മാടായിക്കാവ്

മാടായിക്കാവ് (തിരുവർക്കാട്ടുകാവ്)

കണ്ണൂർ ‍ജില്ലയിലാണ് ഉത്തരകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മാടായിക്കാവ് ഭദ്രകാളിക്ഷേത്രം. കണ്ണൂരില്‍നിന്നും പഴയങ്ങാടി വഴിയുള്ള പയ്യന്നൂര്‍ റൂട്ടില്‍ എരിപുരത്താണ് ക്ഷേത്രം. ജില്ലാ തലസ്ഥാനമായ കണ്ണൂരില്‍നിന്നും 22 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

കേരളത്തിലെ ആദ്യത്തെ ഭദ്രകാളിക്ഷേത്രം കൊടുങ്ങല്ലൂരിലും രണ്ടാമത്തെ ദ്രകാളിക്ഷേത്രം മാടായിയിലുമാണെന്നാണ് പുരാവൃത്തം. ഈ രണ്ടു ക്ഷേത്രങ്ങളില്‍നിന്നും ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ച അനേകം ക്ഷേത്രങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം കാണാം. ചിറയ്ക്കല്‍ കോവിലകത്തിന്റെപരദേവതയാണ് മാടായിക്കാവിലമ്മ.

മാടായി തിരുവര്‍ക്കാട്ടുകാവ് എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഇപ്പോഴുള്ള ക്ഷേത്രം പുതുക്കി പണിതീര്‍ത്തതാണ്. ടിപ്പുവിന്റെ പടയോട്ടത്തില്‍ നശിച്ചുപോയ ക്ഷേത്രം ചിറയ്ക്കല്‍ കോവിലകത്തെ “കൂനന്‍’ രാജാവിന്റെ കാലത്ത് പുതുക്കിപ്പണിതു എന്നും തുകലശ്ശേരി കുഴിക്കാട്ട് ഗൃഹത്തില്‍ ജനിച്ച മഹേശേവരന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ കടുശര്‍ക്കരയോഗ വിധിപ്രകാരം തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠിച്ചു എന്നുമാണ് പുരാവൃത്തം. മഹേശ്വരന്‍ ഭട്ടതിരിപ്പാട് കൊല്ലവര്‍ഷം 970-ലാണ് ജനിച്ചത്. 1040 മിഥുനത്തിലെ ശുക്ലസപ്തമി ദിവസമായിരുന്നു മരണം. അദ്ദേഹത്തിന്റെ കൃതിയാണ് “കുഴിക്കാട്ടുപച്ച.’

ഭദ്രകാളിക്ഷേത്രമെന്നാണ് മാടായിക്കാവ് അറിയപ്പെടുന്നതെങ്കിലും ക്ഷേത്രനാഥന്‍ ശിവനാണ്. ശിവക്ഷേത്രത്തില്‍ ശിവന്റെ ശ്രീകോവിലിന് തെക്കു ഭാഗത്ത് പടിഞ്ഞാട്ടു ദര്‍ശനമായിട്ടാണ് ഭദ്രകാളി പ്രതിഷ്ഠ. ശിവന്‍ കിഴക്കോട്ടാണ് ദര്‍ശനം. കൊടുങ്ങല്ലൂരിലും ആദ്യം ഇതുപോലെയായിരുന്നു. പിന്നീട് പടിഞ്ഞാട്ട് ദര്‍ശനമായ ഭദ്രകാളിയുടെ ശ്രീകോവില്‍ അടച്ച് മറ്റൊരു ശ്രീകോവിലില്‍ വടക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിച്ചതാണ്.

ഭദ്രകാളിക്ക് പിടാരന്മാരുടെ ശാക്തേയ പൂജയാണ്. ഭദ്രകാളിയുടെ ശ്രീകോവിലിനു മുന്നില്‍ അഴിയടിച്ച മുറിയില്‍ ഭഗവതിയുടെ ലോഹവിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതിന് നമ്പൂതിരിമാരുടെ സാത്വികപൂജയാണ്. ഈ പൂജ കഴിഞ്ഞേ പിടാരന്മാര്‍ ശാക്തേയപൂജ നടത്താറുള്ളൂ.

