പ്രദോഷ വ്രതം

പ്രദോഷ വ്രതം

°=========================
renjiTham ✓° 🌈
🔯🌹🔯🌹🔯🌹🔯🌹🔯🌹🔯🌹

പ്രദോഷ വ്രതം ശിവപ്രീതികരമാണ്. ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്ടിക്കന്നത്.

ദാരിദ്യ്ര ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം മനുഷ്യന് പ്രദാനം ചെയ്യുന്ന വ്രതമാണിത്.

പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. പകല്‍ ഉപവസിക്കുകയും ഭക്തിപൂര്‍വ്വം പഞ്ചാക്ഷരീ മന്ത്രം ജപിക്കുകയും വേണം.

സ്നാന ശേഷം സന്ധ്യയ്ക്ക് ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തുകയും കൂവളമാല ചാര്‍ത്തിക്കുകയും ചെയ്യുക.
renjiTham ✓° 🌈
ഈ സമയത്ത് കൂവളത്തിലകൊണ്ട് അര്‍ച്ചനയും അതി വിശേഷമാണ്. അതിനു ശേഷം പാരണയോടുകൂടി വ്രതസമാപ്തി വരുത്താം.

പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും.

”കൈലാസശൈലഭവനേ ത്രിജഗജ്ജനിത്രിം
ഗൗരിം നിവേശ്യ കനകാചിത രത്‌നപീഠേ!
നൃത്തം വിധാതുമഭിവാഞ്ചത ശൂലപാണൗ
ദേവാഃ പ്രദോഷ സമയേനു ഭജന്തി സര്‍വ്വേ!!”
”വാഗ്‌ദേവീ ധൃതവല്ലകീ ശതമഖോ വേണും
ദധത് പത്മജഃ
താലോന്നിദ്രകരാ രമാഭഗവതീ ഗേയപ്രയോഗാന്വിതാ!
വിഷ്ണുസാന്ദ്രമൃദംഗവാദനപടുര്‍ദേവാഃ
സമന്താത്സ്ഥിതാഃ
സേവന്തേ തമനു പ്രദോഷസമയേ ദേവം
മൃഡാനീപതിം!!”
”ഗന്ധര്‍വയക്ഷപതഗോരഗ സിദ്ധസാധ്യ
വിദ്യാധരാമരവരാപ്‌സരാം ഗണാശ്ച!
യേളന്യേ ത്രിലോകനിലയാഃ സഹഭൂതാവര്‍ഗാഃ
പ്രാപ്‌തേ പ്രദോഷസമയേ ഹരപാര്‍ശ്വസംസ്ഥാ!”

ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. യക്ഷകിന്നരഗന്ധര്‍വന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു.
renjiTham ✓° 🌈
അങ്ങനെ പ്രദോഷസന്ധ്യാ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്. പ്രദോഷ സന്ധ്യാവേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗത് ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും.

പ്രദോഷവ്രതം ഉപവാസമായി ആണ് അനുഷ്ഠിക്കേണ്ടത്. പ്രദോഷവ്രതത്തിന് തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം കുളിച്ച് ശുദ്ധിയായി പ്രദോഷപൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷ സ്‌തോത്രങ്ങള്‍, പ്രദോഷ കീര്‍ത്തനം (ശങ്കരധ്യാനപ്രകാരം….) ഇവ ജപിച്ച് ഭഗവാനെയും ദേവിയെയും പ്രാര്‍ത്ഥിക്കുക.
renjiTham ✓° 🌈
പ്രദോഷവിധിയും മഹിമയും പുണ്യവും ഫലപ്രാപ്തിയും വിളിച്ചോതുന്ന കീര്‍ത്തനമാണ് ഈ പഴയ കീര്‍ത്തനം. ശംഭു പ്രസാദമുണ്ടായാല്‍ മറ്റെന്താണ് വേണ്ടത്.

കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന പ്രദോഷത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ട്.
renjiTham ✓° 🌈

. സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി ഭൗതികമായ അഭിവൃദ്ധി നല്‍കുന്ന വ്രതമാണിത്. ആദിത്യദശാകാലമുള്ളവര്‍ ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും.

ജാതകത്തില്‍ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാല്‍ അവര്‍ പതിവായി പ്രദോഷവ്രതം അനുഷ്ടിക്കുന്നത് ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും.
renjiTham ✓° 🌈
ശങ്കരധ്യാനപ്രകാരം

ശങ്കരധ്യാനപ്രകാരംഗ്രഹിക്ക നീ
തിങ്കൾക്കലാഞ്ചിതം കോടീരബന്ധനം
ഗംഗാഭുജംഗവും നെറ്റിത്തടം തന്നി
ലംഗജാന്മാവിനെച്ചുട്ടോരു നേത്രവും
അർക്കചന്ദ്രന്മാർക്കിരിപ്പിടമായുള്ള
തൃക്കണ്ണുരണ്ടും തിരുനാസികാഭയും
സ്വർണ്ണപ്രഭാ ഭോഗികുണ്ഡലാലംകൃതം
കരണ്ണദ്വയം ചാരുഗണ്ഡഭാഗങ്ങളും
ബിംബാധരോഷ്ഠവും ദന്തരത്നങ്ങളും
ബിംബോകലീലാവലോക സ്മിതങ്ങളും
ആനനാംഭോജവും കാളകൂടപ്രഭാ
മാനനീയോജ്ജ്വലം കണ്ഠപ്രദേശവും
വക്ഷസ്ഥലോജ്ജ്വലത്സർപ്പഹാരം ലോക
രക്ഷാകരങ്ങളാം നാലു തൃക്കൈകളും
മാനും മഴുവും വരദാഭയങ്ങളും
ധ്യാനിക്കിലാനന്ദമേകും സനാധനം
ആലിലയ്ക്കൊത്തോരുദരപ്രദേശവും
ചാലവേ രോമാദികാളികാഭംഗിയും
ഭംഗ്യാ പുലിത്തോലുടുത്തോരു ശോഭയും
തുംഗം കടീതടം ഭോഗീകാഞ്ചിതം
ഊരുദ്വയം ചാരുജാനുയുഗ്മങ്ങളും
പേരും കണങ്കാലടിത്താർവിലാസവും
ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും
ലോപംവരാതെ മനസ്സിലോർത്തീടണം
കേശാദിപാദവും പാദാദികേശവും
ഈശാനുരൂപം നിരൂപണം ചെയ്തുടൻ
അർച്ചനംതർപ്പണം നാമസങ്കീർത്തനം
തച്ചരണാംബുജെ വന്ദനമർപ്പണം
ഭക്ത്യാ ശിവോഹംശിവോഹമെന്നിങ്ങനെ
ഭക്തിപൂർവ്വം സ്തുതിചെയ്യുന്നവൻ ശിവൻ
സായൂജ്യമെങ്കിലും സാരൂപ്യമെങ്കിലും
ശ്രീഭൂതനാഥന്റെ സാമീപ്യമെങ്കിലും
മർത്യൻനിരൂപിച്ചു പൂജചെയ്തീടുകി
ലായുരന്തേ ലഭിച്ചീടുമറിക നീ
പാർവ്വതീദേവിയെക്കൂടെ സ്മരിക്കണം
*സർവ്വകാലം മഹാദേവന്റെ *സന്നിധൗ*
ദന്തിവദനനും താരകാരാതിയു
മന്തികേ മേവുന്ന ദേവവൃന്ദങ്ങളും
ഭൂതഗണങ്ങളും പോറ്റിതൻ കൂറ്റനും
ചേതസി വന്നുവിളങ്ങേണമെപ്പൊഴും
സന്തതിസൌഖ്യം വരുത്തേണമീശ്വര!
സന്താപമൊക്കെയൊഴിക്കേണമീശ്വര!
ബന്ധുക്കളുണ്ടായ് വരേണമെന്നീശ്വര!
ബന്ധമോക്ഷം വരുത്തീടണമീശ്വര!
കീർത്തികല്യാണം വരേണമെന്നീശ്വര!
ആർത്തിദുഖങ്ങളകറ്റേണമീശ്വര!
മൂർത്തിസൗന്ദര്യം വരുത്തേണമീശ്വര!
ഇത്ഥം നിജാഗ്രഹം പ്രാർത്ഥിച്ചുകൊണ്ടുടൻrenjiTham ✓° 🌈
ക്രുത്തിവാസസ്സിനെസ്സേവചെയ്താൽ ശുഭം.
ഭദ്രനൈവേദ്യമുണ്ടാക്കി നിരക്കവേ
ഭദ്രസമ്പൽക്കരമായിട്ടു ചേരുവാൻ
അപ്പം മലരവിൽ നാളികേരം ഗുളം
പാൽപ്പായസം നല്ല ശർക്കരപ്പായസം
പാലിളന്നീരും പഴങ്ങളും മോദകം
കാലാരിപൂജയ്ക്കു വേണ്ടുന്നതൊക്കവേ
ആകുലംകൂടാതെ പൂജിച്ചു വിപ്രരെ
പാരണം ചെയ്തു ഭുജിപ്പിച്ചു മൃഷ്ടമായ്
വസ്ത്രാദിസർവ്വം യഥാശക്തി ദക്ഷിണ
തത്രാപി ഭക്തിക്കു തക്കവണ്ണം ഫലം.
സായന്തനം കഴിഞ്ഞാരാധന കഴി
ച്ചായവണ്ണം ദ്വിജപ്രീതിയും ചെയ്തുടൻ
തന്മൂലമായുള്ള ദോഷങ്ങൾ നീങ്ങുവാൻ
മാരാരിയെ പ്രണമിച്ചു പതുക്കവേ
പാരണചെയ്തു സുഖിച്ചു വസിക്കനീ.
renjiTham ✓° 🌈


☸ °✓ renjiTham ✓°

ഭാഗവതരസം


യദുഅവധൂതസംവാദംതുടരുന്നൂ.

