ധ്യാനം ഒരുവനെ രോഗിയാക്കുമ്പോൾ….. *ധ്യാനം ഒരു ക്രിയയല്ല ഒരവസ്ഥയാണ് . നിർവിഷയം മനഃ എന്ന ഭാവത്തിലേക്ക് ഉയരാതെ നാമിന്ന് ധ്യാനിക്കുമ്പോൾ അത് വളരെ അപകടകരമാം വിധം ഓജസ്സിനെ ക്ഷയിപ്പിക്കുകയും രക്തത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നു.* *യമ നിയമാദികൾ പരിശീലിക്കുന്നതിനു മുൻപ് ധ്യാനിച്ചാൽ വളരെ വിപുലമായ ഊർജ്ജത്തെ ഉത്സർജ്ജിക്കേണ്ടി വരുന്നു. അന്തർസംഘർഷങ്ങളുടെ തീച്ചൂളയിൽ അയാളുടെ മസ്തിഷ്ക തരംഗങ്ങൾ(ബീറ്റ, ഗാമ എന്നൊക്കെ ആധുനികത പറയുന്ന തരംഗങ്ങൾ) വികലങ്ങളായി തീരുകയും അയാളുടെ മസ്തിഷ്ക പര്യംഗാധര ദേശം സംഘർഷ പൂരിതമാവുകയും തൈറോയ്ഡ് ഹോർമോണുകൾ(സംഘർഷ വേളകളിൽ വളരെ അസംഗതമാകുന്ന ഒന്ന്) മാറിമറയുകയും എൻഡോക്രൈൻ ഗ്ലാന്റുകൾ ത്വരിക്കുകയും അഡ്രീനൽ കോർട്ടികോയ്‌ഡിൽ ചലനങ്ങൾ ഉണ്ടാവുകയും ഒരുവന്റെ, ഹൃദയത്തെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും.*

All India Institute ഉം മറ്റും meditation ഇത് പഠനം നടത്തിയപ്പോൾ കണ്ട മാറ്റങ്ങൾ ആരുടെതാണ് – കുട്ടികളുടെതാണോ കള്ളന്മാരുടെതാണോ യോഗികളുടേതാണോ യോഗികൾ ആണെന്ന് പ്രഖ്യാപിക്കുന്നവുടെതാണോ? മനസ്സ് നിർമലരായ യോഗികളുടെ ധ്യാനം വീക്ഷിച്ചു പഠിച്ചു അവരുടെ ന്യൂറോണുകളിൽ ഉണ്ടായ മാറ്റങ്ങൾ പഠന വിധേയം ആക്കിയിട്ട് അവരുടെ മാറ്റം സാധാരണക്കാരായ നമുക്ക് അതേ ധ്യാനം തരും എന്ന് പറയുന്നത് ശാസ്ത്രമല്ല.. വങ്കത്തമാണ്.. നമുക്ക് മാതൃകയാക്കാവുന്ന നമ്മുടെ സമശീർഷരായ മോഡലുകളിൽ നടത്തിയ പഠനങ്ങളിൽ മാറ്റങ്ങൾ കാണുന്നുണ്ടോ എന്നതാണ് ശാസ്ത്രീയമായി പഠിക്കേണ്ടത്.

പപ്പ ന്യൂറോൺ നടത്തിയ പഠനങ്ങളിൽ അനേകം യോഗികളെ പരീക്ഷിക്കുകയും അവരിൽ പലരും കള്ളനാണയങ്ങളാണെന്നു പച്ചയായി രേഖപ്പെടുത്തുകയും അതേസമയം ഉത്തമന്മാരായ യോഗി നാദ ബ്രഹ്മാനന്ദ, തുടങ്ങിയ യോഗികളിൽ നടത്തിയ പഠനങ്ങളിൽ അവരിലെ പ്രശാന്തത, ധ്യാനാത്മകത പ്രസാദാത്മകത അതുളവാക്കുന്ന തരംഗങ്ങൾ ഇവയൊക്കെ വ്യക്തമായി രേഖപ്പെടുത്തുകയും ആ അവസ്ഥയിലേക്കാണ് എത്തേണ്ടത് എന്ന് പറയുകയും
ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള unbiased ആയിട്ടുള്ള പഠനങ്ങൾ ആണോ നടന്നിട്ടുള്ളത് എന്ന് ഉറപ്പിക്കണം.

ഞാനും നിങ്ങളും അവകാശപ്പെടുന്ന ധ്യാനാത്മകത നമുക്ക് ഉണ്ടെങ്കിൽ നമ്മുടെ ഉള്ളു ശാന്തമാണോ?? ധ്യാനിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും ആളുകളോട് ഇടപെടുമ്പോഴും എല്ലാം കോശാന്തര സ്ഥിതി സംഘർഷ പൂരിതമാണോ??

രാജ്യം ഭരിക്കുന്നവനും, ആചാര്യനും, സന്യാസിയും, മതമേലധ്യക്ഷനും എല്ലാം ഒരു കർഷകനെക്കാൾ എന്തിന് മോഷണം നടത്തുന്ന ഒരു കള്ളൻ്റെ അത്രയും പോലും ധ്യാനാത്മകത ഇല്ലാതെ സംഘർഷത്തിലാണ് കാര്യങ്ങൾ ചെയ്യുന്നതെങ്കില് അത് അനുകരണീയമല്ല..

“ഓജ: ക്ഷീയേത ക്രോധ ക്ഷുത് ധ്യാന ശോക ശ്രമാദിഭി:” ഇവയെല്ലാം ഓജസ്സിനെ ക്ഷയിപ്പിക്കും.. രക്തത്തെയും..

🙏🙏നിർമലാനന്ദം🙏🙏

Price hike

ചോറ്,
മോര് കറി,
അവിയൽ,
തോരൻ,
പച്ചടി,
കിച്ചടി,
പെരുക്ക് (കടുക്‌ അരച്ച കറി),
എരിശേരി,
കാളൻ,
കൂട്ട്കറി,
അവിയൽ,
ഓലൻ,
മെഴുക്ക് പുരട്ടി,
ഏത്തയ്ക്ക ഉപ്പേരി,
ചേന ഉപ്പേരി,
ചമ്മന്തിപ്പൊടി,
നാരങ്ങ കറി,
പുളിഇഞ്ചി,
കടുമാങ്ങ,
ഉപ്പുമാങ്ങ,
നെല്ലിക്ക അച്ചാർ,
ഇഞ്ചിത്തൈര്,
രസം,
മോര്, തൈര്,
പരിപ്പ്, നെയ്യ്,
പപ്പടം,
പഴം നുറുക്ക്,
അടപ്രഥമൻ,
പാൽപ്പായസം,
പരിപ്പ് പ്രഥമൻ,
ശർക്കര പുരട്ടി,
കദളിപ്പഴം
ഇവയ്ക്ക് ഉള്ളി വേണ്ട. സാമ്പാറിൽ വേണമെങ്കിൽ കുറച്ച് ചെറിയ ഉള്ളി ആവാം. നല്ല സുഭിക്ഷ സദ്യവട്ടം.

