
ഹരേ രാമാ …ഹരേ രാമാ …രാമാ രാമാ …ഹരേ ഹരേ ….
രാമായണ മാസം …
തുടക്കം …
രാമായണം വായിക്കുക ..
കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിക്കുക
ഹരേ രാമാ
ആനന്ദത്തത്തിലേക്കുള്ള തീർത്ഥയാത്ര
*അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം*
*നാരായണായ നമോ നാരായണായ നമോ*
*നാരായണായ നമോ നാരായണായ നമഃ*
*ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!*
*ശ്രീരാമചരിതം നീ 1 ചൊല്ലീടു മടിയാതെ.*
*ശാരികപ്പൈതൽ താനും വന്ദിച്ചു* *വന്ദ്യന്മാരെ*
*ശ്രീരാമസ്‌മൃതിയോടെ* *പറഞ്ഞുതുടങ്ങിനാൾ.*
➖〰️➖〰️➖〰️➖〰️➖
⚛️°✓ *_renjiTham_*✓°
➖〰️➖〰️➖〰️➖〰️➖
════◄••ॐ••►════
” *വിശ്വചൈതന്യ സാരസ്വരൂപിണി!* *ശാശ്വത പ്രേമമാധുരീ വർഷിണി!* വശ്യസൗന്ദര്യ കാരുണി ശ്രീനിധേ! *നമോസ്തുതേ!”*
════◄••ॐ••►════
*ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര: ഗുരുർ സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ:*
════◄••ॐ••►════
══❖•ೋ°°ೋ•❖══

വീണ്ടും ഒരു കർക്കിടകം കൂടി
രാമായണത്തിന്‍റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു.
രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി ഗച്ഛതാത യഥാസുഖം.
ഹൈന്ദവർക്ക് ഇത് രാമായണ മാസം… പുണ്യദിനങ്ങളുടെ കർക്കിടകമാസം
രാമായണത്തിന്‍റെ പുണ്യം നിറച്ച് കർക്കിടകം വീണ്ടും.
പാരായണത്തിനപ്പുറം മനസ്സിന്‍റെ പരിവർത്തനം ലക്ഷ്യമാക്കുന്നു രാമായണ മാസാചരണം.
ആത്മീയമായ ആനന്ദത്തിന്‍റെ ആ നാളുകളിലേക്ക് ഉണരുകയാണ് മനസ്സും ശരീരവും ഒരിക്കൽ കൂടി.
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ!
ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദിരമതാം
രാമ! രാമ!
ശ്രീരാഘവാത്മാരാമ!
ശ്രീരാമ രമാപതേ!
ശ്രീരാമ രമണീയവിഗ്രഹ!
നമോസ്തുതേ
നാരായണായ നമോ
നാരായണായ നമോ
നാരായണായ നമോ
നാരായണായ നമഃ
രാമനാമം ജപിച്ചു കൊണ്ട് തുടങ്ങാം ഈ രാമായണ മാസം.
ശ്രീരാമചന്ദ്രന്റെയും, സീതാ മാതാവിന്റയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹൃദ്യമായ ഒരു രാമായണമാസം ആശംസിക്കുന്നു !!
ശ്രീരാമചന്ദ്രചരണൗ മനസാ സ്മരാമി
ശ്രീരാമചന്ദ്രചരണൗ വചസാ ഗൃണാമി
ശ്രീരാമചന്ദ്രചരണൗ ശിരസാ നമാമി
ശ്രീരാമചന്ദ്രചരണൗ ശരണം പ്രപദ്യേ.
*രാമായണം*
*അദ്ധ്യാത്മ രാമായണത്തിലെ ബാലകാണ്ഡത്തിലെ പ്രസക്തഭാഗങ്ങൾ പരിചയപെടാം.ഇഷ്ടദേവതാവന്ദനം. രാമായണമാഹാത്മ്യം. ഉമാമഹേശരസംവാദം.ഹനുമാനു തത്ത്വോപദേശം. പുത്രലാഭാലോചന. അശ്വമേധവും പുത്രകാമേഷ്ടിയും.ശ്രീരാമാവതാരം. കൗസല്യാ സ്തുതി. ബാല്യവും കൗമാരവും. വിശ്വാമിത്രന്റെ യാഗരക്ഷ. താടകാവധം.അഹല്യാമോക്ഷം. അഹല്യാസ്തുതി. സീതാസ്വയംവരം.ഭാർഗ്ഗവ ഗർവ്വഭംഗം. എന്നി ശ്രീരാമന്റെ ബാല്യകാലത്തിലൂടെ ശ്രീരാമനെന്നാൽ ഒരു വ്യക്തിയല്ല ഒരു തത്വമാണെന്നു മനസിലാക്കി തരുന്നു.മനുഷ്യൻ അവശ്യം അറിഞ്ഞിരിക്കേണ്ട പരമമായ തത്വം നമുക്ക് രാമനിലൂടെയും രാമനോടു ബന്ധപ്പെട്ട മറ്റു ജനങ്ങളിലൂടെയും മനസ്സിലാക്കാൻ കഴിയും.രാമനെന്നു പറഞ്ഞാൽ പരമ ചൈതന്യമാണന്ന മാഹാത്മ്യം വിളിച്ചോതുന്നു.*
*പി.കെ.കുട്ടികൃഷണൻ*
*ചേലേരി.*
*ദശരഥൻ*
——————————
ഭാരതത്തില്‍ കോസലം എന്ന രാജ്യത്തെ രാജാവായിരുന്നു ദശരഥന്‍. സൂര്യവശത്തില്‍ ജനിച്ച ദശരഥന്‍ നീതിമാനായൊരുന്നു. കോസലരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അയോദ്ധ്യ. മറ്റു രാജാക്കന്‍മാരെ ജയിച്ച്, ചക്രവര്‍ത്തീപദവും ദശരഥന്‍ കൈക്കലാക്കിയിരുന്നു. ദശരഥന്റെ സമര്‍ത്ഥനായ മന്ത്രിയായിരുന്നു സുമന്ത്രന്‍. രാജ്യകാര്യങ്ങളില്‍ സുമന്ത്രന്റെ നല്ല സഹായവും ദശരഥനു ലഭിച്ചിരുന്നു. ദശരഥനു മൂന്നു ഭാര്യമാരുണ്ടായിരുന്നു. അവര്‍ യഥാക്രമം കൌസല്യ, കൈകേയി, സുമിത്ര എന്നിവരായിരുന്നു. ആദ്യം കൌസല്യയെയായിരുന്നു അദ്ദേഹം വിവാഹം കഴിച്ചത്. ഇതില്‍ ശാന്ത എന്ന പേരോടുകൂടിയ ഒരു പുത്രി ദശരഥനുണ്ടായിരുന്നു. അംഗരാജ്യാധിപനായ ലോമപാദന്, പിന്നീട് ദത്തുപുത്രിയായി ശാന്തയെ കൊടുക്കുകയാണുണ്ടായത്. അംഗരാജ്യത്തില്‍ മഴ പെയ്യിച്ച ഋഷ്യശൃംഗന് ലോമപാദന്‍ ഈ പുത്രിയെ വിവാഹം കഴിച്ചുകൊടുത്തു. ഒരു പുത്രനുണ്ടാനാന്‍ വേണ്ടി കേകയ രാജാവിന്റെ പുത്രിയും യുധാജിത്തിന്റെ അനുജത്തിയുമായ കൈകേയിയെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. എന്നല്‍ കൈകേയില്‍ നിന്നും ഒരു പുത്രലാഭമുണ്ടാകാതിരുന്നതിനാല്‍ അദ്ദേഹം പിന്നീട്‍ സുമിത്രയെക്കൂടി ഭാര്യയായി സ്വീകരിക്കുകയുണ്ടായി.
