Watch “പൊന്നാങ്കണ്ണി ചീര കഴിക്കാം കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാം / Ponnamkanni Cheera / Gopu kodungallur” on YouTube

ശരീരം മുറകളെ ഓർത്തെടുക്കുമ്പോൾ – കളരിയും പ്രക്രിയാചിന്തയും – സുനില്‍ കുമാര്‍ | Views | Views | Muziriz Post

https://muzirizpost.com/news/4576/sunil-kumar-writes-on-kalari-payattu

Kannur Kalari കളരി രാഹുൽ Rahul ഗുരുക്കൾ Gurukkal

Kannur https://maps.app.goo.gl/YSfQwet1MadZPG9V6

പൂരക്കളി Poorakkali – close association with Kalari Vidya

മർമ്മ വിദ്യ

എന്താണ് മർമ്മം ? എന്താണ് മർമ്മ വിദ്യ ?


” അവന്റെ മർമ്മത്തു നോക്കി അടിയെടാ …”
നമ്മൾ സിനിമയിലൊക്കെ കേൾക്കാറുള്ള സ്ഥിരം ഡയലോഗാണ് ഇത് .’ മർമ്മം ‘ എന്ന പദം മരിക്കുക എന്നർത്ഥമുള്ള ‘മൃ’എന്ന ധാതുവിൽ നിന്ന് ഉത്ഭവിച്ചതാണ്. അതിൽ നിന്നു തന്നെ മർമ്മത്തിന്‍റെ പ്രാധാന്യം വ്യക്തമാണ്.

മുറിയുകയോ,അടി മുതലായതു കൊണ്ട് ചതവ് പറ്റുകയോ വ്രണം ഉണ്ടാവുകയോ ചെയ്താൽ മരണം സംഭവിക്കുന്ന സ്ഥലത്തെയാണ് മർമ്മം എന്ന്‍ പറയുന്നത്.
vital spot of body എന്നും vulnerable spot എന്നും മർമ്മത്തെ പറയുന്നു.

ഏതാണ്ട് അയ്യായിരം വർഷങ്ങളോളം പഴക്കം വരുന്ന മർമ്മശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവ് അഗസ്ത്യ മഹർഷിയാണെന്ന കാര്യത്തിൽ പൊതുവേ വിശ്വസിച്ച് വരുന്നു.

ഒരു മനുഷ്യ ശരീരത്തിൽ 108 മർമ്മങ്ങളാണ് സ്ഥിതി ചെയ്യുന്നത്.
‘മർമ്മത്ത് തല്ലരുത് ‘ ‘മർമ്മത്താണ് കുരുവന്നിരിക്കുന്നത് ‘ എന്നെല്ലാം ആളുകൾ പറയാറുള്ളത് മർമ്മത്തി ന്‍റെ പ്രാധാന്യം മനസ്സിലാക്കി തന്നെയാണ്.
മുൻ നൂൽ , പിൻ നൂൽ എന്നിവയാണ് മർമ്മ ശാസ്ത്രങ്ങളുടെ മൂല ഗ്രന്ഥങ്ങൾ .
അഗസ്ത്യരുടെ ശിഷ്യനായ ഭോഗർ മുനി എഴുതിയ ‘ഭോഗർ പാടലി’ യെ അടിസ്ഥാനപ്പെടുത്തിയാണ് മർമ്മശാസ്ത്രങ്ങളുടെ രചന നടന്നിട്ടുള്ളത്. “മർമ്മമറിയുന്നവൻ തല്ലാൻ പാടില്ല ” എന്നാണ് പഴമൊഴി.

സംസ്കൃതത്തിലും തമിഴിലുമാണ് മർമ്മ ശാസ്ത്രങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്.
അതിന് പുറമേ പുരാതന കേരളത്തിലെ ആയോധനവിദഗ്ദരായ കളരിഗുരുക്കന്മാരും ആശാന്മാരും സ്വന്തം അനുഭവങ്ങളിൽ നിന്നും ഗ്രഹിച്ച അഭ്യാസമർമ്മങ്ങളും കളരി മർമ്മങ്ങളും മർമ്മശാസ്ത്രങ്ങളിൽ കൂട്ടി ചേർക്കപ്പെട്ടിട്ടുണ്ട്.