ഭൂമിയില്‍നിന്നും ക്ഷമമാത്രമല്ല അതിലെ പര്‍വതം വൃക്ഷം എന്നിവയില്‍നിന്നും വിവേകമുള്ളവന്‍ സകലപ്രവൃത്തികളുംപരോപകാരപ്രദമാകണമെന്ന് പഠിയ്ക്കണം.

പര്‍വതങ്ങളില്‍പെയ്യുന്ന മഴയെ മുഴുവന്‍ നദികള്‍ക്കും വൃക്ഷലതാദികള്‍ക്കും വിട്ടുകൊടുക്കുന്നു.

വിട്ടുകൊടുക്കാന്‍ മനസ്സുള്ളവര്‍ക്കേ ധാരാളമായി ലഭിയ്ക്കൂ

ജീവജാലങ്ങള്‍ക്ക് അഭയസ്ഥാനവും പര്‍വതമത്രേ.

മഴയും ഉരുള്‍പൊട്ടലുമൊക്കെ ഉണ്ടാവാമെങ്കിലും അചലം എന്ന നാമത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് പര്‍വതം സ്ഥിതിചെയ്യുന്നു.

ബാഹ്യമായ താപത്രയങ്ങളില്‍ വിവേകിയുടെ മനസ്സ് പതറുന്നതേയില്ല.

വൃക്ഷങ്ങളെ നോക്കൂ.. ചൂടും തണുപ്പും വെയിലുമൊക്കെ സഹിയ്ക്കുന്ന അവര്‍ തണലും ശുദ്ധവായുവും ഭക്ഷണവും ജീവജാലങ്ങള്‍ക്ക് പാര്‍പ്പിടവും ഉണങ്ങിക്കരിഞ്ഞ് മറ്റു സസ്യങ്ങള്‍ക്ക് വളവുമായിപരിണമിക്കുന്നു..

(വൃക്ഷമഹിമ ഭാഗവതത്തിലുടനീളംകാണാം.ഭഗവാന്‍ വൃന്ദാവനപ്രവേശസമയത്ത് കൂട്ടുകാര്‍ക്കും,ഓഷധീശനായസോമന്‍ പ്രചേതസ്സുകള്‍ക്കും വൃക്ഷലതാദികളുടെ സാര്‍ത്ഥകജീവിതത്തെ വര്‍ണിക്കുന്നത് ഭാഗവതത്തില്‍ കാണാം)

പര്‍വതവും വൃക്ഷവും ചേര്‍ന്നഭൂമിയെ സമഷ്ടിയായാണ് അവധൂതന്‍ ഗുരുവായി പറയുന്നത്.

രണ്ടാമത്തെ ഗുരു വായു.

വായുവിനെ ശരീരങ്ങളിലുപസ്ഥിതനായ പ്രാണനായും സകലതിനേയും ചലിപ്പിക്കുന്ന വായുതത്വമായും രണ്ടായിപറയുന്നു.

ശരീരത്തെനിലനിര്‍ത്താന്‍ ആഹാരംവേണം. ആഹാരത്തെ ദഹിപ്പിക്കുന്നതും അതാതിടത്തെത്തിക്കുന്നതും പ്രാണനാണ്.

_ ഇന്ദ്രിയങ്ങളുടെ വിഷയങ്ങളിലൊന്നും പ്രാണന്‍ ഇടപെടുന്നില്ല_.
അല്‍പാഹാരംകൊണ്ടുതന്നെ പ്രാണന്‍ സന്തോഷിയ്ക്കുന്നു.

അതുപോലെ വിവേകി രുചിവൈവിധ്യത്തില്‍ഭ്രമിയ്ക്കാതെ അല്‍പാഹാരംകൊണ്ട് പ്രസന്നനായിരിയ്ക്കണം.

വായുവില്‍ നിന്നറിഞ്ഞ മറ്റൊന്ന് വായുവിന് സുഗന്ധമോ ദുര്‍ഗന്ധമോ ഇല്ല. പൃഥ്വ്യാദികളുടെ ഗുണങ്ങള്‍ അതിന്‍റേതായി തോന്നുന്നു എന്നുമാത്രം. അതേപോലെ ആത്മാവ് ദേഹാദികളില്‍ പ്രവേശിച്ചവനെങ്കിലും ബ്രാഹ്മണന്‍,ചണ്ഡാലന്‍,രാജാവ്,യാചകന്‍,തടിച്ചവന്‍ മെലിഞ്ഞവന്‍,ചടച്ചവന്‍ തുടങ്ങിയവയെല്ലാം ദേഹസംബന്ധമാണ്. ആത്മസംബന്ധമല്ല.

ആത്മാവിനെ ഇതൊന്നും സ്പര്‍ശിയ്ക്കുന്നില്ലായെന്നറിഞ്ഞ് യോഗി നിസ്സംഗനായിനിലകൊള്ളണം.
”മനോബുദ്ധ്യഹംകാരചിത്താനിനാഹം ന ച ശ്രോത്ര ജിഹ്വേ ന ച ഘ്രാണനേത്രേ ന ച വ്യോമ ഭൂമിര്‍ ന തേജോ ന വായുഃ ചിദാനന്ദരൂപ ശിവോഹം ശിവോഹം”എന്ന് ശങ്കരാചാര്യര്‍ നിര്‍വാണഷള്‍ക്കത്തില്‍ പറയുന്നു.

മനസ്സ്തുടങ്ങിയ അന്തകരണവൃത്തികളോ ദശേന്ദ്രിയങ്ങളോ പഞ്ചഭൂതങ്ങളോ അല്ല… ഞാന്‍. , ജ്ഞാനാനന്ദസ്വരൂപമായ ശിവനാണുഞാന്‍.!!

എല്ലാറ്റിനേയും നിഷേധിച്ചുകഴിഞ്ഞാന്‍ നിഷേധിയ്ക്കാന്‍ കഴിയാത്ത ആത്മാവാണെന്നറിഞ്ഞ് പരോപകാരപ്രവൃത്തികളിലേര്‍പ്പെട്ട് ധന്യജീവിതം നയിയ്ക്കൂ.

ഒരിയ്ക്കല്‍ നാസിറുദ്ദീന്‍മുല്ലയെ ഒരുധനികന്‍ വിരുന്നിനു ക്ഷണിച്ചു. ഒരുകഴുതപ്പുറത്ത് കീറിപ്പറിഞ്ഞ വസ്ത്രവും ധരിച്ചെത്തിയ സൂഫിവര്യനെ കാവല്‍ക്കാരും ധനികനും തടഞ്ഞു. അവഹേളിച്ചു പറഞ്ഞയച്ചു. ഒരലക്കുകാരനെ സമീപിച്ച് മുല്ല വിലകൂടിയ വസ്ത്രങ്ങള്‍ വാടകയ്ക്കെടുത്ത് കുതിരപ്പുറത്ത് വീണ്ടും വിരുന്നിനെത്തി.. ധനികനും പരിവാരങ്ങളും മുല്ലയെസ്വീകരിച്ച് ആസനത്തിലിരിയ്ക്കാന്‍ ക്ഷണിച്ചു. മുല്ല തന്‍റെ വിലകൂടിയ തൊപ്പിയും വസ്ത്രങ്ങളും ഇരിപ്പിടത്തിലുപേക്ഷിച്ച് ഇറങ്ങിനടന്നു. അങ്ങെന്താണിങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ച ധനികനോട് മുല്ല പറഞ്ഞു രണ്ടുതവണ വന്നതും ഞാന്‍ തന്നെ. നിങ്ങള്‍ വസ്ത്രം മാത്രമേ ശ്രദ്ധിച്ചുള്ളൂ.

നമ്മളും പലപ്പോഴും മറ്റുള്ളവരുടെ ശരീരത്തേയും അതിലെ ആടയാഭരണങ്ങളേയും പദവിയേയും അധികാരാദികളേയുമേ ശ്രദ്ധിക്കാറുള്ളൂ.
”അവനവനാത്മസുഖത്തിനാചരിയ്ക്കുന്നവയപരന്നുസുഖത്തിനായ് വരേണം” എന്ന ശ്രീനാരായണദര്‍ശനം സ്വജീവിതത്തില്‍പകര്‍ത്തി ജീവിതം ധന്യമാകട്ടെ പ്രബുദ്ധമാകട്ടെ.