മറ്റെല്ലാ സുഖസൌകര്യങ്ങളുണ്ടായിട്ടും ഈ മൂന്നു ഭാര്യമാരില്‍ നിന്നും സന്താനഭാഗ്യം ലഭിക്കാത്തതില്‍ ദശരഥന്‍ അതിയായി ദു:ഖിച്ചു. പല തരത്തിലുള്ള ദാനധര്‍മ്മാദികള്‍ നടത്തി. നിരവധി പുണ്യക്ഷേത്രങ്ങളും തീര്‍ത്ഥ സങ്കേതങ്ങളും സന്ദര്‍ശിച്ചു. എന്നിട്ടൊന്നും അദ്ദേഹത്തിന്റെ ആഗ്രഹസിദ്ധി ഉണ്ടായില്ല. രാജ്യം ഒന്നടങ്കം അദ്ദേഹത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്നു. ദശരഥനു വാര്‍ദ്ധക്യകാലം അടുത്തുവന്നു. ഒരിക്കല്‍ കുലഗുരുവായ വസിഷ്‍ഠമഹര്‍ഷിയെ സമീപിച്ച് എന്തെങ്കിലുമൊരു മാര്‍ഗം നിര്‍ദ്ദേശിച്ചുതരണമെന്ന്‍ അഭ്യര്‍ത്ഥിച്ചു. പുത്രഭാഗമില്ലതെ തന്റെ കാലം തീര്‍ന്നാല്‍ സൂര്യവംശം തന്നെ മുടിഞ്ഞുപോകും. അതിനിടവരരുത്.
ജ്ഞാനിയായ വസിഷ്‍ഠമഹര്‍ഷി, ദശരഥനോട്‍ ‘പുത്രകാമേഷ്‍ടി’യെന്നൊരു യാഗത്തേക്കുറിച്ചു പറഞ്ഞു. വിസിഷ്‍ഠനിര്‍ദ്ദേശപ്രകാരം പുത്രകാമേഷ്‍ടിയാഗം നടത്താന്‍ തന്നെ ദശരഥന്‍ തീരുമാനിച്ചു. യാഗം നടത്താന്‍ ഋഷ്യശൃംഗമഹര്‍ഷിയെത്തന്നെ വരുത്തി. അയോദ്ധ്യാനഗരാതിര്‍ത്തിയിലുള്ള സരയൂനദീ തീരത്തുവെച്ചു യാഗം നടത്താമെന്നു ഋഷ്യശൃംഗന്‍ പറഞ്ഞു. അങ്ങനെ യാഗം ആരംഭിച്ചു. യാഗത്തില്‍ പങ്കെടുക്കാന്‍ പുത്രി ശാന്തയും എത്തിയിരുന്നു. യാഗാവസാനം യാഗകുണ്ഡത്തില്‍ നിന്നും ഒരു ദിവ്യപുരുഷന്‍ ഉയര്‍ന്നു വന്നു. ഇതുസൂര്യഭഗവാനാണെന്നു പറയപ്പെടുന്നു. ആ ദിവ്യപുരുഷന്‍ വെള്ളികൊണ്ടുമൂടിയ തങ്കപ്പാത്രത്തില്‍ വിശിഷ്‍ഠമായൊരു പായസം ദശരഥനു സമ്മാനിച്ചു. എന്നിടു പറഞ്ഞു:
“ബ്രഹ്മദേവന്റെ നിര്ദ്ദേശപ്രകാരം എത്തിയതാണു ഞാന്‍. ദേവനിര്‍മ്മിതമാണീ പായസം. ഇതു സന്താനലബ്‍ധി ഉണ്ടാക്കുവാന്‍ പര്യാപ്‍തമാണ്. ഇതു ഭാര്യമാര്‍ക്കു ഭക്ഷിക്കുവാന്‍ കൊടുത്തലും. അങ്ങേയ്‍ക്കു മക്കളുണ്ടാവും”
യാഗാനന്തരം ദശരഥന്‍ അതിയായ സന്തോഷത്തോടെ ആ പായസം മൂന്നുഭാര്യമാര്‍ക്കും പങ്കിട്ടുകൊടുത്തു. രജ്ഞിമാര്‍ മൂവരും ഒരുപോലെ ഗര്‍ഭം ധരിച്ചു. രാജ്യം ഒന്നടങ്കം സന്തോഷിച്ചു. പത്തുമാസവും അയോദ്ധ്യാനിവാസികള്‍ക്ക് ഉത്സവമായിരുന്നു. ദശരഥമഹാരാജവു പായസം പങ്കുവെച്ചപ്പോള്‍ കൌസല്യയ്ക്കും കൈകേയിക്കും തുല്യമായി പങ്കുവെച്ചുപോയെന്നും പിന്നീട് കൌസല്യയും കൈകേയിയും തങ്ങള്‍ക്കുകിട്ടിയ പങ്കൂകളില്‍ നിന്നും തുല്യമായി പങ്കിട്ട് സുമിത്രയ്ക്കുകൊടുത്തുവെന്നും അങ്ങനെ സുമിത്രയ്ക്കു രണ്ടു പങ്കു ലഭിച്ചുവെന്നും ഒരു പറയപ്പെടുന്നു.
