ലളിതാസഹസ്രനാമം

താന്ത്രിക സങ്കല്‍പ്പങ്ങളുടെ വര്‍ണ്ണോജ്വല ഭൂമിയില്‍ നിന്നാണ് ലളിതയുടെ അപദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന “ലളിതാസഹസ്രനാമം” രൂപപ്പെടുന്നത്..*ആയുര്‍വ്വേദവുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍, ശരിയായ തലത്തില്‍ ഈ സഹസ്രനാമത്തെ അതിന്റെ ആഴം ഉള്‍ക്കൊണ്ടുകൊണ്ട് നിങ്ങള്‍ കുടുംബത്തില്‍ ഉപാസ്സിക്കുമെങ്കില്‍, ഒരു പൈസയുടെ മരുന്നുപോലും നിങ്ങള്ക്ക് വീട്ടിലേക്കു വാങ്ങേണ്ടി വരില്ല.* *കോശങ്ങളുടെ സമൂഹമാണ് ധാതു (tissue) എന്നറിയപ്പെടുന്നത്.. ആ കോശസമൂഹങ്ങളില്‍ വരുന്ന വ്യതിയാനം, ധാതുസാമ്യമില്ലായ്മ, ഇതാണ് രോഗങ്ങള്‍ക്ക് കാരണം. ധാതുസാമ്യം നഷ്ടപ്പെടുന്നത്, വാക്ക്, മനസ്സ്, പ്രവര്‍ത്തി ഈ മൂന്നെണ്ണത്തിന്റെ ദോഷം കൊണ്ടാണ്.*

അച്ഛന്റെ കോശത്തില്‍ നിന്നാണ് ഞാന്‍ ഉണ്ടായതു. അച്ഛന്റെ അറിവിന്റെ തുടര്‍ച്ചയാണ് ഞാന്‍. ഭാരതീയ വിജ്ഞാനപ്രകാരം നമ്മുടെ എല്ലാ കോശവും പൂര്‍ണ്ണമാണ്. ധാതുക്കള്‍ എന്ന് അറിയപ്പെടുന്ന ആ കോശങ്ങളെ, എങ്ങനെ അതിന്റെ ദേവതകളെ സമ്മേളിപ്പിച്ച്, എങ്ങനെ ഒരുപിടി ചെറുപയര്‍ ഉപയോഗിച്ച്,
ഒരു കഷണം ശര്‍ക്കരയോ ഒരു അല്‍പ്പം പാല് കൊണ്ട്, അല്‍പ്പം വരട്ടു മഞ്ഞള്‍ പൊടിച്ചെടുത്തതുകൊണ്ട്, കുറച്ചു തൈര് കൊണ്ട്, അല്പം തേന്‍ ഉപയോഗിച്ച് ഒക്കെ എങ്ങനെ രക്ഷിക്കാം എന്ന് പ്രാചീനരായ അമ്മമാര്‍ പഠിച്ചത് ലളിതയില്‍ നിന്നാണ്..

തന്റെ കുഞ്ഞിന്റെ ശരീരത്തിലെ ധാത്വധിഷ്ടിതമായ ദേവതയെ ഒരു അച്ഛന്, ഒരു അമ്മക്ക്, പിതൃപൈതാമഹ സംതൃപ്തമായ അറിവുണ്ടെങ്കില്‍, വിളിച്ചുണര്‍ത്തി നിര്‍ത്താന്‍ കഴിയുമ്പോള്‍, ഒരു ഔഷധം പോലും ഇല്ലാതെ ആ ദേവത അനുഗ്രഹിച്ചു സുഖം ഉണ്ടാക്കുന്നു എന്ന് ഭാരതീയ വൈജ്ഞനികര്‍!

ഇവിടെയാണ്‌ പൂര്‍വ്വികരായ അമ്മമാര്‍ ഉഴിഞ്ഞിട്ടതും, ജപിച്ചു വെച്ചതും, ഓതി തന്നതും, വെള്ളം തൊട്ടു ജപിച്ചു തന്നതും ഒക്കെ..