☸ °✓ renjiTham ✓°

ആനയും കുരങ്ങും

ശുഭദിനം
കവിത കണ്ണന്‍
ആ കാട്ടിലെ ആനയും കുരങ്ങും തങ്ങളുടെ കഴിവിനെ ചൊല്ലി എന്നും വഴക്കായിരുന്നു. എല്ലാം കേട്ടുകൊണ്ടുനിന്ന പരുന്ത് അവരോട് പറഞ്ഞു: നമുക്കൊരു മത്സരം നടത്താം. അതില്‍ വിജയിക്കുന്ന ആളായിരിക്കും മിടുക്കന്‍. അവര്‍ സമ്മതിച്ചു. തൊട്ടപ്പുറത്തെ കാടിനു നടുവില്‍ ഒരു സ്വര്‍ണ്ണമരം ഉണ്ട്. അതില്‍ നിന്നും പഴം പൊട്ടിച്ചു കൊണ്ടുവരുന്ന ആളാണ് വിജയി. രണ്ടുപേരും ഓടി. അവര്‍ക്ക് ഒരു നദി മുറിച്ചുകടക്കണമായിരുന്നു. ആദ്യമിറങ്ങിയ കുരങ്ങന്‍ ഒഴുക്കില്‍ പെട്ടു. ആന തന്റെ തുമ്പിക്കൈകൊണ്ട് കുരങ്ങനെ ഉയര്‍ത്തി തന്റെ പുറത്തിരുത്തി. കുരങ്ങന്‍ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടുപേരും വീണ്ടും ഓടി മരത്തിന് അടുത്തെത്തിയപ്പോള്‍ മരം വളരെ ഉയരത്തിലായിരുന്നു. ആന തുമ്പിക്കൈകൊണ്ട് ചില്ല ഒടിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. കുരങ്ങന്‍ ചാടിക്കയറി പഴം പറിച്ചു. രണ്ടുപേരും തിരിച്ചെത്തി പരുന്തിനോട് പറഞ്ഞു: ഈ മത്സരത്തില്‍ വിജയി ഇല്ല. ഞങ്ങള്‍ രണ്ടുപേരും കൂടി ശ്രമിച്ചിട്ടാണ് പഴം കിട്ടിയത്. അഹംബോധം അഴിയുന്നതും അഴിയേണ്ടതുമായ ചില നിമിഷങ്ങളുണ്ട്. അത് അപരന്റെ നിസ്സയാഹതയിലാകാം. സ്വന്തം ഉയര്‍ച്ചയിലാകാം. ആ നിമിഷത്തിലാണ് തുടര്‍ജീവിതത്തിലെ ഏറ്റവും മനോഹരമായ ബന്ധം ഉടലെടുക്കുക. പരസ്പരം ആശ്രയമാകാതെ മുന്നോട്ടുപോകാനില്ല എന്ന നിര്‍ണ്ണായക നേരത്താണ് അപരനോടുളള ഉള്‍പ്പക അലിഞ്ഞില്ലാതാകുന്നത്. ആരും ആശ്രിതരുമല്ല, സ്വാശ്രയരുമല്ല. ഓരോരുത്തരുടെ കഴിവുകളിലും കുറവുകളിലും പരസ്പരം വിശ്വസിക്കുകയും സഹവസിക്കുകയും ചെയ്യുക എന്നതിലാണ് ആത്മബന്ധങ്ങളുടെ തുടക്കം. ഒന്നുകൈകൊടുത്താല്‍ തിരിച്ചുപിടിക്കാന്‍ പറ്റുമെങ്കില്‍ എന്തിനാണ് പുറംതിരിഞ്ഞ് നില്‍ക്കുന്നത്.. പരസ്പരം ആശ്രയമായി നമുക്ക് മുന്നോട്ട് പോകാം – ശുഭദിനം.

Walking King of Exercise

ദിവസവും 11 മിനിറ്റെങ്കിലും നടക്കൂ; പത്തിലൊന്ന് അകാലമരണങ്ങളും തടയാമെന്ന് ഗവേഷകര്‍

കോവിഡ് മഹാമാരിക്കു ശേഷം പലരും ആരോഗ്യകാര്യത്തില്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

അതിനായി അധിക സമയമൊന്നും മാറ്റിവെയ്ക്കേണ്ടതില്ലെന്നു തെളിയിക്കുകയാണ് പുതിയ പഠനം. 11 മിനിറ്റ് നേരമേങ്കിലും അതിവേഗത്തില്‍ നടന്നാല്‍ പത്തിലൊന്ന് അകാലമരണങ്ങളെയും തടയാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശാരീരിക വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ഹൃദ്രോഗം, കാന്‍സര്‍, തുടങ്ങിയ രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയുമെന്നും ഗവേഷകര്‍ പറയുന്നു. മുന്‍പു നടത്തിയ 196 പഠനങ്ങളുടെ ഫലങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ ഗവേഷണം നടത്തിയത്. 30 ദശലക്ഷത്തിലധികം ആളുകളെയാണ് പഠനവിധേയമാക്കിയത്. ഈ വിഷയത്തെക്കുറിച്ച്‌ നടത്തിയ ഏറ്റവും വലിയ പഠനങ്ങളിലൊന്നാണിത്.

ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നിര്‍ദേശിക്കുന്ന തരത്തില്‍, ആഴ്ചയില്‍ 150 മിനിറ്റെങ്കിലും മിതമായ രീതിയിലുള്ള ശാരീരിക വ്യായാമങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ആറിലൊന്ന് അകാല മരണങ്ങളും ഇല്ലാതാക്കാനാകുമായിരുന്നെന്ന് ഗവേഷകര്‍ പറയുന്നു. ചക്കരക്കൽ വാർത്ത. ദിവസം 11 മിനിറ്റെങ്കിലും വ്യായാമങ്ങള്‍ ചെയ്താല്‍ പത്തിലൊന്ന് അകാല മരണങ്ങള്‍ തടയാനാകുമെന്നും ഗവേഷകര്‍ കണ്ടെത്തി. ഇങ്ങനെ ചെയ്താല്‍ ഹൃദ്രോഗങ്ങളും ക്യാന്‍സറും ഉണ്ടാകാനുള്ള സാധ്യത പതിനേഴ് ശതമാനത്തോളം കുറയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഇതൊരു നല്ല വാര്‍ത്ത തന്നെയാണെന്നും ദിവസം പതിനൊന്നു മിനിറ്റ് മാത്രം ഇതിനായി മാറ്റിവെച്ചാല്‍ മതിയെന്നും പഠനത്തില്‍ പങ്കാളിയായ സോറന്‍ ബ്രേജ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറ‍ഞ്ഞു. ”ഇതിനായി നിങ്ങള്‍ ജിമ്മിലൊന്നും പോകേണ്ടതില്ല. വീട്ടിലിരുന്നു തന്നെ ചെയ്യാവുന്നതേയുള്ളൂ. വ്യായാമം ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കണം. ജോലിക്കു പോകുന്നതിനായി ബസ് സ്റ്റോപ്പ് വരെ നടക്കുന്നതോ സൈക്കിള്‍ ചവിട്ടുന്നതോ ഒക്കെ ഇത്തരത്തിലുള്ള വ്യായാമമായി കണക്കാക്കാം”, ബ്രേജ് കൂട്ടിച്ചേര്‍ത്തു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളെത്തുര്‍ന്ന് 2019 ല്‍ ആഗോളതലത്തില്‍ 17.9 ദശലക്ഷം ആളുകളാണ് മരിച്ചത്. 2020 ല്‍ 10 ദശലക്ഷത്തോളം പേരാണ് കാന്‍സര്‍ ബാധിച്ച്‌ ലോകത്താകെ മരിച്ചത്.ശാരീരിക അധ്വാനമുള്ള ജോലികള്‍ ചെയ്യുന്നതില്‍ നിന്നും കംപ്യൂട്ടറുകളുടെയും ഫയലുകളുടെയും ലോകത്തേക്ക് ഇന്നത്തെ തലമുറ ചുവട് മാറി കഴിഞ്ഞു. ദീര്‍ഘ നേരം ഒരേ ഇരുപ്പില്‍ ഇരുന്ന് ജോലികള്‍ ചെയ്തു തീര്‍ക്കുന്നവരാണ് ഏറെയും. ഇങ്ങനെ ഒരു സ്ഥലത്ത് തന്നെ ദീര്‍ഘനേരം ഇരുന്നാല്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. പ്രമേഹം, പൊണ്ണത്തടി, അര്‍ബുദം തുടങ്ങിയ പല രോഗങ്ങള്‍ക്കും ദീര്‍ഘനേരം ഇരിക്കുന്നതാണ് കാരണമെന്ന് സ്കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ കാലിഡോണിയന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ദീര്‍ഘനേരം ഇരിക്കേണ്ടി വരുമ്ബോള്‍ ഓരോ മണിക്കൂറിലും മൂന്ന് മിനിറ്റ് നേരം വ്യായാമം ചെയ്യണമെന്നും ഇങ്ങനെ വ്യായാമം ചെയ്യുന്നതിലൂടെ ആയുസ് 30 ശതമാനം വര്‍ദ്ധിപ്പിക്കാനും അകാലമരണം തടയാനും കഴിയുമന്നും പഠനം കണ്ടെത്തിയിരുന്നു.