ദശരഥന്‍ അതികാമിയായ രാജാവായിരുന്നു. രഘുവംശരാജാക്കന്മാരില്‍ പലരും അങ്ങനെയായിരുന്നു. ബ്രഹ്മാവിന്റെ പുത്രന്‍ മരീചിയില്‍ തുടങ്ങുന്ന രഘുവംശ പരമ്പരയിലെ മുപ്പത്തി ആറാമത്തെ ചക്രവര്‍ത്തിയായിരുന്നു ദശരഥന്‍. ആ പരമ്പരയിലെ ഒരു ചക്രവര്‍ത്തിയായിരുന്നു അസിതന്‍. അസിതന് ഭാര്യമാര്‍ രണ്ട് പേരുണ്ടായിരുന്നു. രണ്ടുപേരും ഗര്‍ഭിണികളായിരിക്കെ അസിതന്‍ അകാലചരമം അടഞ്ഞു. അപ്പോള്‍ അസിത പത്‌നിമാരില്‍ ഒരുവള്‍ മറ്റവള്‍ക്ക് വിഷം നല്കി. വിഷബാധയേല്ക്കാതിരിക്കാന്‍ അവള്‍ ച്യവനമഹര്‍ഷിയെ അഭയം പ്രാപിച്ചു. ച്യവന സഹായത്തോടെ അവള്‍ ‘ഗര’ ത്തോടുകൂടി ഒരു പുത്രനെ പ്രസവിച്ചു. ആ പുത്രനാണ് സഗര രാജാവ്. സഗരന്റെ മകന്‍ അസമഞ്ജന്‍ മനോരോഗിയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളെ പുഴയില്‍ എറിയുകയും ആ കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിക്കുന്നതു കണ്ട് രസിക്കലുമായിരുന്നു കക്ഷിയുടെ വിനോദം. പ്രജകളുടെ പരാതിയെത്തുടര്‍ന്നു സഗരന്‍ അസമഞ്ജനെ നാടുകടുത്തി.
നരഭോജിയായിരുന്ന കല്മഷപാദനും ഈ പരമ്പരയിലെ ചക്രവര്‍ത്തിയായിരുന്നു. ദിലീപനും അഗ്നിവര്‍ണ്ണനും മാത്രമല്ല അജനും ഈ പരമ്പരയില്‍ ഉണ്ടായിരുന്നു. അജന്‍ ഏകപത്‌നി വ്രതക്കാരനായിരുന്നു എന്നു മാത്രമല്ല, തന്റെ ഭാര്യാവിയോഗദുഃഖം സഹിക്കവയ്യാതെ മരണം വരിച്ചവനുമാണ അജന്‍. ആ അജന്റെ പുത്രനാണ് ദശരഥന്‍. ദശരഥനാകട്ടെ അറിയപ്പെടുന്ന മൂന്നു പേരെ- കൗസല്യ, കൈകേയി, സുമിത്ര-കൂടാതെ 35 പത്മിമാര്‍ വേറെ ഉണ്ടായിരുന്നു.
അവരുടെ പേരുകള്‍ രാമായണത്തില്‍ പറയുന്നില്ല. കൈകേയിയുടെ കരള്‍ പിളര്‍ക്കുന്ന നിലപാടുകളില്‍ മനംനൊന്ത് ദശരഥന്‍ ബോധം കെട്ടുവീണപ്പോള്‍ കൈകേയി ഒഴികെയുള്ള മുഴുവന്‍ ഭാര്യമാരും അലമുറയിട്ടു കരഞ്ഞതായും വാല്മീകി എഴുതിയിട്ടുണ്ട്.
കൈകേയി കരയേണ്ടതില്ലായിരുന്നു. കാമകലയില്‍ ചതുരയായിരുന്ന രൂപവതിയും മനോഹരിയുമായ കൈകേയിയില്‍ ദശരഥന്‍ ഒരു ദാസനെപ്പോലെ അനുരക്തനായിരുന്നു. ഇഷ്ടപത്‌നി എന്ന സ്ഥാനം കൈകേയിക്കായിരുന്നു. അമ്മയെ പിരിയാതെ അച്ഛനെ ഒരിക്കലും താന്‍ കണ്ടിട്ടില്ല എന്ന് ദശരഥന്റെ മരണശേഷം തിരിച്ചെത്തിയ ഭരതരാജകമാരന്‍ അനുസ്മരിക്കുന്നുമുണ്ട്. ഇഷ്ടപത്‌നി എന്ന സ്ഥാനം ഉപയോഗിച്ച് സപത്‌നിമാരായ കൗസല്യയേയും സുമിത്രയേയും അപമാനിച്ചു രസിക്കലും കൈകേയിയുടെ വിനോദമായിരുന്നു. അഭിഷേകം മുടങ്ങി രാമന്‍ വനവാസത്തിനായി നീങ്ങുന്ന സന്ദര്‍ഭത്തില്‍ രാമന്റെ അഭാവത്തില്‍ താന്‍ കൂടുതല്‍ അപമാനിക്കപ്പെടുമെന്നും കൗസല്യ പരിദേവനം നടത്തുന്നുമുണ്ട്.
അഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയതിനുശേഷം കൈകേയിയുടെ അന്തപുരത്തില്‍ ഉന്മേഷത്തോടെ എത്തിയ ദശരഥന് കാണാന്‍ കഴിഞ്ഞത് കോപാവിഷ്ടയായ കൈകേയിയെയാണ്. അതോടെ ദശരഥന്റ ഉന്മേഷം തണുത്തു. പിന്നെ ജീവിതത്തില്‍ അവശേഷിച്ച ഒരു നിമിഷംപോലും ദശരഥന്‍ സന്തോഷിച്ചിട്ടില്ല. ഈ സന്ദര്‍ഭത്തിലാണ് രാമനെ കാട്ടിലയക്കണമെന്നും ഭരതന് രാജ്യം നല്കണമെന്നുമുള്ള രണ്ട് വരങ്ങളും നല്കണമെന്ന് കൈകേയി ആവശ്യപ്പെട്ടത്. വളരെ പണ്ട്, യുദ്ധക്കളത്തില്‍ വെച്ച്, തന്റെ ജീവന്‍ രക്ഷിച്ചതിന് പകരമായി രണ്ട് വരങ്ങള്‍ വരിക്കാന്‍ ദശരഥന്‍ കൈകേയിക്ക് അവകാശം നല്‍കിയിരുന്നു. അപ്പോള്‍ വരമൊന്നും വേണ്ടന്നും ആവശ്യം വരുമ്പോള്‍ ചോദിച്ചോളാം അപ്പോള്‍ തന്നാല്‍ മതിയെന്നും കൈകേയിയും അങ്ങനെയാകാമെന്നു ദശരഥനും സമ്മതിക്കുകയും ചെയ്തു. ആ വരങ്ങളാണ് കൈകേയി ആവശ്യപ്പെട്ടത്. ഇതുകേട്ട ദശരഥന്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുപോയി.
ഈ സന്ദര്‍ഭത്തിലും വരങ്ങള്‍ നല്കാമെന്നു ദശരഥന്‍ പറഞ്ഞില്ല. പകരം കൈകേയിയെ സാന്ത്വനിപ്പിക്കുന്നതിനായി പലതരം വാഗ്ദാനങ്ങള്‍ നല്കുകയാണുണ്ടായത്. അതില്‍ പ്രധാനപ്പെട്ടവ ഇവയാണ്.
1. കൈകേയിക്ക് ഇഷ്ടമില്ലാത്ത ഒരുവന്‍ വധിക്കപ്പെടേണ്ടവാനാണെങ്കില്‍ അവനെ വധിക്കാതിരിക്കാം. വധിക്കപ്പെടേണ്ടവന്‍ അല്ലെങ്കില്‍ അവനെ വധിക്കുകയും ചെയ്യാം.
2. കൈകേയിക്ക് ഇഷ്ടമില്ലാത്തവന്‍ ധനികനാണെങ്കില്‍ അവനെ ദരിദ്രനാക്കാം, ദരിദ്രനാണെങ്കില്‍ ധനികനുമാക്കാം. ഈ ചെറിയ വാഗ്ദാനത്തെ സ്വീകരിക്കാതെ കൈകേയി തന്റെ ആവശ്യത്തില്‍ ഉറച്ചുനിന്നു.
സത്യസന്ധതയോടെ വാക്ക് പാലിച്ചിട്ടുള്ള രഘുവംശരാജാക്കന്മാരുടെ കഥകള്‍ ഓര്‍മ്മിപ്പിച്ച് വാക്ക് പാലിക്കാന്‍ മടിക്കുന്നവനും സത്യസന്ധതയില്ലാത്തവനാണെന്നും പറഞ്ഞ് ദശരഥനെ കുത്തിനോവിപ്പിക്കാനും കൈകേയി മറന്നില്ല.
എന്നിട്ടും വരദാനം നടപ്പിലാക്കാന്‍ ദശരഥന്‍ കൂട്ടാക്കിയില്ല. രാമന്‍ കാടുകയറണമെന്നും ഭരതന്‍ നാടുവാഴണമെന്നും ദശരഥന്‍ ഒരിക്കലും പറഞ്ഞിട്ടുമില്ല. രാജാവായ ദശരഥനു പകരം ഭാര്യയായ കൈകേയിയാണ് ദശരഥന്‍ ഇങ്ങനെ വരം നല്കിയെന്നും അക്കാര്യം രാമനെ അറിയിക്കാന്‍ ദശരഥന് മടിയാണെന്നും പറയുന്നത്. കൈകേയിക്ക് നല്കിയ വരങ്ങളാല്‍ താന്‍ ഭ്രാന്തനായിരിക്കുന്നു എന്നും, തന്നെ തടവിലാക്കി രാമന്‍ രാജാവാകണമെന്നും ഭ്രാന്തമായ അവസ്ഥയില്‍ ദശരഥന്‍ പുലമ്പി. ദശരഥന്റെ വാക്കുകള്‍ രാമന്‍ ചെവിക്കൊണ്ടുമില്ല. ചെറിയമ്മ തന്നോട് കാട്ടിലേക്ക് പോകാന്‍ കല്പിച്ചു. താനതു സമ്മതിച്ചു എന്നാണ് രാമന്‍ പറഞ്ഞത് എന്നും ഓര്‍ക്കുക. അപ്പോള്‍ ധനധാന്യസമൃദ്ധിയും സൈന്യവും രാമനെ കാട്ടിലേക്ക് അനുഗമിക്കട്ടെ എന്നായി ദശരഥന്‍. സത്തെടുത്ത സുരയെപ്പോലെ സുഖശൂന്യവും ധനധാന്യ ശൂന്യവുമായ നാട് തന്റെ മകന്‍ ഭരതന്‍ സ്വീകരിക്കില്ല എന്ന് തിരിച്ചടിക്കാനും കൈകേയി തയ്യാറായി. നാട്, നഗരം, സുഖം എന്തിനേറെ സീതയെ പോലും സത്യസംരക്ഷണത്തിനായി താന്‍ ത്യജിക്കും എന്ന് ഉറപ്പുനല്കിയാണ് കൈകേയിയെ രാമന്‍ സമാധാനിപ്പിച്ചത്.
