Puthukkai Chaalakkunnath illam പുതുക്കൈ ചാലക്കുന്നത്ത് ഇല്ലം

12°16’17.2″N 75°07’56.3″E Kasaragod, Kerala 671314 https://goo.gl/maps/gCvSKxzjyxCvAFR68

Spirituality – ആദ്ധ്യാത്മികത

२ंजीतं☯
Spirituality

ആദ്ധ്യാത്മികത
°✓ renjiTham_✓°


പണത്തിലും പ്രശസ്തിയിലും അധികാരത്തിലും ബുദ്ധിയിലും നമുക്ക് താഴെയെന്ന് തോന്നുന്നവരോട് സ്വാഭാവികമായി തോന്നുന്ന ആധിപത്യ സ്വഭാവം പുറത്തേക്ക് ഒഴുകാതിരിക്കാൻ ശ്രദ്ധിക്കുകയും അവരോട് തുല്യതയോടെ പെരുമാറാൻ തുടങ്ങുകയും ചെയ്യുന്നിടത്ത് ഒരാൾ ആത്മീയനായി തുടങ്ങുന്നു എന്നു പറയാം.

ജീവന്റെ , ജീവിതത്തിന്റെ സ്പിരിറ്റിൽ തൊട്ടു തുടങ്ങുന്നത് അവിടെയാണ്.
അതു തന്നെയാണ് സ്പിരിച്വാലിറ്റി.

ആകപ്പാടെ വിഷണ്ണനായി നടന്നു പോകുന്ന ഒരാളോട് എതിരെ വരുന്ന ഒരാൾ ചുമ്മാ ഒന്നു പുഞ്ചിരിച്ചാൽ അടിമുടി തെളിഞ്ഞതു പോലുള്ള ആശ്വാസമാണ്.

ഞാനും എന്റെ സംഘർഷവും മാത്രമുണ്ടായിരുന്നിടത്ത് ചുറ്റുപാടുകളെല്ലാം വന്നു നിറയുന്നു.

ഒരു പ്രസരിപ്പ് വന്നു പുല്കുന്നു.

എല്ലാറ്റിനോടും സ്നേഹം.

സൗഹൃദം.

കുറച്ചു നേരത്തേ ക്കാണെങ്കിലും ആ ഒരു വെറും പുഞ്ചിരിക്ക് പകരാനായ സ്പർശം തന്നെയാണ് ആത്മീയത.
°✓ renjiTham_✓°

ഓമന തിങ്കള്‍ക്കിടാവോ.. Omanathingal kidavo

നല്ലൊരു സായാഹ്നം.

പോക്കുവെയിലേറ്റ് നടത്തം കഴിഞ്ഞു മടങ്ങിയെത്തിയ , സവിതയുടെഅഛനും, മനുവും ഒരു മൃദുഭാഷണത്തിന്റെ മാനസികനിലയിലമർന്നു.

ശ്രീ പ്രഭാവർമ്മയെക്കുറിച്ചെന്തോ പറയുമ്പോൾ, ഈയിടെ വായിച്ച ലേഖനത്തെ അഛൻ പെട്ടെന്നോർത്തു. ഇരയിമ്മൻ തമ്പിയുടെ കവന വൈഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം, ആണീ കുറിപ്പിന് ആധാരം

“ഓമന തിങ്കള്‍ക്കിടാവോ.. നല്ല കോമളത്താമര പൂവോ …”

 ഈ താരാട്ടു പാട്ട്  കേൾക്കാത്തവർ ഉണ്ടോ?
_____________________________________
https://youtu.be/pObGoeJPP2E

ഓമന തിങ്കൾ കിടാവോ..
നല്ല കോമള താമര പൂവോ… (2)
പൂവിൽ വിരിഞ്ഞ മധുവോ..പരി..
പൂർണേന്തു തന്റെ നിലാവോ…

പുത്തൻ പവിഴ കൊടിയോ..ചെറു..
തത്തകൾ കൊഞ്ചും മൊഴിയോ….
ചാഞ്ചാടിയാടും മയിലോ…മൃദു..
പഞ്ചമം പാടും കുയിലോ…

തുള്ളും ഇളമാൻ കിടാവോ…ശോഭ..
കൊള്ളിന്നോരന്നക്കൊടിയോ..
ഈശ്വരൻ തന്ന നിധിയോ..
പരമേശ്വരി ഏന്തും കിളിയോ…

പാരിജാതത്തിൻ തളിരോ..എന്റെ
ഭാഗ്യദൃമത്തിൻ ഭലമോ..
വാത്സല്യ രത്‌നത്തേ വയ്പ്പാൻ..
മമ..വച്ചോരു കാഞ്ചന ചെപ്പോ…

ദൃഷ്ട്ടിക്കു വെച്ചോരമൃതോ…
കൂരിരുട്ടത്തു വച്ച വിളക്കോ….
കീർത്തിലതക്കുള്ള വിത്തോ…
എന്നും കേടൂവരാതുള്ള മുത്തോ…

ആർത്തി തിമിരം കളവാനുള്ള…
മാർത്താണ്ട ദേവപ്രഭയോ…
സുക്തിയിൽ കണ്ട പൊരുളോ…അതി..
സൂക്ഷമമാം വീണാരവമോ..

