🔯२ंजीतं☯ മുത്തപ്പനുള്ള കുന്നത്തൂര്‍പാടി Kunnathurpady of Muthappan

കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളന്‍ പാറക്കല്ലുകളും വനവും പനമരങ്ങളും തനിക്ക് ധാരാളമാണെന്ന് പറഞ്ഞ മുത്തപ്പനുള്ള കുന്നത്തൂര്‍പാടി ഉത്സവപ്രേമികളുടെ ഇഷ്ടസ്ഥലമാണ്.

മുത്തപ്പന്റെ ഭക്തര്‍ക്കും പിന്നെ കണ്ണൂരുകാര്‍ക്കുംമറ്റുജില്ലക്കാർക്കും ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കുന്നത്തൂര്‍ പാടി.

യഥാര്‍ഥ ഉത്സവത്തിന്റെ ലഹരി പകരുന്ന കുന്നത്തൂര്‍ പാടിയിലെ ഉത്സവനാളുകള്‍ ഒരു ഉത്സവപ്രേമിയും ഒഴിവാക്കാന്‍ പാടുള്ളതല്ല. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കുന്നത്തൂര്‍ പാടിയെന്ന മുത്തപ്പന്റെ ആരൂഢസ്ഥാനം ഉത്സവം ജനുവരി 16 വരെ.