വ്യക്തിയുടെ ക്വാളിറ്റി

ഒരു വ്യക്തിയുടെ ക്വാളിറ്റി എങ്ങനെയാണ് അറിയാന്‍ കഴിയുക…
പിണങ്ങുമ്പോഴും തെറ്റിദ്ധാരണ വരുമ്പോഴും അകല്‍ച്ചയുണ്ടാവുമ്പോഴും ഒരാള്‍ എങ്ങനെ പെരുമാറുന്നുവെന്നതാണ് ഒരു മനുഷ്യനെ വിലയിരുത്താനുള്ള കൃത്യമായ വഴി.

ബന്ധം നന്നായിരിക്കുമ്പോള്‍, സ്നേഹനിമിഷങ്ങളില്‍ , സൗഹൃദം പങ്കുവക്കുമ്പോള്‍, പരസ്പരം ഗുണഫലങ്ങള്‍ അനുഭവിക്കുമ്പോളൊക്കെ എല്ലാവരും നന്നായിട്ടു തന്നെയാണ് പെരുമാറുക.. എന്നാല്‍ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ സ്വത്വം എന്നു പറയുന്നത് അതല്ല…

പിണങ്ങുമ്പോള്‍, ജീവിതത്തിലെ ദുരിതഘട്ടങ്ങളില്‍ നമ്മള്‍ എങ്ങനെ പെരുമാറുന്നുവെന്നതാണ് യഥാര്‍ത്ഥ നാം….

അപ്പോഴും നമുക്ക് പരസ്പര ബഹുമാനവും മാന്യതയും പുലര്‍ത്താന്‍ കഴിഞ്ഞാല്‍ വീണ്ടുവിചാരം നഷ്ടപ്പെടാതെ പ്രതികരിക്കാന്‍ കഴിഞ്ഞാല്‍ എത്ര നല്ലതായിരിക്കുമത്?

അവസരം കിട്ടുമ്പോളൊക്കെ പരസ്പരം കുത്തുന്നത് സ്നേഹമല്ല… ഉള്ളിന്‍െറയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന വെറുപ്പും നെഗറ്റിവിറ്റിയുമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ നാം പോലുമറിയാതെ പുറത്തു വരുന്നത്…

അതിനാല്‍ സ്നേഹത്തിലും അടുപ്പത്തിലും മാത്രമല്ല പിണക്കങ്ങളിലും അകല്‍ച്ചയിലും കൂടി മാന്യരാവുക…

മുന്‍പ് പല തവണ പറഞ്ഞത് ഒന്നു കൂടി ആവര്‍ത്തിക്കുന്നു… വ്യക്തിയെയല്ല.. നിലപാടുകളെ മാത്രം വിലയിരുത്തുക.. നിലപാടു മാറിയാല്‍ വ്യക്തിയെ അംഗീകരിക്കുക. വ്യക്തിഹത്യയും വെറുപ്പും ഒന്നിനും പരിഹാരമല്ല…

ഏറ്റവും കൂടുതല്‍ അടുപ്പമുള്ളവരും സ്നേഹിച്ചിരുന്നവരുമാണ് പിന്നീട് ആജന്മശത്രുക്കളായി മാറുന്നതെന്നതിന് ഉദാഹരണങ്ങള്‍ ധാരാളം… എന്തുകൊണ്ടായിരിക്കുമത്?

പരസ്പരമുള്ള പ്രതീക്ഷയുടെ ലെവല്‍ കൂടുതലായതുകൊണ്ടും ആഗ്രഹിക്കുന്നതിന്‍െറ പത്തിലൊന്നു പോലും കിട്ടാത്തതുകൊണ്ടുമായിരിക്കുമോ?