വമ്പിച്ച സന്തോഷ വാല്ലി തന്റെ..
കൊമ്പത്തു പൂത്ത പൂവല്ലീ..
പിച്ചകത്തിൻ മലർച്ചെണ്ടോ..
നാവിൻ..ഇച്ചനൽക്കുന്ന കൽക്കണ്ടോ…

പൂമാനമേറ്റൊരു കാറ്റോ..ഏറ്റം..
പൊന്നിൽ തെളിഞ്ഞുള്ള മാറ്റോ…
കാച്ഛിക്കുറുക്കിയ പാലോ…
നല്ല ഗന്ധമേഴും പനിനീരോ…

നന്മ വിളയും നിലമോ.. ബഹു..
ധർമ്മങ്ങൾ വാഴും ഗൃഹമോ…
ദാഹം കളയും ജലമോ..മാർഗ..
ഖേദം കളയും തണലോ..

വാടാത്ത മല്ലിക പൂവോ..ഞാനും..
തേടി വച്ചുള്ള ധനമോ…
കണ്ണിനു നല്ല കണിയോ..
മമ കൈവന്ന ചിന്താമണിയോ…

ലക്ഷ്മീ ഭഗവതി തന്റെ..തിരു..
നെറ്റിയിലിട്ട കുറിയോ..
എന്നുണ്ണി കൃഷ്‌ണൻ ജനിചോ..പാരി..
ലിങ്കനെ വേഷം ധരിച്ചോ…

ലാവണ്യ പുണ്യ നദിയോ..ഉണ്ണി..
കാർവർണ്ണൻ തന്റെ കാളിയോ..
പത്മനാഭൻ തൻ കൃപയോ..ഇനി..
ഭാഗ്യം വരുമ്മ വഴിയോ…
_____________________________
മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ ഈ താരാട്ടു പാട്ട് സ്വാതി തിരുന്നാളിനായി ഇരയിമ്മന്‍ തമ്പി രചിച്ചതാണ്. തിരുവിതാംകൂറിന്റെ രാജപദവിയിലിരുന്ന മഹാറാണി ഗൗരി ലക്ഷ്മിഭായിയുടെ നിർദ്ദേശമനുസരിച്ച്, കൈക്കുഞ്ഞായിരുന്ന സ്വാതി തിരുന്നാളിനെ  ഉറക്കാനായാണ് തമ്പി ഇതെഴുതിയത്.സ്വാതി തിരുന്നാൾ  തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണ് ഇരയിമ്മന്‍ തമ്പി ഈ കവിത  എഴുതിയത് എന്നും പറയപ്പെടുന്നു. എന്നാൽ  ഗാനരചയിതാവു മാത്രമല്ല തമ്പി ,കവിയും, ആട്ടക്കഥാകാരനും കൂടിയാണ്.

ഇരയിമ്മന്‍ തമ്പി ജനിച്ചത് കൊല്ലവര്‍ഷം 958 തുലാമാസത്തില്‍ തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ‘കിഴക്കേമഠം’ എന്ന ഭവനത്തിലാണ്. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പാര്‍വ്വതിപ്പിള്ള തങ്കച്ചിയായിരുന്നു തമ്പിയുടെ മാതാവ്. പിതാവ് ചേര്‍ത്തല നടുവിലെ കോവിലകത്തു കേരളവര്‍മ്മ തമ്പാന്‍. ശാസ്ത്രി തമ്പാന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.