ഒരു പെണ്ണിന്റെ ഇഷ്ടത്തിനു വേണ്ടി ഏതെങ്കിലും ഒരു അച്ഛന്‍ അനുസരണയുള്ള മകനെ, അവന്‍ പൊണ്ണനായാലും ഉപേക്ഷിക്കുമോ എന്ന് രാമന്‍ തന്നെ സംശയിക്കുന്ന സന്ദര്‍ഭവും രാമായണത്തിലുണ്ട്. നാടുപേക്ഷിച്ചു കാടുകയറിയതിനു ശേഷമുള്ള ആദ്യരാത്രി ഒരുവന്‍ മരത്തിന്റെ വേരിലിരുന്ന് അഭിഷേകവിഘ്‌നത്തെ തുടര്‍ന്നുള്ള സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് ലക്ഷ്മണനോട് സംസാരിക്കവെയാണ് രാമന്‍ ഇക്കാര്യം പറയുന്നത് (അയോദ്ധ്യാകാണ്ഡം സര്‍ഗ്ഗം 53). മാത്രമല്ല, ധര്‍മ്മത്തെ ഉപേക്ഷിച്ച് കാമത്തെ അനുസരിക്കുന്നവന്‍ ദശരഥമഹാരാജാവിനെപോലെ വേഗം ആപത്തിന് അടിപ്പെടുമെന്ന് രാമന്‍ നിരീക്ഷിക്കുന്നുണ്ട്. തന്റെ അമ്മയ്ക്കും ലക്ഷ്മണന്റെ അമ്മയ്ക്കും വിഷം കൊടുക്കാനും കൈകേയി മടിക്കില്ല എന്നു കരുതിയ രാമന്‍ തന്റെ അമ്മയ്ക്ക് താങ്ങും തണലുമായി മാറാന്‍ കഴിയാത്തതിലുള്ള ദുഃഖവും രേഖപ്പെടുത്തുന്നുണ്ട്. സുമന്ത്രരെ നിര്‍ബന്ധിച്ചു നാട്ടിലേക്ക് പറഞ്ഞുവിടുമ്പോള്‍ സുമന്ത്രര്‍ അവിടെ ചെന്നു കാര്യങ്ങള്‍ എല്ലാം അറിയിച്ചാല്‍ മാത്രമേ ചെറിയമ്മയ്ക്ക് വിശ്വാസം ഉണ്ടാകുകയുള്ളൂ എന്നും രാമന്‍ പറയുന്നുണ്ട്.
ഒരു പെണ്ണിന്റെ ഇഷ്ടത്തിനു വേണ്ടി ഒരു അച്ഛന്‍ ഇവ്വിധം ചെയ്യുമോ എന്നു രാമന്‍ ചോദിക്കുന്നതുപോലെ ഒരു പെണ്ണിനുവേണ്ടി ഒരു രാജാവ് ഇങ്ങനെ ചെയ്യാമോ എന്ന ചോദ്യവും പ്രസക്തമാണ്. രണ്ടു വരങ്ങള്‍ നല്കാമെന്നും രാജാവ് പറഞ്ഞു എന്നത് നേരാണ്. പക്ഷേ അത് ഒരു രാജ്യത്തെ നിയമവും ചട്ടവും ലംഘിച്ചു പ്രവര്‍ത്തിക്കാനുള്ള അവകാശമായി മാറാന്‍ പാടില്ല. രഘുവംശരാജ നിയമവും ചട്ടവും അനുസരിച്ച് ഒരു രാജാവിന്റെ ആണ്‍മക്കളില്‍ മൂത്തവനാണ് രാജാവാകേണ്ടത്. ആ നിയമത്തെയും ചട്ടത്തെയും ലംഘിച്ചുകൊണ്ട് രാജാവാകേണ്ട മൂത്തമകനെ കാട്ടിലേക്കയക്കാനും രണ്ടാമനെ രാജാവാക്കാനുമാണ് കൈകേയി ആവശ്യപ്പെട്ടത്. രാജനീതിക്കും രാജ്യനിയമത്തിനും അത് എതിരായതുകൊണ്ടും നീതിക്കും നിയമത്തിനും എതിരെ പ്രവര്‍ത്തിക്കാന്‍ ഒരു രാജാവിനും അധികാരമില്ലാത്തതുകൊണ്ടും അവ്വിധമൊരു വരം നല്കാന്‍ തനിക്ക് അധികാരമില്ലെന്നും അതുകൊണ്ട് അങ്ങനെയൊരു വരം ചോദിക്കുന്നത് അപ്രസക്തമാണെന്നും പറയാനുള്ള ബാദ്ധ്യത രാജാവിന് ഉണ്ടായിരുന്നു. ദശരഥ മഹാരാജന്‍ പക്ഷേ അത് ഓര്‍ത്തില്ല.
രാജ്യത്തെ നിയമം രാജാവിനും ബാധകമാണ്. എന്തും കൊടുക്കാനും കൊടുക്കാതിരിക്കാനും രാജാവിന് അധികാരമുണ്ട് എന്നു പറഞ്ഞാല്‍ രാജ്യത്ത് നിലനില്ക്കുന്ന നിയമത്തിനും നീതിക്കും അനുസരിച്ച് മാത്രമേ എന്തും കൊടുക്കാനും കൊടുക്കാതിരിക്കാനും കഴിയൂ എന്നു സാരം. പക്ഷേ, ദശരഥ മഹാരാജാവ് സ്വയം കരുതിയിരുന്നത് തനിക്ക് നിയമം ബാധകമല്ല എന്നും താന്‍ ചെയ്യുന്നതെന്തും നീതിയാണെന്നുമാണ്. അതുകൊണ്ടാണ് പ്രിയകാമിനിയും കാമചതുരയുമായ കൈകേയി തീര്‍ത്തും നീതിരഹിതവും നിയവിരുദ്ധവുമായ ഒരു വരം നിയമപ്രകാരം രാജ്യത്തിന് അവകാശിയായ ഒരുവനെ ഒരു കാരണവുമില്ലാതെ കാട്ടിലേയ്ക്കയക്കാനും അനര്‍ഹമായ ഒരു ആനുകൂല്യം മറ്റൊരാള്‍ക്ക് നല്കാനും ആവശ്യപ്പെട്ടപ്പോള്‍ അതിനെ എതിര്‍ക്കാതിരുന്നത്. ഇക്കാര്യങ്ങള്‍ പറഞ്ഞ് കൈകേയിയെ ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമവും നടത്തുന്നില്ല എന്നത് ശ്രദ്ധേയം.

രാമായണം പ്രശ്നോത്തരി
1. ബാലകാണ്ഡം
***********************
1.ആദികാവ്യം എന്ന് പേരില്‍ അറിയപ്പെടുന്ന ഇതിഹാസം ഏത് ?