അതുകൊണ്ട്‌ സവാളവില കൂടിയാൽ പ്രശ്നമാകേണ്ട കാര്യം കേരളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. മുപ്പതു കൊല്ലം മുമ്പ് നമ്മുടെ ആഹാരത്തിൽ ഇതുണ്ടായിരുന്നില്ല.

(An old grandma point reflected in some post seen today – courtesy for the person who reminded of a piece of nostalgia for a foodie)

😄07/12/2019

Men & Women

A repost,from my timeline
പെണ്ണുങ്ങള്‍ പാവങ്ങള്‍…
അവരെ മനസിലാക്കാന്‍ ഒരു പാടുമില്ല.

പക്ഷെ ആണുങ്ങളോ ? എന്ത് മാത്രം വിരോധാഭാസമാണ് അവരുടെ പ്രവര്‍ത്തികളില്‍….

കേടായ വാഷിംഗ് മെഷിന്‍ അഴിച്ചു കഷണം കഷണമാക്കി നന്നാക്കി വീണ്ടും ഫിറ്റു ചെയ്യാന്‍ അറിയാം.

പക്ഷെ അടുക്കി വെച്ചിരിയ്ക്കുന്ന ഷര്‍ട്ടുകള്‍ എല്ലാം നിരത്താതെ അടിയില്‍ നിന്നു ഒരെണ്ണം എടുക്കാന്‍ അറിയില്ല….😜

പാതിരാത്രിയ്ക്ക് കുത്തിയിരുന്ന് ഫുട്ബോള്‍ മാച്ചു കാണും. പക്ഷെ ഭാര്യയുടെ കൂടെ ഒരു ഹിന്ദി സിനിമാ കാണുമ്പോ ഉറക്കം സഹിയ്ക്കാന്‍ കഴിയില്ല…😜

🌀°[[ renjiTham ]]°💝

ഇരുപതു മീറ്റര്‍ അകലെ നിന്നു ക്രിക്കറ്റ് സ്റ്റംപ് തെറിപ്പിയ്ക്കാന്‍ കഴിയും.

പക്ഷെ തൊട്ടടുത്ത്‌ നിന്നു ചവറ്റു കുട്ടയിലേക്ക് സാധനം ഇട്ടാല്‍ അത് കൃത്യമായും ചവറ്റു കുട്ടയ്ക്ക് പുറത്തു തന്നെ വീഴും….😜

ഇന്ന് വരെ ഇറങ്ങിയിട്ടുള്ള എല്ലാ കാറുകളുടെയും എല്ലാ ഫീചെഴ്സും ഉറക്കത്തില്‍ നിന്നു വിളിച്ചെഴുന്നെല്‍പ്പിച്ചു ചോദിച്ചാലും ഓര്‍ത്തു പറയും, പക്ഷെ ഷോപ്പിംഗ്‌ വിട്ടാൽ ലിസ്റ്റിലെ ഒന്ന് രണ്ടു ഐറ്റം എന്തായാലും മറന്നിരിയ്ക്കും..😜

ഓഫിസിലെ ഇഷ്യൂ എല്ലാം ഞാന്‍ തന്നെ സോള്‍വ് ചെയ്തു എന്ന് വീമ്പടിയ്ക്കും, പക്ഷെ കുഞ്ഞൊന്നു കരഞ്ഞാല്‍ വെപ്രാളപ്പെട്ട് ഭാര്യയെ വിളിയ്ക്കും…😜

🌀°[[ renjiTham ]]°💝

രണ്ടു മണിയ്ക്കൂര്‍ കുത്തിയിരുന്ന് പത്രം വായിയ്ക്കും.. പക്ഷെ ‘നിങ്ങളാ പുതിയ ജ്വല്ലറിയുടെ പരസ്യം കണ്ടാരുന്നോ’ എന്ന് ചോദിച്ചാല്‍ അന്തം വിട്ടു മിഴിച്ചിരിയ്ക്കു….😜

രണ്ടാം ക്ലാസിലെ സുഹൃത്തിന്റെ വീട്ടിലെ പട്ടി ഉണ്ടായ ദിവസം വരെ ഓര്‍ത്തിരിയ്ക്കും, പക്ഷെ ഭാര്യയുടെ ബെര്‍ത്ത്‌ ഡേ ഓര്‍മയുണ്ടാകില്ല..😜.

🌀°[[ renjiTham ]]°💝

കല്യാണത്തിന് മുന്‍പ് മലമ്പനി വന്നാലും തന്നെ മാനേജു ചെയ്യും. പക്ഷെ കല്യാണശേഷം ഒരു സാദാ ജലദോഷം വന്നാല്‍, തന്നെ ഒന്നെണീറ്റു നില്‍ക്കാന്‍ കൂടി കഴിയില്ല..

ദിവസം മുഴുവന്‍ പുതപ്പിനുള്ളില്‍ മൂടിപ്പുതച്ചു കിടക്കും. ഇടയ്ക്കിടയ്ക്ക് പുതപ്പിനുള്ളില്‍ നിന്നു ‘അയ്യോ, അമ്മെ,’ തുടങ്ങിയ ദീനരോദനങ്ങളും കേള്‍ക്കും…😜

ചോകലെയ്റ്റ്, റോസാപ്പൂ, റ്റെഡ്ഢി ബെയര്‍, ഈ മൂന്ന് കാര്യങ്ങളെക്കുറിച്ചും കല്യാണത്തിന് മുന്‍പും പിന്‍പും പരസ്പര വിരുദ്ധങ്ങളായ അഭിപ്രായങ്ങളായിരിയ്ക്കും…😜

🌀°[[ renjiTham ]]°💝

രാഷ്ട്രീയ സാമൂഹിക കാര്യങ്ങളിലെ നൂലാമാലകള്‍ മനസിലാക്കും, അവ പരിഹരിക്കാനുള്ള നിർദേശങ്ങൾ വരെ കയ്യിൽ ഉണ്ടാകും.
പക്ഷെ, സ്വന്തം ഭാര്യ പിണങ്ങിയിരിയ്ക്കുന്നതെന്തിനു എന്ന് ഒരിയ്ക്കലും മനസിലാവില്ല. അത് പരിഹരിക്കാനോ കഴിയില്ല…..😜

