Diary January 2018, 7 (07-01-2018)


Posted in Charity, Cosmology, creative writing, Diary Renji, Edit, From Galaxy, General Info, Indology, Kerala, motivation, Positive Thoughts, Returning to Source - Meditation, Science Beyond, Success, Witnessing from in and Out | Tagged , , , , , , , | Leave a comment

18 Eighteen

ഇന്ന് അർദ്ധരാത്രി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിനെട്ടാമത്തെ വർഷം ആരംഭിക്കുകയാണ്. മാത്രമല്ല 18 എന്ന അക്കത്തിന് വലിയ പ്രാധാന്യവുമുണ്ട്. 

(൨O൧൮……. 2018……. MMXVIII…..)

പതിനെട്ട്‌ എന്നത് മഹത്തായ ഒരു അക്കം ആണ്..നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും അഞ്ച് ഇന്ദ്രിയങ്ങളും മൂന്നു ദേവന്മാരും ചേർന്നതാണ് 18, പുരാണങ്ങൾ 18, മഹാഭാരതം പതിനെട്ട്‌ പർവ്വം, കുരുക്ഷേത്രയുദ്ധം പതിനെട്ടു ദിവസം നീണ്ടു നിന്നു… ഭഗവത്‌ ഗീത പതിനെട്ട്‌ അധ്യായം. ശബരിമല പതിനെട്ടു പടി കയറിയാൽ ദിവ്യ സന്നിധാനം. രാഹുദശാകാലം പതിനെട്ട്‌ കൊല്ലം… ശനിക്ക്‌ പതിനെട്ട്‌ ഉപഗ്രഹങ്ങൾ ഉണ്ടത്രെ ..അടവുകൾ പതിനെട്ട്‌ ഉണ്ട്‌.. അക്ഷൗഹിണിപ്പട പതിനെട്ട്‌.. പതിനെട്ടര കവികളും…. മനുഷ്യൻ മിനുട്ടിൽ ഏകദേശം പതിനെട്ട്‌ പ്രാവശ്യം ശ്വാസോച്ഛ്വാസം നടത്തും…സംഗീതത്തിലും അടിസ്ഥാന ഉപകരണങ്ങൾ 18 ആണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെത്തന്നെ ആത്മാവു തേടുന്ന വഴിയാണ് പതിനെട്ടു പടികൾ.
ശബരിമലയിൽ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ. എന്താണീ പതിനെട്ടു പടികളിലടങ്ങിയിട്ടുള്ള തത്വം.

ആദ്യത്തെ 5 പടികൾ പഞ്ചേന്ദ്രിയങ്ങളെയും (കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് ).  പിന്നീടുള്ള 8 പടികൾ അഷ്ടരാഗങ്ങളെയും (കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അഹങ്കാരം, അസൂയ).  അടുത്ത  3 പടികൾ ത്രിഗുണങ്ങളെയും (സത്വ, രജസ്, തമോ ഗുണങ്ങൾ).പിന്നെ വിദ്യയും അവിദ്യയും.  ഇങ്ങനെ മൊത്തം പതിനെട്ടു പടികൾ. ഈ 18 നേയും താണ്ടിയാലെ ആത്മാവിന് പരബ്രഹ്മത്തിൽ വിലയം പ്രാപിക്കാൻ സാധിക്കുകയുള്ളു.
ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. അത്താഴപൂജയ്ക്കുമുമ്പ് ഒരു മണിക്കൂറിലധികം നീളുന്നതാണീ പൂജ.

ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിർത്തിവെക്കും.

30 നിലവിളക്കുകൾ,

18 നാളികേരം,

18 കലശ വസ്ത്രങ്ങൾ,

18 പുഷ്പ ഹാരങ്ങൾ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിനെട്ടാമത്തെ ഈ വർഷം പുണ്യവർഷമാവട്ടെ…സമസ്തലോകത്തിൽ സർവ്വർക്കും ഏറ്റവും സുഖം ഭവിക്കട്ടെ.