കൊടുങ്ങല്ലൂരില്‍ പടിഞ്ഞാട്ട് ദര്‍ശനമായിരുന്ന ശ്രീകോവില്‍ അടച്ച് വടക്കോട്ടു ദര്‍ശനമായി സപ്തമാതൃക്കളില്‍ ഒരാളായി സങ്കല്പിച്ച് ഭദ്രകാളിയെ പ്രതിഷ്ഠിച്ചതോടെ പൂജാവിധാനങ്ങളും മാറ്റി എന്നു കരുതുന്നു. ഒരേ ശ്രീകോവിലിലാണ് അവിടെ നമ്പൂതിരിമാരും, അടികള്‍മാരും പൂജ നടത്തുന്നത്.

കോലസ്വരൂപത്തിന്റെ പരദേവതയായ മാടായിക്കാവിലമ്മയെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിനടുത്താണ് പ്രതിഷ്ഠിച്ചിരുന്നത്. സപ്തമാതൃക്കളിലെ വാരാഹിയായിട്ടായിരുന്നു സങ്കല്പം. മൂന്നാംപരശുരാമാബ്ദം 520-ല്‍ കേരളന്‍ കോലത്തിരിയുടെ കാലത്ത് ആ വാരാഹിയെ അദ്ദേഹം ഭദ്രകാളി സങ്കല്പത്തില്‍ ഇന്നു കാണുന്ന ക്ഷേത്രത്തിലേക്കു മാറ്റി പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

മാടായിക്കാവിലെ ഭദ്രകാളി വിഗ്രഹത്തിന് നാലു കൈകളേ ഉള്ളൂ. ഇതിനടുത്ത് സപ്തമാതൃക്കളെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. സപ്തമാതൃക്കള്‍ക്കും കടുശര്‍ക്കര പ്രയോഗത്തില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങളാണ്. കടുശര്‍ക്കര പ്രയോഗത്തില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് തീപിടുത്തത്തെ ചെറുക്കാനാകും എന്നാണ് പഴമ. ശാസ്താവും ക്ഷേത്രപാലനുമാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍.

മീനത്തിലെ കാര്‍ത്തികമുതല്‍ പൂരംവരെയാണ് ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തിന് തിടമ്പ് നൃത്തമാണ്. ആനയില്ല. മകരത്തില്‍ പാട്ടുത്സവമുണ്ട്. ഇടവമാസത്തില്‍ നടക്കുന്ന പെരുങ്കളിയാട്ടമാണ് ക്ഷേത്രത്തില്‍ ഏറ്റവും
പ്രസിദ്ധമായ ആഘോഷം

പെരുങ്കളിയാട്ടത്തിന് ഏഴു കോലങ്ങളുണ്ടാകും. തിരുവര്‍ക്കാട് ഭഗവതി എന്ന മാടായിക്കാവിലമ്മയുടേതാണ് പ്രധാന കോലം. തായിപ്പരദേവത, കളരിയില്‍ ഭഗവതി, സോമേശ്വരി, ചുഴലിഭഗവതി, പാടിക്കുറ്റിയമ്മ, വീരചാമുണ്ഡി എന്നീ ദേവതകളുടേതാണ് മറ്റു കോലങ്ങള്‍. കോലങ്ങളില്‍ വീരചാമുണ്ഡിയുടെ കോലം ചങ്കത്താന്മാരും മറ്റു കോലങ്ങള്‍ പെരുവണ്ണാന്‍ സമുദായക്കാരുമാണ് കെട്ടേണ്ടത് എന്നു നിശ്ചയമുണ്ട്.

തെയ്യക്കോലങ്ങള്‍ കെട്ടിയിരുന്നവര്‍ക്ക് ചിറയ്ക്കല്‍ രാജാവ് നല്കിയിരുന്ന ഏറ്റവും വലിയ അംഗീകാരം “മാടായി പെരുവണ്ണാന്‍’ എന്ന സ്ഥാനമാണ് എന്നറിയുമ്പോഴാണ് ഈ ക്ഷേത്രത്തിലെ കോലം കെട്ടിയാടുന്നവര്‍ക്ക് സമൂഹത്തിലുള്ള അംഗീകാരം എത്രയാണെന്നു മനസ്സിലാകുക.

