സാധനാപഥം രമ്യം

രാമകൃഷ്ണ ദേവൻ സ്വന്തം ഗുരുവായ തോതാപുരിയോട് ഒരിക്കൽ ചോദിച്ചു..

“അങ്ങ് എത്രയോ നാളായി സാധനകൾ അനുഷ്ഠിച്ചുവരുന്നു.. അതിലൂടെയങ്ങ് ഈശ്വരപ്രാപ്തി കൈവരിച്ചും കഴിഞ്ഞു. എന്നിട്ടും അങ്ങിപ്പോഴും സാധനകൾ മുടക്കംവരാതെ തുടരുന്നതെന്തിനാണ് ?”

ഗുരു തോതാപുരി അതിനുത്തരമേകി..

” ഞാനെല്ലാം നേടിക്കഴിഞ്ഞുവെന്ന ചിന്തയും ഭാവവും നമ്മുടെയുള്ളിൽ ഒരിക്കലും വരാൻ പാടില്ല.. നിയമിത രൂപത്തിൽ സാധന മുടക്കമില്ലാതെ തുടരണം..”

ശേഷം തന്റെ കമണ്ഡലു ചൂണ്ടിക്കാട്ടി അദ്ദേഹം തുടർന്നു… “രാമകൃഷ്ണ.. ഈ കമണ്ഡലു ഇത്ര തിളക്കമാർന്നിരിക്കുന്നതിനാൽ നിങ്ങളുടെ മുഖമതിൽ കാണാനാവും.. ദിവസേന നല്ലവണ്ണം തേച്ചുരച്ച് ഞാൻ കഴുകുന്നുതു കൊണ്ടാണത് തിളക്കമാർന്നിരിക്കുന്നത്. ഞാനങ്ങനെ ചെയ്തില്ലെങ്കിലോ..? ക്ലാവ് പിടിച്ചത് മലിനമാകും എന്നു മാത്രമല്ല അതിൽ നിറക്കുന്ന വെള്ളവും പാന യോഗ്യമല്ലാതാവും..”

” ഇതുപോലെ മനസ്സിനേയും സാധനയും ആരാധനയും കൊണ്ട് നിത്യേന പരിശുദ്ധമായി സൂക്ഷിക്കണം.. എനിക്കൊന്നും ചെയ്യാൻ ബാക്കിയില്ല എന്ന അഭിമാനം വ്യർത്ഥമാണ്..”

ഈ ഉദാഹരണം ചൂണ്ടിക്കാട്ടി ഗുരുജി പറഞ്ഞു… “ഒട്ടേറെ കണ്ടു.., പഠിച്ചു.., അനുഭവം നേടി.. ഇനി എനിക്കൊന്നും അറിയാനും, പഠിക്കാനും ബാക്കിയില്ല എന്ന ചിന്ത വന്നു പോയാൽ നാം പഥഭ്രംശരായിപ്പോകും.. അതുകൊണ്ട് നമ്മളെ ശരിയായ ദിശയിൽ നയിക്കുന്ന നിത്യസാധനയെ മുടക്കം വരാതെ ജീവിതത്തിൽ അനുഷ്ഠിക്കണം..
🙌🙌🙌🙌🙌🙌🙌🙌🙌🙌🌹🌹🌹🌹🌹