മർമ്മ സ്ഥാനങ്ങളെ ആറ് വിഭാഗങ്ങളാക്കി തരം തിരിച്ചിട്ടുണ്ട്.

1- മാംസ മർമ്മം
2- അസ്ഥി മർമ്മം
3- സിരാ മർമ്മം
4- സന്ധി മർമ്മം
5- സ്നായു മർമ്മം
6- ധമനീ മർമ്മം

ഇവിടങ്ങളിൽ ആഘാതമേറ്റാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് വിവിധ രീതികളിലായിരിക്കും.

ശരീര ഭാഗങ്ങളിലുള്ള മർമ്മങ്ങളുടെ എണ്ണങ്ങൾ .

1- ഓരോ കാലിലും പതിനൊന്ന് വീതം ഇരുപത്തിരണ്ട്.
11×2 =22
2- ഓരോ കയ്യിലും പതിനൊന്ന് വീതം ഇരുപത്തിരണ്ട്.
11×2 =22
3- മാറിടത്തിൽ ഒമ്പത് 09
4- വയറ്റിൽ മൂന്ന്‍ 3 5- പിൻ ഭാഗത്ത് പതിനാല് 14 6- കഴുത്ത് മുതൽ തലയടക്കം മുപ്പത്തേഴ് 37
= മൊത്തം 108

ശരീരത്തിൽ ജീവൻ അല്ലെങ്കിൽ ശ്വാസം അല്ലെങ്കിൽ പ്രാണവായു തങ്ങി നിൽക്കുന്ന ഇടങ്ങളാണ് മർമ്മങ്ങൾ .
ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മുറിവോ ക്ഷതമോ കൊണ്ട് ശരീരത്തിന് വിഷമതകളോ ജീവഹാനിയൊ സംഭവിക്കുകയൊ ചെയ്യുന്ന സ്ഥാനങ്ങളാണ് മർമ്മങ്ങൾ.

“വിഷമം സ്പന്ദനം യത്ര പീടിതെ രുക്ച്ച മർമതൽ ” (അഷ്ടാ0ഗ ഹൃദയം).
വിട്ടു വിട്ടു സ്പന്ധിക്കുകയും അമർത്തുമ്പോൾ വേദനിക്കുകയും ചെയ്യുന്ന ശരീര ഭാഗങ്ങളെയാണ് മർമസ്ഥാനങ്ങൾ എന്ന് പറയുന്നത്.
ഇത് ജീവൽ സ്ഥാനങ്ങൾ ആണ്.
ജീവൻ ശരീരത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു,
ആ ജീവൻ
ഞരമ്പുകളുടെ സന്ധികളിൽ അല്ലെങ്കിൽ ഇടുക്കളിൽ താങ്ങിയിരിക്കുന്നു,
മർമം യധാർഥത്തിൽ രോഗത്തിനും രോഗവിമുക്തിയ്ക്കും കാരണമാകുന്ന സ്ഥാനങ്ങളാണ്. സിദ്ധൻമാരാണ് മർമചികിത്സ ചെയ്യുന്നത്.

ഇത് ഒരു രഹസ്യ ശാസ്ത്രം ആണ്. ജീവന് അപകടം വരുത്താൻ കാരണമാകുന്ന ഇത്തരം രഹസ്യങ്ങളെ ദുഷ്ടശക്തികളിൽ നിന്നും മറച്ചു വച്ചിരിക്കുന്നു.
ഗുരുകുല സമ്പ്രദായപ്രകാരമാണ് ഈ വിദ്യ മറ്റുള്ളവരിൽ എത്തുന്നത്.
ഉത്തമനായ ശിഷ്യന് മാത്രമേ ഗുരുക്കന്മാർ ഈ വിദ്യ നല്കിയിരിക്കുന്നുള്ളൂ .
കളരി സമ്പ്രദായത്തിൽ കൂടെയാണ് ഇത് പഠിപ്പിക്കുന്നത്‌.

