താന്ത്രിക സങ്കല്‍പ്പങ്ങളുടെ വര്‍ണ്ണോജ്വല ഭൂമിയില്‍ നിന്നാണ് ലളിതയുടെ അപദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന “ലളിതാസഹസ്രനാമം” രൂപപ്പെടുന്നത്..*ആയുര്‍വ്വേദവുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍, ശരിയായ തലത്തില്‍ ഈ സഹസ്രനാമത്തെ അതിന്റെ ആഴം ഉള്‍ക്കൊണ്ടുകൊണ്ട് നിങ്ങള്‍ കുടുംബത്തില്‍ ഉപാസ്സിക്കുമെങ്കില്‍, ഒരു പൈസയുടെ മരുന്നുപോലും നിങ്ങള്ക്ക് വീട്ടിലേക്കു വാങ്ങേണ്ടി വരില്ല.* *കോശങ്ങളുടെ സമൂഹമാണ് ധാതു (tissue) എന്നറിയപ്പെടുന്നത്.. ആ കോശസമൂഹങ്ങളില്‍ വരുന്ന വ്യതിയാനം, ധാതുസാമ്യമില്ലായ്മ, ഇതാണ് രോഗങ്ങള്‍ക്ക് കാരണം. ധാതുസാമ്യം നഷ്ടപ്പെടുന്നത്, വാക്ക്, മനസ്സ്, പ്രവര്‍ത്തി ഈ മൂന്നെണ്ണത്തിന്റെ ദോഷം കൊണ്ടാണ്.*
അച്ഛന്റെ കോശത്തില്‍ നിന്നാണ് ഞാന്‍ ഉണ്ടായതു. അച്ഛന്റെ അറിവിന്റെ തുടര്‍ച്ചയാണ് ഞാന്‍. ഭാരതീയ വിജ്ഞാനപ്രകാരം നമ്മുടെ എല്ലാ കോശവും പൂര്‍ണ്ണമാണ്. ധാതുക്കള്‍ എന്ന് അറിയപ്പെടുന്ന ആ കോശങ്ങളെ, എങ്ങനെ അതിന്റെ ദേവതകളെ സമ്മേളിപ്പിച്ച്, എങ്ങനെ ഒരുപിടി ചെറുപയര്‍ ഉപയോഗിച്ച്, ഒരു കഷണം ശര്‍ക്കരയോ ഒരു അല്‍പ്പം പാല് കൊണ്ട്, അല്‍പ്പം വരട്ടു മഞ്ഞള്‍ പൊടിച്ചെടുത്തതുകൊണ്ട്, കുറച്ചു തൈര് കൊണ്ട്, അല്പം തേന്‍ ഉപയോഗിച്ച് ഒക്കെ എങ്ങനെ രക്ഷിക്കാം എന്ന് പ്രാചീനരായ അമ്മമാര്‍ പഠിച്ചത് ലളിതയില്‍ നിന്നാണ്..
തന്റെ കുഞ്ഞിന്റെ ശരീരത്തിലെ ധാത്വധിഷ്ടിതമായ ദേവതയെ ഒരു അച്ഛന്, ഒരു അമ്മക്ക്, പിതൃപൈതാമഹ സംതൃപ്തമായ അറിവുണ്ടെങ്കില്‍, വിളിച്ചുണര്‍ത്തി നിര്‍ത്താന്‍ കഴിയുമ്പോള്‍, ഒരു ഔഷധം പോലും ഇല്ലാതെ ആ ദേവത അനുഗ്രഹിച്ചു സുഖം ഉണ്ടാക്കുന്നു എന്ന് ഭാരതീയ വൈജ്ഞനികര്‍!
ഇവിടെയാണ് പൂര്‍വ്വികരായ അമ്മമാര്‍ ഉഴിഞ്ഞിട്ടതും, ജപിച്ചു വെച്ചതും, ഓതി തന്നതും, വെള്ളം തൊട്ടു ജപിച്ചു തന്നതും ഒക്കെ..