Posted in Uncategorized | Leave a comment

Words

Posted in Uncategorized | Leave a comment

Posted in Uncategorized | Leave a comment

Thiruvathira

🕉🕉🕉 ഓം നമശിയായ 🕉🕉🕉                                                                                               🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷ലോകൈകനാഥനും പ്രപഞ്ച സ്രഷ്ടാവുമായ ശ്രീപരമേശ്വരന്റെ ജന്മനക്ഷത്രമായ🕉 ധനുമാസത്തിലെ തിരുവാതിര🕉 ആര്‍ദ്രാവ്രതമായും ആചാരാനുഷ്ഠാനങ്ങളില്‍ മഹാപുണ്യദിനമായും ഹൈന്ദവര്‍ ആചരിച്ചുവരുന്നു.(2/1/2018)ഭാരതീയ സംസ്‌കാരത്തെ മാറോട്‌ചേര്‍ത്ത് സര്‍വ്വൈശ്വര്യ- സന്തോഷപ്രദവുമായ ദാമ്പത്യസുഖ ജീവിതത്തെ ഓര്‍മ്മിക്കലാണ് തിരുവാതിരയാഘോഷത്തിന്റെ പ്രധാന ഉദ്ദേശം.

||

ശ്രീശിവശങ്കരന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച് തിരുവാതിര വ്രതം ആദ്യമായി അനുഷ്ഠിക്കപ്പെട്ടത് ശ്രീപാര്‍വ്വതി ദേവിയായിരുന്നുവെന്നാണ് ഐതിഹ്യം.

പാര്‍വ്വതി ദേവിയുമായുള്ള വിവാഹത്തിന് ശ്രീപരമേശ്വരന്‍ അനുമതിയരുളിയത് ധനുമാസത്തിലെ തിരുവാതിരയിലാണെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീപാര്‍വ്വതിദേവി ഭഗവാന്റെ അനുഗ്രഹത്തിന് വ്രതമെടുക്കുന്ന ദിവസമെന്ന പ്രത്യേകതയുള്ളതുകൊണ്ട് ഈ പുണ്യദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ ഭഗവാന്റെ അനുഗ്രഹം വളരെകൂടുതല്‍ ലഭിക്കുമെന്നാണ് വിശ്വാസം.
തിരുവാതിരവ്രതത്തില്‍ മകയിരം വ്രതത്തിന് വളരെ പ്രാധാന്യമുണ്ട്. ഈ നക്ഷത്രത്തിലാണ് കാമദേവന്റെ ദഹനം നടന്നത്. തിരുവാതിര നാളിലാണ് പുനര്‍ജീവന്‍ ലഭിച്ചതെന്ന് പുരാണങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാമദേവദഹനമറിഞ്ഞ് കാമദേവപത്‌നി രതീദേവി ദുഃഖിതയും, അന്നപാനാദികള്‍ വെടിഞ്ഞ് വിലപിച്ച് പ്രാര്‍ത്ഥനയും വ്രതവുമായി കഴിഞ്ഞു. മറ്റു ദേവീമാരെല്ലാവരും ഒത്തൊരുമിച്ച് ഇതില്‍ പങ്കുചേര്‍ന്നു. ഇതെല്ലാം അറിഞ്ഞ ശ്രീപരമേശ്വരന്‍ കാമദേവന് പുനര്‍ജീവന്‍ നല്‍കി. ഇതിന്റെ സ്മരണ മകയിരം വ്രതത്തെ പ്രാധാന്യമുള്ളതാക്കി.