പഴയകാലത്ത് ഈ ക്ഷേത്രത്തിലെ കലശം കഴിഞ്ഞാല്‍ നാടുവാഴികളുടെ സംഘങ്ങള്‍ തമ്മിലുള്ള “കലശത്തല്ലും’ ക്ഷേത്രത്തില്‍ നടന്നിരുന്നു എന്നു പുരാവൃത്തമുണ്ട്്. വലിയാരടിപൂജയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. വസൂരി വന്നാല്‍ മാടായിക്കാവിലമ്മയ്ക്ക് കുരുമുളക് നേദിക്കുക എന്നതും പഴയകാലത്തെ പ്രധാന വിശ്വാസങ്ങളിലൊന്നായിരുന്നു.

ക്ഷേത്രത്തിലെ പിടാരന്മാരുടെ പൂജയ്ക്ക് ചില പ്രത്യേകതകളുണ്ട്. പന്തീരടിപൂജ ഉച്ചയ്ക്കാണ് നടത്തുക. ഉച്ചപ്പൂജ വൈകിട്ടും. സാധാരണ സാത്വിക സമ്പ്രദായത്തിലുള്ള പൂജകള്‍ നടത്തുമ്പോള്‍ പന്തീരടിപൂജ രാവിലെയും ഉച്ചപ്പൂജ ഉച്ചയ്ക്കുമാണ്. ഇവിടെ നടത്തുന്ന പിടാരപൂജയ്ക്ക് മധുമാംസനേദ്യവുമുണ്ട്.

കോലസ്വരൂപത്തില്‍നിന്നും തിരുവിതാംകൂറിലേക്ക് ദത്തുണ്ടായപ്പോള്‍ മാടായിക്കാവിലമ്മയെ ആറ്റിങ്ങലില്‍ ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ചിരുന്നു. ദത്തുകൊടുത്ത രാജകുമാരിക്ക് എന്നും ആരാധിക്കാനാണ് അവരുടെ ആഗ്രഹപ്രകാരം ആറ്റിങ്ങലിലും മാടായിക്കാവിന്റെ തനിപ്പകര്‍പ്പ് സൃഷ്ടിച്ചതത്രെ. ക്ഷേത്രപൂജാരികളെയും വാദ്യക്കാരെയും ക്ഷേത്രജീവനക്കാരെയും മാടായിക്കാവില്‍നിന്നും കൊണ്ടുപോയി എന്നാണ് കഥ. മാടായി തിരുവര്‍ക്കാട്ടുകാവിന്റെ പതിപ്പാണ് ആറ്റിങ്ങല്‍ തിരുവര്‍ക്കാട്ടുകാവ്.

കടപ്പാട് : Rakesh Peroorkkaran

ചന്ദ്രഗ്രഹണം 2020

ഇന്ന് രാത്രിയോടെ ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണത്തിനാണ് ലോകം സാക്ഷിയാകുന്നത്. അന്തരീക്ഷം മേഘാവൃതമല്ലെങ്കിൽ ഇതു കേരളത്തിലും കാണാം.

രാത്രി 11.15 മുതൽ പുലർച്ചെ 2.34 വരെയാണു ഗ്രഹണസമയം. ചന്ദ്രൻ ഭാഗികമായി നിഴൽ മൂടിയ ഗ്രഹണമാണ് കാണാനാകുക. അതുകൊണ്ടുതന്നെ ഇന്നത്തെ ഗ്രഹണത്തിന് പ്രത്യേകതയുണ്ട്.

ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിച്ചാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. പൗർണമി (വെളുത്തവാവ്) ദിനങ്ങളിലാണ് ഇതു സംഭവിക്കുന്നത്.