വാത്മീകി രാമായണം
2.ആദി കവി എന്ന പേരില്‍ അറിയപ്പെടുന്ന മഹര്‍ഷി ആര് ?
വാത്മീകി മഹര്‍ഷി
3.സാധാരണയായി കര്‍ക്കിടക മാസത്തില്‍ പാരായണം ചെയ്യുന്ന ഗ്രന്ഥം
ഏത് ?
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
4.അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര് ?
തുഞ്ചത്തെഴുത്തച്ഛന്‍
5.അദ്ധ്യാത്മരാമായണത്തില്‍ ആദ്യത്തെ കാണ്ഡത്തിന്‍റെ പേര് എന്ത് ?
ബാലകാണ്ഡം
6.അദ്ധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദത്തോട് കൂടിയാണ് ?
ശ്രീരാമ രാമ! രാമ!
7.അദ്ധ്യാത്മരാമായണം ആര് തമ്മിലുള്ള സംവാദമായിട്ടാണ്
രചിക്കപ്പെട്ടീട്ടുള്ളത് ?
ഉമാമഹേശ്വരന്‍മാര്‍
8.അദ്ധ്യാത്മരാമായണം മൂലം ഏതുഭാഷയിലാണ് ?
സംസ്കൃതം
9.വാത്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ?
ശ്രീനാരദമഹര്‍ഷി
10.വാത്മീകിക്ക് ഏതു നദിയില്‍ സ്നാനത്തിനുപോയപ്പോള്‍ ആണ്
കാട്ടാളന്‍ ക്രാൌഞ്ചപക്ഷിയെ വധിച്ചത് കാണാന്‍ ഇടയായത് ?
തമസ്സാനദി
11.വാത്മീകി ആദ്യമായി രചിച്ചശ്ലോകം തുടങ്ങുന്നത് എങ്ങനെയാണു ?
”മാ നിഷാദ ”
12.വാത്മീകി രാമായണത്തില്‍ എത്രകാണ്ഡങ്ങള്‍ ഉണ്ട് ?
ഏഴ്
13.വാത്മീകി രാമായണത്തില്‍ എത്രശ്ലോകങ്ങള്‍ ഉണ്ട് ?
24000
14.ദശരഥമഹാരാജാവിന്‍റെ മൂലവംശം ഏതു ?
സൂര്യവംശം
15.ദശരഥമഹാരാജാവിന്‍റെ പിതാവ് ആരായിരുന്നു ?
അജമഹാരാജാവ്
16.ദശരഥമഹാരാജാവ് വാണിരുന്ന രാജ്യത്തിന്‍റെ പേര് എന്ത് ?
കോസലം
17.ദശരഥമഹാരാജാവിന്‍റെ രാജ്യത്തിന്‍റെ തലസ്ഥാനം ഏതു ?
അയോദ്ധ്യ
18.സൂര്യവംശത്തിന്‍റെ കുലഗുരു ആര് ?
വസിഷ്ഠൻ
19.ദശരഥമഹാരാജാവിന്‍റെ മന്ത്രിമാരില്‍ പ്രധാനി ആരായിരുന്നു ?
സുമന്ദ്രന്‍
20.ദശരഥമഹാരാജാവിന്‍റെ പത്നിമാര്‍ ആരെല്ലാം ആയിരുന്നു ?
കൌസല്യ, കൈകേകി ,സുമിത്ര
21. ദശരഥമഹാരാജാവിന്‍റെ പുത്രിയുടെ പേര് എന്തായിരുന്നു ?
ശാന്ത
22.ദശരഥമഹാരാജാവിന്‍റെ പുത്രിയായ ശാന്തയെ
വളര്‍ത്തുപുത്രിയായി നൽകിയത് ആര്‍ക്കായിരുന്നു ?
രോമപാദന്‍
23.ദശരഥമഹാരാജാവിന്‍റെ പുത്രിയായ ശാന്തയെ വിവാഹം ചെയ്തത് ആരായിരുന്നു ?
ഋശ്യശൃംഗമഹര്‍ഷി
24.കൈകേകി ഏതു രാജ്യത്തെ രാജാവിന്‍റെ പുത്രിആയിരുന്നു ?
കേകയം
25.പുത്രന്മാര്‍ ഉണ്ടാകാനായി ദശരഥമഹാരാജാവ് ഏതു കര്‍മ്മമാണ്
അനുഷ്ഠിച്ചത് ?
പുത്രകാമേഷ്ടികർമ്മം
26.ദശരഥമഹാരാജാവിനു പുത്രലബ്ധിക്കുള്ള ഉപായം ഉപദേശിച്ചത് ആരായിരുന്നു ?
വസിഷ്ഠന്‍
27.എതുനദിയുടെ തീരത്തുവച്ചാണ് പുത്രകാമേഷ്ടികർമ്മം നടത്തിയത് ?
സരയൂനദി
28.പുത്രകാമേഷ്ടികർമ്മം നടത്തിയത് ആരുടെ കാര്‍മികത്വത്തില്‍
ആയിരുന്നു ?
ഋശ്യശൃംഗമഹര്‍ഷി
29.പുത്രകാമേഷ്ടികർമ്മം സമാപിച്ചപ്പോള്‍ അഗ്നികുണ്ഡത്തില്‍നിന്നും ഉയര്‍ന്നുവന്നത് ആരായിരുന്നു ?
വഹ്നിദേവന്‍
30.പുത്രകാമേഷ്ടികർമ്മം സമാപിച്ചപ്പോള്‍ അഗ്നികുണ്ഡത്തില്‍നിന്നും ഉയര്‍ന്നുവന്ന വഹ്നിദേവന്‍ ദശരഥന് നല്‍കിയത് എന്തായിരുന്നു ?
പായസം
31.ദശരഥപുത്രന്മാരില്‍ മഹാവിഷ്ണുവിന്‍റെ അധികാംശംകൊണ്ട് ജനിച്ചത് ആരായിരുന്നു ?
ശ്രീരാമന്‍
32.ശ്രീരാമന്‍റെ മാതാവ് ആരായിരുന്നു ?