ആ ധാതുസാമ്യത്തിന്റെ ലോകം പഠിക്കണം എങ്കില്‍, ലളിതാസഹസ്രനാമം ഒന്ന് വായിച്ചു നോക്കണം. എന്നിട്ട് അതില്‍ പറഞ്ഞിരിക്കുന്ന ആ ദേവത, ആ അന്നം, ആ ധാതു, ഇവ നല്ലതുപോലെ മനസ്സിലാക്കി ആ ധാതുവില്‍ വരുന്ന വൈകല്യങ്ങള്‍ക്ക് നല്ലതുപോലെ പ്രാര്‍ത്ഥനാപൂര്‍വ്വം അത് ഉണ്ടാക്കി കൊടുത്തു നോക്കുക..ഫലിച്ചാല്‍ അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കുക..കാരണം ഈ മണ്ണിന്റെ പാരസ്പര്യം ആണത്…. 🔥🙏
അഗ്നേ ദേവ = അഗ്നിദേവാ വിശ്വാനി വയുനാനി = സകല കർമ്മങ്ങളെയും ജ്ഞാനത്തെയും അറിയുന്ന ത്വം = അങ്ങ് സുപഥ = നല്ല മാർഗത്തിലൂടെ പരബ്രഹ്മത്തിലേക്ക് അസ്മാൻ = എന്നെ നയ = നയിച്ചാലും. അസ്മത് = എന്നിൽനിന്ന് ജുഹുരാണം = കുടിലമായ ഏനാഃ = പാപത്തെ യുയോധി = വേർപെടുത്തുക തേ = അങ്ങേക്ക് ഭൂയിഷ്ഠാം = പലതരത്തിലുള്ള നമ ഉക്തീം = നമസ്കാരവചനങ്ങളെ വിധേമ = ചെയ്യാം.
Agni 🔥 Fire
അഗ്നേ, ഞങ്ങളെ നേർവഴിയിലൂടെ നിത്യാനന്ദത്തിലേക്ക് നയിച്ചാലും. ഞങ്ങളുടെ എല്ലാച്ചെയ്തികളും അറിയുന്ന നീ ഞങ്ങളെ തിന്മയിൽ നിന്ന് രക്ഷിക്കാനായി ഞങ്ങൾ വീണ്ടും വീണ്ടും നമിക്കുന്നു
മരണശേഷം ശരീരം അഗ്നിയിൽ ദഹിച്ച് ഭസ്മമായിത്തീരും.
ഈശ്വരാംശമായ ആത്മാവ് വായുവിൽ കലർന്നു നിലനിൽക്കും.
ഈശ്വരാ ഞാൻ ചെയ്തവയെല്ലാം അങ്ങ് ഓർക്കുക.
അഗ്നിദേവാ, എല്ലാം അറിയുന്ന അങ്ങ് എന്നെ നല്ല മാർഗത്തിലൂടെ ഈശ്വരനിലേക്കു നയിക്കുക.
എന്നിൽനിന്നു പാപത്തെ വേർപെടുത്തുക. അങ്ങയെ ഞാൻ നമസ്കരിക്കുന്നു.
വെറും 6 കിലോമീറ്ററിനുള്ളിൽ ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാര പ്രതിഷ്ടയുള്ള 10 ക്ഷേത്രങ്ങൾ ,അതും കേരളത്തിൽ തന്നെ. വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ, പക്ഷെ ഇത് സത്യം തന്നെ. വായിക്കൂ…..
ദശാവതാര കഥകൾ പറഞ്ഞും കേട്ടും മതിവരാത്തവരായ് ആരുമുണ്ടാവില്ല, എന്നാൽ ദശാവതാര ക്ഷേത്രങ്ങളെല്ലാം ഒരു ദേശത്ത് വെറും 6 കിലോമീറ്റർ ചുറ്റളവിനുള്ളിൽ എന്നത് ആശ്ചര്യവും അതിലുപരി അറിവുമായിരിക്കും.