🔵🔵🔵🔵🔵🔵🔵

റേഷൻ കട

॥॥റേഷൻകട ❤️💚
ഒരു ഗതകാലസ്മരണ॥॥

റേഷൻകാർഡുകൾക്കല്ലാം
ഒരേ നിറമുണ്ടായിരുന്ന കാലം

റേഷൻ കടക്കാരനെ എല്ലാവരും
ഭയഭക്തി ബഹുമാനത്തോടെ
കണ്ടിരുന്ന കാലം…

എല്ലാവരും റേഷനരി തിന്ന്
ജീവിച്ച ഒരു കാലം.

മണ്ണെണക്ക് പച്ചവെള്ളത്തിന്റെ നിറമുണ്ടായിരുന്ന കാലം.

റേഷൻകാർഡിൽ കുട്ടികൾക്കെന്നും പ്രായക്കൂടുതൽ രേഖപ്പെടുത്തിയിരുന്ന കാലം.

നാട്ടിലില്ലാത്ത മക്കളുടെ പേരുപോലും കാർഡിൽ ഉണ്ടായിരുന്ന കാലം.

കൊല്ലങ്ങളായി കാർഡിലെ വാർഷിക വരുമാനം 1200 രൂപയിൽ കൂടാതെയും, കുറയാതെയും കൃത്യമായി കൊണ്ടുനടന്നിരുന്ന കാലം.

ഇന്ന് സ്വർണ്ണം പണയം വയ്ക്കുമ്പോലെ പണ്ട് റേഷൻകാർഡ് പത്തും പതിനഞ്ചും രൂപയ്ക്ക് പണയം വച്ചിരുന്ന കാലം.

അന്ന് രണ്ട് കാർഡുകളേ കുട്ടികൾക്ക് പരിചയം ഉണ്ടായിരുന്നുള്ളൂ. റേഷൻകാർഡും, പ്രോഗ്രസ്സ് കാർഡും. ഈ രണ്ടു കാർഡുകളും അവരുടെ പേടിസ്വപ്നമായിരുന്നു. റേഷൻകടയിൽ പോകുന്ന പണി പലപ്പോഴും കുട്ടികൾക്കായിരുന്നു.

അങ്ങനെ ഒരു കാലം ഉണ്ടായിരുന്നല്ലോ എല്ലാവർക്കും.
ഇനി നമുക്ക് കുറച്ച് പിന്നോട്ട് പോകാം.

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിരിക്കും റേഷൻകടയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുക. വൈകുന്നേരം നാലുമണിക്ക് റേഷൻകാർഡും സഞ്ചിയും, മണ്ണെണ്ണക്കുപ്പിയും, ടിന്നുമായി ജനങ്ങൾ വീട്ടിൽ നിന്നിറങ്ങി റേഷൻപീടികയിലേക്ക് മാർച്ചുചെയ്യും. ‘റേഷൻ’ മേടിക്കാൻ പോകുന്നു എന്ന് ചിലരും, ‘കൺട്രോളരി’ മേടിക്കാൻ പോകുന്നു എന്ന് മറ്റുചിലരും ആഴ്ചതോറുമുള്ള ഈ പോക്കിനെ വിളിച്ചിരുന്നു.

മണ്ണെണ്ണ വാങ്ങാനുള്ള പാത്രം, അമേരിക്കയിൽനിന്നും സ്കൂളുകളിൽ ഉപ്പുമാവ് ഉണ്ടാക്കാനുള്ള എണ്ണ കൊണ്ടുവരുന്ന പാട്ട ആയിരുന്നു. അല്ലെങ്കിൽ പ്ലാസ്റ്റിക് കന്നാസ്.

ചാക്കരി, പച്ചരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങി റേഷൻകടയിൽനിന്ന് കിട്ടുന്നതെന്തും വാങ്ങുന്നവരായിരുന്നു അന്നത്തെ ശരാശരി മലയാളി. റേഷനരി കഴിക്കുന്ന കാര്യത്തിൽ ആരും വലുപ്പച്ചെറുപ്പമൊന്നും നോക്കിയിരുന്നില്ല. നല്ല തടിയുള്ള ചിലരെക്കാണുമ്പോൾ ‘എവിടുന്നാ റേഷൻ’ എന്നു ചോദിക്കുന്ന ഒരു നാട്ടിൻപുറഫലിതം ഒരുകാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രചരിച്ചിരുന്നു. അന്നൊക്കെ റേഷൻകടകൾ എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു എന്ന വലിയ സത്യം ഈ കുഞ്ഞു തമാശയിൽ ഒളിച്ചിരിപ്പുണ്ട്.

നാട്ടിൻ പുറത്തെ പലചരക്കുകടക്കാരനും ചായക്കടക്കാരനും രാവിലെ വന്നു കട തുറന്നു വിളക്കുകത്തിച്ച് പ്രാർത്ഥിച്ച് ഇന്നു നല്ല കച്ചവടം കിട്ടണേയെന്നു പറയും. ‘ഐശ്വര്യമുള്ള കൈ നീട്ട’വും വാങ്ങും. പണ്ടത്തെ റേഷൻ കടക്കാരൻ പതിവുപോലെ കട തുറന്നു പ്രാർത്ഥിയ്ക്കും ഇന്നാരും റേഷൻ വാങ്ങാൻ വരരുതേയെന്ന്. കാരണം കരിഞ്ചന്ത.

മുതിർന്നവർക്ക് രണ്ട് യൂണിറ്റ് അരിയും കുട്ടികൾക്ക് (12 വയസ്സിന് താഴെയുള്ളവർക്ക്) ഒരു യൂണിറ്റ് അരിയുമായിരുന്നു ഒരാഴ്ചയിൽ നൽകിയിരുന്നത്
(1 യൂണിറ്റ്-770 gm) കുട്ടികളുടെ പ്രായം കൂട്ടി എഴുതി 12 ന് മുകളിൽ ആക്കിയിരുന്നതിന്റെ ഗുട്ടൻസ് അതായിരുന്നു.

അന്ന് ഒരാൾക്ക്‌ 250ഗ്രാം പഞ്ചസാരയാണ് കിട്ടിയിരുന്നത്. അത്‌ അടുത്ത കടയിൽ കൊടുത്താൽ മാർക്കറ്റ്‌ വിലകിട്ടും. അതുകൊണ്ട്‌ മറ്റാവശ്യസാധനങ്ങൾ വാങ്ങും.
വീട്ടിൽ എല്ലാവരും മധുരമില്ലാത്ത കാപ്പി കുടിക്കും. അതിഥികൾക്കായി പ്രത്യേകം പഞ്ചസാര കരുതിയിരുന്നു. ചക്കരയും.

രണ്ടിന്റെയും, അഞ്ചിന്റെയും, പത്തിന്റെയും മുഷിഞ്ഞ നോട്ടുകൾ കൈയ്യിൽ ചുരുട്ടി പിടിച്ചായിരിക്കും മിക്കവാറും ആളുകൾ വരിക. പൈസ ഇല്ലാത്ത ചിലർ മറ്റു ചിലരോട് പൈസ കടം വാങ്ങി റേഷനരി വാങ്ങാൻ വരും. എന്നാൽ അപൂർവ്വം ചിലർക്ക് റേഷനരി വാങ്ങാൻ കഴിയില്ല. നാട്ടു ഭാഷയിൽ അതിനെ “ആ ആഴ്ച്ചയിലെ അരി ഒഴിഞ്ഞ് പോയി” എന്നാണ് സൂചിപ്പിക്കുന്നത്.

‘റേഷൻകട’യെന്നോ, ന്യായവില ഷോപ്പ് എന്നോ (പിന്നീടാണ് ‘പൊതുവിതരണകേന്ദ്രം’എന്നപേര് വന്നത്) എഴുതിവച്ച കുറ്റമറ്റ ബോർഡുകൾ അപൂർവം കടകളിൽ മാത്രം ആർഭാടമെന്നോണം നിലകൊണ്ടു. മറ്റു പലയിടങ്ങളിലും മതിലിലെ വട്ടെഴുത്തായും കോലെഴുത്തായും റേഷൻകട എന്ന പേരും അതിന്റെ നമ്പരും മുഖംകുനിച്ചു നിന്നു.

എല്ലാ കടകളിലും കണ്ടിരുന്ന മറ്റൊന്ന് ‘ലൈസൻസി’യുടെ പേരാണ്. ലൈസൻസി എന്ന വാക്കിനർഥം അന്ന് ഭൂരിഭാഗം കുട്ടികൾക്കും പിടികിട്ടിയിരുന്നില്ലെങ്കിലും റേഷൻ കട നടത്തുന്ന ചേട്ടന്റെ പേരാണതെന്ന് അവർ തിരിച്ചറിഞ്ഞു. അതായത്, റേഷൻകട മുതലാളി!

