അഗ്നേ.. Agne…

അഗ്നേ.. Agne…

Fire of Wisdom Agnihotra അഗ്നിഹോത്രം

അഗ്നേ നയ സുപഥാ രായേ അസ്മാൻ
വിശ്വാനി ദേവ വയുനാനി വിദ്വാൻ
യുയോദ്ധ്യസ്മജ്ജുഹുരാണമേനോ
ഭൂയിഷ്ഠാം തേ നമ ഉക്തി വിധേമ

അഗ്നേ ദേവ  = അഗ്നിദേവാ 
വിശ്വാനി വയുനാനി  = സകല കർമ്മങ്ങളെയും ജ്ഞാനത്തെയും അറിയുന്ന 
ത്വം  = അങ്ങ്   
സുപഥ  = നല്ല മാർഗത്തിലൂടെ പരബ്രഹ്മത്തിലേക്ക്  
അസ്മാൻ  = എന്നെ   
നയ  =  നയിച്ചാലും.
അസ്മത്  = എന്നിൽനിന്ന് 
ജുഹുരാണം   = കുടിലമായ 
ഏനാഃ   = പാപത്തെ 
യുയോധി   = വേർപെടുത്തുക 
തേ   = അങ്ങേക്ക് 
ഭൂയിഷ്ഠാം   =  പലതരത്തിലുള്ള 
നമ ഉക്തീം   = നമസ്കാരവചനങ്ങളെ
വിധേമ   =  ചെയ്യാം.

Agni 🔥 Fire

അഗ്നേ, ഞങ്ങളെ നേർവഴിയിലൂടെ നിത്യാനന്ദത്തിലേക്ക് നയിച്ചാലും. ഞങ്ങളുടെ എല്ലാച്ചെയ്തികളും അറിയുന്ന നീ ഞങ്ങളെ തിന്മയിൽ നിന്ന് രക്ഷിക്കാനായി ഞങ്ങൾ വീണ്ടും വീണ്ടും നമിക്കുന്നു 

മരണശേഷം ശരീരം അഗ്നിയിൽ ദഹിച്ച് ഭസ്മമായിത്തീരും. 

ഈശ്വരാംശമായ ആത്മാവ് വായുവിൽ കലർന്നു  നിലനിൽക്കും.

ഈശ്വരാ ഞാൻ ചെയ്തവയെല്ലാം അങ്ങ് ഓർക്കുക. 

അഗ്നിദേവാ, എല്ലാം അറിയുന്ന അങ്ങ് എന്നെ നല്ല മാർഗത്തിലൂടെ ഈശ്വരനിലേക്കു നയിക്കുക.

എന്നിൽനിന്നു പാപത്തെ വേർപെടുത്തുക. അങ്ങയെ ഞാൻ നമസ്കരിക്കുന്നു.     

shri-chakra-pooja-ilayidath-mana

https://renjiveda.wordpress.com/2012/06/17/shri-chakra-pooja-ilayidath-mana/

नागानन्दनाथ

http://naganandanatha.blogspot.com/?m=1

नागानन्दनाथ

http://naganandanatha.blogspot.com/?m=1