മാനവരാശിയുടെ ചരിത്രത്തില്‍ ഋഗ്വേദത്തിനും, വേദസാഹിത്യനൊട്ടാകെയുമുള്ള സ്ഥാനം അദ്വിതീയമാണ്. ഉത്കൃഷ്ടവും ഉദാത്തവുമായ ചിന്തകളുടെയും ദര്‍ശനത്തിന്റെയും ഒരു അക്ഷയനിധിയാണ് ഋഗ്വേദം
http://ia601200.us.archive.org/4/items/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi/RigVeda-MalayalamTranslation-VBalakrishnanDrRLeeladevi.pdf
http://www.malayalamebooks.org/2012/08/rigvedam_malayalam_ebook/
“ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ”
“സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി ജാനതാം ദേവാഭാഗം യഥാപൂര്വേ സഞ്ജനാനാ ഉപാസതേ” (നിങ്ങള്‍ ഒന്നിച്ചു ചേരുവിന്‍, ഏക രൂപത്തില്‍ സ്തുതിക്കുവിന്‍, നിങ്ങള്‍ ഏകമനസ്സുള്ളവരാകുവിന്‍, ദേവന്മാര് ഏകമനസ്കരായി യജ്ഞത്തില്നിന്നുംഹവിസ്സ് സ്വീകരിക്കുന്നതുപോലെ നിങ്ങളും ഏകമനസ്സുള്ളവരായി ധനാദികളെ സ്വീകരിക്കുന്നവരാകുവിന്‍)
(പത്താം മണ്ഡലത്തിലെ (10.191.2))
ഋഗ്വേദം ആദ്യമായി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് മഹാകവി വള്ളത്തോളാണ്. മഹാകവിയുടെ പരിഭാഷയും അതിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പരിഭാഷകളും എല്ലാം തന്നെ ഇന്നും പബ്ലിക്ഡൊമെയ്നില്‍ വന്നുചേര്‍ന്നിട്ടില്ലാത്ത സ്ഥിതിയ്ക്ക് പകര്‍പ്പവകാശം ഉള്ളവരുടെ അനുവാദം കൂടാതെ അവയൊന്നും ഡിജിറ്റൈസ് ചെയ്യുവാന്‍ സാദ്ധ്യമല്ല.
“” “ഋഗ്വേദം അര്‍ത്ഥസഹിതം” എന്ന അമൂല്യമായ ഈ കൃതി ഇ-ബുക്ക് രൂപത്തില്‍ മലയാളം ഇ-ബുക്ക്സ് ബ്ലോഗിലൂടെ ആദ്ധ്യാത്മികജിജ്ഞാസുക്കള്‍ക്കായി സമര്‍പ്പിക്കുവാന്‍ അനുമതി നല്കിയ ശ്രീ. വിഷ്ണുജിയോടുള്ള ഹാര്‍ദ്ദമായ നന്ദിയും ഗ്രന്ഥകര്‍ത്താക്കളോടുള്ള നിസ്സീമമായ ആദരവും ഇവിടെ രേഖപ്പെടുത്തുന്നു.””—http://www.malayalamebooks.org/2012/08/rigvedam_malayalam_ebook/