Kottanachery Temple കൊട്ടണച്ചേരി, വെള്ളൂർ, പയ്യന്നൂർ

കാലാരി വേടനായ് കളിച്ച നാൾ ഉൽഭവിച്ച് കരുവാൽ വളർത്തവന്ന് കാരണമറിഞ്ഞ് വേട്ടക്കരുമകൻ എന്ന് നല്ല തിരുനാമം അരുളിച്ചെയ്തു വാട്ടമറ്റെഴുതുന്ന ‘വേട്ടക്കൊരുമകനെ ന്നിവണ്ണം പ്രസിദ്ധമായുലകത്തെങ്ങും അനർത്ഥങ്ങൾ ഒഴിച്ച കാലം
  ❦ ════ •⊰❂⊱• ════ ❦  ❦ ════ •⊰❂⊱• ════ ❦

Kottanachery Temple
04985 266 515
https://maps.app.goo.gl/y1mvKNiCUxh3dJmH8

വെളളൂർ ശ്രീ കൊട്ടണച്ചേരി മഹാക്ഷേത്രം കളിയാട്ടം നാളെ മുതൽ ഫെബ്രവരി 4 വരെ

കൊട്ടണച്ചേരി മഹാക്ഷേത്രത്തിലെ പ്രധാന ദേവതയാണ് വേട്ടക്കൊരുമകൻ. ശിവദൈവാംശമുള്ള തെയ്യമാണിത്. പുരാണങ്ങളിലെ കഥാപാത്രങ്ങളും ജീവിച്ചിരുന്ന പോരാളികളും ഇഴചേർന്ന കഥകൾ തെയ്യങ്ങളുടെ പുരാവൃത്തങ്ങളിൽ കാണാം. അത്തൊരുമൊരു ഇതിവൃത്തമാണ് വേട്ടയ്ക്കൊരു മകന്റേത്. . പല ക്ഷേത്രങ്ങളിലും ഇതൊരു ഉപദേവതയാണ്. ഉഗ്രമൂർത്തിയാണ്

ഉത്തരകേരളത്തിലെ തെയ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ വേട്ടക്കൊരുമകൻ തെയ്യം. കിരാതമൂർത്തികളായ ശിവപാർവ്വതിമാരുടെ പുത്രൻ ആണ് “വേട്ടയ്ക്കൊരുമകൻ” എന്നാണ് ഐതിഹ്യം.  (ചിലയിടത്ത് വേട്ടക്കൊരുമകനെ ശ്രീധർമശാസ്താവായി (അയ്യപ്പൻ) കണക്കാക്കാറുണ്ട്.)

ഒരു നാട്ടുമൊഴിയനുസരിച്ച് വേട്ടക്കരുമകൻ എന്നാണു ഈ കുലദേവതയുടെ പേരു. കുറുമ്പ്യാതിരി സ്വരൂപത്തിൻറെ കുലദേവത ആണത്രെ വേട്ടക്കരുമകൻ.

വേട്ടൈക്കരൻ എന്നാൽ നായാട്ടിന്റെ അഥവാ വേട്ടയുടെ അരചൻ . ഇത്  അയ്യപ്പന്റേയോ ശിവന്റേയോ അർജുനന്റേയോ പര്യായമായിരിക്കണം. വേട്ടക്കരമകൻ എന്നത് നായാട്ടുവീരന്റെ മകൻ എന്നാണർത്ഥം. വേട്ടയ്ക്കൊരുമകൻ കിരാതമൂർത്തിയുടെ പുത്രന്റെ സങ്കല്പത്തിലുള്ള ദൈവമാണ്. .ഈ ഉഗ്രമൂർത്തിയുടെയും, അയ്യപ്പൻ, മുരുകൻ എന്നിവരുടെ ഉത്ഭവം ശിവനിൽ നിന്നാണെന്നും അഭിപ്രായമുണ്ട്.

അമ്പും,വില്ലും,മഹാവിഷ്ണു സമ്മാനിച്ച പൊൻചുരികയും, ഈ ദൈവത്തിന്റെ ആയുധങ്ങളത്രേ .



പയ്യന്നൂർ,

വെള്ളൂർ ശ്രീ കൊട്ടണച്ചേരി മഹാക്ഷേത്രം കളിയാട്ട മഹോത്സവം

31 മുതൽ ഫെബ്രുവരി 4 വരെ
രാത്രി 7 മണിക്ക് ചാമക്കാവ്
ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവരുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.

രാത്രി 7.30 ന് കരിമരുന്ന് പ്രയോഗം.

9 മണിക്ക് വിനീത് ശ്രീനിവാസൻ, ഐശ്വര്യ രാജീവ് നയിക്കുന്ന മെഗാഷോ.


ഫെബ്രവരി 1 ന്

വൈകുന്നേരം അക്ഷരശ്ലോക സദസ് .

രാത്രി വിവിധ തെയ്യക്കോലങ്ങളുടെ വെള്ളാട്ടം പുലർച്ചെ തൂവക്കാരൻ,

പള്ളക്കരിവേടകൻ തെയ്യക്കോലം പുറപ്പാട്.

2 ന് വ്യാഴാഴ്ച തെയ്യക്കോലങ്ങളുടെ പുറപ്പാട് .

രാത്രി പ്രജിത്ത് കുഞ്ഞിമംഗലവും സംഘവും അവതരിപ്പിക്കുന്ന ബംബർ ആഘോഷരാവ്.

3 ന് വെള്ളിയാഴ്ച തെയ്യക്കോലങ്ങളുടെ പുറപ്പാട്.

രാത്രി 11 മണിക്ക് കുണ്ടയം ക്കൊവ്വലിൽ നിന്നും 11.30 ന് ശ്രീ കുടക്കത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും കാഴ്ചവരവ്.പു

ലർച്ചെ 3 മണിക്ക് കരിമരുന്ന് പ്രയോഗം

4 ന് ശനിയാഴ്ച

പള്ളക്കീ ചാമുണ്ഡി ,

മടയിൽ ചാമുണ്ഡി,

വേട്ടക്കൊരുമകൻ,

വിഷ്ണുമൂർത്തി ,

തുടർന്ന് വേട്ടക്കൊരുമകൻ തെയ്യത്തിൻ്റെ ആറാടിക്കൽ, കളിയാട്ടം സമാപനം

  ❦ ════ •⊰❂⊱• ════ ❦  ❦ ════ •⊰❂⊱• ════ ❦

പയ്യന്നൂർ എന്നും ഉറ്റുനോക്കുന്ന 2 കളിയാട്ടങ്ങൾ /കൊട്ടണച്ചേരിയും കുറിഞ്ഞിയും/ കൊട്ടണച്ചേരിയിൽ കളിയാട്ടം / ജനുവരി 31മുതൽ