ജനുവരി31ന് സബൂർണ്ണ ചന്ദ്രഗ്രഹണം.
മകരമാസം 17 ാംതീയ്യതി(31_01_18) ബുധനാഴ്ച വെെകുന്നരം കർക്കിടക്കുറിൽപൂയ്യം ആയിലൃം നക്ഷത്രത്തിൽ രാഹുഗ്രസ്തം ചന്ദ്രഗ്രഹണണം വെെകുന്നേരം 5_ മണി 18മിനുട്ട് മുതൽ രാത്രി8മണി 43മിനുട്ടുവരെ. അന്ന് ഉദിച്ച് 25 നാഴിക 51 വിനാഴികക്ക്ഈശാനകോണിൽ ഗ്രഹണ സ്പർശവും 27 നാഴിക32 വിനാഴിക ക്ക് നീമീലനവും30നാഴിക7വിനാഴികക്ക് ഗ്രഹണ മധൃവും31 നാഴിക 42 വിനാഴികക്ക് ഉൻമീലനവും 34 നാഴിക 23 വിനാഴികക്ക് വായുകോണിൽ ഗ്രഹണ മോക്ഷവും സംഭവിക്കുന്നു.
ജനിച്ച കൂറിലും അതിൻെറ 2.4.5.7.8.9.12.ഈ കൂറുകളിലും ജൻമാനുജൻമനക്ഷത്രങ്ങളിലും ഗ്രഹണമാണെങ്കിൽ ശരീരാരിഷ്ടാദി ദോഷഫലങ്ങളാകുന്നു. ദോഷശാന്തിക്കായി ഗ്രഹണ പുണൃകാലങ്ങളിൽ തീർത്ഥസ്നാനം ചെയ്ത് ഭൂമി, പശു,കനകങ്ങളെയും സ്വർണ്ണനാഗപ്രതിമകളെയും ,വിധിക്കനുസരിച്ച് ഉത്തമബ്രാപ്മണർക്ക് ദാനം ചെയ്യണം.ഗ്രഹണസ്പർശകാലങ്ങളിൽ കുളിച്ച് ഭസ്മംധരിച്ച് ശിവനാമം (പഞ്ചാക്ഷരീമന്ത്രം) ഗ്രഹണാന്തൃം വരെയും സശ്രദ്ധം ചെയ്യുകതന്നെവേണം. ഗ്രഹണാരംഭത്തിന് മുബിൽ മൂന്ന് യാമം മുതൽ ഗ്രഹണം കഴിയുന്നതുവരെ ഭക്ഷണാദികൾക്ക് നിഷിദ്ധ കാലമാകുന്നു.