Sneha Sadya

ഈ പുണ്യ പെരുന്നാള്‍ ദിനത്തില്‍ ഒരുപോതി ഒരു പൊതി ചോറ് കൈമാറാന്‍ നിങ്ങള്‍ തയ്യാറാണോ. നമുക്ക് ഒരുപാട് പേരുടെ വിശപ്പകറ്റാം.

ആഘോഷങ്ങളെല്ലാം സന്തോഷം പരസ്പരം പകരാന്‍, വേദനകള്‍ മറന്നു പുഞ്ചിരിക്കാന്‍ നമുക്കു വീണു കിട്ടുന്ന മുഹൂര്‍ത്തങ്ങളാണ്‌ .ജാതി-മത-വര്‍ണ്ണ-രാഷ്ട്രീയ അതിര്‍ വരമ്പുകള്‍ നമ്മെ ഏതു വേറിട്ട കള്ളികളില്‍ നിര്‍ത്തുമ്പോഴും, ആ വേര്‍തിരിവുകള്‍ എത്ര ദുര്‍ബ്ബലമാണെന്നു നമ്മെ ബോധ്യപ്പെടുത്തി, നമുക്ക് പരസ്പരം ഒഴുകി നിറഞ്ഞ് അലിയാന്‍ കഴിയുന്നു എന്നുള്ളതാണു ഓരോ ആഘോഷവും നമുക്കു നല്‍കുന്ന സന്ദേശവും….

അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്‍റെ മഹത്തായ സൂചനയാകുന്നു ബക്രീദ് . പരിപൂര്‍ണ്ണമായ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും
ആഘോഷമാണ് ബക്രീദ്.

പുതു വസ്ത്രവും ഇഷ്ട്ടമുള്ള ഭക്ഷണവും സന്തോഷവും സ്നേഹവും ഒക്കെ കൊണ്ട് ഈ പെരുന്നാള്‍ നമ്മള്‍ എല്ലാവരും ആഘോഷിക്കാന്‍ പോവുകയാണ്. പക്ഷെ ഇതിലൊന്നും പങ്കെടുക്കാന്‍ ആകാതെ ഒരുനേരത്തെ പോലും ഭക്ഷണത്തിന് വക ഇല്ലാതെ ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട, തെരുവില്‍ തനിച്ചായവര്‍. അവരെ എല്ലാവരെയും നമുക്ക് ഈ ആഘോഷത്തില്‍ പങ്കു ചേര്‍ക്കാം.

പെരുന്നാള്‍ ആശംസകള്‍ കൈമാറുക എന്നത് മനസ്സിന് സന്തോഷം നല്‍കുന്ന ഒരു പുണ്യ പ്രവര്‍ത്തി തന്നെയാണ്. ഈ സന്ദേശങ്ങള്‍ കൈമാറുന്ന കൂട്ടത്തില്‍ ഒരു പൊതി ചോറ് കൂടെ കൈമാറാന്‍ നിങ്ങള്‍ തയ്യാറാണോ. തെരുവില്‍ അലയുന്നവര്‍ക്കും പാവങ്ങള്‍ക്കും ഈ ഒരു ദിവസമെങ്കിലും വയറു നിറച്ചു കിടക്കാമല്ലോ.

ഇക്കഴിഞ്ഞ ചെറിയ പെരുന്നാള്‍ ദിവസവും പൊതു പണിമുടക്ക് ദിവസത്തിലും നടത്തിയ സ്നേഹസദ്യ വളരെ വലിയ വിജയമായിരുന്നു. ചെറിയ പെരുന്നാള്‍ ദിവസം കാസറഗോഡ് ജില്ലയില്‍ മുഴുവനും ഭക്ഷണ പൊതികള്‍ വിതരണം ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മുഴുവന്‍ പ്രവര്‍ത്തകരും.