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് – ബാലുശ്ശേരി റോഡിൽ കാക്കൂർ എന്ന സ്ഥലത്താണ് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ഐതിഹ്യവും പവിത്രതയും നിറഞ്ഞു നിൽക്കുന്ന ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്.
ജലസമൃദ്ധവും വറ്റാത്ത നീരുറവകളുമുള്ള പൊൻകുന്ന് മലയുടെ താഴ്വാരങ്ങളിലാണ് ഈ ദശാവതാര ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ഇതിൽ മത്സ്യം, കൽക്കി പ്രതിഷ്ടകൾ മറ്റെവിടെയുമില്ല. ഒരു ശ്രീചക്രം വരച്ചു കഴിഞ്ഞാൽ ഈ പത്ത് ക്ഷേത്രങ്ങളും അതിൽ ഉൾപ്പെടും. കാക്കൂർ എന്ന സ്ഥലപേരിനു പോലും വിഷ്ണുവിന്റെ അവതാരമായ് ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്, കൽക്കി വാഴുന്ന ഊര് എന്ന അർത്ഥത്തിൽ കൽക്കിയൂർ എന്നറിയപ്പെടുകയും പിന്നീട് അത് കാക്കൂർ എന്നായി മാറിയതുമാണത്രെ. ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണത്തിന്റെയും ഭാഗമായി മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടിരുന്നു, എന്നാൽ ഇന്ന് ഇവയിൽ മിക്കവയും തദ്ദേശീയ നാട്ടുകാരുടേയും ഹൈന്ദവ ഭക്തരുടേയും അശ്രാന്തശ്രമഫലമായി ക്ഷേത്രപുനരുദ്ധാരണ പ്രവൃത്തികൾ നടത്തി വരികയാണ്.ഒരു ദേവസ്വം ബോർഡിന്റെയും സഹായഹസ്തങ്ങളില്ലാതെ തന്നെ.
1. മത്സ്യം :- പെരുമീൻപുറം ശ്രീ വിഷ്ണു ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ ഒമ്പതേ അഞ്ചിൽ (9/5) നിന്ന് 500 മീറ്റർ അകലെ പൊൻകുന്ന് മലയുടെ താഴ്വരയിൽ മത്സ്യാവതാര ക്ഷേത്രം. മത്സ്യാവതാര രൂപിയായ ഭഗവാന്റെ അവതാര പ്രതിഷ്ഠക്കു പുറമെ ഗണപതിയും പത്നീ സമേതനായ ശാസ്താവുമുണ്ട്. ഇവിടെ വൈശാഖ മാസത്തിൽ മീനൂട്ട് ഉത്സവം നടക്കുന്നു. കേരളത്തിലെ ദശാവതാര ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനം ഈ ക്ഷേത്രത്തിനാണ്.
2. കൂർമ്മം:- ആമമംഗലം വിഷ്ണു ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നേ നാലിൽ (11/4) റോഡരികിലാണ് കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം മഹാവിഷ്ണു ക്ഷേത്രം. പ്രധാന ശ്രീകോവിലിന്റെ വശങ്ങളിലായി ഭദ്രകാളി, അയ്യപ്പൻ, ഗണപതി, ദക്ഷിണാമൂർത്തി, ദുർഗാഭഗവതി എന്നീ പ്രതിഷ്ഠകളുണ്ട്. മിഥുന മാസത്തിലെ രോഹിണി നക്ഷത്രത്തിൽ പ്രത്യേക പൂജകൾ നടന്നുവരുന്നു. ആമവാതം പിടിപെട്ട പലരും ദൂരെ ദിക്കിൽ നിന്നും വിശേഷാൽ പൂജകൾക്കും മറ്റുമായി വരാറുണ്ട്.