12.54നാണ് ചന്ദ്രഗ്രഹണം പൂർണതയിലെത്തുന്നത്. ഈ സമയം നോക്കിയാൽ ആകാശത്ത് സ്ട്രോബെറി മൂണിനെ കാണാം.

ഏഷ്യ, ഓസ്ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാകും. ഭൂമിയുടെ നിഴല്‍ സൂര്യപ്രകാശത്തെ തടയുമ്പോഴാണ് ചന്ദ്രഗ്രഹണം അല്ലെങ്കില്‍ ചന്ദ്ര ഗ്രഹാന്‍ സംഭവിക്കുന്നത്. ജൂണ്‍ 5 നും ജൂണ്‍ 6 നും ഇടയില്‍ ചന്ദ്ര ഗ്രഹാന്‍ 2020 ലോകമെമ്പാടും ദൃശ്യമാകും. 2020 ലെ ചന്ദ്രഗ്രഹണം അല്ലെങ്കില്‍ ചന്ദ്ര ഗ്രഹാൺ സ്ട്രോബെറി മൂണ്‍ എക്ലിപ്സ് എന്നറിയപ്പെടുന്നു. പൂർണം, ഭാഗികം, പെനംബ്രൽ എന്നിങ്ങനെ മൂന്നുതരത്തിലുള്ള ചന്ദ്രഗ്രഹണമാണുള്ളത്. ഇന്ന് നടക്കുന്ന ഗ്രഹണം പെനംബ്രൽ ഒന്നായിരിക്കും, ഇത് ഒരു സാധാരണ പൂർണ്ണചന്ദ്രനിൽ നിന്ന് വേർതിരിച്ചറിയാൻ പ്രയാസമാണ്. സൂര്യനും ഭൂമിയും ചന്ദ്രനും അപൂർണ്ണമായി വിന്യസിക്കുമ്പോഴാണ് ഒരു പെനം‌ബ്രൽ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ, സൂര്യന്റെ പ്രകാശത്തെ അതിന്റെ നിഴലിന്റെ പുറം ഭാഗവുമായി നേരിട്ട് ചന്ദ്രനിൽ എത്തുന്നതിൽ നിന്ന് ഭൂമി തടയുന്നു, ഇത് പെനംബ്രൽ എന്നും അറിയപ്പെടുന്നു. പെനംബ്രൽ ഭൂമിയുടെ നിഴലിന്റെ ഇരുണ്ട കാമ്പിനേക്കാൾ വളരെ മങ്ങിയതിനാൽ പെനംബ്രൽ ഗ്രഹണം സാധാരണ പൂർണ്ണചന്ദ്രനിൽ നിന്ന് വേർതിരിച്ചറിയാൻ പ്രയാസമാണ്

Who is Hindu !?

ഞാൻ ഹിന്ദു ആണ് എന്നഭിമാനിച്ചിട്ടു എന്ത് കാര്യം ?

എന്താണ് ഹിന്ദു മതം ?

* നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍, പതിനെട്ടുപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്വങ്ങള്‍ ; ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിങ്ങനെയുള്ള ഷഡ്‌ദർശനങ്ങൾ ; പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട്‌ ശക്തികള്‍, ത്രിമൂര്‍ത്തികള്‍ ; സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം.

* ഉത്‌പത്തിശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, അധ്യാത്മശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, മോക്ഷശാസ്‌ത്രം, ധര്‍മശാസ്‌ത്രം, യോഗശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, രാഷ്‌ട്രമീമാംസ, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, വൈദ്യശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, ഗോളശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, കാമശാസ്‌ത്രം, തച്ചുശാസ്‌ത്രം, ഗണിതശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, ആണവശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, നാട്യശാസ്ത്രം, ഗാന്ധർവവേദം (സംഗീതശാസ്ത്രം), അലങ്കാരശാസ്ത്രം, ഛന്ദഃശാസ്ത്രം, ധനുർവേദം, രസതന്ത്രം, ഊര്‍ജതന്ത്രം, അഷ്ടാംഗഹൃദയം, ചരകസംഹിത, വ്യാമനിക ശാസ്ത്രം, മേഘോല്‍പ്പത്തി-പ്രകരണം, ശക്തിതന്ത്രം, ആകാശതന്ത്രം, തൈലപ്രകരണം, ദര്‍പ്പണപ്രകരണം ,സൗദാമിനികല, യന്ത്രശാസ്ത്രം, കൌടിലീയ അര്‍ത്ഥശാസ്ത്രം, ലീലാവതി എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രശാഖകളെ പ്രതിപാദിക്കുന്ന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ രചിക്കപ്പെട്ട അസംഖ്യം കൃതികള്‍.

* ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങള്‍; മൂക്ക്, നാക്ക്, ത്വക്ക് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങള്‍; വാക്ക്, പാണി, പാദാദികളായ കര്‍മേന്ദ്രിയങ്ങള്‍; വചനം, ആദാനം, യാനം, വിസര്‍ജനം, ആനന്ദനം എന്നീ കര്‍മേന്ദ്രിയ വിഷയങ്ങള്‍; പ്രാണാപാനാദികളായ പഞ്ചപ്രാണനുകള്‍ ; നാഗന്‍, കൂര്‍മന്‍, ദേവദത്തന്‍, ധനഞ്ജയന്‍, കൃകലന്‍ എന്നീ ഉപപ്രാണന്‍മാര്‍; മൂലാധാരം, സ്വാധിഷ്ഠാനം തുടങ്ങിയ ഷഡാധാരങ്ങള്‍ ; രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം എന്നീ അഷ്ടരാഗാദികള്‍ ; മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിങ്ങനെ നാല് അന്തഃകരണങ്ങള്‍ ; സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം എന്ന നാല് അന്തഃകരണവൃത്തികള്‍ ; ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികള്‍ ; അഗ്നിമണ്ഡലം, അര്‍ക്കമണ്ഡലം, ചന്ദ്രമണ്ഡലം എന്ന മൂന്ന് മണ്ഡലങ്ങള്‍ ; അര്‍ഥേഷണ, ദാരേഷണ, പുത്രേഷണ എന്ന ഏഷണത്രയം ; ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകള്‍; സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ദേഹങ്ങള്‍ ; വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ എന്നീ മൂന്ന് ദേഹനാഥന്‍മാര്‍ ; ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്ന സപ്തധാതുക്കള്‍ ; അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാ നമയം, ആനന്ദമയം എന്ന പേരുകളാലറിയപ്പെടുന്ന പഞ്ചകോശങ്ങള്‍ ; ആധ്യാത്മികം, ആധിഭൌതികം, ആധിദൈവികം എന്നിങ്ങനെയുള്ള താപത്രയം എന്നിങ്ങനെ മൊത്തം 96 തത്ത്വഭേദങ്ങള്‍

* അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി അനന്തമായ വിജ്ഞാനശാഖകള്‍ ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, ദേവേന്ദ്രന്‍, ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരമുള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്‌ക്കാധാരമായ തത്വങ്ങള്‍

* പതിനാലു അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍ (അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം, ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം )

* സ്വായംഭുവന്‍, സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷസാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മസാവര്‍ണി, രുദ്രസാവര്‍ണി, ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള മനുക്കള്‍

* ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖര്‍വം, മഹാഖര്‍വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞകള്‍

* ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്‍യുഗങ്ങള്‍, മന്വന്തരങ്ങള്‍, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍; അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികള്‍, എല്ലാം വിശദമായി വര്‍ണിച്ച്‌ അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ്‌ഭുത ശാസ്‌ത്രമാണ്‌ ഹിന്ദുമതം.

