നാട്ടിൻപുറത്തെ മലയാളം

അമ്പ : പശു
അപ്പിച്ചി : പായസം
അന്തി : സന്ധ്യ
അട്ടത്ത് : മുകളിൽ
അങ്ങട്ട് : അടുത്ത വീട്
അപ്യ : അവർ
അങ്കര : ശല്യം
അലമ്പ് : ശല്യം
ആല : പശു തൊഴുത്ത് , കൊല്ലന്റെ പണി സ്ഥലം
ആട : അവിടെ
ഇപ്യ : ഇവർ
ഇട്ടക്ക് : അറ്റത്ത്
ഈട : ഇവിടെ
ഈടത്താള് : ഭർത്താവ്
ഉക്കൻ : ഉഗ്രൻ, ഗംഭീരം
ഉശറൻ : ഉഗ്രൻ
ഉശാറ് : കരുത്ത്
ഉമ്പം : വെള്ളം
ഉമ്മ : മുത്തം
ഉമ്മി : മത്സ്യം
ഉമ്പ് : അസുഖം
ഊക്കൻ : കരുത്തുള്ളത്
എളേപ്പൻ : ഇളയച്ഛൻ
എളേമ : ഇളയമ്മ
എതം : സൗകര്യം
ഏല് : സൗകര്യം
ഏക്കം വലിക്കുക : ശ്വാസം മുട്ടൽ
ഐമ്പത് : അമ്പത്
ഒപ്പരം : ഒന്നിച്ച്
ഒരം : വാശി, തർക്കുത്തരം
ഓരം : കാരണം
കയില് : തവി
കണ്ടം : നെൽപ്പാടം, കഷ്ണം
കുടിച്ചോ : കഴിച്ചോ
കായ് : നേന്ത്രക്കായ
കീഞ്ഞു : ഇറങ്ങി
കോപ്പ : കറി പാത്രം
കാറി : ഛർദി
കാർന്നോൻ : അമ്മാവൻ
കുര : ചുമ
കയ്യാല : അതിര്
കുയി : കുഴി
കുയിച്ചു : കടിച്ചു, കുഴി ആക്കി
കാച്ചൽ : തിളപ്പിക്കൽ
കിയ : ഇറങ്ങാം
കള്ളത്രാണം : ഇല്ലാത്ത കാര്യം
കൊട്ടൻ : മെലിഞ്ഞവൻ, അണ്ണാറക്കണ്ണൻ
കൊട്ട : സഞ്ചി
കുമറുന്നു : വിയർക്കുന്നു
കലമ്പൽ : വഴക്ക്
കുളുത്ത് : പഴങ്കഞ്ഞി
കായ്പൂള് : നേന്ത്രക്കായ ചിപ്സ്
കച്ചറ : ശല്യം, ഉപയോഗ ശൂന്യമായ വസ്തു
ചപ്പ് : ഇല , പുകയില
ചപ്പില : ഇല
ചളുമ്പ് : ചെറിയ പ്രാണി
ചൊറ : ശല്യം
ചെങ്ങായി : കൂട്ടുകാരൻ , സുഹൃത്ത്
ചാടി : ഓടി , കളഞ്ഞു
ജാസ്തി : ധാരാളം
തന്നാല : സ്വമേധയാ
തറ്റത്ത് : അറ്റത്ത്
തൊറസ് : സുഖം
തൊപ്പിട്ട : തൂവൽ
തൊട്ടി : ബക്കറ്റ് , നിലവാരമില്ലാത്ത
തൊപ്പൻ : ധാരാളം
തുള്ളീശ : വളരെ കുറച്ച്
തുന്ത : കവിൾ
തുമ്മിരിട്ട് : തീരെ ബന്ധമില്ലാത്ത കാര്യം
തേച്ചും : മുഴുവൻ
നല്ലോണം : വളരെ അധികം
നാട്ടട്ട് : നാശം സംഭവിക്കട്ടെ
നാട്ട : വേലി കെട്ടാൻ ഉപയോഗിക്കുന്ന മരകൊമ്പ്
നാട്ടി നടുക : ഞാറ് നടുക
നാട്ടി : കുഴിച്ചിട്ടു
നെരത്ത് : അടുത്ത ടൗൺ
നുള്ളാന : വളരെ ചെറിയ അളവ്
നികിൽ : നിഴൽ
നിട്ടപ്രാണ : പെട്ടെന്ന്
ന്ലാവ് : നിലാവ്
പന്ന : താടി
പാങ്ങ് : സൗന്ദര്യം, ഭേദമായി, രുചി
പാഞ്ഞു : ഓടി
പായാരം : ഭീമാകാരമായ
പാക്ക് : സഞ്ചി
പൂക്ക് : പുഴുക്ക്
പൊയ്യ : പൂഴി
പൊടോറി : കല്യാണം
പൃക്ക് : കൊതുക്
പുയു : പുഴു
പുസു : പുഴു
പുരുവൻ : പുരുഷൻ , ഭർത്താവ്
പുളു : ഇല്ലാത്ത കാര്യം
പെരടി : കഴുത്തിന് കീഴ് ഭാഗം
പറങ്ക്യാങ്ങ : കശുമാവിൻ പഴം
പുടീശ : വളരെ കുറച്ച്
പൈ : പശു
പൈക്കുന്നു : വിശക്കുന്നു
പൗറ് : ഗമ
ബഡായി : പെരുപ്പിച്ച് പറയുക
ബകി ട് : പൊട്ടത്തരം
ബസി : ചോറ് കഴിക്കുന പാത്രം
ബേങ്കി : വേഗം ഇറങ്ങ്
മർല് : ആവേശം
മയ : മഴ
മണീശ : ചെറിയ അളവിൽ
മമ്പാഞ്ഞി : മൺ പാഞ്ഞി
മാണ്ടു : ഭൂതം
മുഞ്ച് : കുശുമ്പ്
മാമ്പിച്ചി : പാമ്പ്
മാച്ചി : ചൂൽ
മംഗലം : കല്യാണം
മൂശാട്ട : കൂട്ടത്തിൽ ചേരാത്ത വ്യക്തി
മേല് : ദേഹം
മോന്ത : മുഖം
മോത്ത് : മുഖത്ത്
മീട്ടത്ത് : മുഖത്ത്
മൊത്തിക്ക് : മുഖത്ത്
മാഞ്ഞാളം : നുണ
മൊഹാത്സ്യം : ക്ഷീണം
മെരട്ട് : ചുവട്ടിൽ
മിണ്ടൻ : ഉപ്പിലിട്ട പാത്രത്തിൽ കാണുന്ന ചെറിയ പുഴു
ലോഹ്യം : വിശേഷം , പ്രേമം
വണ്ണാമ്പ്ല : ചിലന്തി വല
വതില് : പകരം
വറ്റ് : ചോറ്
വിറ്റ് : തമാശ
വേർപ്പ് : വിയർപ്പ്
വീമ്പ് : ഇല്ലാത്ത കാര്യം

സൊയ്ര്യം : സമാധാനം

#

വെരുത്തം ‘: രോഗം
വലിവ് : ആസ്മ
വിടിഞ്ഞു : മതിയായി