ്‌തോത്രങ്ങള്‍, പ്രദോഷ കീര്‍ത്തനം (ശങ്കരധ്യാനപ്രകാരം….) ഇവ ജപിച്ച് ഭഗവാനെയും ദേവിയെയും പ്രാര്‍ത്ഥിക്കുക.
✓ renjiTham ✓° 🌈
പ്രദോഷവിധിയും മഹിമയും പുണ്യവും ഫലപ്രാപ്തിയും വിളിച്ചോതുന്ന കീര്‍ത്തനമാണ് ഈ പഴയ കീര്‍ത്തനം. ശംഭു പ്രസാദമുണ്ടായാല്‍ മറ്റെന്താണ് വേണ്ടത്.
കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന പ്രദോഷത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ട്.
✓ renjiTham ✓° 🌈
. സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി ഭൗതികമായ അഭിവൃദ്ധി നല്‍കുന്ന വ്രതമാണിത്. ആദിത്യദശാകാലമുള്ളവര്‍ ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും.
ജാതകത്തില്‍ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാല്‍ അവര്‍ പതിവായി പ്രദോഷവ്രതം അനുഷ്ടിക്കുന്നത് ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും.
✓ renjiTham ✓° 🌈
⚜ ശങ്കരധ്യാനപ്രകാരം⚜
ശങ്കരധ്യാനപ്രകാരംഗ്രഹിക്ക നീ
തിങ്കൾക്കലാഞ്ചിതം കോടീരബന്ധനം
ഗംഗാഭുജംഗവും നെറ്റിത്തടം തന്നി–
ലംഗജാന്മാവിനെച്ചുട്ടോരു നേത്രവും
അർക്കചന്ദ്രന്മാർക്കിരിപ്പിടമായുള്ള
തൃക്കണ്ണുരണ്ടും തിരുനാസികാഭയും
സ്വർണ്ണപ്രഭാ ഭോഗികുണ്ഡലാലംകൃതം
കരണ്ണദ്വയം ചാരുഗണ്ഡഭാഗങ്ങളും
ബിംബാധരോഷ്ഠവും ദന്തരത്നങ്ങളും
ബിംബോകലീലാവലോക സ്മിതങ്ങളും
ആനനാംഭോജവും കാളകൂടപ്രഭാ–
മാനനീയോജ്ജ്വലം കണ്ഠപ്രദേശവും
വക്ഷസ്ഥലോജ്ജ്വലത്സർപ്പഹാരം ലോക–
രക്ഷാകരങ്ങളാം നാലു തൃക്കൈകളും
മാനും മഴുവും വരദാഭയങ്ങളും
ധ്യാനിക്കിലാനന്ദമേകും സനാധനം
ആലിലയ്ക്കൊത്തോരുദരപ്രദേശവും
ചാലവേ രോമാദികാളികാഭംഗിയും
ഭംഗ്യാ പുലിത്തോലുടുത്തോരു ശോഭയും
തുംഗം കടീതടം ഭോഗീകാഞ്ചിതം
ഊരുദ്വയം ചാരുജാനുയുഗ്മങ്ങളും
പേരും കണങ്കാലടിത്താർവിലാസവും
ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും
ലോപംവരാതെ മനസ്സിലോർത്തീടണം
കേശാദിപാദവും പാദാദികേശവും
ഈശാനുരൂപം നിരൂപണം ചെയ്തുടൻ
അർച്ചനംതർപ്പണം നാമസങ്കീർത്തനം
തച്ചരണാംബുജെ വന്ദനമർപ്പണം
ഭക്ത്യാ ശിവോഹംശിവോഹമെന്നിങ്ങനെ
ഭക്തിപൂർവ്വം സ്തുതിചെയ്യുന്നവൻ ശിവൻ
സായൂജ്യമെങ്കിലും സാരൂപ്യമെങ്കിലും
ശ്രീഭൂതനാഥന്റെ സാമീപ്യമെങ്കിലും
മർത്യൻനിരൂപിച്ചു പൂജചെയ്തീടുകി–
ലായുരന്തേ ലഭിച്ചീടുമറിക നീ
പാർവ്വതീദേവിയെക്കൂടെ സ്മരിക്കണം
*സർവ്വകാലം മഹാദേവന്റെ *സന്നിധൗ*
ദന്തിവദനനും താരകാരാതിയു–
മന്തികേ മേവുന്ന ദേവവൃന്ദങ്ങളും
ഭൂതഗണങ്ങളും പോറ്റിതൻ കൂറ്റനും
ചേതസി വന്നുവിളങ്ങേണമെപ്പൊഴും
സന്തതിസൌഖ്യം വരുത്തേണമീശ്വര!
സന്താപമൊക്കെയൊഴിക്കേണമീശ്വര!
ബന്ധുക്കളുണ്ടായ് വരേണമെന്നീശ്വര!
ബന്ധമോക്ഷം വരുത്തീടണമീശ്വര!
കീർത്തികല്യാണം വരേണമെന്നീശ്വര!
ആർത്തിദുഖങ്ങളകറ്റേണമീശ്വര!
മൂർത്തിസൗന്ദര്യം വരുത്തേണമീശ്വര!
ഇത്ഥം നിജാഗ്രഹം പ്രാർത്ഥിച്ചുകൊണ്ടുടൻ✓ renjiTham ✓° 🌈
ക്രുത്തിവാസസ്സിനെസ്സേവചെയ്താൽ ശുഭം.
ഭദ്രനൈവേദ്യമുണ്ടാക്കി നിരക്കവേ
ഭദ്രസമ്പൽക്കരമായിട്ടു ചേരുവാൻ
അപ്പം മലരവിൽ നാളികേരം ഗുളം
പാൽപ്പായസം നല്ല ശർക്കരപ്പായസം
പാലിളന്നീരും പഴങ്ങളും മോദകം
കാലാരിപൂജയ്ക്കു വേണ്ടുന്നതൊക്കവേ
ആകുലംകൂടാതെ പൂജിച്ചു വിപ്രരെ
പാരണം ചെയ്തു ഭുജിപ്പിച്ചു മൃഷ്ടമായ്
വസ്ത്രാദിസർവ്വം യഥാശക്തി ദക്ഷിണ
തത്രാപി ഭക്തിക്കു തക്കവണ്ണം ഫലം.
സായന്തനം കഴിഞ്ഞാരാധന കഴി–
ച്ചായവണ്ണം ദ്വിജപ്രീതിയും ചെയ്തുടൻ
തന്മൂലമായുള്ള ദോഷങ്ങൾ നീങ്ങുവാൻ
മാരാരിയെ പ്രണമിച്ചു പതുക്കവേ
പാരണചെയ്തു സുഖിച്ചു വസിക്കനീ.
✓ renjiTham ✓° 🌈