🌀°[[ renjiTham ]]°💝

ദൂര യാത്ര പോകുമ്പോള്‍, കാറില്‍ പെട്രോള്‍ നിറയ്ക്കും, ടയറില്‍ ആവശ്യത്തിനു കാറ്റുണ്ടെന്നു ഉറപ്പു വരുത്തും, ഫോണ്‍, ചാര്‍ജേര്‍, അടാപ്റ്റെര്‍, ലാപ് ടോപ്‌ ആദിയായവ പായ്ക്ക് ചെയ്യും. ടൂത്ത് ബ്രഷ് മറക്കും…😜

കല്യാണത്തിന് മുന്‍പ് സിനിമയ്ക്ക് കൂടെ ചെന്നില്ല എന്ന് പറഞ്ഞു വഴക്ക് കൂടും. കല്യാണ ശേഷം സിനിമയ്ക്ക് കൊണ്ടു പോകണമെന്ന് പറഞ്ഞതിന് വഴക്ക് കൂടും…😜

ഇനി നിങ്ങ പറ.
ഈ ആണുങ്ങളെ മനസിലാക്കാന്‍ ആര്‍ക്കേലും പറ്റുവോ?_ 😳😳😳😳😳😜😜😜😜😜😜

Namboothiri

മരിച്ച് മൂന്ന്‍ പേര്‍ സ്വര്‍ഗത്തില്‍ പോയി…🤗

✓ദൈവം അവരോട് പറഞ്ഞു: നിങ്ങള്‍ മൂന്നു പേരില്‍ ഒരാള്‍ക്ക് മാത്രമേ സ്വര്‍ഗത്തില്‍ കടക്കാന്‍ പറ്റൂ…😟

✓ഒന്നാമന്‍: ഞാന്‍ പുരോഹിതന്‍ ആണ്… ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്.😔

✓രണ്ടാമന്‍: ഞാന്‍ ഒരു ഡോക്ടര്‍ ആണ്… ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്..😔

✓മൂന്നാമന്‍:
ഞാൻ “നമ്പൂതിരി” ആണ് 😥😥

✓നിറഞ്ഞ കണ്ണുകളോടെ ദൈവം പറഞ്ഞു:

✓കേറി വാ മോനേ… കേറി വാ…

✓നീ ഇനി അനുഭവിക്കാന്‍ ബാക്കി ഒന്നുമില്ല…😥😄😄😜

ധ്യാനം ഒരുവനെ രോഗിയാക്കുമ്പോൾ…..

ധ്യാനം ഒരുവനെ രോഗിയാക്കുമ്പോൾ….. *ധ്യാനം ഒരു ക്രിയയല്ല ഒരവസ്ഥയാണ് . നിർവിഷയം മനഃ എന്ന ഭാവത്തിലേക്ക് ഉയരാതെ നാമിന്ന് ധ്യാനിക്കുമ്പോൾ അത് വളരെ അപകടകരമാം വിധം ഓജസ്സിനെ ക്ഷയിപ്പിക്കുകയും രക്തത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നു.* *യമ നിയമാദികൾ പരിശീലിക്കുന്നതിനു മുൻപ് ധ്യാനിച്ചാൽ വളരെ വിപുലമായ ഊർജ്ജത്തെ ഉത്സർജ്ജിക്കേണ്ടി വരുന്നു. അന്തർസംഘർഷങ്ങളുടെ തീച്ചൂളയിൽ അയാളുടെ മസ്തിഷ്ക തരംഗങ്ങൾ(ബീറ്റ, ഗാമ എന്നൊക്കെ ആധുനികത പറയുന്ന തരംഗങ്ങൾ) വികലങ്ങളായി തീരുകയും അയാളുടെ മസ്തിഷ്ക പര്യംഗാധര ദേശം സംഘർഷ പൂരിതമാവുകയും തൈറോയ്ഡ് ഹോർമോണുകൾ(സംഘർഷ വേളകളിൽ വളരെ അസംഗതമാകുന്ന ഒന്ന്) മാറിമറയുകയും എൻഡോക്രൈൻ ഗ്ലാന്റുകൾ ത്വരിക്കുകയും അഡ്രീനൽ കോർട്ടികോയ്‌ഡിൽ ചലനങ്ങൾ ഉണ്ടാവുകയും ഒരുവന്റെ, ഹൃദയത്തെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും.*

All India Institute ഉം മറ്റും meditation ഇത് പഠനം നടത്തിയപ്പോൾ കണ്ട മാറ്റങ്ങൾ ആരുടെതാണ് – കുട്ടികളുടെതാണോ കള്ളന്മാരുടെതാണോ യോഗികളുടേതാണോ യോഗികൾ ആണെന്ന് പ്രഖ്യാപിക്കുന്നവുടെതാണോ? മനസ്സ് നിർമലരായ യോഗികളുടെ ധ്യാനം വീക്ഷിച്ചു പഠിച്ചു അവരുടെ ന്യൂറോണുകളിൽ ഉണ്ടായ മാറ്റങ്ങൾ പഠന വിധേയം ആക്കിയിട്ട് അവരുടെ മാറ്റം സാധാരണക്കാരായ നമുക്ക് അതേ ധ്യാനം തരും എന്ന് പറയുന്നത് ശാസ്ത്രമല്ല.. വങ്കത്തമാണ്.. നമുക്ക് മാതൃകയാക്കാവുന്ന നമ്മുടെ സമശീർഷരായ മോഡലുകളിൽ നടത്തിയ പഠനങ്ങളിൽ മാറ്റങ്ങൾ കാണുന്നുണ്ടോ എന്നതാണ് ശാസ്ത്രീയമായി പഠിക്കേണ്ടത്.

പപ്പ ന്യൂറോൺ നടത്തിയ പഠനങ്ങളിൽ അനേകം യോഗികളെ പരീക്ഷിക്കുകയും അവരിൽ പലരും കള്ളനാണയങ്ങളാണെന്നു പച്ചയായി രേഖപ്പെടുത്തുകയും അതേസമയം ഉത്തമന്മാരായ യോഗി നാദ ബ്രഹ്മാനന്ദ, തുടങ്ങിയ യോഗികളിൽ നടത്തിയ പഠനങ്ങളിൽ അവരിലെ പ്രശാന്തത, ധ്യാനാത്മകത പ്രസാദാത്മകത അതുളവാക്കുന്ന തരംഗങ്ങൾ ഇവയൊക്കെ വ്യക്തമായി രേഖപ്പെടുത്തുകയും ആ അവസ്ഥയിലേക്കാണ് എത്തേണ്ടത് എന്ന് പറയുകയും
ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള unbiased ആയിട്ടുള്ള പഠനങ്ങൾ ആണോ നടന്നിട്ടുള്ളത് എന്ന് ഉറപ്പിക്കണം.

