അടയ്ക്ക പാമേ (palmae) മൂലത്തിൽപ്പെട്ട ഇൗ ഒറ്റത്തടി വൃക്ഷത്തിൻെറ ശാസ്ത്ര നാമം അരിക്കാ കാറ്റച്ചു എന്നാണ്. ഇംഗ്ളീഷില്‍ അരിക്കനട്ട് എന്നും ബെറ്റൽനട്ട് എന്നും പറയുന്നു.
അടയ്ക്കക്ക് പൂഗം എന്നാണ് സംസ്കൃതത്തിൽ പറയുന്നത്. പൂഗശബ്ദത്തിന് ശുദ്ധിയെ ചെയ്യുന്നത് എന്നാണ് ധാത്വർഥം. മണ്ണ് ഉള്ളിടത്ത് എല്ലാം വേരൂന്നിപ്പിടിക്കുന്നത് എന്ന അടയ്ക്കയ്ക്കുള്ള ക്രമുകശബ്ദവും അന്വർഥം തന്നെ.”ക്രമുകം” എന്ന സംസ്കൃതവാക്കാണ് കവുങ്ങ് എന്ന മലയാള പദത്തിൻെറ ഉൽപ്പത്തിക്ക് കാരണം.ഗുവാഗം എന്നും സംസ്കൃതത്തിൽ അടയ്ക്കക്ക് പര്യായപദം ഉണ്ട്.അതിൻെറ അർഥം മലശോധനയെ ഉണ്ടാക്കുന്നത് എന്നാണ് .അടയ്ക്കായുടെ ജന്മദേശം മലയയാണ്. സാധാരണ അടയ്ക്ക ബോധക്ഷയമുണ്ടാക്കും.ചൊരുക്കും എന്നർത്ഥം.മധുരവും ചവർപ്പും രസമാണ് അടയ്ക്ക