ഒരുപക്ഷെ എല്ലാവരുടെയും എല്ലാനേരത്തെയും വിശപ്പകറ്റാന്‍ നമ്മളെ കൊണ്ട് കഴിഞ്ഞെന് വരില്ല. എങ്കിലും ഒരാളുടെയെങ്കില്‍ ഒരുനേരത്തെ വിശപ്പകറ്റാന്‍ കഴിഞ്ഞാല്‍ അത്രയും സന്തോഷം.
പെരുന്നാള്‍ ദിവസം ഭക്ഷണത്തിന്‍റെ ഒരു ഓഹരി ഇവരെ പോലെ ഉള്ളവര്ക്കാകയി മാറ്റി വച്ചുടെ. നിങ്ങള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തില്‍ ഒരാള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം, ഒരു പൊതി നിങ്ങള്‍ മാറ്റി വയ്ക്കാന്‍ തയ്യാറാണെങ്കില്‍ അത് ഞങ്ങള്‍ നിങ്ങളുടെ വീട്ടില്‍ വന്നു ശേഖരിക്കുകയും തെരുവില്‍ കഴിയുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും മറ്റു അനാധലയങ്ങള്‍ക്കും എത്തിച്ചു കൊടുക്കുകയും ചെയ്യും. നിങ്ങള്‍ തയ്യാറാണെങ്കില്‍ ഞങ്ങളെ വിളിക്കുക.
കാസറഗോഡ് ജില്ല
സനല്‍ ലാല്‍ : 9400730009 – വിനേഷ് : 97446 33458
ദിനൂപ് : 9656953417 – ഷനൂപ് : 9446308444
നിതിന്‍ : 8089278079

TEAM BLOOD DONORS KERALA KASARAGOD CHAPTER

Krishna

നിങ്ങളുടെ വംശത്തിന്റെ നന്മയ്ക്കും മനുഷ്യരാശിയുടെ സ്വസ്തിക്കുംവേണ്ടി ത്യാഗങ്ങള് ചെയ്യുന്നത് വളരെ വലിയ കൃത്യങ്ങളാണ്.
ഈ ജീവിതത്തിലുള്ളതെന്താണ്? നിങ്ങള് ഹിന്ദുക്കളാണ്; ജീവിതം ശാശ്വതമെന്ന നൈസര്ഗ്ഗികബോധമാണ് നിങ്ങള്ക്കുള്ളത്.
ചിലപ്പോള് ചെറുപ്പക്കാര് വന്ന് എന്നോടു നീരീശ്വരതയെപ്പറ്റി സംസാരിക്കാറുണ്ട്. ഒരു ഹിന്ദുവിനു നിരീശ്വരനാകാമെന്ന് ഞാന് വിശ്വസിക്കുന്നില്ല. അവന് യൂറോപ്പിലുണ്ടായ പുസ്തകങ്ങള് വായിച്ചേക്കും. ഭൗതിക വാദിയാണെന്നു സ്വയം വിശ്വസിച്ചേക്കും.
പക്ഷേ ഇതൊക്കെതാല്ക്കാലികംമാത്രം. ഇതു നിങ്ങളുടെ രക്തത്തിലുള്ളതല്ല. നിങ്ങളുടെ ഘടനയില്ലാത്തതു വിശ്വസിക്കാന് നിങ്ങള്ക്കു വയ്യ. നിങ്ങളെ സംബന്ധിച്ചിടത്തോളം അത് ആശയറ്റ ഒരു പ്രവൃത്തിയാകും; അതുപോലുള്ളതൊന്നും ചെയ്യാന് തുനിയരുത്.കുട്ടിക്കാലത്തു ഞാന് അതു ചെയ്യാന് യത്‌നിച്ചു; പക്ഷേ, കഴിഞ്ഞില്ല. ജീവിതം ഹ്രസ്വമാണ്.
എന്നാല് ആത്മാവ് അമരവും ശാശ്വതവുമാണ്. മരണമെന്ന വസ്തുത നിശ്ചിതമായിരിക്കെ, ഒരു വലിയ ആദര്ശം സ്വീകരിച്ചിട്ട് അതിനുവേണ്ടി ജീവിതം മുഴുവന് നല്കുകതന്നെ. ഇതാകട്ടെ നമ്മുടെതീരുമാനം. 
സ്വജനതയുടെ മോക്ഷത്തിനായി കൂടെക്കൂടെ പിറക്കുന്ന ഭഗവാന് ഇവയാണ് നമ്മുടെ മതഗ്രന്ഥങ്ങളിലെ വാക്കുകള്.
മഹാനായ ആ കൃഷ്ണന് നമ്മെ അനുഗ്രഹിക്കുകയും ലക്ഷ്യപ്രാപ്തിക്ക് തുണയ്ക്കുകയും ചെയ്യട്ടെ.
സ്വാമി വിവേകാന്ദൻ