3. വരാഹം :- പന്ന്യംവള്ളി വാര്യംമഠം മഹാവിഷ്ണു ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ നന്മണ്ടയിൽ നിന്ന് കുറച്ച് മാറി പൊൻകുന്ന് മലയുടെ കിഴക്കൻ ചെരുവിലാണ് കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന വരാഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വട്ടത്തിലുള്ള ശ്രീകോവിലിൽ ഭഗവാന്റെ പ്രധാന പ്രതിഷ്ഠയും ചുറ്റമ്പലത്തിന് പുറത്തായ് ഗണപതിയുെടേയും ഭഗവതിയുടേയും അയ്യപ്പന്റെയും ഉപപ്രതിഷ്ഠകളുമുണ്ട്. മീനമാസത്തിലെ കറുത്ത പഞ്ചമി നാളിലാണ് വരാഹമൂർത്തി അവതരിച്ചത്, അതുകൊണ്ട് തന്നെ എല്ലാ വർഷവും ഈ ദിവസമാണ് ക്ഷേത്രോത്സവം.
4. നരസിംഹം :- നടുവല്ലുർ തൃക്കോയിക്കൽ ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നാം മൈലിൽ നിന്ന് കുറച്ച് അകലെയായി നടുവല്ലൂരിലാണ് നരസിംഹ ക്ഷേത്രം. ശ്രീകോവിലിനു സമീപത്തായി ഗണപതി, ശിവൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുണ്ട്.
5. വാമനൻ :- തീർഥങ്കര വാമന ക്ഷേത്രം
നരസിംഹ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരെ തീർഥങ്കരയിലാണ് വാമനാവതാരം കുടികൊള്ളുന്നത്.ഗൗതമ മുനിയുടെ ശംഖതീർഥത്തിന്റെ കരയിലായിരുന്നത്രെ പരശുരാമൻ വാമന ക്ഷേത്രം സ്ഥാപിച്ചത് അതുകൊണ്ടാണ് ഈ ക്ഷേത്രം തീർഥങ്കര വാമന ക്ഷേത്രം എന്നറിയപ്പെട്ടത് എന്നാണ് വിശ്വാസം. ഈ ക്ഷേത്രം ഇപ്പോഴും തകർന്നു കിടക്കുകയാണ് ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും ഇവിടെ കാണാനില്ല. പൊൻകുന്നം മലയുടെ ഒരു ഭാഗത്തുള്ള പാലമരത്തിന്റെ ചുവട്ടിൽ ഒരു ഗുഹ മാത്രം അവശേഷിക്കുന്നു. ഗുഹയ്ക്ക് കുറച്ച് അപ്പുറം ചെറിയൊരു വെള്ളച്ചാട്ടമുണ്ട് അതിനു താഴെ വാമനമൂർത്തിയുടെ ചെറിയ ഒരു വിഗ്രഹം ഉണ്ടായിരുന്നു.
6. പരശുരാമൻ:-
ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട ക്ഷേത്രമാണിത്, ഈ ക്ഷേത്രവും ഇപ്പോഴും തകർന്ന് കിടക്കുകയാണ്. ഇന്നും പുനരുദ്ധാരണം നടക്കാതെ കിടക്കുന്ന ഏക ദശാവതാരക്ഷേത്രം ഇതാണ്. ഇപ്പോൾ കാക്കൂർ പോലീസ് സ്റ്റേഷൻ നില നിൽക്കുന്ന പറമ്പിലാണ് പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രത്തിന്റെത് എന്ന് കരുതുന്ന ഒരു തറയും ചതുരക്കിണറും ഇപ്പോഴും സ്റ്റേഷൻ കോമ്പൗണ്ടിലുണ്ട്.