ഭാരതത്തിൽ ഉടലെടുത്ത ആയോധനകലയാണ് മർമ്മവിദ്യ.
പരശുരാമനാണ് കളരി വിദ്യ സ്ഥാപിച്ചത്.
പരശുരാമനും , അഗസ്ത്യ മഹർഷിയും, ലങ്കാധിപതി രാവണനും മർമ്മ വിദ്യയിൽ പ്രഗൽഭരായിരുന്നു.
.ഭാരതത്തിലെ മർമ്മവിദ്യ അഗസ്ത്യമഹർഷിയുടെ സംഭാവനയാണ്.
ലങ്കയിലെ മർമ്മ വിദ്യകൾ ലങ്കാ ചക്രവർത്തി ആയിരുന്ന രാവണൻ്റെതും ആണ്.

മിടിക്കുന്ന, ബലം പ്രയോഗിച്ചാൽ വേദന ഉണ്ടാകുന്ന ശരീര ഭാഗത്തിനെ മർമ്മം എന്ന് പറയുന്നു. ഇവിടങ്ങളിൽ യുക്തിയോടെ ഏൽപ്പിക്കുന്ന പ്രഹരം തൽക്കാലത്തേക്കോ സ്ഥിരമായൊ ശത്രുവിനെ തളർത്തും.

പലതരം മർമ്മ വിദ്യകൾ

തൊടു മർമ്മം.

96 നാഡീ ഭാഗങ്ങളിൽ തൊടുന്നതിലൂടെ എതിരാളിയുടെ ശരീരചലനങ്ങളും പ്രവർത്തനവും നിശ്ചലമാക്കുന്ന മർമ്മ വിദ്യ.

വാൾ, ഗദ, കഠാര ,ദണ്ഡ്I തുടങ്ങിയവയുമായി എതിരാളികൾ ആക്രമിക്കുമ്പോൾ സാധാരണക്കാർ പിന്നോക്കം ഒഴിഞ്ഞുമാറുകയാണ് ചെയ്യുക.
എന്നാൽ അങ്ങനെ ചെയ്യുന്നത് ദോഷകരം എന്ന് രാവണ ഗീതയിൽ പറയുന്നു.
ഒന്നോ രണ്ടോ തവണ ഒഴിഞ്ഞു മാറിയാലും പിന്നീട് പ്രഹരം ഏൽക്കാൻ സാധ്യതയുണ്ട്.
ഇത്തരം ആയുധങ്ങൾ കൊണ്ട് തലയ്ക്കോ ദേഹത്തിലെ മറ്റേതെങ്കിലും ഭാഗത്തിനോ അടികൊണ്ടാൽ ഏതൊരു വ്യക്തിയും നിലത്തിരുന്നു പോകും.
പിന്നെ ശത്രുവിന് നമ്മെ എളുപ്പം കീഴ്പ്പെടുത്താനും പറ്റും.

ആയതിനാൽ നാം നിരായുധനായി നിൽക്കുന്ന വേളയിലും എതിരാളികൾ ആയുധവുമായി ആക്രമിക്കാൻ വന്നാൽ ഒഴിഞ്ഞു മാറാതെ മുന്നോട്ടു കയറി 96 മർമ്മസ്ഥാനങ്ങളിൽ ഒന്നിൽ യഥോചിതം പ്രഹരിച്ച് ശത്രുവിനെ ശേഷി ഇല്ലാത്തവൻ ആക്കാമെന്ന് രാവണൻ പറയുന്നു.
ആയുധം ശത്രുവിൻ്റെ കയ്യിൽ നിന്നും പിടിച്ചെടുക്കാനും ശത്രുവിൻ്റെ ബലം ഇല്ലാതാക്കാനും ഈ മർമ്മ വിദ്യക്ക്‌ കഴിയും.

