Yaksha Prashna

തസ്മിംസ്ത്വയി കിം വീര്യമിത്യ പീദം സർവ്വം
ദഹേയം യദിദം പൃഥിവ്യാമിതി

അർത്ഥം : യക്ഷൻ ചോദിച്ചു നിന്നിൽ നിന്റേതായി എന്ത് വീര്യം ഉണ്ട് ? അഗ്നി പറഞ്ഞു ഈ സർവ്വവും പൃഥിവിയിലുള്ളതെല്ലാം ദഹിപ്പിക്കാൻ എനിക്ക് കഴിയും.

തസ്മൈ തൃണം നിദധാവേതദ്ദഹേതി തദുപപ്രേയായ
സർവ്വജവേന തന്ന ശശാക ദഗ്ധും സ തത എവ നിവവൃതേ
നൈതദശകം വിജ്ഞാതും യദേത ദ്യക്ഷമിതി

അർത്ഥം : അഗ്നിക്കായി പുൽക്കൊടി വച്ചുകൊടുത്തു . യക്ഷൻ പറഞ്ഞു ഇത് ദഹിപ്പിക്കുക. അഗ്നി പൂർണ്ണ വേഗത്തിൽ പാഞ്ഞടുത്തു. പക്ഷേ അതിനെ ദഹിപ്പിക്കാൻ കഴിഞ്ഞില്ല . അവൻ അതിൽ നിന്നും നിശ്ശേഷം പിന്തിരിഞ്ഞു. എന്നിട്ട് ദേവന്മാരോട് പറഞ്ഞു “ഈ യക്ഷൻ ഏതാണെന്നറിയാൻ ഞാൻ അശക്തനാണ് ” .

അഥ വായുമബ്രുവന്വയവേതദ്വിജാനീഹി
കിമേതദ്യക്ഷമിതി തഥേതി.

അർത്ഥം : അപ്രകാരം വായുവിനോട് പറഞ്ഞു , “ഹേ വായു നീ ഇത് അറിയുക . എന്തെന്നാൽ ഈ യക്ഷൻ ആരാണെന്ന് ” .അപ്രകാരംതന്നെ തന്നെ എന്ന് വായു പറഞ്ഞു.

തദഭ്യ ദ്രവത്തമഭ്യവദത് കോ f സീതി വായൂർവാ
അഹമസ്മീത്യബ്രവീന്മാതരിശ്വാ വാ അഹമസ്മീതി

അർത്ഥം : അവൻ ചെന്നു . യക്ഷൻ ചോദിച്ചു ,” നീ ആരാണെടോ “?
“ഞാൻ വായുവാണ് . മാതരിശ്വ എന്ന് പറയുന്നതും എന്നെത്തന്നെ “.