
(Courtesy to What’s app message)
ആറ്റുകാൽ അമ്പലത്തിലെ ആദ്യ ബ്രാഹ്മണ പൂജാരി ശ്രീ വിഷ്ണു തീർഥൻ പോറ്റി . തുളു ബ്രാഹ്മണനായ ഇദ്ദേഹം ഏതാണ്ട് അമ്പതു വര്ഷത്തോളം ആറ്റുകാലിൽ ദേവിക്ക് സേവ ചെയ്തു . നിത്യ വൃത്തിക്ക് പോലും അവിടെ പണം ഇല്ലാതിരുന്ന കാലം. ആരുടെയെക്കൊയോ അതീവ തീവ്രമായ ഭക്തിയും പൂജകളും കൊണ്ട് മാത്രമാണ് ഇന്ന് ഈ കാണുന്ന ഐശ്വര്യം അവിടെ ഉളവാകുന്നത് എന്നത് നമുക്ക് മനസിലാക്കാം – അതിൽ അഗ്രഗണ്യൻ ആയിരുന്നു ശ്രീ വിഷ്ണു തീർഥൻ പോറ്റി. ജന ലക്ഷങ്ങൾ അവിടേക്ക് ഒഴുകി എത്തുന്ന ഈ പൊങ്കാല ക്കാലത്ത് നമുക്ക് അദ്ദേഹത്തെ ഭക്തി പൂർവ്വം സ്മരിക്കാം