കൌസല്യ
33.ശ്രീരാമന്‍ അവതരിച്ച നാളും തിഥിയും ഏതെല്ലാം ആയിരുന്നു ?
നാള്‍ ;പുണര്‍തം ,തിഥി ; നവമി
34.ശ്രീരാമന്റെ ജനനസമയത്ത് എത്രഗ്രഹങ്ങള്‍ ഉച്ചസ്ഥിതിയില്‍ ആയിരുന്നു ?
അഞ്ച്
35.മഹാവിഷ്ണുവിന്റെ കയ്യില്‍ ഉള്ള ശംഖിന്റെ പേര് എന്ത് ?
പാഞ്ചജന്യം
36.മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശം ദശരഥപുത്രന്‍മാരില്‍ ആരായിട്ടായിരുന്നു ജനിച്ചത് ?
ഭരതന്‍
37.ആദിശേഷന്റെ അംശം ദശരഥപുത്രന്‍മാരില്‍ ആരായിട്ടായിരുന്നു ജനിച്ചത് ?
ലക്ഷ്മണന്‍
38.ശത്രുഘ്നന്‍ ആയി ജനിച്ചത് മഹാവിഷ്ണുവിന്റെ ഏതു ആയുധത്തിന്റെ അംശം ആയിട്ടാണ് ?
ചക്രം (സുദര്‍ശനം )
39.കൈകേകിയുടെ പുത്രന്‍ ആരായിരുന്നു ?
ഭരതന്‍
40.ദശരഥ പുത്രന്മാരില്‍ ഏറ്റവും ഇളയത് ആയിരുന്നു ?
ശത്രുഘ്നന്‍
41.ദശരഥപുത്രന്മാരില്‍ ഇരട്ടകുട്ടികളെ പ്രസവിച്ചത് ആരായിരുന്നു ?
സുമിത്ര
42.സുമിത്രയുടെ പുത്രന്മാര്‍ ആരെല്ലാം ആയിരുന്നു ?
ലക്ഷ്മണനും ,ശത്രുഘ്നനും
43.ദശരഥപുത്രന്മാരുടെ ജാതകം നാമകരണം തുടങ്ങിയ സംസ്കാരങ്ങള്‍ നടത്തിയത് ആരായിരുന്നു ?
വസിഷ്ഠന്‍
44.യാഗരക്ഷക്കായി രാമലക്ഷ്മണന്‍മാരെ തന്റെ കൂടെ അയക്കുവാന്‍ ദശരഥനോട് അഭ്യര്‍ദ്ധിച്ചത് ആരായിരുന്നു ?
വിശ്വാമിത്രന്‍
45.വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രന്‍ രാമലക്ഷ്മനന്മാര്‍ക്ക് ഉപദേശിച്ച മന്ത്രങ്ങള്‍ ഏവ ?
ബല ,അതിബല
46.ശ്രീരാമന്‍ ആദ്യമായി വധിച്ച രാക്ഷസി ആരായിരുന്നു ?
താടക
47.വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാര്‍ ആരെല്ലാം ?
മാരീചന്‍ ,സുബാഹു
48.വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാരില്‍ ശ്രീരാമനാല്‍ വധിക്കപ്പെട്ട രാക്ഷസന്‍ ആരായിരുന്നു ?
സുബാഹു
49.വിശ്വാമിത്രന്‍ യാഗം നടത്തിയ ആശ്രമപ്രദേശത്തിന്റെ പേര് എന്ത് ?
സിദ്ധാശ്രമം
50.ശ്രീരാമനാല്‍ ശാപമോക്ഷം നല്‍കപ്പെട്ട മുനിപത്നി ആരായിരുന്നു ?
അഹല്യ
51.അഹല്യയുടെ ഭര്‍ത്താവ് ആയ മഹര്‍ഷി ആരായിരുന്നു ?
ഗൌതമന്‍
52.അഹല്യയെ കബളിപ്പിക്കാന്‍ ചെന്ന ദേവന്‍ ആരായിരുന്നു ?
ദേവേന്ദ്രന്‍
53.അഹല്യ ഗൌതമശാപത്താല്‍ ഏതു രൂപത്തില്‍ ആയി ?
ശില
54.അഹല്യയുടെ പുത്രന്‍ ആരായിരുന്നു ?
ശതാനന്തന്‍
55.അഹല്യ ശാപമുക്തയായശേഷം രാമലക്ഷ്മണന്‍മാരെ വിശ്വാമിത്രന്‍ കൂട്ടികൊണ്ടുപോയത് എവിടേക്ക് ആയിരുന്നു ?
മിഥിലാപുരി
56.മിഥിലയിലെ രാജാവ് ആരായിരുന്നു ?
ജനകന്‍
57.വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍മാരെ മിഥിലയിലേക്ക് കൂട്ടികൊണ്ടുപോയത് എന്ത് ദര്‍ശിക്കാന്‍ ആയിരുന്നു ?
ശൈവചാപം
58.ജനകരാജാവിന്റെ പുത്രിയുടെ പേര് എന്തായിരുന്നു ?
സീത
59.ജനകമഹാരാജാവിനു പുത്രിയെ ലഭിച്ചത് എവിടെനിന്നായിരുന്നു ?
ഉഴവുച്ചാല്‍
60.സീതദേവിയെ വിവാഹംചെയ്യുവാന്‍ വീരപരീക്ഷയായി ജനകന്‍ നിശ്ചയിച്ചത് എന്തായിരുന്നു ?
ശൈവചാപം ഭജ്ഞനം
61.വസിഷ്ട്ടന്റെ പത്നി ആരായിരുന്നു ?
അരുന്ധതി
62.ലക്ഷ്മണനെ വിവാഹം ചെയ്ത കന്യകയുടെ പേര് എന്തായിരുന്നു ?
ഊർമ്മിള
63.ഭരതന്റെ പത്നിയുടെ പേര് എന്തായിരുന്നു ?
മാണ്ഡവി
64.ശത്രുഘ്നന്റെ പത്നിയുടെ പേര് എന്ത് ?
ശ്രുതകീര്‍ത്തി
65.സീതയായി ജനിച്ചത് ഏതുദേവിയായിരുന്നു ?