ഞാനും നിങ്ങളും അവകാശപ്പെടുന്ന ധ്യാനാത്മകത നമുക്ക് ഉണ്ടെങ്കിൽ നമ്മുടെ ഉള്ളു ശാന്തമാണോ?? ധ്യാനിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും ആളുകളോട് ഇടപെടുമ്പോഴും എല്ലാം കോശാന്തര സ്ഥിതി സംഘർഷ പൂരിതമാണോ??

രാജ്യം ഭരിക്കുന്നവനും, ആചാര്യനും, സന്യാസിയും, മതമേലധ്യക്ഷനും എല്ലാം ഒരു കർഷകനെക്കാൾ എന്തിന് മോഷണം നടത്തുന്ന ഒരു കള്ളൻ്റെ അത്രയും പോലും ധ്യാനാത്മകത ഇല്ലാതെ സംഘർഷത്തിലാണ് കാര്യങ്ങൾ ചെയ്യുന്നതെങ്കില് അത് അനുകരണീയമല്ല..

“ഓജ: ക്ഷീയേത ക്രോധ ക്ഷുത് ധ്യാന ശോക ശ്രമാദിഭി:” ഇവയെല്ലാം ഓജസ്സിനെ ക്ഷയിപ്പിക്കും.. രക്തത്തെയും..