* ഇത്രയും വിശദാംശങ്ങളിലേക്കു കടന്നാല്‍ മറ്റു മതങ്ങള്‍ ഹിന്ദുമതമെന്ന മഹാസമുദ്രത്തെ അപേക്ഷിച്ച്‌ ഒരു ജലകണികയോളവും വലിപ്പമുള്‍കൊള്ളുന്നില്ല. ജീവനു ഭൗതികസത്തയിലുള്ള ബന്ധവും, .  സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടര്‍ച്ചയില്ലാതെ മേല്‌പറഞ്ഞ ഉപാധികളിലൂടെ വര്‍ണിച്ചിരിക്കുന്നു എന്ന സവിശേഷത സനാതന ധര്‍മ്മ സംസ്ക്കാരത്തിലല്ലാതെ മറ്റൊരിടത്തില്ല. അവസാനമായി ജീവാത്മാപരമാത്മൈക്യത്തെ സ്ഥാപിക്കുകയും ത്രിലോകങ്ങളും ചിദാകാശതത്ത്വത്തില്‍ അഥവാ ആത്മാവില്‍ നിന്നുണ്ടായി ആത്മാവില്‍ ലയിക്കുന്നു എന്നത്‌ തെളിയിക്കുകയും ചെയ്യുന്നു. ഇത്‌ ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക്‌ വഴി കാട്ടുകയും ചെയ്യുന്നതത്രേ.

Aghori cult

അഘോരികളെ ക്കുറിച്ച് വളരെയധികം തെറ്റിദ്ധാരണകൾ പ്രചരിച്ചുവരുന്നുണ്ടത്രെ. ഇന്‍റര്‍നെററിലും ദ്രശ്യമാധ്യമങ്ങളിലും. എരിയുന്ന ചിതയിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ ഭക്ഷിക്കുന്ന അഘോരികളുടെ ദ്രശ്യങ്ങൾ മനസ്സിനെ ഭീതിപ്പെടുത്തും വിധം ചിത്രീകരിച്ചു കാണിക്കുന്നുണ്ട്.
താടിവളർത്തിയും ജടപിടിച്ചമുടിയോടെ ശരീരമാസകലം ചുടലഭസ്മം പൂശി ഒരുകയ്യിൽ ത്രിശൂലവും മറുകയ്യിൽ തലയോട്ടിയും പിടിച്ചുനിൽക്കുന്ന രൂപത്തിലാണിവരെ കാണിക്കുന്നത് പക്ഷെ ഇതാണോ യഥാർത്ഥ അഘോരികള്‍. യഥാർത്ഥ അഘോരികളെ അവരുടെ തേജസ്സിൽ നിന്നും തിരിച്ചറിയാം. രുദ്രാക്ഷമാലകളണിഞ്ഞ്. താടിയും ജടപിടിച്ചമുടിയും
വളർത്തി. ഭസ്മക്കുറിയും സിന്ദൂരവും ചാർത്തി. കമണ്ഡലവും ത്രിശൂലവും കയ്യിലേന്തി. ഉറച്ചകാൽ വെപ്പുകളുമായി നടന്നു നീങ്ങുന്ന അഘോരിസന്യാസിമാരെ ഒരിക്കൽകണ്ടാൽ പിന്നെ മറക്കുകയില്ല. തീഷ്ണമാണു ആ ദ്രഷ്ടികൾ. ഒരാളെയും അവർ ശ്രദ്ധിക്കാറില്ലത്രെ . പക്ഷേ ഇവരെ കണ്ടുമുട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല. കാശി. ഉത്തരകാശി. 9ശക്തിപീഠങ്ങൾ. കുംഭമേള നടക്കുന്ന സ്ഥലം ഇവിടെയൊക്കയെ വളരെ
അപൂർവ്വമായി ഇവരെക്കാണുകയുള്ളൂ. ഇവർക്കു ഇവരുടേതായ രഹസ്യ താവളങ്ങളുണ്ട്. ഹിമാലയത്തിലും ഉത്തരേന്ദ്യയിലെ കൊടുംവനങ്ങളിലുമാണു ഇവർ സ്തിരമായി കഴിഞ്ഞു കൂടുന്നതത്രെ . താവളങ്ങൾ ഇടയ്ക്കെല്ലാം മാറിക്കൊണ്ടിരിക്കും. ഇവർ കഴിവുകള്‍ പൊതുവേദികളിൽ പ്രദർശിപ്പിക്കാനോ പ്രഭാഷണം നടത്തുവാനോ ഒരിക്കലും തയ്യാറായിട്ടില്ലത്രെ. തങ്ങളുടെ പരമ്പരാഗതമായ സിദ്ദികൾ പ്രയോഗിച്ച് അമാനുഷികശക്തി കൈവരിക്കാൻ കഴിവുണ്ടിവർക്ക്. അഘോരികളിൽ നിന്നാണു റ്റിബറ്റിലെ ലാമമാർ സിദ്ദികൾ
കൈവരിച്ചതത്രെ. അമാനുഷികമായ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന ലാമമാർ ഇന്നും ട്ടിബറ്റിലുണ്ട്. അഘോരി സംന്യാസിമാരിൽ സംന്യാസ്സിനിമാരുമുണ്ട്. എഞ്ചിനീയറിംഗിൽ ഉന്നത ബിരുദം നേടിയവരും. ഡോക്ടർമ്മാരും മറ്റു കോഴ്സുകളിൽ പി.ജി. ഉള്ളവരും ഇന്നു ഇവരുടെയിടയിൽ
സാധാരണമാണത്രെ . തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ ഉറച്ചുനിന്ന് പ്രക്രതിയോടിണങ്ങി പ്രകൃതിയിലെ അൽഭുതസിദ്ധികൾ സ്വായത്തമാക്കി ആനന്ദോന്മാദം കൊള്ളുകയാണത്രെ അഘോരികൾ.