റേഷൻകട എന്ന ബോർഡ് വെച്ച ഒറ്റമുറി പീടികയിൽ മേശയിട്ട് റേഷൻകടക്കാരൻ ഇരിക്കും. കടയിൽ വെളിച്ചത്തിനായി മണ്ണെണ്ണ വിളക്ക് പ്രകാശിക്കുന്നുണ്ടാവും. അല്ലെങ്കിൽ അരിക്കിലാമ്പ് വിളക്ക്. അതിന്റെ അരണ്ട വെളിച്ചം അന്ന് കുറവായി തോന്നിയിരുന്നില്ല. കടക്കാരൻ ഇരിക്കുന്നതിന് പിന്നിലായി സാധനങ്ങളുടെ സ്റ്റോക്ക് ബോർഡ് തൂക്കിയിട്ടിട്ടുണ്ടാവും അതിൽ വെള്ള ചോക്ക് കൊണ്ട് സാധനങ്ങളുടെ വില രേഖപ്പെടുത്തി വെച്ചിരിക്കും. കടയിലേക്ക് വരുന്നവർ ഓരോരുത്തരും അവരവരുടെ കാർഡുകൾ മേശപ്പുറത്ത് അട്ടിവെക്കും.
മഞ്ഞ നിറമുള്ള തുണിയുടെ പുറംചട്ടയുള്ള കാർഡുകൾ. കുറേക്കഴിഞ്ഞു ഈ കാർഡുകളുടെ അട്ടി അപ്പം മറിക്കുന്നപോലെ തിരിച്ചുവയ്ക്കും. ആദ്യം വന്നവരെ ആദ്യം വിളിക്കാനാണിത്.

പിന്നെ ഒരു കാത്തിരിപ്പാണ്, നീണ്ട കാത്തിരിപ്പ്.

അതിനിടയിൽ റേഷൻ കടകളുടെ ഒരു ഭിത്തിയിൽ കുടുംബാസൂത്രണത്തിന്റെ ചുവന്ന ത്രികോണമുള്ള “കുട്ടികൾ അഞ്ചോ ആറോ മതി” എന്ന പരസ്യം പലവട്ടം വായിക്കും. സന്താന സൗഭാഗ്യം കൊണ്ടു ഒരു വിധം വീടുകളിൽ എട്ടും പത്തും കുട്ടികളുണ്ടായിരുന്നു അന്ന്.

അക്കാലത്ത് കേരളം കാത്തിരുന്ന റേഷൻകടയറിയിപ്പുകൾക്ക് രണ്ടോ മൂന്നോ വാക്കേ നീളമുണ്ടാകൂ. ‘പഞ്ചസാര തീർന്നു’, ‘ഗോതമ്പ് അടുത്തയാഴ്ച’, ‘മണ്ണെണ്ണ 2 ലീറ്റർ മാത്രം’, ‘പച്ചരി ഇല്ല….’

ആ കാത്തിരിപ്പിനിടയിൽ വന്നവരുമായി നേരം പോക്കിന് കഥകളും പറയും. അവസാനം റേഷൻ കടക്കാരൻ ഗൃഹനാഥന്റെ പേര് വീട്ടുപേര് ചേർത്ത് ഉച്ചത്തിൽ അലറി വിളിക്കും. നമ്മുടെ പേരാണ് വിളിക്കുന്നതെങ്കിൽ നമുക്ക് സാധനങ്ങൾ വാങ്ങാൻ തയ്യാറെടുക്കാം.

കാർബൺ പേപ്പർ വെച്ചാണ് ബില്ല് എഴുതുക. ബില്ലിലെ അക്ഷരങ്ങൾ ലോകത്തിലെ ഒരു ഭാഷാ പണ്ഡിതൻമാർക്കും ഇത് വരെ പിടികിട്ടിയിട്ടില്ല. അരിയും, ഗോതമ്പും, മാസാവസാനമാണെങ്കിൽ പഞ്ചസാരയും, മണ്ണെണ്ണയും ഉണ്ടാവും. ബിൽ തുക നൽകിയാൽ ബാക്കി ചില്ലറ തരാനില്ലെങ്കിൽ കാർഡിന്റെ പിൻവശത്ത് ആ തുക രേഖപ്പെടുത്തി വെക്കും. ബില്ല് എഴുതുന്നതിനിടയിൽ അടുത്ത ചായക്കടക്കാരൻ നേരത്തെ കൊണ്ടുവച്ച തണുത്തുപോയ ചായ അയാൾ പെട്ടെന്നെടുത്ത് കുടിക്കും. കടയിലെത്തിയ ചിലരോട് റേഷൻ കടക്കാരൻ, ബാലൻ കെ നായർ ജയനോട് സംസാരിക്കുന്നത് പോലെ, ചാടി കടിക്കുന്ന രീതിയിൽ സംസാരിക്കും മറ്റു ചിലരോട് പ്രേംനസീർ ഷീലയോട് സംസാരിക്കുന്നതു പോലെ മധുരമായി സംസാരിക്കുന്നതായും കാണാം.

ഓരോ റേഷൻ കടയിലും കടക്കാരന് വിശ്വസ്തനായ ഒരു സഹായി ഉണ്ടായിരിക്കും. ഒറ്റക്കൈ കൊണ്ട് അരിപ്പാട്ട തൂക്കി അയാളുടെ ഒരു കൈയ്യിലെ മസിൽ മറുകയ്യിലെ മസിലിനേക്കാൾ ദൃഢപെട്ടിരിക്കുന്നതായി കാണാം. ഓരോ അരിമണിയും സ്വർണ്ണം തൂക്കുന്നതു പോലെ ആണ് അയാൾ തൂക്കുക. പുതിയ പഞ്ചസാര ചാക്കാണ് എടുക്കുന്നതെങ്കിൽ തുന്നിയ നൂൽ പാവാടയുടെ വള്ളി വലിച്ചൂരുന്നത് പോലെ അയാൾ അഴിച്ചെടുക്കും. അതുപോലെ കാലിയായ ചാക്കുകൾ കടയ്ക്കകത്ത് ഭംഗിയായി മടക്കി വെക്കും.

അന്ന് പഞ്ചസാരയും അരിയും വരുന്ന ചാക്കുകളെ ക്വിന്റൽചാക്കുകൾ എന്നാണ് വിളിച്ചിരുന്നത്. ഓരോ നിറചാക്കും നൂറു കിലോ കാണും. എല്ലാവർക്കും പൊക്കാൻ സാധിക്കാത്തത്രയും വലിയ ചാക്കിറക്കാൻ പ്രത്യേക ചുമട്ടുകാരുണ്ടായിരുന്നു.

റേഷൻ കടക്കാർ വെട്ടിപ്പിന്റെ ആശാന്മാരായിരുന്നു. പഞ്ചസാര തൂക്കുന്ന പാട്ടയുടെ നാലുമൂലക്കും കട്ടിപിടിച്ചിരുന്നിരുന്ന
പഞ്ചസാര ഒരിക്കലും അവർ ക്ലീൻ ആക്കാൻ ശ്രമിച്ചിരുന്നില്ല. ഒരു കിലോ പഞ്ചസാര തൂക്കിയാൽ 900 ഗ്രാം എങ്കിലും കിട്ടുന്നവർ ഭാഗ്യവാന്മാരാണ്. കാശിന്റെ കുറവുമൂലം ആ ആഴ്ചയിൽ ഒരാൾ തന്റെ വിഹിതം മുഴുവൻ വാങ്ങിച്ചില്ലെങ്കിലും മുഴുവനായി വാങ്ങിച്ചെന്ന് രേഖപ്പെടുത്തിയിരുന്നു. അതിൽ ഒരു കാർഡുടമയും പരാതി പറഞ്ഞില്ല.

റേഷൻ കടയിലെ അരി തൂക്കുന്ന ത്രാസിന്റെ മുകളിലായി ഒരു ചെറിയ കല്ല് തൂക്കിയിട്ടതായി കാണാം. അത് എന്തിനാണ് തൂക്കിയിട്ടിരിക്കുന്നതെന്ന് അന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. അരി തൂക്കുന്ന പാട്ടയുടെ തൂക്കത്തിനുള്ള കല്ലാണ് കെട്ടിത്തൂക്കുന്നത്. അതായത് ആ പാത്രത്തിന്‍റെ തൂക്കത്തിനുളള തൂക്കക്കട്ടി കിട്ടില്ലല്ലോ.

അരി കിട്ടാത്ത നാളിൽ ഇരട്ടി അളവിൽ നെല്ല് കിട്ടുമായിരുന്നു. സൂചി ഗോതമ്പുപൊടി, പാമോയിൽ, കോറത്തുണി (കട്ടിയുള്ള മുണ്ട്) എന്നിവയും കിട്ടിയിരുന്നു എന്നത് പുതിയ തലമുറകൾക്ക് അത്ഭുതമാവും.
കിട്ടിയിരുന്ന തുണികൾ കട്ടിയുള്ള ഒറ്റക്കളർ തുണികളായിരുന്നു. പശമുക്കി വടിപോലെയിരിക്കുന്ന തുണികൾ അലക്കിൽക്കഴിഞ്ഞാൽ വലപോലെയായി മാറും. നിലവാരം കുറഞ്ഞ തുണികളെ “റേഷൻ തുണിപോലെ” എന്നൊരു ചൊല്ല് അന്നാളുകളിലുണ്ടായിരുന്നു.