🙏🙏നിർമലാനന്ദം🙏🙏

ആൽഫ പാരന്റിങ്ങ്

ആല്‍ഫ തലമുറക്കു മുമ്പില്‍ കാലാവധി തീര്‍ന്ന മനുഷ്യരാവാതിരിക്കാം
(Dr. Nanhsirk Htijner )
➖️➖️➖️➖️➖️➖️➖️➖️➖️
വളരെ വേഗം കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുകയാണ് കാലം. വേഗതക്ക് ഇത്ര വേഗമോ എന്ന് ആളുകള്‍ ചോദിച്ചുപോകും. സൗകര്യങ്ങളും സാഹചര്യങ്ങളും അതിവേഗം മാറിക്കൊണ്ടേയിരിക്കുന്നു. കുട്ടികളാണ് പൊടുന്നനെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നത്. മാറ്റങ്ങളുടെ മുന്നില്‍ അവരാണ്. അവരുടെ അഭിരുചികളും ഇഷ്ടങ്ങളും തീര്‍ത്തും രൂപംമാറിക്കൊണ്ടേയിരിക്കുന്നു. ഇവരെന്താ ഇങ്ങനെ, നമ്മുടെയൊന്നും കുട്ടിക്കാലത്ത് നമ്മള്‍ ഇങ്ങനെയായിരുന്നില്ലല്ലോ എന്ന്  മുഖം ചുളിക്കുന്നതില്‍  കാര്യമില്ല. കാരണം നമ്മളെ പോലെ അല്ല അവര്‍, നമ്മളേക്കാള്‍ എത്രയോ മടങ്ങ് ടാലന്റും സ്‌കില്ലും കൂടിയവരാണ്. അതുകൊണ്ടുതന്നെ നമ്മുടെ സിദ്ധാന്തങ്ങളും രീതികളും മതിയാകില്ല അവര്‍ക്ക്. പണ്ടൊക്കെ കുട്ടികള്‍ അതെന്താ, ഇതെന്താ എന്ന് നിരന്തരം ചോദിക്കുമായിരുന്നു. ഇന്ന് പക്ഷേ അവര്‍ക്കറിയാം; എല്ലാം ഗൂഗ്‌ളിനോട് ചോദിച്ചാല്‍ മതിയെന്ന്, എല്ലാ അറിവുകളുടെയും കുത്തക നമുക്കോ അധ്യാപകര്‍ക്കോ ഒന്നുമല്ലെന്ന്, നമ്മളേക്കാള്‍ അറിവും പ്രാപ്തിയും ഉള്ളവര്‍ എമ്പാടുമുണ്ടെന്ന്. ഏറെ അറിവുള്ള മനുഷ്യരിലേക്ക് എത്തിപ്പെടാനുള്ള വഴിയും അവര്‍ക്കറിയാം.
മുറി അറിവുമായി കുട്ടികളുടെ അടുത്ത് ചെല്ലാന്‍ ഇനി നമുക്ക് കഴിയില്ല.
നോക്കൂ, അഫ്ഗാന്‍ യുദ്ധം അവരറിയുന്നത് പത്രങ്ങളില്‍നിന്നല്ല. അഫ്ഗാനില്‍നിന്നും ജര്‍മനിയില്‍നിന്നും ക്യൂബയില്‍നിന്നുമുള്ള ഒട്ടേറെ സുഹൃത്തുക്കള്‍ അവര്‍ക്കുണ്ട്. അമിനോ ആപ്പില്‍നിന്ന് അവര്‍ ഒട്ടേറെ പേരെ പരിചയപ്പെട്ടിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ അവര്‍ക്കറിയാം. മറ്റു രാജ്യക്കാരാണ് ഇന്നവരുടെ അയല്‍ക്കാര്‍.
അതുകൊണ്ട് കുട്ടികളെ അഭിമുഖീകരിക്കണമെങ്കില്‍ അവരേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാതെ വഴിയില്ല. കുട്ടികളെ പഠിപ്പിക്കുന്നവരും സിലബസ്സുണ്ടാക്കുന്നവരും രക്ഷിതാക്കളുമെല്ലാം അപ്ഡേറ്റ് ആകാതെ നിവൃത്തിയില്ല. അല്ലെങ്കില്‍ ഏതോ ഒരു കാലത്ത് സ്തംഭിച്ചുനില്‍ക്കുന്നവരായി നമ്മള്‍ മാറും. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് കൃത്യമായ ദിശ നല്‍കാന്‍ സാധിക്കണമെങ്കില്‍ അവര്‍ക്ക് മുന്നില്‍, അല്ലെങ്കില്‍ അവരോടൊപ്പമെങ്കിലും സഞ്ചരിച്ചേ മതിയാകൂ. അതിന് പുതിയ കാലത്തെ കുട്ടികളെ കുറിച്ച് നമുക്ക് നല്ല ധാരണ വേണം, അവര്‍ക്കെന്ത് നല്‍കണം എന്ന ബോധ്യം വേണം, വരും കാലങ്ങളില്‍ അവരെന്താകണം എന്നതിനെ പറ്റി കാഴ്ചപ്പാട് വേണം. പണ്ടത്തെ വീഞ്ഞ് പുതിയ കുപ്പിയില്‍ പാര്‍ന്നു കൊടുത്താല്‍ ഒട്ടും മതിയാകില്ല. കുട്ടികളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനുള്ള ശ്രമം നാം നടത്തുന്നില്ലെങ്കില്‍ അതിനര്‍ഥം നമ്മുടെ വരുംകാലങ്ങള്‍ എന്താവണം എന്നതിനെ കുറിച്ച് നമുക്കൊട്ടും➖️ കരുതലില്ല എന്നാണ്.
2010-നു ശേഷം ജനിച്ച തലമുറയെയാണ് ആല്‍ഫ ജനറേഷന്‍ (Generation Alpha)എന്ന് പറയാറ് . ഗ്രീക്ക് അക്ഷരമാലയില്‍നിന്നുള്ളതാണ് ആ പേര്. 2024 ആകുമ്പോഴേക്കും ഈ തലമുറ ലോകത്ത് രണ്ട് ബില്യന്‍ വരും എന്നാണ് കണക്ക്. സിരി ആന്റ് അലക്സ വോയ്സ് കേട്ട് വളര്‍ന്നവരാണവര്‍. ഗൂഗ്‌ളിന്റെ സഹായവും വേണ്ടുവോളം അവര്‍ക്ക് ലഭിച്ചു. ഐപാഡിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും കൂടെയാണ് അവരുടെ  ജനനം. രണ്ടാമത്തെ വയസ്സില്‍ അവര്‍ ടാബ് ഉപയോഗിക്കാന്‍ പഠിച്ചു. സ്വന്തമായൊരു ഗാഡ്ജറ്റ് മൂന്നാമത്തെയോ നാലാമത്തെയോ വയസ്സില്‍ അവര്‍ക്ക് കിട്ടി. എല്ലാറ്റിനോടും സ്വന്തമായൊരു സമീപനവും നിലപാടും അവര്‍ക്കുണ്ട്. സ്മാര്‍ട്ട് അല്‍ഗോരിതം വഴി അവരുടെ ഇഷ്ടപ്പെട്ട കാര്‍ട്ടൂണുകളും പാട്ടുകളുമാണ് അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
പുതിയ കാലത്തിന് യോജിച്ച കണ്ടന്റുകളും അവര്‍ നിര്‍മിക്കുന്നുണ്ട്. പുതിയ തരം ടോയ്സുകള്‍ അണ്‍പാക്ക് ചെയ്യുന്ന വീഡിയോകളും അവര്‍ പോസ്റ്റ് ചെയ്യുന്നു. പുതുതായിറങ്ങിയ ഗെയ്മുകളെ അവര്‍ പരിചയപ്പെടുത്തുന്നു. അവര്‍ പ്രാങ്ക് ചെയ്യുന്നു. മുതിര്‍ന്ന വ്ളോഗേഴ്സിനേക്കാളും വ്യൂവേഴ്സിനെ നേടുന്നു. ദിനംപ്രതി അവര്‍ പുതിയ അറിവുകളും പുതുമകളും സ്വന്തമാക്കുന്നു. ക്രിറ്റിക്കല്‍ തിങ്കിംഗിലും അവര്‍ മുന്നിലാണ്. അപ്രധാനമെന്ന് അവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ക്കായി അവര്‍ സമയം മെനക്കെടുത്തില്ല. യാഥാര്‍ഥ്യ ലോകത്തിന്റെയും ഓണ്‍ലൈന്‍ ലോകത്തിന്റെയും ഇടയിലൂടെയാണ് അവരുടെ സഞ്ചാരം. എട്ടില്‍ ഒരു കുട്ടിയുടെ വ്ളോഗ് അവരുടെ ദൈനംദിന ജീവിതത്തെ കുറിച്ചാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം അവര്‍ക്ക് വലിയ ലോകം നല്‍കുന്നുണ്ട്. അവരുടെ സ്‌കൂളിലെ അധ്യാപകരെ മാത്രമല്ല അവര്‍ കണ്ടുമുട്ടുന്നത്. ലോകത്തുള്ള ഏതൊരു എക്സ്പേര്‍ട്ടിന്റെയും ക്ലാസ് അവര്‍ക്ക് കിട്ടുന്നു. തന്നെ പഠിപ്പിക്കുന്ന അധ്യാപകന്റെ പരിമിതി അവനെ ബാധിക്കുന്നില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമായതിനാല്‍ ഇപ്പോഴുള്ള ഒട്ടേറെ തൊഴിലവസരങ്ങള്‍ നഷ്ടമാകുമെന്ന് അവനറിയാം. ഡിമാന്റുള്ള സ്‌കില്ല് ഏതെന്ന് അതിനാല്‍ തന്നെ അവന്‍ അന്വേഷിക്കും. ഭാവിയില്‍ അവര്‍ മിക്കവാറും ഫ്രീലാന്‍സേഴ്സ് ആയിരിക്കും. ഒരു ജോലിക്കാരനായി ആരുടെയെങ്കിലും കീഴില്‍ നില്‍ക്കാന്‍ ഒരുപക്ഷേ അവനെ കിട്ടില്ല, അത്രമേല്‍ സ്വാതന്ത്ര്യം കിട്ടി വളര്‍ന്ന തലമുറയാണ് ജനറേഷന്‍ ആല്‍ഫ. എല്ലാത്തിനെയും പോസിറ്റീവ് ആയി കാണുന്ന മികച്ച മാതാപിതാക്കളെയായിരുന്നല്ലോ അവര്‍ക്ക് കിട്ടിയത് ( മില്ലേനിയല്‍സ് എന്ന പേരിലാണ് ജനറേഷന്‍ ആല്‍ഫയുടെ മാതാപിതാക്കള്‍ അറിയപ്പെടുന്നത്. 1981-നും 1996-നും ഇടയില്‍ ജനിച്ച തലമുറയാണ് മില്ലേനിയല്‍സ്). മില്ലേനിയല്‍സിന്റെ തൊഴിലവസരങ്ങളാകട്ടെ നിരന്തരം മാറിക്കൊണ്ടേയിരിക്കുമെന്നും അസ്ഥിരമാണെന്നും ആല്‍ഫ തലമുറ കണ്ടറിയുന്നുമുണ്ട്. തന്റെ പാരന്റ്സിന്റെ കരിയര്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനെ പറ്റിയും സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നതിനെ പറ്റിയും അവന് അറിയാം. അത് ആല്‍ഫ തലമുറയെ കൂടുതല്‍ ജാഗ്രത്താക്കുന്നു. മറ്റുള്ളവരേക്കാള്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ അതവരെ പ്രാപ്തരാക്കുന്നു.
മാതാപിതാക്കള്‍ വളരെ ഫ്രന്റ്ലി ആയതുകൊണ്ടു തന്നെ മറ്റു തലമുറകളേക്കാള്‍ കൂടുതലായി അവരുമായി സമയം ചെലവഴിക്കുന്ന തലമുറയും ഇതു തന്നെ. മാതാപിതാക്കളെ കാണുമ്പോള്‍ തന്നെ ഭയന്നിരുന്ന ഒരു കാലത്തു നിന്ന് വളരെ വേഗത്തിലുള്ള മാറ്റമാണിത്. മുമ്പ് കുട്ടികള്‍ ടൂറ് പോകുമ്പോള്‍ തങ്ങളുടെ കൂടെ രക്ഷിതാക്കള്‍ ഉണ്ടാകുന്നത് അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്ന് പക്ഷേ അങ്ങനെയല്ല. ഒരു കൂട്ടുകാരനെ കാണുന്ന തെളിച്ചത്തോടെയും സന്തോഷത്തോടെയും രക്ഷിതാക്കളെയും അവര്‍ അഭിമുഖീകരിക്കുന്നു. അവരോടൊപ്പം ഷോപ്പിംഗിന് പോകാനും ഔട്ടിംഗിന് പോകാനുമാണ് കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. മക്കളാണ് അവരുടെ രക്ഷിതാക്കള്‍ക്ക് ഡിജിറ്റല്‍ ടിപ്സുകള്‍ പറഞ്ഞുകൊടുക്കുന്നത്. പതിയെ അവര്‍ ഒരേ താല്‍പ്പര്യക്കാരായി മാറുന്നു. ഒന്നിച്ച് വ്‌ളോഗ് ചെയ്യുന്നു.
ആല്‍ഫ തലമുറക്ക് കൂടുതല്‍ ആയുസ്സും ആരോഗ്യവും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അതിനു കാരണം നടത്തവും ഓട്ടവും ജിമ്മില്‍ പോകലും ഡയറ്റുമായി ജീവിക്കുന്ന, ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന രക്ഷിതാക്കളെയാണ് അവര്‍ കാണുന്നത് എന്നതാണ്.
ഓണ്‍ലൈനില്‍ പര്‍ച്ചേസ് ചെയ്യുന്ന തലമുറയാണ് ആല്‍ഫ തലമുറ. സെല്‍ഫ് ഡ്രൈവിംഗ് കാറുകളിലായിരിക്കും ഇനിയവര്‍ ലോകം ചുറ്റുന്നത്. ഡ്രൈവ് പോലും ചെയ്യേണ്ടി വരില്ല എന്നര്‍ഥം. ഇന്ന് എവിടെ പോകാനും നമുക്ക് ആരോടും വഴി  ചോദിക്കേണ്ടിവരുന്നില്ലല്ലോ. ഡ്രൈവര്‍ലെസ് കാറുകള്‍ വരും കാലത്ത് അവരെ എത്തേണ്ടിടത്ത് എത്തിക്കും. മൊബൈല്‍ ആപ്പുകള്‍ മറ്റു പല കാര്യങ്ങള്‍ക്കും അവരെ സഹായിക്കും. ടെക്നോളജി ഇത്രമാത്രം വികസിക്കുന്നതു കൊണ്ടു തന്നെ പഴയ തലമുറയേക്കാള്‍ ഈ തലമുറക്ക് വേണ്ടുവോളം ഫ്രീടൈം കിട്ടും. മാനസികാരോഗ്യം നിലനിര്‍ത്താനും പുതിയ സ്‌കില്ലുകള്‍ പഠിച്ചെടുക്കാനും അതുകൊണ്ടു തന്നെ അവര്‍ക്ക് കഴിയും. പക്ഷേ സോഫ്റ്റ് സ്‌കില്ലുകള്‍ അവര്‍ക്ക് നഷ്ടപ്പെടാനുള്ള സാധ്യതകളുണ്ട് എന്നത് ഒരു പ്രശ്നമാണ്. കരുണ, ദയ, സ്നേഹം, സഹാനുഭൂതി തുടങ്ങിയ ഗുണങ്ങള്‍ അവരില്‍ നിറക്കാന്‍ ബോധപൂര്‍വവും സര്‍ഗാത്മകവുമായ ശ്രമങ്ങള്‍ ഉണ്ടായാല്‍ ഈ പ്രശ്നത്തെ മറികടക്കാം. മുഴുനേരവും ഓണ്‍ലൈനിലാകുമ്പോള്‍ ചുറ്റുമുള്ളവരുമായുള്ള ബന്ധങ്ങള്‍ കുറയാതെ നോക്കുകയും വേണം. വീട്ടുകാര്‍ ഒന്നിച്ചുള്ള ഇരുത്തങ്ങളും മറ്റും ബോധപൂര്‍വം ഉണ്ടാക്കേണ്ടതുണ്ട്. കിച്ചണിലൊക്കെ എല്ലാവരും ഒന്നിച്ച് കുക്ക് ചെയ്യുക എന്ന രീതിയിലേക്കൊക്കെ വീടിന്റെ അന്തരീക്ഷം മാറിയാല്‍  അത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
ജനറേഷന്‍ ഗ്ലാസ് എന്നും സ്‌ക്രീനേജേഴ്‌സ് എന്നും ജനറേഷന്‍ ആല്‍ഫ അറിയപ്പെടാന്‍ കാരണം മനുഷ്യരുമായി നേരിട്ടുള്ള ബന്ധം കുറയുന്നതുകൊണ്ടാണ്. വേഗത്തില്‍ പക്വത വരുന്നതുകൊണ്ട് അപേജേഴ്‌സ് (Upagers) എന്നും  ഗ്ലോബല്‍ ജെന്‍, മള്‍ട്ടി മോഡല്‍സ് എന്നുമെല്ലാം ഈ തലമുറ അറിയപ്പെടുന്നു. ഈ ജനറേഷന്റെ ടെക് ലോകം എന്നാല്‍ എയര്‍ പോഡും സിരിയും ആപ്പിള്‍ വാച്ചും എ.ഐയും 5ജിയുമാണ്. നോക്കിയ 1100-ഉം ലാന്റ് ഫോണും പേജറും സി.ഡിയും ഡി.വി.ഡിയുമൊന്നും ഈ ജനറേഷന് പരിചയമില്ല.