ശിവാലയങ്ങളില്‍ വിശേഷാല്‍ പൂജകള്‍, നാമമന്ത്രകീര്‍ത്തനം, ലക്ഷാര്‍ച്ചന, ദ്രവ്യകലശപൂജ, കലശാഭിഷേകം, ശിവസ്തുതിളോടെ നടത്തുന്ന തിരുവാതിരകളി എന്നിവ ഈ പുണ്യദിനത്തെ മഹനീയമാക്കുന്നു.തൃശൂര്‍ വടക്കുന്നാഥക്ഷേത്രത്തില്‍ ആതിരമഹോത്സവമായിട്ടാണ് ആഘോഷിക്കുന്നത്.
ബ്രാഹ്മണ-ഉപാസകഗൃഹങ്ങളില്‍ പൂജയും തിരുവാതിരകളിയുമായി ഈ പൗര്‍ണ്ണമിദിനം ആചരിക്കുന്നു. ഗൃഹസ്ഥനായി കുടുംബസമേതം കഴിയുന്ന ശ്രീശങ്കരനെ ഈ മഹാപുണ്യദിനത്തില്‍ വ്രതശുദ്ധിയോടെ ആരാധിച്ചാല്‍ കുടുംബജീവിതം ഏറ്റവും സന്തോഷപ്രദമാകുമെന്നാണ് വിശ്വാസം.
ഉപവാസം-ഒരിക്കല്‍-പഞ്ചാക്ഷരമന്ത്രജപം എന്നിവയാണ് തിരുവാതിരദിനത്തില്‍ പ്രധാനമായും അനുഷ്ഠിക്കുക. ശിവസഹസ്രനാമം – ശിവപുരാണപാരായാണം എന്നിവ ഈ വിശിഷ്ടദിനത്തില്‍ പാരായണം  ചെയ്താല്‍ ഓംകാരമൂര്‍ത്തിയുടെ അനുഗ്രഹം വളരെ വേഗം ലഭിക്കുമെന്നും വിശ്വാസമുണ്ട്. ശിവക്ഷേത്രത്തില്‍ ജലധാര, ഇളനീര്‍ധാര, കുവളത്തിലകൊണ്ട് പുഷ്പാഞ്ജലി, ശംഖാഭിഷേകം, മൃതുഞ്ജയ പുഷ്പാഞ്ജലി, മൃത്യുഞ്ജയഹോമം, നെയ്യഭിഷേകം എന്നിവ യഥാശക്തിപ്രകാരം ചെയ്യുന്നത് വളരെ ഉത്തമം. കുടുംബിനികള്‍ ഭര്‍ത്താവിന്റെ ആയുസ്സ്, ആരോഗ്യം, യശസ്സ്,  എന്നിവയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും കന്യകമാര്‍ സല്‍ഗുണസമ്പന്നരായ ഭര്‍ത്താക്കന്മാരെ ലഭിയ്ക്കുന്നതിനുവേണ്ടിയും തിരുവാതിര വ്രതാനുഷ്ഠാനംകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
തിരുവാതിരദിനത്തില്‍ രാത്രിയില്‍ ദശപുഷ്പങ്ങള്‍കൊണ്ട് പാതിരപ്പൂചൂടലും തളിര്‍വെറ്റിലകൊണ്ട് മുറുക്കുന്നതും ഒരു മുഖ്യചടങ്ങായി പഴമക്കാര്‍ ആചരിച്ചുവന്നിരുന്നു. രാത്രിയില്‍ വിടരുന്ന കൊടുവേലിപ്പൂവിനോടൊപ്പം കറുക, കഞ്ഞുണ്ണി, തിരുതാളി, മുയല്‍ചെവിയന്‍, പൂവാംകുറുന്നില, മുക്കുറ്റി, നിലപ്പന, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറുള എന്നീ ദശപുഷ്പങ്ങളും ചേര്‍ന്നുള്ളത് ത്രിജടയെന്ന നാമധേയത്തില്‍ പ്രസിദ്ധമാണ്.