Foot ball

തൃശൂർ ജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലത്തിനുള്ള പ്രത്തേകത അന്നാട്ടുകാരുടെ ഫുട്ബാൾ ഭ്രാന്ത് ആണ് , കൊല്ലാ കൊല്ലം എരുമപ്പെട്ടിയിൽ നടക്കാറുള്ള സെവെൻസ് ഫുട്ബോൾ ടൂർണമെൻറ്റ് തൃശൂർ ജില്ലയിൽ നടക്കുന്ന പൂരങ്ങൾ പോലെ തന്നെ പ്രശസ്തവും ആണ് . മലയാളി വീട്ടിലിരുന്ന് ടി.വി യിലൂടെ ഫുട്ബാൾ കണ്ട് ഹരം കൊള്ളൂന്നതിനു മുൻപ് നടന്ന ഒരു സെവൻസ് കാലം —
ബ്രദേർസ് ആണ് അക്കാലത്തെ എരുമപ്പെട്ടിയിലെ ഫേവരേറ്റുകൾ തുടർച്ചയായി കപ്പെടുത്ത് കൊണ്ടിരിക്കുന്ന ബ്രദേർസിലെ സൈഡ് ബെഞ്ചിൽ ഇരിക്കുന്നവർക്ക് പോലും ആരാധകർ ഉള്ള കാലം , ആ വർഷത്തെ ബ്രദേർസിന്റ്റെ ഉദ്ഘാടന മത്സരം തൃശ്ശൂരിലെ ഏതോ കേട്ട് കേൾവിയില്ലാത്ത ക്ലബ്‌മായായിരുന്നു ,കളി കാണാനെത്തിയ ബ്രദേർസ് ഫാൻ എതിരാളികളായി വന്നിരിക്കുന്ന കുട്ടി ട്രൌസർ ഇട്ട മീശ മുളക്കാത്ത ചെക്കൻമാരെ ഒന്ന് പരിഹാസത്തോടെ നോക്കി ഗാലറിയിൽ ഇരുന്നു , എല്ലുറപ്പില്ലാത്ത ചെക്കൻമാരെയൊക്കെ ടൂർണമെൻറ്റിൽ കളിക്കാൻ കൊണ്ടുവന്ന സംഘാടകരെ നാട്ടിലെ ഫുട്ബാൾ വിദഗ്തൻ വർഗീസ്‌ ഏട്ടൻ വിമർശിച്ചു .
കളി തുടങ്ങി , കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിൽ കെട്ടിയുണ്ടാക്കിയ ഗാലറിയിൽ ഇരിക്കുന്നവർക്ക് മുന്നിൽ ബ്രദേർസ് തങ്ങളുടെ കളി തുടങ്ങി , തൃശൂരിൽ നിന്ന് വന്ന ചെക്കൻമാരുടെ പോസ്റ്റിലേക്ക് ആദ്യ പത്തു മിനുട്ടിൽ രണ്ടു ഗോൾ , ഹാഫ് ടൈമിനോടടുക്കുമ്പോഴേക്കും ഗോളുകളുടെ എണ്ണം 5 . പേരു കേട്ട ബ്രദേർസിൻറ്റെ ഡിഫൻസിനെ മറികടക്കാനാവാതെ തളരുന്ന തൃശൂരിലെ ചെക്കൻമാരുടെ മെലിഞ്ഞുണങ്ങിയ കറുത്ത നിറമുള്ള 15 വയസുകാരൻ ഫോർവേഡിനെ നോക്കി വർഗീസ് ഏട്ടൻ വിളിച്ചു പറഞ്ഞു ” ആ ചെക്കന് ആദ്യം ഇത്തിരി കഞ്ഞി വെള്ളം കൊടുക്ക്‌ ” .
