ധ്യാനം Dhyana Peace

ധ്യാനം


മനുഷ്യമനസ്സിന്റെ പ്രകൃതി അസ്വസ്ഥതയാണ്.

ധ്യാനത്തിലൂടെ നാം അലഞ്ഞുതിരിയുന്ന ബോധമനസ്സിനെ ശാന്തതയിലേക്കും, ലയനത്തിലേയ്ക്കും കൊണ്ടുവരുവാൻ ശ്രമിക്കുകയാണ്.

ശാശ്വതമായി അവബോധത്തിന്റെ തലത്തിൽ വ്യാപരിക്കുന്ന ഒരാൾക്ക് ധ്യാനത്തിന്റെ ആവശ്യമില്ല. അതായത്, അയാൾ തികഞ്ഞ മനസ്സാന്നിദ്ധ്യത്തോടെ പ്രവർത്തിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ അയാളുടെ ഓരോ ചിന്തയുടെയും, വാക്കിന്റെയും, പ്രവൃത്തിയുടെയും കൂടെ മനസ്സും ഉണ്ടെങ്കിൽ, അയാൾ ധ്യാനിക്കേണ്ട ആവശ്യമില്ല. അയാൾ എല്ലായ്പ്പോഴും ധ്യാനത്തിന്റെ ഒരു ശൈലിയിലാണ്. അയാൾ വർത്തമാനകാലത്തിൽ ജീവിക്കുന്നു.

ഏറ്റവും അധികം ഊർജ്ജം നഷ്ടപ്പെടുന്നത് മനസ്സ് ഭൂതത്തിനും ഭാവിക്കുമിടയിൽ ചാഞ്ചാടുമ്പോഴാണ്. കഴിഞ്ഞ കാലം ഗൃഹാതുരത്വവും, കുറ്റബോധവുമായി കൂട്ടുചേർന്നുള്ളതാണ്, വരുംകാലം ഉത്ക്കണ്ഠയുടെയും. രണ്ടും അനാവശ്യമാണ്. ഭൂതം കഴിഞ്ഞതാണ്. ഭാവി വരാൻ ഇരിക്കുന്നതെയുള്ളു. നമുക്ക് ജീവിക്കാനുള്ളത് വർത്തമാനകാലത്തിലാണ്.

നാം വളരെ വ്യാകുലതകളൾ സൃഷ്ടിക്കുകയാണെങ്കിൽ നമ്മുടെ ഭാവി അനിശ്ചിതമായിരിക്കും.

നാം ദൃഢനിശ്ചായത്തോടെയും, ലക്ഷ്യബോധത്തോടെയും, മനസ്സിടറാതെ നടക്കുകയാണെങ്കിൽ നമ്മുടെ ഭാവി പൂർണ്ണമായിരിക്കും.

താൻ നേരിടാനിഷ്ടപ്പെടാത്ത ഏതെങ്കിലും സാഹചര്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഉപായമായി ഒരാൾ ധ്യാനത്തെ ഉപയോഗിക്കുന്നത് തികച്ചും കൊള്ളരുതായ്മയാണ്. ആ സമയത്ത് അയാൾ ധ്യാനിക്കുകയല്ല, അഭിനയിക്കുകയാണ് ചെയ്യുന്നത്.

ഒരു ആചാരം പോലെ ധ്യാനം നടത്തുന്നവരുടെ കാര്യവും ഇതുതന്നെയാണ്. അങ്ങനെയുള്ള ധ്യാനംകൊണ്ട് പ്രയോജനമൊന്നും ഉണ്ടാകില്ല. “രാവിലത്തെ ചായ കിട്ടിയില്ലെങ്കിൽ, ആ ദിവസം വ്യർത്ഥമായതുതന്നെ” എന്ന് ചിലർ പറയുമ്പോലെ, അയാളും പറയും: “രാവിലത്തെ ധ്യാനം ഇല്ലെങ്കിൽ എന്തോ ഒരു പോരായ്മ തോന്നും.” അയാൾ ആ പതിവിന്റെ സ്വാധീനത്തിൽ ആയിപ്പോയി.

നിങ്ങളെ നിയന്ത്രിക്കുന്ന ഏതു പതിവും ആത്മീയ പുരോഗതിക്ക് തടസ്സമാണ്. അതുകൊണ്ട്, നമുക്ക് ബോധത്തെ സുസ്ഥിരമായ ധ്യാനത്തിലേക്ക്യ്ക്ക് മാറ്റേണ്ടതുണ്ട്.

ധ്യാനം ആത്മാവിന്റെ തന്നോടുതന്നെയുള്ള ഒരു വിളിയാണ്.
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
അൻപേ ശിവം.. വാഴ്‌വേ തവം 🔥
➖〰️➖〰️➖〰️➖〰️➖
⚛️°✓ renjiTham✓°🌈
➖〰️➖〰️➖〰️➖〰️➖
२ंजीतं☯