സ്വാമി നിർമലാനന്ദഗിരി പറഞ്ഞ് കേട്ടതാണ്…
ശീതീകരിച്ച മുറികളും മൃദുലമായ വിരിപ്പുകളുമൊക്കെയുണ്ടായിട്ടും അവയില്‍ തിരിഞ്ഞുമറിഞ്ഞ് സമയം തള്ളിനീക്കുന്ന ഒരാളുടെ മാനസികസംഘര്‍ഷം വിവരണാതീതമാണ്..!
നേരെ മറിച്ച് സ്വന്തമായി ഒരു കിടപ്പാടവുമില്ലാതെ മറ്റുള്ളവരുടെ കടയടച്ച് ഷട്ടറിട്ട ശേഷം ചാക്കും പേപ്പറും വിരിച്ച് കിടന്ന് മിനുട്ടുകള്‍ക്കകം കൂര്ക്കംവലിച്ചുറങ്ങുന്ന മറ്റൊരു ജനവിഭാഗത്തെയും നമുക്ക് ചുറ്റും കണ്ണോടിച്ചാല്‍ കാണാന്‍കഴിയും. കൊതുകുകളുടെ ദംശനവും, ചുമരുകളുടെ അഭാവവും ഒന്നും അയാള്‍ക്ക് തടസ്സമാവുന്നില്ല. ശീതീകരിച്ച മുറികളും പട്ടുമെത്തയുമൊന്നും അയാള്ക്കാവശ്യവുമില്ല…💐💐💐
ഭൌതികതയല്ല സമാധാനത്തിന്റെ ഹേതുവെന്ന് ഇതെല്ലാം നമ്മോട് നിശബ്ദം പറയുന്നുണ്ട്.