5-0 എന്ന സ്കോർ കാർഡ്‌ കണ്ട് ബ്രദേർസിൻറ്റെ വിജയം ഉറപ്പിച്ച പല ഫാൻസും ഹാഫ് ടൈമിനു തന്നെ കുന്നം കുളത്തേക്കും , വടക്കാൻ ചേരിയിലേക്കുമുള്ള ബസ്‌ പിടിച്ചു , കളി വീണ്ടും തുടങ്ങി- വിജയമുറപ്പിച്ച ബ്രദേഷ്സ് പകരക്കാരെ ഇറക്കി ,ബ്രദേർസിൻറ്റെ നാല് പേരെ ഡ്രിബിൾ ചെയ്ത് മുന്നോട്ട് നീങ്ങുന്ന തൃശൂരുകാരുടെ കറുത്ത് മെലിഞ്ഞ ഫോർവേഡിൻറ്റെ ഗോൾ പോസ്റ്റിലേക്കുള്ള നീക്കം കണ്ട് മുഷിഞ്ഞിരുന്നിരുന്ന വർഗീസ്‌ ഏട്ടൻ അവനെ പ്രോത്സാഹിപ്പിച് കൈ അടിച്ചു അവൻ നീട്ടി അടിച്ച ബാൾ ഗോളിയെയും മറികടന്ന് ബ്രദേർസിൻറ്റെ പോസ്റ്റിനകത്ത് .(5-1)
കറുത്ത് മെലിഞ്ഞ തൃശൂരിൽ നിന്ന് വന്ന 15 വയസുകാരൻ ചെക്കൻറ്റെ കളി കണ്ട് അവനെ സപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കൂടി , ബ്രദേർസിൻറ്റെ പേര് കേട്ട പ്രതിരോധ നിര അവനെ തടഞ്ഞു നിർത്താൻ പണി പ്പെട്ടു . കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ വായുവിൽ മലക്കം മറിഞ്ഞ് അവൻ തിരിച്ചടിച്ച അൻജാമത്തെ ഗോൾ കണ്ട് തീവ്ര ബ്രദേർസ് ഫാൻസും കൈ അടിച്ചത്രെ .
കരുത്തൻമാരായ ബ്രദേർസ് പോസ്റ്റിൽ 5 ഗോളുകൾ തിരിച്ചടിച്ച് കളി സമനിലയാക്കിയ തൃശൂരിൽ നിന്ന് വന്ന കറുത്ത് മെലിഞ്ഞ പയ്യന് നേരെ കോല് ഐസ് നീട്ടി വർഗീസ്‌ ഏട്ടൻ ചോദിച്ചു” എന്താടാ നിൻറ്റെ പേര് “..?
വർഗീസ്‌ ഏട്ടൻ നീട്ടിയ കോൽ ഐസ് വാങ്ങി ഒന്ന് രുചിച്ചു നോക്കി അവൻ പറഞ്ഞു – വിജയൻ —
⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽

Aghori cult

അഘോരികളെ ക്കുറിച്ച് വളരെയധികം തെറ്റിദ്ധാരണകൾ പ്രചരിച്ചുവരുന്നുണ്ടത്രെ. ഇന്‍റര്‍നെററിലും ദ്രശ്യമാധ്യമങ്ങളിലും. എരിയുന്ന ചിതയിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ ഭക്ഷിക്കുന്ന അഘോരികളുടെ ദ്രശ്യങ്ങൾ മനസ്സിനെ ഭീതിപ്പെടുത്തും വിധം ചിത്രീകരിച്ചു കാണിക്കുന്നുണ്ട്.
താടിവളർത്തിയും ജടപിടിച്ചമുടിയോടെ ശരീരമാസകലം ചുടലഭസ്മം പൂശി ഒരുകയ്യിൽ ത്രിശൂലവും മറുകയ്യിൽ തലയോട്ടിയും പിടിച്ചുനിൽക്കുന്ന രൂപത്തിലാണിവരെ കാണിക്കുന്നത് പക്ഷെ ഇതാണോ യഥാർത്ഥ അഘോരികള്‍. യഥാർത്ഥ അഘോരികളെ അവരുടെ തേജസ്സിൽ നിന്നും തിരിച്ചറിയാം. രുദ്രാക്ഷമാലകളണിഞ്ഞ്. താടിയും ജടപിടിച്ചമുടിയും
വളർത്തി. ഭസ്മക്കുറിയും സിന്ദൂരവും ചാർത്തി. കമണ്ഡലവും ത്രിശൂലവും കയ്യിലേന്തി. ഉറച്ചകാൽ വെപ്പുകളുമായി നടന്നു നീങ്ങുന്ന അഘോരിസന്യാസിമാരെ ഒരിക്കൽകണ്ടാൽ പിന്നെ മറക്കുകയില്ല. തീഷ്ണമാണു ആ ദ്രഷ്ടികൾ. ഒരാളെയും അവർ ശ്രദ്ധിക്കാറില്ലത്രെ . പക്ഷേ ഇവരെ കണ്ടുമുട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല. കാശി. ഉത്തരകാശി. 9ശക്തിപീഠങ്ങൾ. കുംഭമേള നടക്കുന്ന സ്ഥലം ഇവിടെയൊക്കയെ വളരെ
അപൂർവ്വമായി ഇവരെക്കാണുകയുള്ളൂ. ഇവർക്കു ഇവരുടേതായ രഹസ്യ താവളങ്ങളുണ്ട്. ഹിമാലയത്തിലും ഉത്തരേന്ദ്യയിലെ കൊടുംവനങ്ങളിലുമാണു ഇവർ സ്തിരമായി കഴിഞ്ഞു കൂടുന്നതത്രെ . താവളങ്ങൾ ഇടയ്ക്കെല്ലാം മാറിക്കൊണ്ടിരിക്കും. ഇവർ കഴിവുകള്‍ പൊതുവേദികളിൽ പ്രദർശിപ്പിക്കാനോ പ്രഭാഷണം നടത്തുവാനോ ഒരിക്കലും തയ്യാറായിട്ടില്ലത്രെ. തങ്ങളുടെ പരമ്പരാഗതമായ സിദ്ദികൾ പ്രയോഗിച്ച് അമാനുഷികശക്തി കൈവരിക്കാൻ കഴിവുണ്ടിവർക്ക്. അഘോരികളിൽ നിന്നാണു റ്റിബറ്റിലെ ലാമമാർ സിദ്ദികൾ
കൈവരിച്ചതത്രെ. അമാനുഷികമായ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന ലാമമാർ ഇന്നും ട്ടിബറ്റിലുണ്ട്. അഘോരി സംന്യാസിമാരിൽ സംന്യാസ്സിനിമാരുമുണ്ട്. എഞ്ചിനീയറിംഗിൽ ഉന്നത ബിരുദം നേടിയവരും. ഡോക്ടർമ്മാരും മറ്റു കോഴ്സുകളിൽ പി.ജി. ഉള്ളവരും ഇന്നു ഇവരുടെയിടയിൽ
സാധാരണമാണത്രെ . തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ ഉറച്ചുനിന്ന് പ്രക്രതിയോടിണങ്ങി പ്രകൃതിയിലെ അൽഭുതസിദ്ധികൾ സ്വായത്തമാക്കി ആനന്ദോന്മാദം കൊള്ളുകയാണത്രെ അഘോരികൾ.