7. ശ്രീരാമൻ :- രാമല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം
രാമല്ലൂർ എന്ന സ്ഥലത്താണ് ശ്രീരാമസ്വാമി ക്ഷേത്രമുള്ളത്. രാമല്ലുരിന്റ ദേശക്ഷേത്രമായ് കണക്കാക്കുന്നത് ഈ ശ്രീരാമ ക്ഷേത്രത്തെയാണ്. ചുറ്റമ്പലത്തോടും ബലിക്കൽ പുരയോടും കൂടി പഴയ രീതിയിൽ തന്നെയാണ് ഇന്നും ക്ഷേത്രം നിലനിൽക്കുന്നത്. എല്ലാ വർഷവും കർക്കിട മാസത്തിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും രാമായണ പാരായണവും നടത്തി വരുന്നു, കൂടാതെ നാട്ടുകാരുടെ ശ്രീരാമനവമി ആഘോഷവുമുണ്ട്. പ്രധാന പ്രതിഷ്ഠക്കു പുറമെ ഗണപതി, ശാസ്താവ് എന്നീ ഉപദേവൻമാരേയും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.
8. ബലരാമൻ :- കാവിൽ ബലരാമ ക്ഷേത്രം
രണ്ടായിരം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കാലാന്തരത്തിൽ ക്ഷേത്രം ക്ഷയിക്കുകയും വിഗ്രഹം ഉടയുകയും ചെയ്തിരുന്നു. ഇപ്പോൾ ക്ഷേത്രം പുരോഗതിയിലേക്കു മടങ്ങി വന്നു കഴിഞ്ഞു.നിത്യ പൂജയും തുടങ്ങി. ഏറ്റവും ഒടുവിൽ നിർമ്മിച്ച ക്ഷേത്രമാണിത് ഇനി പുന: പ്രതിഷ്ഠ നടത്തണം.
9. ശ്രീകൃഷ്‌ണൻ :- ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം
കാവിൽ ബലരാമക്ഷേത്രത്തിൽ നിന്നും കുറച്ച് മാറി ഈന്താട് എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രമുള്ളത്. വയലിന്റെ നടുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബലരാമനും ശ്രീകൃഷ്ണനും സഹോദരൻമാരായതിനാൽ രണ്ടു ക്ഷേത്രവും ഒരേ ദിശയിലാണ് ഉള്ളത്, പരസ്പരം മുഖം നോക്കി നിൽക്കുന്ന ഘടനയിലാണു രണ്ടു പ്രതിഷ്ഠകളും.
10. കൽക്കി :-
വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ക്ഷേത്രത്തെക്കുറിച്ച് നാട്ടുകാർക്ക് രണ്ടഭിപ്രായമാണ്. അതിൽ ഒന്ന് പെരുമീൻപുറത്തു നിന്ന് കുറച്ചകലെ അമ്പലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു ചതുരക്കിണർ ഉണ്ടായിരുന്നു, അവിടെയാവാം കൽക്കിയുടെ ക്ഷേത്രമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റൊന്ന് കലിയുഗത്തിനൊടുവിൽ മാത്രമെ കൽക്കിയുടെ ക്ഷേത്രം സ്ഥാപിതമാവു എന്നു ചിലർ വിശ്വസിക്കുന്നു.
രാമായണമാസത്തിൽ ഈ ദശാവതാര ക്ഷേത്രങ്ങളിൽ എല്ലാം ഒരേ ദിവസം ദർശനം ലഭിക്കുക എന്നത് പുണ്യമായി കരുതുന്നു.
ഒട്ടേറെപേർക്കറിയാത്ത ഈ ദശാവതാര ക്ഷേത്രങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനും ഈ ക്ഷേത്രങ്ങളിലെല്ലാം എങ്ങനെ എത്തിച്ചേരുമെന്നതിനെ കുറിച്ചും അവിടുത്തെ വഴിപാടുകളെ കുറിച്ചും പൂജാ സമയങ്ങളെക്കുറിച്ചും അറിയുവാൻ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ ഇവയാണ്