ഇരയിമ്മന്‍ തമ്പിയുടെ ആദ്യഗുരു പിതാവു തന്നെയായിരുന്നു.  കാവ്യം, നാടകം, വ്യാകരണം എന്നിവയില്‍ ഇരയിമ്മന്‍ തമ്പി ചെറുപ്പത്തില്‍  തന്നെ അസാധാരണമായ പാണ്ഡിത്യം നേടി. പില്‍ക്കാലത്ത് സംസ്കൃതസാഹിത്യം, വേദാന്തം, സംഗീതശാസ്ത്രം എന്നീ വിഷയങ്ങളിലും ആഴത്തിലുള്ള അറിവ് നേടി . സ്വാതിതിരുനാളിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന ഇരയിമ്മന്‍തമ്പിയെക്കുറിച്ച് കേരളസാഹിത്യചരിത്രത്തില്‍  ഉള്ളൂര്‍ പറയുന്നത്, ‘ആസ്ഥാനകവി എന്ന ബിരുദത്തിന് കേരളത്തില്‍ ഒരു കവി അര്‍ഹനായി ജീവിച്ചിട്ടുണ്ടെങ്കില്‍ അത് ഇരയിമ്മന്‍ തമ്പിയാണ്’ എന്നത്രേ.

ആട്ടക്കഥകള്‍, സംസ്കൃതകീര്‍ത്തനങ്ങള്‍, മലയാള ഗാനങ്ങള്‍, ഊഞ്ഞാല്‍ പാട്ടുകള്‍, ഒററശ്ലോകങ്ങള്‍, താരാട്ടു പാട്ടുകള്‍ എന്നിങ്ങനെ നിരവധി മേഖലകളിലാണ് ഇരയിമ്മന്‍ തമ്പി തന്റെ സാഹിത്യ വൈഭവം പ്രകടിപ്പിച്ചിട്ടുള്ളത്. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം, എന്നിവയാണ് ആട്ടക്കഥകള്‍. ഇവയ്ക്കു പുറമേ രാജകുടുംബവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക അസുലഭ സന്ദര്‍ഭങ്ങളെയും അദ്ദേഹം തന്റെ കൃതികള്‍ക്ക്  വിഷയമാക്കിയിട്ടുണ്ട്. ഭക്തിരസം  തുളുമ്പുന്ന  ‘കരുണചെയ്യുവാനെന്തു താമസം കൃഷ്ണാ’, ശ്യംഗാര രസം നിറഞ്ഞ ‘പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ’ എന്നു തുടങ്ങി തമ്പിയുടെ അതുല്യമായ അനവധി രചനകള്‍ മലയാള മനസ്സില്‍ സ്ഥിരവാസമുറപ്പിച്ചവയാണ്.

ഇരയിമ്മന്‍ തമ്പി വിവാഹം ചെയ്തത് ഇടയ്ക്കോട് കാളിപ്പിള്ള തങ്കച്ചിയെആണ് . ഈ ദമ്പതികള്‍ക്ക് മൂന്നു പെണ്‍മക്കൾ  ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. കേരളീയഗാന രചയിതാക്കളില്‍ സ്വാതിതിരുനാള്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അവകാശപ്പെടാവുന്ന ഈ കലാനിപുണന്‍ കൊല്ല വര്‍ഷം 1031 കര്‍ക്കിടമാസത്തില്‍ 73ാം വയസ്സില്‍ അന്തരിച്ചു.  

Rf:-ദേശാഭിമാനി പത്രത്തിന്റെ 2013 ജനുവരി 20 ഞായർ വാരാന്തപ്പതിപ്പ്‌  -പ്രഭാവർമ്മ എഴുതിയ ‘ഓമനത്തിങ്കൾ കിടാവോ’ ഗംഭീരമായ സമകാലികപ്രസക്തിയുള്ള ലേഖനമായിരുന്നു. ഒരു ഓസ്കാർ വിവാദം വേണ്ടി വന്നു, അന്യഥാ മഹാനായ ഇരയിമ്മൻ തമ്പിയെ ഓർമ്മിച്ചെടുക്കാൻ എന്ന വിമർശനമാണ്‌ കവിയായ പ്രഭാവർമ്മ ഉയർത്തിയിരിക്കുന്നത്‌.

https://en.wikipedia.org/wiki/Irayimman_Thampi

https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%AF%E0%B4%BF%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%BB_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF


Shree Nilayam Chaalakkunnath illam renjiTham

12°08’51.3″N 75°13’10.7″E Vellur, Kerala 670307 https://goo.gl/maps/xaMTDfpjXxy1xaeq9

Getting ready to Karivellur Office

Shree Nilayam ,Chaalakkunnath illam, renjiTham,elamanapi, എലമനപി, renjify, renjitham,

കുംഭത്തിലെ വെള്ളി

കണ്ണീരണിഞ്ഞ മഴക്കതിരുകൾ

കുംഭത്തിലെ വെള്ളി

കണ്ണീരണിഞ്ഞ മഴക്കതിരുകൾ

കുംഭത്തിലെ വെള്ളി

കണ്ണീരണിഞ്ഞ മഴക്കതിരുകൾ

കുംഭത്തിലെ വെള്ളി