Unclutter

Unloading Your Pressure Baggage

On a spiritual level, pressure can be defined as an external force acting on us divided by our ability to bear the force or resist it. Thus, force and resistance capacity are two variants in the equation of pressure. Everyone has different resistance capacities.Two people with different resistance capacities will experience different amounts of pressure on being subjected to the same magnitude of force.  A feeling of pressure absorbs our freedom and gives us an experience of being ruled by an external entity. There are a lot of people who hold the belief that they can experience freedom only in the absence of an external force, which is almost impossible, since there is almost some force or the other exerted on the soul by ups and downs that takes place in the role that it plays through the physical body; which includes the physical body itself; profession; family; wealth, all types of relationships, etc. Even our own personality, thoughts, feelings, emotions etc. exert pressure on us at times.    

 

Apart from the resistance capacity, the other variant in the equation of pressure is not only force but our perception of what the magnitude of the force is. This depends primarily on the beliefs that we carry. Two people will perceive the same situation in their role (as explained above) as forces of different magnitudes. While we hold the belief that life events, people and their expectations from us, are the forces that are the causes of our pressure, we will be able to do little to change the habit of being pressurized. It is we who pressurize ourself and allow the outside to pressurize us. We can either go through our life journey while experiencing feelings of being emotionally imprisoned, confused, rushed and hurried, or we can do the same with the power of faith and determination, at the same time maintaining patience and maintaining our inner emotional stability. In some cases, some of us put pressure on ourselves, because we carry the belief that a bit of pressure is good in order to achieve what we want; it provides us with positive energy and motivates us. So this is an example of perceiving a force in our life, a force which does not exist. Such kind of pressure can deceive us and give us a feeling of being beneficial in the short term but it can have harmful effects on us in the long term. Some others might not experience this pressure because they do not carry this belief at all and don’t invite this force.
………………………………….

image

MFG on Facebook (Over 30500 members from all over the world)

Join this LIVE GROUP –  http://www.facebook.com/home.php?sk=group_211290178903471&ap=1

MFG Matrimony in Facebook https://www.facebook.com/groups/473008592720253/

Some Humble Efforts by MFG:

Have disbursed @Rs.10000 to 67 poor blind people as a non-refundable self-employment assistance. Propose to cover alteast 100 people with a short time.

·         31 poor girls receiving full life sustenance aid under “Save the Girl Child” Project.

·         Maintenance Allowance of Rs.1000 per month to 154 poor elders from various parts of Kerala.

·         Maintenance Assistance of Rs.2000 per month to a boy with multiple disabilities including blindness. Also provided him with a Wheel Chair and an Audio System.

·         Provided artificial limbs to a physically challenged person. Also giving monthly allowance of Rs.2000 per month for sustenance.

·         Provided a laptop and a monetary assistance of Rs.10000 for six months to a polio affect young man who cleared his CA final in the year January, 2012.

·         With the support of Dr. Peter, Delhi, facilitated FREE heart surgery for two kids from economically disadvantaged class.

·         Provided customized Gearless Scooters to two physically challenged persons

·         Providing monthly allowance of Rs.5000 per month to a Cancer patient who also lost one of his legs to the disease.

·         Facilitated eye replacement of a 3 month old girl child from economically disadvantaged class.

·         52 underprivileged children are receiving Educational Scholarship for the last three eyars and shall continue to receive till they pass out Class XII

Maintenance allowance @Rs.3000 p.m. to 3 orphan girlsMaintenance allowance @Rs.3000 to a poor family having 5 blind people.Gift of Vision – Vision Restoration Surgeries to 50 Poor Blind Children from each district. The deserving poor children will be identified by a team chaired by the respective District Collectors. Gift of Vision, Gujarat – 150 eye operations done so far. 

·         Payments in favour of: “Millennium Charitable Trust

·           For online funds transfer – Current Account No.30829969549    State Bank of India, Thaltej Branch, Ahmedabad – 380059, Gujarat, India

(IFS Code No.sbin0011748 for NEFT online fund transfer from any bank / any branch)
Courtesy to:
gopal@mfgglobal.org