ആ ധാതുസാമ്യത്തിന്റെ ലോകം പഠിക്കണം എങ്കില്‍, ലളിതാസഹസ്രനാമം ഒന്ന് വായിച്ചു നോക്കണം. എന്നിട്ട് അതില്‍ പറഞ്ഞിരിക്കുന്ന ആ ദേവത, ആ അന്നം, ആ ധാതു, ഇവ നല്ലതുപോലെ മനസ്സിലാക്കി ആ ധാതുവില്‍ വരുന്ന വൈകല്യങ്ങള്‍ക്ക് നല്ലതുപോലെ പ്രാര്‍ത്ഥനാപൂര്‍വ്വം അത് ഉണ്ടാക്കി കൊടുത്തു നോക്കുക..ഫലിച്ചാല്‍ അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കുക..കാരണം ഈ മണ്ണിന്റെ പാരസ്പര്യം ആണത്…. 🔥🙏

ചില സത്യങ്ങൾ

ഞാൻ എന്റെ വിശ്വാസങ്ങളെ ന്യായീകരിക്കുകയല്ല, മറിച്ച് ചില യാഥാർത്യങ്ങൾ കുറിക്കുന്നു.
1). ഏഴു കുതിരകളെ പൂട്ടിയ തേരിൽ സൂര്യഭഗവാൻ സഞ്ചരിക്കുന്നു അത് ഹിന്ദുവിശ്വാസം, പ്രകാശത്തിന് 7 സംയുക്ത നിറങ്ങൾ (VIBGYOR) അത് ന്യൂട്ടൺ തെളിയിച്ച ശാസ്ത്ര സത്യം.
 2). പുണ്യനദി ഗംഗ വന്നത് ആകാശത്തുനിന്നും എന്ന് വിശ്വാസം, ഇത്രയും ശാസ്ത്രം പുരോഗമിച്ചിട്ടും ഗോമുഖിൽ ഗംഗയുടെ ‘യഥാർത്ഥ ഉൽഭവം എവിടെ?
3). പാർവ്വതി ദേവിക്ക് ഭയരഹിതമായി നീരാടുവാൻ ശ്രീ പരമശിവൻ ജീവജാല രഹിതമായി നിർമ്മിച്ച തടാകം കൈലാസത്തിനരികിൽ അത് വിശ്വാസം, ഇന്നും ആ ജലാശയത്തിൽ ജീവജാലങ്ങൾ ഇല്ല, അത് സത്യം……??????
4). രാമസേതു….. ഭഗവാൻ ശ്രീരാമന്റെ വാനരസേന രാമേശ്വരത്തു നിന്നും ലങ്കക്ക് നിർമ്മിച്ച താത്ക്കാലിക പാലം, അത് വിശ്വാസം,,,, ഇന്നും അവിടെ കാണുന്ന പ്രകൃതിദത്തമല്ല എന്ന് ശാസ്ത്രം തെളിയിച്ച രാമസേതു എന്ന പാറക്കെട്ടുകൾ……
ഇത് 1400 ഉം 2000 ഉം മാത്രം പഴക്കമുള്ള ഒരു സംസ്കൃതിയല്ല എക്കാണ്ട് 5000 വർഷത്തിലേറെ പഴക്കംചെന്ന, ഭൂമിയിലെ അതിപുരാതനമായ സംസ്കൃതികളിൽ ഒന്നാണ്, മഹദ് ഗ്രന്ഥങ്ങളായ ബൈബിളും ഖുറാനും മുന്നേ എഴുതിയ ആദിമ കാവ്യമായ രാമായണം, മഹാഭാരതം, എന്നിവ അത്രയും മഹത്തരമായവതന്നെയാണ്. പുണ്യ ഗ്രന്ഥമായ, സർവ്വ പരിജ്ഞാനികമായ ശ്രീമദ്: ഭഗവത്ഗീത മഹാഭാരതം എന്ന കാവ്യത്തിലെ കേവലം ഒരേടുമാത്രമാണ് എന്നറിയുമ്പോളാണ് നമ്മുടെ ഭാരതീയ സംസ്കൃതിയുടെ മഹത്വം മനസ്സിലാവുന്നത്…………….