അരിയും പഞ്ചസാരയും, ഗോതമ്പും വാങ്ങി കഴിഞ്ഞാൽ മാത്രമാണ് മണ്ണെണ്ണ തരിക. വലിയ ഉരുണ്ട വീപ്പയിലെ മണ്ണെണ്ണയെ വളരെ സുക്ഷ്മതതോടെ പ്ലാസ്റ്റിക്കിന്റെ സുതാര്യമായ പൈപ്പിലൂടെ അറബികൾ ഹുക്ക വലിക്കുന്നത് പോലെ വായ കൊണ്ട് വലിച്ച് മറ്റൊരു ചെറിയ പാത്രത്തിലാക്കുന്നു. വായിൽ കയറിയ മണ്ണെണ്ണ കാറിതുപ്പും. പിന്നീട് വലിയ കോളാമ്പി പോലുള്ള വലിയ കുനീൽ വച്ച് (ചോർപ്പ്) പച്ചവെള്ളം പോലുള്ള മണ്ണെണ്ണ എല്ലാവർക്കും കന്നാസിൽ അളന്ന് കൊടുക്കുന്നു. മണ്ണെണ്ണ സൂക്ഷിച്ച വലിയ വീപ്പയ്ക്കടുത്ത് ചിലപ്പോൾ നായ്ക്കളെ കാണാം. അത് അവിടെ വന്ന ആളുകളെ അനുഗമിച്ച് വീട്ടിൽ നിന്നും വന്ന വളർത്തുനായ്ക്കളാണ്.

അരിയും മറ്റ് സാധനങ്ങളും സഞ്ചിയിലാക്കി കെട്ടി തലയിൽ വെച്ച് ഒരു കൈകൊണ്ട് ചെറുതായി താങ്ങി പിടിക്കും. മറുകയ്യിൽ മണ്ണെണ്ണ കഴുത്തിൽ കയറുകെട്ടിയുണ്ടാക്കിയ കൊഴയിൽ തൂക്കി പിടിക്കും. നടത്തത്തിന് വേഗത കൂടുമ്പോൾ കുപ്പിയുടെ പുറത്ത് കൂടി ചിലപ്പോൾ മണ്ണെണ്ണ ഒലിക്കും. ചിലർ സാധനങ്ങൾ വാങ്ങി ഹെർക്കുലീസ് സൈക്കിളിൽ വെച്ച് ഗമയോടെ പോവുന്നതായി കാണാം. മറ്റു ചിലർ തലയിൽ അരി സഞ്ചിയും ഇടത്തേ കയ്യിൽ ഉണങ്ങിയ വാഴയിലയിൽ പൊതിഞ്ഞ ഉണക്കമീനും, വലതുകയ്യിൽ മണ്ണെണ്ണ കുപ്പിയുമായി കാവടിയാട്ടക്കാരെ പോലെ നടന്നു നീങ്ങുന്നതായി കാണാം. അരി സഞ്ചിയിലേക്ക് മണ്ണെണ്ണ ഒലിച്ചിറങ്ങി ഒരുമാസക്കാലം മണ്ണെണ്ണയുടെ ഗന്ധമുള്ള ചോറുണ്ട കാലവുമുണ്ടായിരുന്നു. അതുകൊണ്ടൊന്നും ഒരു രോഗവും റിപ്പോർട്ട് ചെയ്തിരുന്നില്ല.

ചാക്കരി വരുന്ന സമയം കടകളിൽ പതിവില്ലാത്ത തിരക്കായിരിക്കും. പച്ചരിയിൽ പലപ്പോഴും പുഴുവിന്റെ കൂടുകൾ വരെ ഉണ്ടാകുമായിരുന്നെങ്കിലും ആരും പരാതി പറഞ്ഞിരുന്നില്ല. പലപ്പോഴും ചോറിന്റെ ദുർഗന്ധം “വാറ സോപ്പ്” (ബാർ സോപ്പിന് അങ്ങനാണ് പറഞ്ഞിരുന്നത്) ഇട്ടു കഴുകിയാലും പോകില്ലായിരുന്നു.

സാധനങ്ങളുമായി വീട്ടിലെത്താൻ ഏഴ് മണി ആവും. പുരയിലെത്തിയാൽ ആദ്യം കുപ്പിയിലെ മണ്ണെണ്ണ, വീടിലെ കെടാറായ വിളക്കിൽ ഒഴിച്ച് അതിന് ജീവൻ വെപ്പിക്കും. പിന്നീട് ആ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ സഞ്ചിയിലെ അരി നാഴി കൊണ്ട് അളന്നെടുത്ത് മുറത്തിലാക്കി അരിയിൽ നിന്ന് കല്ലും, മണ്ണും, ചെള്ളും മാറ്റി ചോറുണ്ടാക്കി തിന്നും.

റേഷൻകടയോളം ചർച്ചാവിഷയമായ മറ്റൊന്നുകൂടി എൺപതുകളിൽ കേരളത്തിലെത്തി. മാവേലി സ്റ്റോറുകൾ! റേഷൻകടയിൽ കിട്ടാത്ത പാമോയിലായിരുന്നു അവിടുത്തെ ഗ്ലാമർ താരം. സെക്കൻഡ് ഷോ കഴിഞ്ഞ് റേഷൻകാർഡുമായി മാവേലി സ്റ്റോറുകൾക്കു മുന്നിൽ ക്യൂ നിന്നവരുവരെ അക്കാലത്ത് നമ്മുടെ നാട്ടിലുണ്ടായിരുന്നു. പിറ്റേന്ന് ഉച്ചയോടെ മാവേലി സ്റ്റോറിൽനിന്ന് വിലകുറച്ചു വാങ്ങിയ പാമോയിലും പലചരക്കുമൊക്കെ തോളത്തു വച്ച് ദിഗ്വിജയം കഴിഞ്ഞ രാജകുമാരന്മാരെപ്പോലെ അവർ വീടുകളിലേക്ക് മടങ്ങി.

സമർപ്പണം – റേഷൻ കടയിൽ വരി നിന്ന് അരി വാങ്ങി ചോറ് കഴിച്ചവർക്ക്…❤️
കടപ്പാട്
വല്ലാത്തൊരു നൊസ്റ്റാൾജിയ സമ്മാനിച്ച
കാലത്തിന് പിറകിലേക്ക് കൊണ്ടുപോയ
വാട്സ് ആപ്പിന്റെ അജ്ഞാതനായ എഴുത്തുകാരന് ഒരു വലിയ സല്യൂട്ട്..🔥
കഴിഞ്ഞുപോയ തലമുറയുടെ റേഷൻ കടക്കാലം ഹൃദ്യമായി കൃത്യമായി താങ്കൾ
പകർത്തിവെച്ചിരിക്കുന്നു..💚❤️
അഭിനന്ദിക്കാതെ തരമില്ല..💐

Women’s Day

മാധവിക്കുട്ടിയുടെ ‘നെയ്‌പ്പായസം’ എന്ന കഥ വായിച്ചിട്ടുണ്ടോ..???!!!

വായിച്ചിട്ടില്ലെങ്കിൽ വായിക്കണം…

1962 ൽ എഴുതിയതാണ്‌..

ഇപ്പോഴും വായിക്കുമ്പോൾ നെഞ്ചൊന്ന് പിടയും…

ഭർത്താവിനേയും, മക്കളേയും സ്നേഹിച്ചും, പരിചരിച്ചും കഴിയുന്ന പാവമൊരു വീട്ടമ്മ…!!!

ഒരു ദിവസം അവർ ജോലികൾക്കിടയിൽ, എപ്പോഴോ, അടുക്കളയിൽ,
ഒരു ചൂലിന്റെ ചാരെ, മരിച്ചു വീഴുന്നു…

അവളുടെ അനക്കങ്ങളില്ലാത്ത വീട്‌ പെട്ടെന്നൊരു മൗനം നിറഞ്ഞ കെട്ടിടമായി…!!!

അച്ഛനും, മക്കളും ഒന്നും ചെയ്യാനാകാതെ കരഞ്ഞു…!!!

ശവദാഹം കഴിഞ്ഞ്‌ മടങ്ങി യെത്തിയ അച്ഛൻ അടുക്കളയിലേക്ക്‌ കയറി. മക്കൾക്ക്‌ നല്ല വിശപ്പുണ്ടാകും… അവർക്ക്‌ വല്ലതുമുണ്ടാക്കി കൊടുക്കണം. മൂടിവെച്ചൊരു പാത്രം കണ്ടു,തുറന്നു നോക്കി യപ്പോൾ അയാളുടെ ഹൃദയം വിങ്ങി….!!!
ചപ്പാത്തി,ചോറ്‌, കിഴങ്ങുകൂട്ടാൻ,ഉപ്പേരി, തൈര്‌, പിന്നെയൊരു സ്ഫടികപ്പാത്രത്തിൽ “നെയ്‌പ്പായസവും…!!!

ഓരോരുത്തരുടേയും ഇഷ്ടങ്ങൾക്കൊത്തുള്ള വിഭവങ്ങൾ….!!!

ഈ ലോകത്ത് അവസാനമായി അവളൊരുക്കിവെച്ച ധർമ്മം….!!!

മക്കൾ അതെടുത്ത്‌ കഴിക്കു മ്പോൾ, അദ്ദേഹം അവളിരി ക്കാറുള്ള പലകമേൽ സ്നേഹ വാൽസല്യങ്ങളോടെ വെറുതെയിരിക്കുക മാത്രം ചെയ്തു..