ആരാധനാ സമ്പദായത്തില്‍ ദശപുഷ്പങ്ങളില്‍ ഓരോന്നിനും ഓരോ ദേവതകളുമായി ബന്ധമുള്ളതിനാല്‍ ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. മിഥുന സംക്രമദിവസം ദശപുഷ്പങ്ങള്‍ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്നത് വളരെ നല്ലതാണ്. ഔഷധഗുണമുള്ള സസ്യജാലങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്നത് ഐശ്വര്യവും ആയുരാരോഗ്യവുമാണ് പ്രദാനം ചെയ്യുക. കര്‍ക്കിടകത്തില്‍ ശ്രീഭഗവതിയ്ക്കായി സമര്‍പ്പിക്കുന്ന അഷ്ടമംഗല്യത്തില്‍ ദശപുഷ്പങ്ങളുള്‍പ്പെടും.
തിരുവാതിരയോടനുബന്ധിച്ച് പാണനും പാട്ടിയും ഒത്തുചേര്‍ന്ന് ദേശാടനത്തിലൂടെ വീടുകള്‍തോറും സഞ്ചരിച്ച് നടത്തുന്ന തുകിലുണര്‍ത്തുപാട്ടും, വള്ളുവനാട്ടിലെ ചോഴികെട്ടിവരവും, വടക്കന്‍ കേരളത്തില്‍ പുറാട്ടുകാരന്റെ വേഷംവരവും ഈ പുണ്യദിനത്തിന്റെ പ്രാധാന്യം തുറന്നുകാട്ടുന്നു.
ശ്രീപാര്‍വ്വതിദേവിയുടെ പരമഭക്തവിവാഹം കഴിഞ്ഞ് നാലാം നാള്‍ വിധവയായി. തന്റെ പ്രിയ ഭക്തയ്ക്കു  നേരിട്ട മഹാദുരന്തത്തിന്റെ തീവ്രത ശ്രീപാര്‍വ്വതി ദേവി ശ്രീപരമേശ്വരനെ സങ്കടരൂപേണ അറിയിച്ചു. ഉടനെതന്നെ ശ്രീപരമേശ്വരന്‍ യമധര്‍മ്മനെ വിളിച്ച് പ്രിയഭക്തയുടെ ഭര്‍ത്താവിന്റെ ജീവാത്മാവിനെ തിരികെയെത്തിക്കാന്‍ ആവശ്യപ്പെട്ടു, പുന:സംഗമം സിദ്ധിച്ച ഭക്തദമ്പതികളെ ശ്രീപാര്‍വ്വതി ദേവി അനുഗ്രഹിക്കുന്ന കഥയാണ് മംഗല ആതിരയെന്ന പേരില്‍ പ്രസിദ്ധമായ കീര്‍ത്തനം.
തിരുവാതിരയുടെ തലേദിവസം മുതല്‍ വ്രതമെടുത്ത് ശരീരശുദ്ധിയും മന:ശുദ്ധിയും വരുത്തി ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനയുമായി കഴിയണം. അരിഭക്ഷണം ഒഴിവാക്കി ഗോതമ്പുകൊണ്ടുള്ള ഭക്ഷണവും, കാവത്തും കിഴങ്ങും പയറും ചേര്‍ത്ത് തേങ്ങചിരവിയതുമിട്ട് കഴിയ്ക്കുകയുമാവാം. തിരുവാതിരയ്ക്ക് വാഴപ്പഴം (ചെറുപഴം)പ്രധാനപ്പെട്ട വിഭവമായി ഉപയോഗിച്ചുവരുന്നു.

തിരുവാതിരയുടെ തലേദിവസം മകയിരം വ്രതമെടുത്താല്‍ മക്കള്‍ക്ക് അഭിവൃദ്ധി, ആയുരാരോഗ്യം എന്നിവയുണ്ടാകുമെന്നും വിശ്വാസമുണ്ട്. ജാതകപ്രകാരം ദാമ്പത്യകലഹം, ഭര്‍തൃവിയോഗം വിധിക്കപ്പെട്ടവര്‍ക്കുപോലും തിരുവാതിരദിനത്തിലെ ശിവപാര്‍വ്വതി ആരാധനയിലൂടെ ദീര്‍ഘമാംഗല്യവും സന്തുഷ്ട കുടുംബജീവിതവും ലഭിക്കുന്നുവെന്നാണ് വിശ്വാസം.

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

Posted in Uncategorized | Leave a comment

Life Okay

Posted in Uncategorized | Leave a comment

Incredible India What’s App

Posted in Uncategorized | Leave a comment

Aum Tath Sath

Posted in Uncategorized | Leave a comment

Freedom of Expression

Posted in Uncategorized | Leave a comment

Renjiveda

Posted in Uncategorized | Leave a comment