ഒരുപക്ഷേ കൂടുതല്‍ നൈതിക ബോധമുള്ള തലമുറ കൂടിയാണിത്. അവര്‍ ചെടി നട്ടുപിടിപ്പിക്കുകയും വിളവുണ്ടാക്കുകയും ചെയ്യുന്നു. ഗ്രെറ്റ തുന്‍ബര്‍ഗൊക്കെ അവരെ നന്നായി സ്വാധീനിക്കുന്നുണ്ട്. ഭൂമിയുടെ  ഭാവിയെ കുറിച്ചും അവര്‍ക്ക് കൃത്യമായ ധാരണയുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ഓരോ സംരംഭങ്ങള്‍ തുടങ്ങാന്‍ ജനറേഷന്‍ ആല്‍ഫ ശ്രമിക്കുന്നു. വളരെ ലളിതമായ എഡിറ്റിംഗ് ടൂള്‍ വെച്ച് അവരവരുടെ സര്‍ഗാത്മകത പോസ്റ്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നു.
ജനറേഷന്‍ ആല്‍ഫയെ കുറിച്ച് മക്രിന്‍ഡിലും ആഷ്ലി ഫെല്ലും ചേര്‍ന്നെഴുതിയ പുസ്തകമാണ് Understanding Generation Alpha. ജനറേഷന്‍ ആല്‍ഫയുടെ അഭിരുചിക്കനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനായി കമ്പനികളെല്ലാം വലിയ പഠനങ്ങളാണ് നടത്തുന്നത്.
എ.ഐ ഡിവൈസുകളും ഇന്റലിജന്റ് ടോയ്സുകളും ഈ തലമുറയെ മുന്നില്‍ കണ്ടു കൊണ്ടുള്ളതാണ്. ഹെല്ലോ ബാര്‍ബിയും ഹാച്ചിമല്‍സും അതിന് ഉദാഹരണമാണ് (Hello Barbie and Hatchimals). റയാന്‍സ് വേള്‍ഡ് പോലെയുള്ള കുട്ടി ചാനലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും ഏറെയാണ് (Ryan of Ryan’s World).
റേഡിയോ ടൈപ്പ് വിദ്യാഭ്യാസമായിരുന്നു ജനറേഷന്‍ ബൂമേഴ്സിന് (1946-1964) ലഭിച്ചത്. അത് തികച്ചും ഔപചാരികമായിരുന്നു. ജനറേഷന്‍ എക്സിനാകട്ടെ (1964-1980), ഗ്രൂപ്പ് വര്‍ക്കും ഇന്ററാക്റ്റീവ് ലേണിംഗും പഠനത്തിന്റെ ഭാഗമായി. മില്ലേനിയല്‍സാകട്ടെ (1981-96), മള്‍ട്ടിമോഡല്‍ മെത്തേഡിലൂടെ പഠിച്ചു വന്നു. ജനറേഷന്‍ ഇസെഡിന്റെ കാലത്താണ് (1996-2010) വിദ്യാഭ്യാസം പഠിതാവിനെ കേന്ദ്രീകരിച്ചായത്. ഇപ്പോള്‍ ചുറ്റുപാടുകള്‍ പിന്നെയും മാറിയിരിക്കുന്നു. പഴയ പോലെ കുട്ടികളെ സ്‌കൂളിലെ ഒരു മുറിയില്‍ ഇരുത്തിപ്പഠിപ്പിച്ചാല്‍ ഇനി മതിയാകില്ല.
കുറേ പഠിപ്പിക്കുക എന്നതില്‍നിന്ന് മാറി, കൃത്യമായ സ്‌കില്ലുകള്‍ പഠിപ്പിക്കുന്നതിലാണ് ശ്രദ്ധ വേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു. എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടാന്‍ അവനെ നിര്‍ബന്ധിക്കരുത്. അവന് താല്‍പ്പര്യമുള്ള വിഷയത്തില്‍ എ പ്ലസ് നേടട്ടെ. മറ്റു വിഷയങ്ങളിലേക്കും ശ്രദ്ധ കൊടുക്കാന്‍ അവനില്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ അവന്റെ സ്‌കില്ലില്‍നിന്ന് അവനെ വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഒരു കാര്യം എന്ത് എന്നതിനേക്കാള്‍ എങ്ങനെ, എന്തുകൊണ്ട് എന്നതായിരിക്കണം പഠിപ്പിക്കേണ്ടത്. ക്ലാസില്‍നിന്ന് അവന് ലഭിക്കേണ്ടത് സോഫ്റ്റ് സ്‌കില്ലുകളാണ്; നല്ല സ്വഭാവ ശീലങ്ങളും മറ്റുള്ളവരുമായി എങ്ങനെ ഇടപഴകണം, പെരുമാറണം തുടങ്ങിയ കാര്യങ്ങളുമാണ് അവന് കിട്ടേണ്ടത്.
പഴയ തലമുറയുടെ ലാഞ്ഛന പോലും ഏശാന്‍ സാധ്യതയില്ലാത്തതുകൊണ്ടാണ് ഈ തലമുറക്ക് ആല്‍ഫ എന്ന് പേരിട്ടത്. തീര്‍ത്തും പുതിയൊരു തലമുറയാണിത്. അതുകൊണ്ടാണ് വീണ്ടും ഒന്നില്‍നിന്ന് തുടങ്ങുന്നത്. മില്ലേനിയല്‍സിന്റെ മക്കളാണല്ലോ ജനറേഷന്‍ ആല്‍ഫ. ആല്‍ഫയുടെ മക്കള്‍ ജനറേഷന്‍ ഗാമ ആയിരിക്കും (2040-2054).  ശരിക്കും പറഞ്ഞാല്‍ പഴയതിലേക്കുള്ള മടക്കമല്ല, പുതിയൊരു തുടക്കമാണ് ജനറേഷന്‍ ആല്‍ഫ.
ടെക്നോളജിയുടെ അടിത്തറയില്‍നിന്ന് രൂപപ്പെടുന്ന തലമുറയാണിത്. റേഡിയോക്ക് 50 മില്യന്‍ ഉപയോക്താക്കളുണ്ടാകാന്‍ എടുത്തത് 38 വര്‍ഷമാണെന്നാണ് പറയുന്നത്. ടി.വിക്ക് പതിമൂന്ന് വര്‍ഷവും. ഐപോഡിനെടുത്തതാകട്ടെ വെറും നാല് വര്‍ഷം, ഇന്റര്‍നെറ്റിന് മൂന്ന് വര്‍ഷം. ഫേസ്ബുക്കിന് ഒരു വര്‍ഷവും. പോക്മോന്‍ ഗോക്ക് അമ്പത് മില്യന്‍ യൂസേഴ്സിനെ കിട്ടാന്‍ എടുത്തതാകട്ടെ വെറും 19 ദിവസം.  എത്ര സ്പീഡുണ്ട് ഈ കാലത്തിന് എന്ന് ഇതില്‍നിന്ന് മനസ്സിലാകും.
ഇനിയെന്ത് എന്ന് പ്രവചിക്കാന്‍ പോലും പറ്റാത്ത കാലമാണ് മുന്നിലുള്ളത്. അത്രയേറെ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സാങ്കേതിക പുരോഗതി ധ്രുതഗതിയിലാണ് സംഭവിക്കുന്നത്. ഈയടുത്ത് ഇറങ്ങിയ കാസോ ഇഷിഗുരോയുടെ ക്ലാര ആന്റ് ദ സണ്‍ (Klara and the Sun)എന്ന നോവലില്‍ എ.എഫുകളെ കുറിച്ച് പറയുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഫ്രന്റ് എന്നതിന്റെ ചുരുക്കമാണ് എ.എഫ്. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് എ.എഫുകളെ വാങ്ങി നല്‍കുകയാണ്, സംവദിക്കാനും മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനും കഴിയുന്ന എ.എഫുകള്‍.
അത്രയേറെ വേഗത്തില്‍ നമുക്ക് മുന്നിലുള്ള ലോകവും തലമുറയും മാറുകയാണ്. ആ മാറ്റം മനസ്സിലായില്ലെങ്കില്‍, മാറിയേ പറ്റൂ എന്ന വാശി നമുക്കില്ലെങ്കില്‍ കാലാവധി തീര്‍ന്ന മനുഷ്യരായി നാം ശുഷ്‌കിച്ചുപോകും.


