Tag: രഞ്ജിത്ത് കൃഷ്ണൻ
Swamy Vivekananda സ്വാമി വിവേകാനന്ദ

1892 ഡിസംബർ 24 ന് കന്യാകുമാരിയിലെത്തിയ വിവേകാനന്ദ സ്വാമികൾ വിവേകാനന്ദപ്പാറ എന്ന് പിൽകാലത്ത് അറിയപ്പെട്ട സ്ഥലത്തേക്ക് തന്നെയൊന്ന് കൊണ്ടുപോകാൻ തദേശിയരായ കുറച്ചു ക്രിസ്ത്യൻ മൽസ്യത്തൊഴിലാളികളോട് അപേക്ഷിച്ചു.
പക്ഷേ അവരത് ചെവിക്കൊള്ളാത്ത കാരണം സ്വാമികൾ സ്വയം നീന്തിയാണ് പാറയിൽ എത്തിച്ചേർന്നത്.
മൂന്ന് ദിവസത്തോളം അവിടെ ധ്യാനനിരതനായി കഴിച്ചുകൂട്ടിയ അദ്ദേഹം തിരിച്ചു അതുപോലെ നീന്തി കരക്കടിഞ്ഞു.
ധ്യാനത്തിലിരുന്ന അദ്ദേഹത്തിന് ഉണ്ടായ അനുഭവത്തെപ്പറ്റി പിന്നീടദ്ദേഹം പറഞ്ഞത് സ്വര്ണസിംഹാസനത്തിൽ വിളങ്ങുന്ന ഭാരതീയർ ജയ് വിളിക്കുന്ന ഭരതമാതാവിനെ താൻ കണ്ടുവെന്നാണ് .
ഭാരതത്തെകുറിച്ചു പറയുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിലും മുഖത്തുമുണ്ടായിരുന്ന വൈകാരിക തീവ്രത.
മറ്റൊരു വിഷയത്തിലും ഉണ്ടാകാറിയില്ലായിരുന്നു എന്ന് പാശ്ചാത്യ ശിഷ്യന്മാർ എഴുതിയിട്ടുണ്ട്.
അമേരിക്കയിൽ ഒരു ഹിന്ദുമത സമ്മേളനം നടക്കുന്നുണ്ടെന്നും നീ അതിൽ പങ്കെടുക്കണമെന്നും ഗുരു ശ്രീരാമകൃഷ്ണ പരാമഹംസർ ആജ്ഞാപിക്കുന്നതായി സ്വപ്നം കണ്ട സ്വാമിജി 1893 ൽ അമേരിക്കയിലേക്ക് കപ്പൽ കയറി.
മാർച്ചിൽ അവിടെയെത്തിയപ്പോളാണ് അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞത് സമ്മേളനം സെപ്റ്റംബറിൽ ആണെന്ന്. അത് മാത്രവുമല്ല ഏതെങ്കിലും സമ്മേളനപ്രതിനിധികൾ പരിചയപ്പെടുത്തുകകൂടി ചെയ്താലേ അതിൽ പങ്കെടുക്കുവാനും കഴിയുമായിരുന്നുള്ളൂ. കയ്യിൽ പണമില്ല, ആവശ്യത്തിന് വസ്ത്രങ്ങളില്ല,പരിചയക്കാരില്ല, അതിന്റെ കൂടെ അതികഠിനമായ തണുപ്പും.
ഹിന്ദുവെന്നോ, സന്യാസിയെന്നോ കേട്ടിട്ടില്ലാത്ത നാട്. സ്വാമി സ്വയം പഴിച്ചു.
ഒരുദിവസം ഒരു കലുങ്കിൽ തളർന്നിരുന്നു സ്വാമികൾ ഗുരുവിനെ മനസ്സിൽ ധ്യാനിച്ചു. അദ്ദേഹം കണ്ണുതുറന്നപ്പോൾ കാണുന്നത് ഒരു വനിത അദ്ദേഹത്തിന്റെ മുന്നിൽ വന്ന് താങ്കൾ സമ്മേളനത്തിന് വന്ന കിഴക്കൻ രാജ്യങ്ങളുടെ പ്രതിനിധിയാണോ എന്ന് ചോദിക്കുന്നതായിരുന്നു.
മിസ്സിസ് ജോർജ് ഹെയ്ൽഎന്നുപേരുള്ള ആ വിദേശവനിതയുടെ വീടായിരുന്നു പിന്നീട് സ്വാമിയുടെ അഭയകേന്ദ്രം. അവർ സ്വാമിയേ സമ്മേളന ഭാരവാഹി പ്രൊഫസർ റൈറ്റിനെ പരിചയപ്പെടുത്തി. തുടർന്ന് സ്വാമിജിക്ക് പ്രസ്തുത മത സമ്മേളനത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു.
മറ്റുമതനേതാക്കൾ എഴുതി തയ്യാറാക്കികൊണ്ടുവന്ന കാര്യങ്ങൾ നോക്കി വായിച്ചപ്പോൾ ഒരു കടലാസ്സ് തുണ്ടുപോലും കയ്യിൽ ഇല്ലാതിരുന്ന സ്വാമി വിവേകാനന്ദൻ സരസ്വതീ ദേവിയെ വന്ദിച്ച് ഇപ്രകാരം തുടങ്ങി…
അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ….. കാണികളുടെ കരഘോഷം മിനിറ്റുകൾ നീണ്ടുനിന്നു.
അന്യമതങ്ങളെ പരസ്പരം അംഗീകരിക്കുന്നവരാണ് ഭാരതീയരെന്നും ആ പാരമ്പര്യത്തേ താൻ ലോകത്തിന് പരിചയപ്പെടുത്തുന്നു എന്നുള്ളതുമായിരുന്നു മൂന്ന് മിനിറ്റോളം നീണ്ടുനിന്ന ചരിത്രപ്രസിദ്ധമായ ആ പ്രസംഗത്തിന്റെ സാരം. പ്രസഗത്തിന്റെ അവസാനവും കയ്യടി നീണ്ടുനിന്നു. പിന്നീട് എല്ലാദിവസവും സ്വാമിയുടെ പ്രസംഗം സമ്മേളനദിവസത്തേ ഒഴിച്ചുകൂടാനാവാത്ത ഒന്നായിതീർന്നു.
“ഹിന്ദു ധർമ്മ പരിചയം” എന്നൊരു പ്രബന്ധവും അദ്ദേഹം തദ്‌ധവസരത്തിൽ അവതരിപ്പിക്കുകയുമുണ്ടായി. “ഹിന്ദു മോങ്ക് ഓഫ് ഇന്ത്യ” എന്നപേരിൽ അമേരിക്കൻ പത്രങ്ങൾ അദ്ദേഹത്തെ പുകഴ്ത്തുന്നതാണ് പിന്നീട് കണ്ടത്..!