എനിക്കു തോന്നുന്നു അതൊന്നും സ്നേഹമല്ലാത്തതു കൊണ്ടാണ് ശത്രുതയാവുന്നത് എന്ന്…💐💐💐

സ്നേഹം, സ്നേഹം മാത്രമാണെങ്കില്‍ അവിടെ ശത്രുത ഉണ്ടാവില്ലല്ലോ…

സ്നേഹപൂർവ്വം…

नागानन्दनाथ

http://naganandanatha.blogspot.com/?m=1

नागानन्दनाथ

http://naganandanatha.blogspot.com/?m=1

കുംഭത്തിലെ വെള്ളി

കണ്ണീരണിഞ്ഞ മഴക്കതിരുകൾ

കുംഭത്തിലെ വെള്ളി

കണ്ണീരണിഞ്ഞ മഴക്കതിരുകൾ

കുംഭത്തിലെ വെള്ളി

കണ്ണീരണിഞ്ഞ മഴക്കതിരുകൾ

കുംഭത്തിലെ വെള്ളി

🔯२ंजीतं☯ മുത്തപ്പനുള്ള കുന്നത്തൂര്‍പാടി Kunnathurpady of Muthappan

കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളന്‍ പാറക്കല്ലുകളും വനവും പനമരങ്ങളും തനിക്ക് ധാരാളമാണെന്ന് പറഞ്ഞ മുത്തപ്പനുള്ള കുന്നത്തൂര്‍പാടി ഉത്സവപ്രേമികളുടെ ഇഷ്ടസ്ഥലമാണ്.

മുത്തപ്പന്റെ ഭക്തര്‍ക്കും പിന്നെ കണ്ണൂരുകാര്‍ക്കുംമറ്റുജില്ലക്കാർക്കും ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കുന്നത്തൂര്‍ പാടി.

യഥാര്‍ഥ ഉത്സവത്തിന്റെ ലഹരി പകരുന്ന കുന്നത്തൂര്‍ പാടിയിലെ ഉത്സവനാളുകള്‍ ഒരു ഉത്സവപ്രേമിയും ഒഴിവാക്കാന്‍ പാടുള്ളതല്ല. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കുന്നത്തൂര്‍ പാടിയെന്ന മുത്തപ്പന്റെ ആരൂഢസ്ഥാനം ഉത്സവം ജനുവരി 16 വരെ.

Turn around

Don’t worry if you have done many mistakes in your life.

If you like to lead a sinless life hereafter, you will be pardened.

So, remember that though the wrong route is long that invites you to continue, you can turn back and travel at the other side at any point of time.

So, Stop now. Turn around. Walk in the other clean path.

Now, don’t worry for the past. Be perfect in future. That is enough.

Today 02/08/2019 Friday

🙏🏻🌸ശുഭദിനം 🌸🙏🏻_
(ശുഭചിന്ത…)
2019 ഓഗസ്റ്റ് 02 വെള്ളി
1194 കർക്കിടകം – 17
★★★★★★★★★★★★★

എത്ര തന്നെ വലിയ ദുരന്തമായാലും അതിനെ ഗുണകരമാക്കിമാറ്റുക, കരുത്താര്‍ജ്ജിക്കുക…..!

ജീവിതത്തിലെ സാധാരണ സംഭവങ്ങളെ സ്വന്തം ലക്ഷ്യമായി കാണുന്നവനാണ് ജയപരാജയങ്ങളുള്ളത്……,

സാഹചര്യങ്ങള്‍ അനുകൂലമോ പ്രതികൂലമോ, സാരമാക്കേണ്ട, ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ സ്വന്തം ഗുണത്തിനായി അവയെ പ്രയോജനപ്പെടുത്തുക…..

സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ അതില്‍നിന്നും കൂടുതല്‍ കരുത്ത് നേടാന്‍ ശ്രമിക്കുക…

ഇരുന്നു കരഞ്ഞതുകൊണ്ട് പ്രയോജനമില്ല. ഇത് ഓരോ വ്യക്തിയും സ്വന്തമായി എടുക്കേണ്ട തീരുമാനമാണ്…