Chinmudra

image

Understanding And Overcoming Ego

Courtesy : Sri. Gopal Global Malayalee foundation

Understanding And Overcoming Ego

 

Identification with the ego and the external self creates a false identity and extremes of feeling inferior, or superior, depending on the circumstances and people. It brings with it the thought of I am, which is based on gender, religion, nationality, achievement or talent, creating an attachment to the self, which always compares and competes with others. This insecurity leads a person into forcing others to act and think in the same way as them. An egoistic person, rather than recognizing that everyone is unique with a unique personality and has a right to express his/her respective personality, sees difference in personalities as a threat to himself/herself.

 

Where there is such ego, onlyyes people (who have the same opinion as yours) are allowed to come close: anyone with a difference of opinion is rejected. With ego, the original uniqueness of the self is denied, unrecognized and buried deep in the layers of wrong identity. This is why, these days, there is such an identity crisis – humanity has lost its soul, or rather, sold its soul to external traditions and attractions.

 

With ego, then: is the idea of I know best and consequently the misunderstood duty and right to control and manipulate others, in their best interests (supposedly)! This results in the spoiling of the creativity and uniqueness of others.

Self Empowerment

Self Empowerment

 

image

Courtesy of Picture : M/S Spirit Science
Courtesy of Content : Sri Gopal Nair Mfg foundation

Your strengths, talents, capabilities and resources are very important as the foundation of your self progress. Having a clear knowledge of them will help to keep you moving forward, and enable you to take up new opportunities when they arise. Our internal strengths create the foundation on which we make our decisions in life, how we relate to others and how we understand ourselves. For most people their strengths are understood but never made very conscious. They lie below the surface and are not openly talked about. Bringing them into our conscious understanding improves our process of self-empowerment. Also assess your areas of weakness or those aspects of life that are holding you back in some way and/or are causing you some sorrow or discomfort.

 

Exercise: Make a list of your strengths and weaknesses (5 each)

 

Now create questions (5-6) which will help in your self progress. Looking at your strengths and weakness, judge how effectively you are using these strengths to improve your personal and professional life, and what negative effects are your weaknesses (shortcomings) having on the same. These are some examples of questions that you can ask yourself at the end of each week:

 

How are my present strengths being used to improve my worth (value) at the workplace (office)? Is any weakness of mine proving to be an obstacle (barrier) in maintaining a healthy relationship with my spouse (partner)? Am I using my strengths in helping others or doing social service? Does any weakness exist inside me, which if removed, would make my relationships harmonious (peaceful) in the family and office?

 

image
Wisdom

To know yourself is one of the most important things for your success!