മഹാലക്ഷ്മി
66.സീതാസ്വയംവരം കഴിഞ്ഞു അയോദ്ധ്യയിലേക്ക് മടങ്ങുമ്പോള്‍ ശ്രീരാമാദികളെ നേരിട്ടത് ആരായിരുന്നു ?
പരശുരാമന്‍
67.പരശുരാമന്റെ വംശം എന്തായിരുന്നു ?
ഭൃഗുവംശം
68.പരശുരാമന്റെ മാതാപിതാക്കള്‍ ആരെല്ലാം ആയിരുന്നു ?
രേണുക ,ജമദഗ്നി
69.പരശുരാമന്‍ ആരുടെ അവതാരം ആയിരുന്നു ?
മഹാവിഷ്ണു
70.പരശുരാമന്റെ പ്രധാന ആയുധം എന്തായിരുന്നു ?
പരശു(വെണ്മഴു )
71.പരശുരാമന്‍ ആരുടെ ശിഷ്യനായിരുന്നു ?
പരമശിവന്‍
72.പരശുരാമനാല്‍ വധിക്കപ്പെട്ട രാജാവ് ആരായിരുന്നു ?
കാര്‍ത്തവീര്യാര്‍ജുനന്‍
73.പരശുരാമനാല്‍ ഇരുപത്തിഒന്ന് വട്ടം കൊന്നൊടുക്കപ്പെട്ടത് ഏതു വംശക്കാരായിരുന്നു ?
ക്ഷത്രിയവംശം
74.പരശുരാമന്‍ തപസ്സുചെയ്തുകൊണ്ടിരിക്കുന്നത് എവിടെയാണ് ?
മഹേന്ദ്രപര്‍വതം
75.പരശുരാമനില്‍ ഉണ്ടായിരുന്ന ഏതു ദേവാംശമാണ് ശ്രീരാമനിലേക്ക് പകര്‍ത്തപ്പെട്ടത് ?
വൈഷ്ണവാംശം
76.പരശുരാമന്‍ ശ്രീരാമന് നല്‍കിയ ചാപം എന്താണ് ?
വൈഷ്ണവചാപം
77.ദശരഥന്‍ പരിവാരസമേതം അയോദ്ധ്യയില്‍ തിരിച്ചെത്തിയശേഷം ഭാരതശത്രുഘ്നന്മാർ എവിടേക്കായിരുന്നു
പോയത് ?
കേകയരാജ്യം
78.ഭരതന്‍റെ മാതുലന്‍റെ പേര് എന്ത് ?
യുധാജിത്ത്
79.ശ്രീരാമാവതരം ഉണ്ടായത് ഏതു യുഗത്തില്‍ ആയിരുന്നു ?
ത്രേതായുഗത്തില്‍
80.ശ്രീരാമന് രാഘവന്‍ എന്ന പേര് ലഭിച്ചത് ആരുടെ വംശത്തില്‍ ജനിച്ചതിനാല്‍ ആയിരുന്നു ?
രഘുവംശം
Q 81 . ദശരഥന്റെ അസ്ത്രമേറ്റു കൊല്ലപ്പെട്ട മുനികുമാരന്റെ പേരെന്ത് ?
ശ്രവണകുമാരൻ
Q 82 . വിശ്വാമിത്രൻ എവിടെയാണ് യാഗം നടത്തിയത് ?
സിദ്ധാശ്രമം
കര്‍ക്കിടകക്കഞ്ഞി
കര്‍ക്കിടകമാസമായി. ആയുര്‍വേദ ചികിത്സാരംഗത്തെ ശൃഗാലന്മാര്‍ “കര്‍ക്കിടകപ്പിഴിച്ചില്‍” തുടങ്ങി. കര്‍ക്കിടകക്കഞ്ഞിക്കിറ്റുകളാണ് താരങ്ങള്‍. പല പല കോമ്പിനേഷന്‍ ആണ് ഓരോ കര്‍ക്കിടകക്കഞ്ഞിയ്ക്കും. ഓരോ ബ്രാണ്ടിനും ഓരോ വിലയും – തീവില. ലിസ്റ്റില്‍ കാണുന്ന സാധനങ്ങള്‍ ഒക്കെ കിറ്റില്‍ ഉണ്ടോ എന്ന് കമ്പനിയ്ക്കു മാത്രം അറിയാം.
വളരെക്കുറച്ചു ദ്രവ്യങ്ങള്‍ മാത്രം വാങ്ങി നമ്മുടെ ചുറ്റുവട്ടത്തുള്ള ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചു കര്‍ക്കിടകക്കഞ്ഞി ഉണ്ടാക്കുന്ന ഒരു യോഗമാണിത്. പതിവു പോലെ കടപ്പാട് – ❣ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് ❣
വേണ്ട സാധനങ്ങള്‍:
1] മുക്കുറ്റി
2] കീഴാര്‍നെല്ലി
3] ചെറൂള
4] തഴുതാമ
5] മുയല്‍ച്ചെവിയന്‍
6] കുറുന്തോട്ടി
7] കറുക
8] ചെറുകടലാടി
9] പൂവ്വാങ്കുറുന്തില
10] കക്കുംകായ
11] ഉലുവ
12] ആശാളി
ഇതില്‍ പറിച്ചെടുക്കാനുള്ളവയാണ് ഭൂരിഭാഗവും. ഓര്‍ക്കുക, തൊട്ടുരുടിയാടാതെ പറിച്ചെടുക്കുന്ന ഔഷധസസ്യങ്ങളുടെ പ്രഭാവം കൂടും.
ഔഷധങ്ങള്‍ ഓരോന്നും 5 ഗ്രാം വീതം എടുത്തു നന്നായി ചതച്ച് തുണിയില്‍ കിഴികെട്ടി ഉണക്കലരിയോടൊപ്പം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കഞ്ഞി വെയ്ക്കുക. വെന്ത കഞ്ഞിയില്‍ ആവശ്യത്തിനു തേങ്ങാപ്പാലും ഇന്തുപ്പും ചേര്‍ത്തു കഴിക്കാം. കൂടുതല്‍ രുചി വേണമെങ്കില്‍ ചെറിയ ഉള്ളി നെയ്യില്‍ വറുത്തു കോരി കഞ്ഞിയില്‍ ചേര്‍ക്കാം
