Devi Maanasa Pooja Stotram
By
Vidyadi raja Chattambi Swamikal
പഞ്ചോപചാരപൂജ, ഷോഡശോപചാരപൂജ, ചതുഃഷഷ്ട്യുപചാരപൂജ, എന്നിങ്ങനെ. ഇവയില്‍ ചതുഃഷഷ്ട്യുപചാരപൂജ മാനസികമായി ചെയ്യുവാനുദ്ദേശിച്ചുകൊണ്ടാണ് ശങ്കരാചാര്യര്‍ ഈ സ്തോത്രം രചിച്ചിട്ടുള്ളത്. ആസനം, സ്വാഗതം, പാദ്യം, അര്‍ഘ്യം, ആചമനീയം, മധുപര്‍ക്കം, സ്നാനം, മുതലായ അറുപത്തിനാലു ഉപചാരങ്ങളെയും വര്‍ണ്ണിക്കുന്നതും കാവ്യഭംഗിയും, ഭക്തിരസവും വഴിഞ്ഞൊഴുകുന്നതുമായ ഈ സ്തോത്രത്തെ ഭക്തിപൂര്‍വ്വം ദിവസവും ജപിച്ച് മാനസപൂജ ചെയ്യുന്ന ഭക്തന്‍ ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവയെ നേടുകയും, സകല അഭീഷ്ടങ്ങളേയും പ്രാപിക്കുമെന്നും, മരണാനന്തരം മോക്ഷമടയുമെന്നും ശങ്കരാചാര്യര്‍ ഇതിന്റെ ഫലശ്രുതിയില്‍ പറയുന്നുമുണ്ട്.