എല്ലാരും ഒരേ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു… “അമ്മ അസ്സല്‌ നെയ്‌പ്പായസാ ഉണ്ടാക്ക്യേ…!!!

ജീവനോടെ കൂടെയുണ്ടായ പ്പോൾ അത്ര നല്ല വാക്കുകളും സ്നേഹപ്രകടനങ്ങളും ഒരു പക്ഷേ അവൾക്ക്‌ കിട്ടിക്കാണില്ല…!!!

നമ്മുടെ ജീവിതത്തിലേക്ക്‌ വരൂ…!!!

നമ്മുടെയൊരു സ്നേഹവാക്ക്‌ കേൾക്കാൻ കൊതിക്കുന്ന അവളുണ്ട്‌ തൊട്ടരികിൽ…!!!

എന്നിട്ടും എത്ര പിശുക്കരാണ്‌ പലപ്പോഴും നമ്മൾ….!!!

വീട്ടിലെ എല്ലാ ജോലികളും അവൾ ഓടിനടന്ന് ചെയ്തിട്ടും ചെയ്യാതെ പോയ കുഞ്ഞു കാര്യങ്ങളുടെ പേരിൽ എത്ര കടുത്ത വാക്കുകളാണ്‌ നമ്മൾ പ്രയോഗിച്ചത്‌…???!!!

അവളുടെ ചെറിയ കൗതുകങ്ങളേയും, കിനാക്കളേയും, എത്ര നിസ്സാരമായാണ്‌ നമ്മൾ അവഗണിച്ചത്‌…!!!

എല്ലാർക്കും മുറികളുള്ള വീട്ടിൽ അവൾക്ക്‌ മാത്രം മുറിയില്ലാതെ പോയതെന്തു കൊണ്ടാകും…???!!!

എന്നിട്ടും ഒരു പക്ഷേ നമ്മുടെ പ്രാർത്ഥനയിൽ നമ്മൾ മാത്രമേയുള്ളൂ, അമ്മയുടെ പ്രാർത്ഥനയിൽ നമ്മളെല്ലാവരുമുണ്ട്‌….!!!

“സ്നേഹപ്രകടനം” ഒരു കലയാണ്‌.
എല്ലാർക്കും, ഭക്ഷണമൊരുക്കുന്നതിനിടയിൽ അവളുടെ ദാഹവും, ക്ഷീണവുമെല്ലാം അടുക്കളയിലെവിടെയോ മറന്നു വെയ്ക്കുന്നു…!!!

എല്ലാ നേരത്തും, അവളുടെയുള്ളിൽ നമ്മളേയുള്ളൂ… അത് നിങ്ങളുടെ അമ്മയാവാം, നിങ്ങളുടെ കുട്ടികളുടെ അമ്മയാവാം…
അത് ഓർമ വേണം…!!!

മറക്കരുത്, ജീവിച്ചിരിക്കുമ്പോൾ അവരെ സ്നേഹിക്കാനും, ബഹുമാനിക്കാനും, പ്രോത്സാഹിപ്പിക്കുവാനും കിട്ടുന്ന ഒരവസരവും…!!! _March 8_ *_Happy_* *International Women's Day Wishes*

മനസ്സിന്റെ പക്വത.

ശുഭ ചിന്ത

ജീവിതത്തിൽ ദിനംപ്രതി
യെന്നോണം പുതിയ പുതിയ വെല്ലുവിളികൾ വന്നു കൊണ്ടേഇരിക്കും
. പക്ഷേ അവയെ നാം എങ്ങനെ നേരിടണം?

ഏത്‌ വെല്ലുവിളികൾ ആയാലും ഒന്നുകിൽ നമുക്ക്‌ നിയന്ത്രിക്കാൻ സാധിക്കുന്നതൊ അല്ലെങ്കിൽ നിയന്ത്രിക്കാൻ സാധിക്കാത്തതോ ആകാം.

നിയന്ത്രണാധീതമായ ഒരു കാര്യത്തെ കുറിച്ച്‌ നാം വ്യാകുലപ്പെട്ടിട്ട്‌ ഒരു കാര്യവും ഇല്ല. കാരണം അതിന്റെ നിയന്ത്രണം നമ്മുടെ പക്കൽ അല്ല. ഇനി നിയന്ത്രണാധീനമായ കാര്യമാണെന്ന് വച്ചാൽ , അവിടെ നമുക്ക്‌ തന്നെ കാര്യങ്ങൾ ശരിയായ ട്രാക്കിലേക്ക്‌ കൊണ്ടുവരാൻ സാധിക്കുന്നതുകൊണ്ട്‌ അവിടെയും നമുക്ക് ആധിപിടിക്കേണ്ട കാര്യം വരുന്നില്ല.

പ്രതിസന്ധികളുടെ ആഴത്തേക്കാൾ അവയോടുള്ള സമീപനത്തിലെ അപാകതയാണ്‌ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്‌.

നിയന്ത്രിക്കാൻ ആകാ
ത്ത സാഹചര്യങ്ങളെ
ക്കാൾ അപകടകരം നിയന്ത്രിക്കാൻ ആകാ ത്ത മനസ്സാണ്‌. നിസ്സഹായനാണെന്ന് ഉറപ്പുള്ളപ്പോൾ സംയമനത്തോടെ ഇരിക്കുന്നതാണ്‌ ഉചിതം . എന്നാൽ സാമാന്യ ബുദ്ധി കൊണ്ടൊ സാഹസി കതകൊണ്ടൊ വരുതിയിൽ ആക്കാനുള്ള സാധ്യതയുണ്ടെങ്കിൽ അതിനായി മുന്നിട്ടിറങ്ങാനുള്ള സന്നദ്ധതയും വേണം.

ഒന്ന് ശാന്തമായാൽ പരിഹാരമാകുന്ന പല പ്രശ്നങ്ങളും ഉണ്ട്‌. ഒന്ന് ശ്രദ്ധിച്ചാൽ പ്രതിവിധി കണ്ടെത്താവുന്ന വെല്ലുവിളികളുമുണ്ട്‌. ഓരോന്നിനും അത്‌ അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകുന്നതാണ്‌ മനസ്സിന്റെ പക്വത. ശുഭദിനം നേരുന്നു. പി. എം. എൻ.നമ്പൂതിരി .

പരമഹംസർ – കേശവ ചന്ദ്ര സെൻകേശവ ചന്ദ്ര സെൻ

ഒരിക്കൽ തത്വജ്ഞാനിയും ചിന്തകനുമായിരുന്ന കേശവ ചന്ദ്ര സെൻ ‘ശ്രീരാമകൃഷ്ണ പരമഹംസരെ കാണാൻ ചെന്നു. വലിയ വലിയ വാഗ്വാദങ്ങൾ നടത്താൻ കഴിവുള്ള അയാൾക്ക് ശ്രീരാമകൃഷ്ണനെ തോൽപിക്കണം. ദൈവത്തിനെതിരെ മതത്തിനെതിരെ പരമഹംസർ ചെയ്തിരുന്ന എല്ലാ അസംബന്ധങ്ങൾക്കുമെതിരെ അയാൾ വാദിച്ചു. ദൈവമില്ലെന്നും, ആരും ഒരിക്കലും ദൈവാസ്തിത്വം തെളിയിച്ചിട്ടെല്ലെന്നും പരമഹംസർ ഒരു വിഡ്ഡിയാണെന്നും അയാൾ വാദിച്ചു. അദ്ദേഹം ഏറെ നേരം സംസാരിച്ചുകൊണ്ടിരുന്നു. ക്രമേണ പതുക്കെ പതുക്കെ അദ്ദേഹത്തിന് ക്ഷീണമനുഭവപ്പെട്ട് തുടങ്ങി. എന്തെന്നാൽ രാമകൃഷ്ണൻ എല്ലാറ്റിനും ചിരിക്കുക മാത്രമായിരുന്നു. അദ്ദേഹം തർക്കം കേൾക്കുക മാത്രമല്ല, ചിരിക്കും, ചാടും, കേശവ ചന്ദ്രനെ ആശ്ലേഷിക്കും, ഉമ്മ വയ്ക്കും, എന്നിട്ട് പറയും.” സുന്ദരം! ഈ വാദം ഞാൻ മുമ്പു കേട്ടിട്ടേയില്ല! വളരെ ധൈഷണികം, സമർത്ഥം “

കേശവ ചന്ദ സെൻ അന്ധാളിച്ചു പോയി.
ആശ്രമത്തിന് ചുറ്റും ഒരുപാട് ആളുകൾ സംവാദം കേൾക്കാൻ കൂടിയിരുന്നു.
എന്തെങ്കിലും സംഭവിക്കുമെന്ന് അവർ കരുതിയിരുന്നു .വന്നത് വെറുതെയായെന്ന് അവർക്ക് തോന്നാൻ തുടങ്ങി.