(- Nanhsirk Htijner )
തിരിച്ച് വായിച്ചാൽ Renjith Krishnan 😌 – നോം തന്നെ 😇

സഹവർത്തിത്വം

എന്തുണ്ടായിട്ടും സമാധാനമില്ലെങ്കിൽ എന്തു പ്രയോജനം.
✒️✒️
നവമാധ്യങ്ങളില്‍ വ്യാപകമാകുന്ന വര്‍ഗീയതക്കെതിരെ നാം ജാഗരൂഗരായിരിക്കണം . സോഷ്യല്‍ മീഡിയകളിലൂടെ വളരെ ആസൂത്രിതമായി വര്‍ഗീയ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഇത്.
സോഷ്യല്‍ മീഡിയകള്‍ വഴി വിഷവിത്ത് പാകി പുതുതലമുറയിലേക്ക് വര്‍ഗീയതയും അസഹിഷ്ണുതയും കുത്തിനിറക്കാന് ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്.

പരസ്പര സ്‌നേഹത്തില്‍ അധിഷ്ടിതമായ ചുറ്റുപാടുകളില്‍ വിള്ളല്‍ വീഴ്ത്താനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് ഇതിന് പിന്നില്‍. ഈ നീക്കങ്ങളെ ചെറുക്കാൻ നാമെല്ലാവരും ഒത്തൊരുമിക്കണം.
സോഷ്യല്‍ മീഡിയകള്‍ തന്നെ ഉപയോഗപ്പെടുത്തി ഇവ ചെറുക്കാനുള്ള നീക്കം നാം നടത്തണം. വര്‍ഗീയ പ്രചാരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ നാം അണിചേരണം. കേരള ജനത സ്വായത്തമാക്കിയ സമാധാനവും സന്തോഷവും പരസ്പര സ്നേഹവും സഹവർത്തിതവും രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി തച്ചുടയ്ക്കാൻ ചില കുബുദ്ധികൾ ബോദ്ധപൂർവ്വമായ ശ്രമം നടത്തുന്നു. ഒരാൾ തന്നെ പല മതത്തിലും പേരിലും വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൽകൾ ഉണ്ടാക്കി ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്നു. നമ്മുടെ ചിന്താ ശേഷിയെ പോലും കബളിപ്പിക്കുന്നു. നമുക്കു വേണ്ടതു പുരോഗതി ആണു അധോഗതി അല്ല.വർഗ്ഗീയത ഇരുതല മൂർച്ചയുള്ള വാൾ ആണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട ,കരുതിയിരിക്കൂ. കേരളത്തെ രക്ഷിക്കൂ.ഇത് നിങ്ങളുടെ സുഹൃത്തുക്കുകൾക്കും അയക്കാൻ മറക്കരുത് .
“SAVE KERALA
SAVE PEOPLE”
ഈ നാൾ വരെ കഞ്ഞി കുറവാണെങ്കിലും ചെറ്റപ്പുരയായാൽ പോലും സമാധാനമായി എല്ലാവരും ഉറങ്ങിയിരുന്നു…
ഇനിയും അങ്ങനെ തന്നെ ആയിരിക്കണം…
സമാധാനം നഷ്ടപ്പെടുക ഒരു വിഭാഗക്കാർക്ക് മാത്രമായിരിക്കില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കണേ സഹോദരങ്ങളേ…
എന്തുണ്ടായിട്ടും സമാധാനമില്ലെങ്കിൽ എന്തു പ്രയോജനം.

ചാർളി ചാപ്ലിൻ ജി

From WhatsApp

ഒരിക്കൽ ചാർളി ചാപ്ലിൻ ഒരു സദസ്സിൽ ഒരു തമാശ പറഞ്ഞു അതു കേട്ടു ആളുകൾ ചിരിക്കാൻ തുടങ്ങി…
ചാപ്ലിൻ അതേ തമാശ വീണ്ടും ആവർത്തിച്ചു… ഇത്തവണ കുറച്ചു ആളുകൾ മാത്രം ചിരിച്ചു…
പിന്നെയും ചാപ്ലിൻ അതേ തമാശ തന്നെ പറഞ്ഞു…
എന്നാൽ ഇത്തവണ ആരും ചിരിച്ചില്ല…
അപ്പോൾ ചാപ്ലിൻ ഈ മനോഹരമായ വാക്കുകൾ പറഞ്ഞു.
ഒരേതമാശ കേട്ടു നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഒരേ സങ്കടമോർത്ത്‌ വീണ്ടും വീണ്ടും കരയുന്നത്…
അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കു.ജീവിതം അതു മനോഹരമാണ്…
ഇന്നു ചാപ്ലിന്റെ 130th ജന്മദിനമാണ്. അദ്ധേഹത്തിന്റെ ഹൃദയസ്പർശിയായ 3 വാചകങ്ങൾ കേൾക്കാം.
1.ഈ ലോകത്തിൽ ഒന്നും ശാശ്വതമല്ല . നമ്മുടെ തെറ്റുകൾ പോലും…

  1. എനിക്കു മഴയത്ത് നടക്കാൻ ഇഷ്ടമാണ് കാരണംഞാൻ കരഞ്ഞാലും ആരും എൻറെ കണ്ണുനീർ കാണില്ല…
  2. ജീവിതത്തിലെ ഏറ്റവും പാഴ്ദിവസം അതു നമ്മൾ ചിരിക്കാത്ത ദിവസമാണ്…
    ചിരിക്കുക എന്നിട്ടു ചിരിച്ചു കാണാൻ നമ്മൾ കൊതിക്കുന്നവർകു ഈ സന്ദേശം അയച്ചു കൊടുക്കു….

🔯°✓ renjiTham ✓°🌈
02/08/22 , √Tuesday 12 am