ശത്രു ഉപയോഗിക്കുന്ന ആയുധത്തിന്റെ പ്രഹര പരിധിക്ക് അകത്തുകയറി നിന്നാകണം ഈ മർമ്മവിദ്യ പ്രയോഗിക്കേണ്ടത്.
ആയുധത്തിൽ നിന്നും അകലം പാലിച്ച് നിന്നാൽ ശത്രുവിന്റെ പ്രഹരമേറ്റ് വീഴുവാൻ സാധ്യതയുണ്ട്.

അഗസ്ത്യമുനി വിഭാവനംചെയ്യുന്ന തൊടു മർമ്മം രാവണൻ്റേ വിധിയിൽ നിന്ന് വ്യത്യസ്തമാണ്.

പടു മർമ്മം.

12 മർമ്മ കേന്ദ്രങ്ങളിൽ പെട്ടെന്ന് തന്നെ രൂക്ഷമായ അഘാതങ്ങൾ ഉണ്ടാക്കുന്ന മർമ്മ കല.
നിരായുധനായി നിൽക്കുന്ന വേളയിലും/പടക്കളത്തിൽ ആയുധങ്ങൾ നഷ്ടപ്പെട്ടോ/ആയുധങ്ങൾ ശത്രുവിനാൽ പിടിച്ചുപറിക്കപ്പെട്ടോ നിൽക്കുന്ന അവസരങ്ങളിൽ ഉപയോഗിക്കണമെന്ന് രാവണൻ നിർദ്ദേശിക്കുന്നു.

നോക്കു മർമ്മം (മൈതീണ്ടാ കലൈ)

ദൃഷ്ടിയിൽ മറ്റുള്ളവരെ സ്തംഭിപ്പിച്ചു നിർത്തുന്ന മർമ്മ വിദ്യ.
സന്യാസിമാർ വന്യമൃഗങ്ങളെ വരെ അടക്കി വന്നത് ഇത്തരം രീതിയിലൂടെ ആണെന്ന് പറയുന്നു.
ശത്രുവിനെ ഒറ്റനോട്ടം കൊണ്ട് ബോധരഹിതനാക്കാനുള്ള സിദ്ധി ബോധിധർമ്മൻ എന്ന ഭാരതീയ സന്യാസിയാണ് വികസിപ്പിച്ചെടുത്തത് .
അതായത് ആധുനിക വൈദ്യ ശാസ്ത്രത്തിലെ ഹിപ്നോട്ടിസം .

ഊത്തു മർമ്മം :

ബന്ധനത്തിന് അകപ്പെട്ട അവസ്ഥയിൽ ഊതുന്നതിലൂടെ ശത്രുവിനെ വീഴ്ത്താം എന്ന് പറയുന്നു.
എന്നാൽ ഔദ്യോഗികമായി ഈ മർമ്മവിദ്യ ആചരിക്കുന്നവരും അഭ്യസിക്കുന്നവരും ആരാണെന്ന് വ്യക്തമല്ല.
മറ്റുള്ള മർമ്മ വിദ്യകൾ നിരവധി സ്ഥാപനങ്ങൾ പഠിപ്പിക്കുന്നുണ്ട്.

നാക്ക് മർമ്മം :
നാവുകൊണ്ട് ഉഴിയുന്നതിലൂടെയും ദേഹത്തിന് ക്ഷതം വരുത്താം എന്ന് പറയുന്നു.
മൗര്യ സാമ്രാജ്യ കാലത്തു വിഷകന്യകമാരും ഈ മർമ്മവിദ്യ അഭ്യാസിച്ചിരുന്നു.

തട്ടു മർമ്മം. :
ഗുരു ശിഷ്യന് പകർന്നുനൽകുന്ന രഹസ്യ മുറകൾ.

സിദ്ധ ചികിത്സ പ്രകാരം മനുഷ്യശരീരത്തിൽ 108 മർമ്മങ്ങൾ ആണുള്ളത്.
ആനയുടെ ശരീരത്തിലെ മർമ്മങ്ങളുടെ എണ്ണം 107ആണ്.