രാമകൃഷ്ണൻ നൃത്തം ചെയ്തുകൊണ്ടും ചിരിച്ചുകൊണ്ടും പറഞ്ഞു. “ദൈവത്തെ പറ്റി എന്റെ മനസ്സിൽ എന്തെങ്കിലും സന്ദേഹമുണ്ടായിരുന്നുവെങ്കിൽ താങ്കൾ അതെല്ലാം ദൂരീകരിച്ചു. ദൈവമില്ലാതെ എങ്ങിനെയാണ് ഇത്രയധികം ധിഷണയുണ്ടാവുക? നിങ്ങൾ തന്നെ അതിനുള്ള തെളിവാകുന്നു. കേശവ ചന്ദ്രൻ ഞാൻ നിങ്ങളെ വിശ്വസിക്കുന്നു”

കേശവ ചന്ദ്രൻ തന്റെ സ്മരണകളിൽ എഴുതിയിരിക്കുന്നു.” രാമകൃഷ്ണന്റെ ചിരി എന്നെ തോൽപിച്ചു. എന്നെന്നേക്കുമായി തോൽപിച്ചു.എല്ലാ തർക്കങ്ങളും ഞാൻ മറന്നു. ഒക്കെ വങ്കത്തം! അദ്ദേഹം എനിക്കെതിരെ തർക്കിച്ചില്ല, എനിക്കെതിരെ ഒരു വാക്കും ഉച്ചരിച്ചതേയില്ല. എന്നെ ഉമ്മ വച്ചു, ആലിംഗനം ചെയ്തു, ചിരിച്ചു, നൃത്തം ചെയ്തു, മറ്റാരും അന്നുവരെ ചെയ്യാത്ത വിധത്തിൽ എന്റെ വാദമുഖങ്ങൾ അദ്ദേഹം ആസ്വദിച്ചു. ഞാനാകട്ടെ, അദ്ദേഹത്തിനെതിരെ തർക്കിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു. ” കേശവ ചന്ദ്ര,നിന്റെ സാന്നിദ്ധ്യം, നിന്റെ ബുദ്ധിശക്തി, നിന്റെ പ്രതിഭ…. അതു മതിയല്ലോ ദൈവമുണ്ടെന്ന് തെളിയിക്കാൻ.
കേശവ ചന്ദ്ര സെൻ എഴുതുന്നു.
പക്ഷെ ആ സാന്നിദ്ധ്യം ആ ചിരി ,ആ നൃത്തം ആ ആലിംഗനം ആ മുത്തം എനിക്ക് തെളിയിച്ചു തന്നു ദൈവമുണ്ടെന്ന്, അല്ലെങ്കിൽ എങ്ങിനെയാണ് രാമകൃഷ്ണനെന്നൊരു പ്രതിഭാസമുണ്ടാകുക?

നിരക്ഷരനായ രാമകൃഷ്ണന്, ഗ്രാമവാസിയായ രാമകൃഷ്ണന് നാഗരികനും അത്യാധുനികനും വിദ്യാസമ്പന്നനുമായ കേശവ ചന്ദ്രനേക്കാൾ എത്രയോ അഗാധതയുണ്ടായിരുന്നുവെന്ന് തെളിഞ്ഞു.
എന്താണ് സംഭവിച്ചത്? അതി മനോഹരമായ എന്തോ ചിലതു സംഭവിച്ചു.രാമകൃഷ്ണൻ ശരിക്കും മതാത്മകനാണ്.മതമെന്തെന്ന്, ദൈവീകതയെന്തെന്ന്‌ അദ്ദേഹത്തിനറിയാം.
ജീവിതത്തെ നൃത്തരൂപത്തിൽ സ്വീകരിക്കുക, ജീവിതത്തെ ഗാനാത്മകമായി എടുക്കുക, ജീവിതത്തെ അതിന്റെ ബഹുത്വത്തിൽ സ്വീകരിക്കുക. യാതൊരു വിധ വിധികൽപനയും കൂടാതെ ജീവിതത്തെ സ്നേഹിക്കുക. അതെന്താണോ അതേപടി സ്നേഹിക്കുക .
ജീവിത നിഗൂഡതകൾ പരിഹരിക്കാൻ ശ്രമിക്കുന്നവനല്ല സന്യാസി. ജീവിത നിഗൂഡതകളിലേക്ക് ഊളിയിടുന്നവനാണ് സന്യാസി.ആ നിഗൂഡതയെ ജീവിക്കുകയാണ് സന്യാസം. അത് പരിഹരിക്കലല്ല, അത് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ ഗൗരവക്കാരനാകുന്നു. അതിനെ ജീവിക്കുമ്പോൾ നിങ്ങൾ കൂടുതൽ വിനോദ ഭാവമുള്ളവനാകുന്നു.

🪶ഓഷോ🦇

മലമുകളിൽ ഒരു നിരീക്ഷകൻ –

മോട്ടിവേഷൻ

🌺🌺🌺🌺🌺🌺

നമസ്തേ 🙏

പങ്ക്‌ വെക്കാനുള്ള മനസ്സ്‌
നമുക്കുണ്ടെങ്കിൽ
നമ്മുടെ ഇല്ലായ്മയിലും
ഉള്ളത്‌ പങ്ക്‌ വെക്കാൻ
നമുക്കാവും

നമുക്കില്ലെങ്കിലും
മറ്റുള്ളവർക്ക്‌
നൽകാനുള്ള മനസ്സാണ്‌
മഹത്വമേറിയത്‌

നൽകുന്നത്‌ കൊണ്ട്‌
ഒരിക്കലും കുറവ്‌ വരില്ല
കൂടുതൽ വന്ന്
ചേരുകയേയുള്ളു

🌹 സുപ്രഭാതം🌹

Subhashitam 22

It’s a Happy Day Ahead
२ंजीतं☯
╰──────────────────╯
ശുഭദിനം🙏🙏
പരോപകാരായ ഫലന്തിവൃക്ഷാ
പരോപകാരായ വഹന്തി നദ്യ
പരോപകാരായ ദുഹന്തി ഗാവ
പരോപകാരാർഥമിദം ശരീരം.
╰──────────────────╯
⚛️°✓ renjiTham✓°🌈

02/02/2022


29 January 2022 Sat
╭──────────────────╮
Accept,
Adapt, &
be Contemplative
╰──────────────────╯
Hari Aum
➖〰️➖〰️➖〰️➖〰️➖
⚛️°✓ renjiTham✓°🌈
➖〰️➖〰️➖〰️➖〰️➖
२ंजीतं☯
╰──────────────────╯

❣️ ശാന്തമായ നിമിഷങ്ങൾ സുലഭമായി ലഭ്യമാവട്ടെ
സുപ്രഭാതം
ശുഭദിനം 🌈
renjith krishnan namboothiri

Good Morning
ശുഭദിനം🙏

താങ്ങിനിർത്താൻ ആരെങ്കിലും ഉണ്ടെന്ന് കണ്ടാൽ ഉറുമ്പ് കടിച്ചാലും നിലവിളിക്കും.
അതേ സമയം നമുക്ക്
നമ്മളെ ഉള്ളൂ എന്ന്
വിചാരിച്ചാൽ…
ഭൂമി കുലുക്കം വന്നാലും
പിടിച്ചു നിന്നോളും…!
╚═════•ೋೋ•═════╝
⚛️°✓ renjiTham✓°🌈

Good Morning & Happy Day ahead
🔯२ंजीतं☯••••••••••••••••••••••••••••••••
ഓരോ നിശ്വാസത്തെയും മരണമായും ഓരോ ശ്വാസത്തെയും ജനനമായും ധ്യാനിക്കുക !
😇 രസകരമായ ഒരു ധ്യാനം !
എത്ര കോടി അണുക്കൾ ,സൂക്ഷ്മ ജീവികൾ ,കോശങ്ങൾ ഈ മനുഷ്യന്റെ ഭാഗമായി നിമിഷം തോറും മരിക്കുന്നു,പുനർ ജനിക്കുന്നു.
❇️പുനരപി ജനനം പുനരപി മരണം !
സുപ്രഭാതം – ശുഭദിനം
╚═════•ೋೋ•═════╝
⚛️°✓ renjiTham✓°🌈
२ंजीतं☯ 18/11/21

Good Morning & Happy Week ahead
➖➖➖➖➖➖➖➖
മനസ്സുകൊണ്ട് മനസ്സിനെ അറിഞ്ഞാൽ,
ഹൃദയം കൊണ്ട് സ്നേഹത്തെ മനസ്സിലാക്കിയാൽ;
തമ്മിൽ കാണുന്നില്ല എന്ന ഒറ്റകാരണത്തിൽ അവസാനിക്കുന്നില്ല ഒരു സൗഹൃദവും ..
╚═════•ೋೋ•═════╝
⚛️°✓ renjiTham✓°🌈
15/11/21

ഹരി ഓം..നമസ്തേ
श्रीकृष्ण परमात्माने नम:

ബുദ്ധിശക്തി ഉപയോഗിച്ച്,
ഭക്തിപൂർവ്വം,
കർമ്മങ്ങളിൽ
വിനോദ യുക്ത സമീപനത്തോടെ, രസഭാവനയോടെ മുന്നേറുമ്പോൾ
നേട്ടങ്ങളും
*ഒപ്പം *അത്ഭുതങ്ങളും* സംഭവിക്കും.

ശുഭദിനം❤️


സുപ്രഭാതം
╚═════•ೋೋ•═════╝
⚛️°✓ renjiTham✓°🌈
06/11/2021