Motivational Quotes 214 അഭിരുചികൾ

“നമ്മുടെ അഭിരുചികളെ അവഗണിച്ചുള്ള യാത്രകൾ ആനന്ദരഹിതവും മറ്റാർക്കോ വേണ്ടിയുള്ളതുമാണ്…..!”

▬▬▬▬▬▬▬▬▬▬▬▬▬▬▬▬

വനത്തിൽ ഒരു യോഗം നടക്കുകയാണ്,എല്ലാവരും എത്തിച്ചേർന്നിട്ടുണ്ട്…..,

ആ വനത്തിലെ പക്ഷികളുടെയും മൃഗങ്ങളുടെയും പ്രതിനിധികളാണ് സംസാരിക്കുന്നത്…….,

അവരെല്ലാം കൂടി ആ വനത്തിൽ ഒരു സ്കൂൾ തുടങ്ങാൻ നിശ്ചയിച്ചു….

ആ സ്കൂളിലെ ആദ്യ പഠിതാക്കൾ പ്രാവ്,അണ്ണാൻ,മീൻ,നായ,മുയൽ,തവള എന്നിവരാണ്……..!

ആ യോഗത്തിൽ, വിദ്യാഭ്യാസസമിതി കൂടി പറക്കൽ,മരംകയറ്റം,നീന്തൽ,മാളമുണ്ടാക്കൽ എന്നെ പാഠ്യവിഷയങ്ങൾ തീരുമാനിച്ചു……

പഠിതാക്കളായി തിരഞ്ഞെടുത്തിരിക്കുന്ന എല്ലാവരും എല്ലാ വിഷയങ്ങളും പഠിക്കണം….

പറക്കലിൽ പ്രാവിന് എ പ്ലസ് കിട്ടി,പക്ഷെ അത് മാളമുണ്ടാക്കാൻ ശ്രമിച്ച് ചുണ്ടിനും ചിറകിനും പരിക്കുപറ്റി…..,

പിന്നീട് പറക്കലിലും ശരാശരിയിൽ താഴെയായി മാർക്ക്,മരം കയറ്റത്തിലും നീന്തലിലും തോൽക്കുകയും ചെയ്തു…..,

അണ്ണാനാകട്ടെ, മരംകയറ്റലിൽ എ പ്ലസ് നേടിയപ്പോൾ നീന്തലിൽ പരാജയപെട്ടു….

മീനായിരുന്നു മികച്ച നീന്തൽക്കാരൻ, പക്ഷെ വെള്ളത്തിന് പുറത്തേക്ക് വരാൻ അതിനു കഴിഞ്ഞില്ല……

മുയൽ വേഗത്തിൽ മാളമുണ്ടാക്കുമെങ്കിലും മരംകയറ്റം അറിയില്ല;പാഠ്യപദ്ധതിയിൽ കുരയ്ക്കാനുള്ള പരിശീലനവും വേണമെന്ന് നായ ബഹളം വെച്ചു……

പിന്നീട് പഠനം നിർത്തി,വാർഷിക പരീക്ഷയിൽ എല്ലാത്തിലും ശരാശരി നേടിയ തവള സ്വർണമെഡൽ നേടി….

ഇതൊരു “സാങ്കല്പിക കഥയാണ് “, എന്നാൽ മികച്ച ചില സന്ദേശങ്ങൾ കൈമാറാനായി ഇതിനെ ചമച്ചു എന്നുമാത്രം………

അറിയാത്തതെല്ലാം പഠിക്കാൻ വേണ്ടിയല്ല, “അറിയേണ്ടത് പഠിക്കാൻ വേണ്ടിയാകണം വിദ്യാഭ്യാസം……!”

എന്തിനാണ് എല്ലാവരും സർവവിജ്ഞാനകോശങ്ങളായി തീരുന്നത്…..?

ആയിത്തീരേണ്ടത് എന്താണോ അതിലേക്ക് നയിക്കുന്ന അറിവുകളും പരിശീലനങ്ങളും അല്ലേ വിദ്യാഭ്യാസത്തിലൂടെ നാം നേടേണ്ടത്……..

നമ്മുടെ അഭിരുചികളെ അവഗണിച്ചുള്ള യാത്രകൾ ആനന്ദരഹിതവും മറ്റാർക്കോ വേണ്ടിയുള്ളതുമാണ്…..

എല്ലാ വിഷയങ്ങളിലും ഒരുപോലെ മികവ് പുലർത്തുന്നവരെ കണ്ടെത്തുന്നതിനേക്കാൾ ഓരോ വിഷയങ്ങളിലും അഗ്രഗണ്യന്മാരെയും അതിമാനുഷന്മാരെയും കണ്ടെത്തുന്നതിലല്ലേ വിദ്യാഭ്യാസത്തിന്റെ കാതൽ….?

എല്ലാ പരീക്ഷകളും അവസാനിച്ചതിനുശേഷം അവശേഷിക്കുന്നതെന്തോ അതാണ് വിദ്യാഭ്യാസം….!!

എല്ലാവർക്കും ഒരു കഴിവെങ്കിലും ഉണ്ടാകും സ്വന്തമെന്ന് പറഞ്ഞു അഭിമാനിക്കാൻ;അത് പരിപോഷിപ്പിക്കാനുള്ള സ്ഥലമില്ലെങ്കിൽ അവർ മറ്റെവിടെയെങ്കിലും ചെന്നെത്തി മണ്ടന്മാരെന്ന് മുദ്രകുത്തപ്പെടും…….

സ്വന്തം കഴിവ് തെളിയിക്കാൻ ഒരു സാധ്യതയുമില്ലാത്ത ഇടങ്ങളിൽ നിന്നുയരുന്ന നിലവിളി, സമ്മാനം നേടിയവർക്കുള്ള കരഘോഷങ്ങൾക്കിടയിൽ ആരെങ്കിലും ശ്രദ്ധിക്കുമോ…?